സ്വാതന്ത്രം കിട്ടിയപ്പോള്‍ ഇന്ത്യാക്കാരുടെ പ്രതിജ്ഞ ഇങ്ങനെയായിരുന്നു.
”ഇന്ത്യ എന്റെ രാജ്യമാണ്.എല്ലാ ഇന്ത്യാക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്”
കൊല്ലം 60 കഴിഞ്ഞപ്പോള്‍ പരിണാമം കൊണ്ടോ എന്തോ ഈ പ്രതിജ്ഞയ്ക്ക് മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു
ഇതു ഒരു NDF കാരന്‍ പറയുമ്പോള്‍
“ഇന്ത്യ എന്റെ രാജ്യമാണ്.ഇന്ത്യക്കാരായ എല്ലാ ഇസ്ലാം വിശ്വാസികളും എന്റെ സഹോരന്മാരാണ്”
പറയുന്നത് RSS കാരന്‍ ആണെങ്കില്‍ അതിങ്ങനെയാവും
“ഇന്ത്യ എന്റെ രാജ്യമാണ്.ഇന്ത്യക്കാരായ എല്ലാ ഹിന്ദുവിശ്വാസികളും എന്റെ സഹോരന്മാരാണ്
മതേതരവാദികളയായ കമ്യൂണിസ്റ്റ്കാരനാണ് പറയുന്നതെങ്കില്‍
“ഇന്ത്യ എന്റെ രാജ്യമാണ്.ഇന്ത്യക്കാരായ എല്ലാ സഖാക്കളും എന്റെ സഹോരന്മാരാണ്“
മതേതര മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കണം എന്നര്‍ത്ഥത്തില്‍ നടത്തുന്ന എല്ലാ ചര്‍ച്ചകളും പരസ്പരം കുറ്റപെടുത്തലുകളില്‍ അവസാനിക്കുന്നു.ഒരു പ്രശ്നമുണ്ടായാല്‍ അതെങ്ങനെ അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റാം എന്നു ചിന്തിക്കുന്ന രാഷ്ട്രീയക്കാരാണ് നമ്മുടെ നാടിന്റെ ശാപം.ഒരു കൂട്ടര്‍ തീവ്രവാദികള്‍ യഥാര്‍ത്ഥ വിശ്വാസികള്‍ അല്ല എന്നു വിളിച്ചു പറയുമ്പോള്‍ ചിലര്‍ തീവ്രവാദികള്‍ക്കു മത്സരിക്കാന്‍ സീറ്റുകള്‍ വരെ വാഗ്താനം ചെയ്യുന്നു.
എന്നെങ്കിലും ഈ നാട് രക്ഷപ്പെടുമോ?
ഗൂഗിള്‍ ക്രോം’ ഉപഭോക്താക്കളുടെ ശ്രദ്ധക്ക്…! !
11 വർഷം മുമ്പ്
എന്നെങ്കിലും ഈ നാട് രക്ഷപ്പെടുമോ?
മറുപടിഇല്ലാതാക്കൂഅത്തരം ചിന്തകളാണ് മാറേണ്ടത്.ഇന്ത്യ എന്റെ രാജ്യമാണ്. ഒരോ ഭാരതീയരും എന്റെ സഹോദരി സഹോദരന്മാരാണ്.ആ വീശ്വാസം നമ്മുക്ക് ഊട്ടി ഉറപ്പിക്കാം
മറുപടിഇല്ലാതാക്കൂ"എന്നെങ്കിലും ഈ നാട് രക്ഷപ്പെടുമോ?"
മറുപടിഇല്ലാതാക്കൂഒരിക്കലുമില്ല! നായയുടെ വാല് വളഞ്ഞു പോയി.... ഇനി കുഴലിട്ടിട്ടു കാര്യമുണ്ടോ?
കേരളത്തില്‍ മതതീവ്രവാദം വളര്‍ത്തിയതില്‍ സി.പി.എമ്മിന് നിര്‍ണ്ണായകമായ പങ്കുണ്ട്. കണ്ണുരില്‍ സംഘപരിവാര്‍ ശക്തികള്‍ക്കൊപ്പം എന്‍.ഡി.എഫും. ശക്തമായതിനു കാരണം ഈ കേരളകമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യ ദ്രോഹമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് ഇടം നല്‍കാത്തതിനാല്‍ അതു പ്രകടിപ്പിക്കാന്‍ തീവ്രവാദ-മസിലുപിടുത്തങ്ങളിലേക്ക് സ്വാഭാവികമായും യുവത്വം ചേക്കേറി.
