2008 നവംബർ 7, വെള്ളിയാഴ്‌ച

ഇന്ത്യാക്കാരന്റെ പ്രതിജ്ഞ

സ്വാതന്ത്രം കിട്ടിയപ്പോള്‍ ഇന്ത്യാക്കാരുടെ പ്രതിജ്ഞ ഇങ്ങനെയായിരുന്നു.

”ഇന്ത്യ എന്റെ രാജ്യമാണ്.എല്ലാ ഇന്ത്യാക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്”

കൊല്ലം 60 കഴിഞ്ഞപ്പോള്‍ പരിണാമം കൊണ്ടോ എന്തോ ഈ പ്രതിജ്ഞയ്ക്ക് മാ‍റ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു
Read More...

2008 നവംബർ 1, ശനിയാഴ്‌ച

ഭീകരതയ്ക്കു മതമില്ലത്രെ!!!

ന്നു ജയ് ഹിന്ദ് ടീവിയില്‍ view point എന്ന പരുപാടിയില്‍ തീവ്രവാദത്തെ കുറിച്ചു ഒരു ചര്‍ച്ചയുണ്ടായിരുന്നു.കോണ്‍ഗ്രസിന്റെ ജോസഫ് , NDF ഇന്റെ നസറുദ്ദീന്‍ എളമരം , BJP യുടെ രമേശ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.ചര്‍ച്ച സാധാരണ പോലെ തന്നെ പരസ്പരം കുറ്റപെടുത്തലുകളില്‍ അവസാനിച്ചു.പക്ഷെ ഈ പോസ്റ്റിനാധാരം ചര്‍ച്ചയില്‍ ശ്രീ രമേശിന്റെ ഒരു മറുപടിയാണ്.

തീവ്രവാദത്തെയും ഭീകരവാദത്തെയും ആവേശത്തോടെ എതിര്‍ത്ത രമേശിനോട് നസറുദ്ദീന്‍ എളമരം മാലെഗാവ് സ്ഫോടത്തെ കുറിച്ചും അതിന്റെ പേരില്‍ അറസ്റ്റിലായ സന്യാസിയേയും കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു

,ഏതെങ്കിലും ഒരു സന്യാസിനി ഏതോ ഒരു സ്ഫോടനത്തിന്റെ പേരില്‍ അറസ്റ്റിലായതിനു സംഘ്പരിവാര്‍ എന്തു പിഴച്ചു?
Read More...

2008 സെപ്റ്റംബർ 22, തിങ്കളാഴ്‌ച

ഏറ്റുമുട്ടല്‍: ദുരൂഹത ഏറുന്നു

തീവ്രവാദികളെന്നാരോപിച്ച് രണ്ടു വിദ്യാര്‍ഥികളെ വെടിവെച്ചുകൊന്ന ഏറ്റുമുട്ടലിനിടെ ഫ്ലാറ്റിലുണ്ടായിരുന്ന മറ്റു രണ്ടു പേര്‍ രക്ഷപ്പെട്ടുവെന്ന പോലിസ് ഭാഷ്യത്തില്‍ ദുരൂഹത.

എ.കെ. 47 തോക്കു കൈവശമുണ്ടായിരുന്നിട്ടും പിസ്റ്റള്‍ മാത്രമുപയോഗിച്ച് ഫ്ലാറ്റിനകത്തിരുന്നവര്‍ പോലിസിനെ നേരിട്ടുവെന്നു പറയുന്നതില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു. ഇന്നലെ സ്ഥലം സന്ദര്‍ശിച്ച വസ്തുതാ പഠനസംഘത്തിന്റെ മുന്നില്‍ മുഴുവന്‍ പരിസരവാസികളും ഒരു പ്രവേശന കവാടം മാത്രമുള്ള നാലാം നിലയിലെ എല്‍ 18 ഫ്ലാറ്റില്‍നിന്ന് ഇവര്‍ക്ക് രക്ഷപ്പെടാനാവില്ലെന്ന് തീര്‍ത്തുപറഞ്ഞു.
Read More...

2008 സെപ്റ്റംബർ 21, ഞായറാഴ്‌ച

ചുരുളഴിയാത്ത ഭീകരവേട്ടകള്‍

ജാമിഅ നഗറിലെ ഭീകര വേട്ട കഴിഞ്ഞപ്പോള്‍ ദല്‍ഹി പോലിസ് വിശദീകരിക്കുന്നത് 24 വയസ്സുള്ള ആതിഫ് നിരോധിക്കപ്പെട്ട സിമിയുടെ നിഴല്‍ സംഘടനയായ ഇന്ത്യന്‍ മുജാഹിദീന്റെ നേതാവും ദല്‍ഹി, അഹ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളില്‍ സമീപകാലത്ത് നടന്ന ബോംബ് സ്ഫോടനപരമ്പരകളുടെ സൂത്രധാരനുമാണെന്നാണ്.

#
രാജ്യത്തെ വിറപ്പിച്ച ഭീകര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും ഒരു ഭീകരസംഘടനയെ നയിക്കാനുമുളള കെല്‍പ് ഇത്രയും കുറഞ്ഞ പ്രായത്തിനിടയില്‍ ഈ മുസ്ലിംപയ്യന്‍ നേടിയെന്ന പോലിസ്ഭാഷ്യം വിശ്വസിക്കാന്‍ നാം നിര്‍ബന്ധിതമായിരിക്കുന്നു
Read More...

2008 സെപ്റ്റംബർ 14, ഞായറാഴ്‌ച

കൊന്നോള്ളൂ..പക്ഷെ ബോംബ് ഉപയോഗിക്കരുത്

വീണ്ടും ഒരു ബോംബ് സ്ഫോടനം.അതും തലസ്ഥാന നഗരിയില്‍. “ഇന്ത്യന്‍ മുജാഹിദീന്‍”എന്ന സംഘടന അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് ഒരു email അയച്ചിരിക്കുന്നു എന്നൊരു വാര്‍ത്ത കണ്ടു.ഒരോ ബോംബ് സ്ഫോടനങ്ങള്‍ക്കു ശേഷവും മുടങ്ങാതെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഇന്ത്യന്‍ മുജാഹിദീന്‍ എത്തുന്നത് ഏതായാലും നല്ലത് തന്നെ അല്ലെങ്കില്‍ വെട്ടിലാവുന്നത് പാവം പോലീസ് ആകും.അവര്‍ എവിടെ നിന്നു അന്വേഷണം തുടങ്ങും? ആരെ അറസ്റ്റ് ചെയ്യും?
Read More...