മറുപടിഇല്ലാതാക്കൂമുഖംമൂടി വിപ്ലവം ( http://ethir.blogspot.com/2008/11/blog-post_06.html )
”ഇന്ത്യ എന്റെ രാജ്യമാണ്.എല്ലാ ഇന്ത്യാക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്”
മറുപടിഇല്ലാതാക്കൂഇനിയിത്,
“ബൂലോഗം എന്റെ രാജ്യമാണ് എല്ലാ ബ്ലോഗ്ഗർമാരും എന്റെ സഹോദരീ സഹോദരന്മാരാണ്”
എന്ന് പറയുമോ?
ഇന്ത്യ എന്റെ രാജ്യം തന്നെ.സംശയമില്ല.പക്ഷേ ഇവിടുത്തെ എല്ലാവരും എന്റെ സഹോദരീസഹോദരന്മാരല്ല.ഒരാൾ അച്ഛനും ഒരാൾ അമ്മയുമാണ്.പിന്നെയങ്ങനെ മറ്റുപലരും...
മറുപടിഇല്ലാതാക്കൂഇന്ത്യ എന്റെ രാജ്യമാണ്.
മറുപടിഇല്ലാതാക്കൂപോസ്റ്റില് പറഞ്ഞ രീതിയില്‍ ആരെങ്കിലും പ്രതിജ്ഞയെടുക്കുന്നുണ്ടോ?
മതേതരവാദികളയായ കമ്യൂണിസ്റ്റ്കാരനാണ് പറയുന്നതെങ്കില്‍
മറുപടിഇല്ലാതാക്കൂ“ഇന്ത്യ എന്റെ രാജ്യമാണ്.ഇന്ത്യക്കാരായ എല്ലാ സഖാക്കളും എന്റെ സഹോരന്മാരാണ്“
ഇങ്ങനെ എവിടെയും ഒരു കമ്മ്യൂണിസ്റ്റുകാരന്‍ പറഞ്ഞതു കേട്ടിട്ടില്ലല്ലൊ സഹോദരാ..!
മുകളില്‍ പറഞ്ഞ രണ്ടു കൂട്ടരും പറഞ്ഞിട്ടുണ്ടായിരിക്കും അങ്ങനെയൊക്കെ..
എനിക്കനുഭാവം ആറെസ്സെസ്സിനോടാണു.
മറുപടിഇല്ലാതാക്കൂ“ഭാരതം എന്റെ മാതൃഭൂമിയാണ്; എല്ലാ ഭാരതീയരും എന്റെ സഹോദരീസഹോദരന്മാരാണു......”എന്നാണെന്റെ പ്രതിജ്ഞ തുടങ്ങുക.
“ഇന്ത്യ എന്റെ മാതൃരാജ്യമാണ്. മനുഷ്യരെല്ലാം എന്റെ സഹോദരീ സഹോദരന്മാരാണെന്ന്“ ഇതാണ് കുറച്ചുകൂടി വിശാലമായ ചിന്താഗതി എന്ന് തോന്നുന്നു. ലോകം ഇന്ന് ഒരു “സാര്‍വ്വ ലൌകിക ഗ്രാമം“ (Glabal Village) ആയിതീന്നിരിക്കെ പ്രത്യേകിച്ചും.
മറുപടിഇല്ലാതാക്കൂ"കേരളത്തില്‍ തീവ്രവാദം വളര്‍ത്തിയതില്‍ കമ്മ്യ്നിസ്റ്കാരന് പങ്കു ഉണ്ട്"
മറുപടിഇല്ലാതാക്കൂഅറിഞ്ഞോ സുഹൃത്തുക്കളേ മാലെങാവില്‍ ബോംബ് പൊട്ടിച്ചു ആളെ കൊന്ന ശേഷം "എന്തെ ചത്തവരുടെ എണ്ണം കുറഞ്ഞു പോയത്" എന്ന് ഫോണില്‍ ചോദിച്ച സന്യാസിനി വൃന്ദാ കാരാട്ടിന്റെ സഹോദരി ആണ്, പിന്നെ ഡല്‍ഹില്‍ ബോംബ് വെച്ചവര്‍ സി.പി.എം പോളിറ്റ് ബ്യുറോ വില്‍ ഉള്ളവരാണ്...അമെരിഅക്കയില്‍ ഇപ്പൊ തോറ്റ മക്കെയിന് പിണറായി യുമായി ബന്ധമുണ്ട്..
Swasthika പറഞ്ഞു... " @#*#!!@#$)*(# "
മറുപടിഇല്ലാതാക്കൂമാലെങാവില്...ഡല്‍ഹില്‍..
അതേ അതേ.. ഇതെല്ലാം കേരളത്തിലെ സ്ഥലങ്ങളാണല്ലൊ. സഖാവേ.
നമ്മുടെ മാതൃരാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോള്‍ പേടിയാ.എപ്പോള്‍ വേണമെങ്കിലും ഒരു വര്‍ഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെടാവുന്ന അവസ്ഥ..എല്ലാവരും ഭാരതീയരാണു.എല്ലാവരുടെയും ചോരയ്ക്ക് ചുമപ്പു നിറം തന്നെയാണു എന്ന് നമ്മള്‍ മനസ്സിലാക്കുന്ന ഒരു കാലം വരുമോ ?? അങ്ങനെ ആശിക്കാം അല്ലേ..
മറുപടിഇല്ലാതാക്കൂഇല്ലെന്നുറപ്പല്ലേ... രക്ഷപ്പെടില്ല...
മറുപടിഇല്ലാതാക്കൂപിന്നെ ഇതൊക്കെ ചൂണ്ടിക്കാണിക്കാനും പൊതുജനശ്രദ്ധയില്‍ കൊണ്ടുവരാനും ഒക്കെ താങ്കളേപ്പോലുള്ളവര്‍ ഉള്ളതാണു ആകെ ഒരേയൊരാശ്വാസം ... ഒരു പക്ഷേ നാട് രക്ഷപ്പെട്ടേക്കാം ... അല്ലേ?
ഇല്ലാ ഈ നാട് ഒരിക്കലും നന്നാവാന്‍ പോണില്ല. മുട്ടേന്നു വിരിയും മുന്‍പെ കുരുന്നുകളുടെ മനസ്സില്‍ പോലും രാഷ്ട്രീയവൈരാഗ്യവും ജാതിമതഭേദചിന്തകളും നുരയിട്ടു പൊന്തുകയാണ്! എങ്ങനെയൊക്കെ ഏതൊക്കെ വിധത്തില്‍ എതിര്‍ പാര്‍ട്ടിയെ തകര്‍ത്ത് നിലം പരിശാക്കാം എന്നതാണ് മനസ്സിലെ ചിന്ത മുഴുവന്‍. എങ്ങനെ ഇത്ര ചെറുപ്രായത്തില്‍ തന്നെ ഇത്തരം ചിന്തകള്‍ അവരുടെ മനസ്സുകളെ കാര്‍ന്നു തിന്നാന്‍ തുടങ്ങുന്നു എന്നത് ഒരു അത്ഭുതമായിരിക്കയാണ്. ഈ ചിന്താഗതി മാറാത്തിടത്തോളം കാലം ഈ നാട് നന്നാവാന്‍ പോണില്ല.
മറുപടിഇല്ലാതാക്കൂനാം മനുഷ്യര്‍ ഒരൊറ്റ ജനത.
മറുപടിഇല്ലാതാക്കൂഎന്തിനു തമ്മില്‍ തല്ലുന്നു?
എന്തിനു തമ്മില്‍ കൊല്ലുന്നു?
ആര്‍ക്ക് വേണ്ടി ചെയ്യുന്നു?
രഷ്ട്രീയക്കരെ മത മേലധികാരികളെ
എന്തിന് മതിലുകള്‍ പണിയുന്നു?
നിങ്ങളീ ചെയ്യുന്നതെല്ലാം ഏത്
ദൈവത്തെ സംപ്രീതനാക്കാന്‍?
അഭിപ്രയ വിത്യാസങ്ങള്‍ മനുഷ്യ സഹജം
എന്റെയുള്ളില്‍ പൊലും ഒരേകാര്യത്തിന്ന്
നൂറ് അഭിപ്രായങ്ങള്‍!
അപ്പോള്‍ പിന്നെ അന്യന്റെ നേരെ കയര്‍ക്കുന്നതെന്തിന്?
വൈജാജാത്യങ്ങളെ നമുക്കറിവാക്കിമാറ്റാം
പഠിക്കാനുള്ള പ്രേരകങ്ങളാക്കാം
പോരിനുള്ള കാരണങ്ങളാക്കരുതെ.
സഹിഷ്ണുതയോടെ ക്ഷമയോടെ
പരസ്പരം മനസ്സിലാക്കാം നമുക്ക്.
സംവദിക്കാം നമുക്കൊരുപാട് നേരം.
അഭിപ്രായങ്ങളെ അടുത്തറിയാം.
അറിവാണായുധം
ആണവായുധം തോല്‍ക്കും.
പക തോല്‍ക്കും.
അഹങ്കാരം തോല്‍ക്കും.
അക്രമം തോല്‍ക്കും.
അറിവാണായുധം.
ക്ഷമ കൈവരിച്ചു
സ്നേഹം ആഗതമായ്
നീതി പുലര്‍ന്നു
ജീവിത വിജയം സുനിശ്ചിതം.
"അതേ അതേ.. ഇതെല്ലാം കേരളത്തിലെ സ്ഥലങ്ങളാണല്ലൊ. സഖാവേ."
മറുപടിഇല്ലാതാക്കൂഅതെ അതെ കാശ്മീര്‍ കേരളത്തിലാണല്ലോ സഖാവേ..ഇനി ഞാന്‍ കൊഴഞ്ഞെരി പഞ്ചായത്തിനെ പറ്റി മാത്രേ പറയൂ, പറയാന്‍ പാടുള്ളു..
"കണ്ണൂരില്‍ സംഘപരിവാര്‍ ശക്തികള്‍ക്കൊപ്പം എന്‍.ഡി.എഫും. ശക്തമായതിനു കാരണം ഈ കേരളകമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യ ദ്രോഹമാണ്"
മറുപടിഇല്ലാതാക്കൂകണ്ണൂര് വലിയ "കലാപ" പ്രദേശം ആണല്ലോ.പഴയ കണ്ണൂരില്‍(ഇപ്പൊ കാസര്‍ഗോഡ്) ഉള്ള സ്ഥലമാണ് കയ്യൂര്‍ ഉള്‍പ്പെട്ട തുക്കരിപ്പൂര്‍ മണ്ഡലം.അവിടെ കഴിഞ്ഞ എത്രയോ നിയമ സഭാ ഇളക്ഷ്നുകളില്‍ കമ്മികളുറെ ഭൂരിപക്ഷം stagnant ആണ്.അതായത് മാക്സിമം 15000 വോട്ടു. പക്ഷെ സുഹൃത്തുക്കളേ കമ്മികളില്‍ നിന്നും ആര്‍.എസ്.എസ് ലേക്ക് "കുത്തൊഴുക്ക്" നടന്ന, നടക്കുന്ന(ഇപ്പൊ ആരും അങ്ങനെ പറയാറില്ല,വ്യര്തത ബോധ്യപ്പെട്ടതിനാല്‍ ആവാം),കൂത്ത് പറംബ് മണ്ഡലം,അഴീക്കോട്,തലശ്ശേരി, തളിപ്പരംബ് ഇവിടങ്ങിളിലെല്ലാം സി.പി.എം ഭൂരിപക്ഷം കഴിഞ്ഞ പല ഇളക്ഷനുകളിലും 30000 മുതല്‍ 40000 വരെ ആണ്.എന്റെ അഭ്പ്രായം പറയട്ടെ, കയ്യൂര്‍ ഉള്‍പ്പെട്ട തൃക്കരിപ്പൂര്‍,പിന്നെ പയ്യന്നൂര്‍,കണ്ണൂരിലെ മൊറാഴ(വളരെ ശാന്തമായ സ്ഥലമാണ്, നമുക്കൊന്ന് കലക്കി എടുക്കണ്ടേ),ചീമേനി ഇവിടങ്ങളിലൊക്കെ ആര്‍.എസ്.എസ് തലശ്ശേരി മോഡല്‍ സമീപനമെടുക്കണം.എന്നാല്‍ കമ്മികള്‍ക്ക് അവിടങ്ങളില്‍ വോട്ടും കൂടും(ഇപ്പോഴത്തെ കൂത്തുപരംബിനെ പോലെ) വടിക്കാര്‍ക്കും, മാധ്യമങ്ങള്‍ക്കും "പലവക" കിട്ടുകയും ചെയ്യും..എന്താ നോക്കുന്നോ..ഗുഡ് ഓഫര്‍..
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂSatyam anne..ivide varga shehame ulla....manusha sneham illa.....karl maxee thangal thottu poyi....
മറുപടിഇല്ലാതാക്കൂgood yar
മറുപടിഇല്ലാതാക്കൂപല സത്യങ്ങളും വിളിച്ചു പറയുന്ന പുതുമയുള്ളൊരു പോസ്റ്റ്.
മറുപടിഇല്ലാതാക്കൂഇതുപോലെ ചിന്തകൾ വികലമാകുമ്പോൾ ഒരിക്കലുമില്ല. എല്ലായിടത്തും എല്ലാരും ഇങ്ങനെയല്ലല്ലോ...
മറുപടിഇല്ലാതാക്കൂ