2008, സെപ്റ്റംബർ 22, തിങ്കളാഴ്‌ച

ഏറ്റുമുട്ടല്‍: ദുരൂഹത ഏറുന്നു

തീവ്രവാദികളെന്നാരോപിച്ച് രണ്ടു വിദ്യാര്‍ഥികളെ വെടിവെച്ചുകൊന്ന ഏറ്റുമുട്ടലിനിടെ ഫ്ലാറ്റിലുണ്ടായിരുന്ന മറ്റു രണ്ടു പേര്‍ രക്ഷപ്പെട്ടുവെന്ന പോലിസ് ഭാഷ്യത്തില്‍ ദുരൂഹത.

എ.കെ. 47 തോക്കു കൈവശമുണ്ടായിരുന്നിട്ടും പിസ്റ്റള്‍ മാത്രമുപയോഗിച്ച് ഫ്ലാറ്റിനകത്തിരുന്നവര്‍ പോലിസിനെ നേരിട്ടുവെന്നു പറയുന്നതില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു. ഇന്നലെ സ്ഥലം സന്ദര്‍ശിച്ച വസ്തുതാ പഠനസംഘത്തിന്റെ മുന്നില്‍ മുഴുവന്‍ പരിസരവാസികളും ഒരു പ്രവേശന കവാടം മാത്രമുള്ള നാലാം നിലയിലെ എല്‍ 18 ഫ്ലാറ്റില്‍നിന്ന് ഇവര്‍ക്ക് രക്ഷപ്പെടാനാവില്ലെന്ന് തീര്‍ത്തുപറഞ്ഞു.


മനുഷ്യാവകാശ സംഘടനയായ പി.യു.സി.എല്‍ പ്രവര്‍ത്തകരും മുസ്ലിം സംഘടന പ്രതിനിധികളുമാണ് ഇന്നലെ ബട്ല ഹൌസിലെ ഫ്ലാറ്റും പരിസരവും സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തിയത്. ഒരു നിലയില്‍ രണ്ടു വീതമായി മൊത്തം എട്ടു ഫ്ലാറ്റുകളാണ് ഈ കെട്ടിടത്തിലുള്ളത്. ഇടുങ്ങിയ മുറികളും കോണിപ്പടിയുമാണ് ഇവിടെയുള്ളത്. തൊട്ടുപിറകിലും കെട്ടിടങ്ങളാണ്. രണ്ടു പേര്‍ രക്ഷപ്പെട്ടുവെന്ന പോലിസ് ഭാഷ്യം വിശ്വസനീയമല്ലെന്ന് വെടിവെപ്പ് നടന്ന ഫ്ലാറ്റിനു സമീപത്തെ താമസക്കാരനും തീസ്ഹസാരി കോടതി അഭിഭാഷകനുമായ മസ്ഹി ആലം വെളിപ്പെടുത്തി. വെടിയൊച്ചകേട്ടു പുറത്തുവന്ന താന്‍ ഫ്ലാറ്റിലേക്ക് എത്തിച്ചേരാനുള്ള രണ്ടു വഴികളിലും സിവില്‍ വേഷത്തില്‍ ആയുധധാരികളായ പോലിസുകാര്‍ നില്‍ക്കുന്നതാണ് കണ്ടത്. ഇടക്കിടെയാണ് വെടിയൊച്ച കേള്‍ക്കാനായത്.

ഏതാണ്ട് 11.10ഓടെ പരിക്കേറ്റ പോലിസുകാരനുമായി രണ്ടു പേര്‍ താഴേക്ക് ഇറങ്ങിവന്നു. അപ്പോഴേക്കും പൈജാമയും കുര്‍ത്തയും ധരിച്ച ഏതാനും പേര്‍ മുകളിലേക്ക് പോയി. വീണ്ടും രണ്ടുമൂന്നു വെടിശബ്ദം കേട്ടു. ഉടന്‍തന്നെ സ്ട്രച്ചറുമായി വന്ന് തുണിയില്‍ മൂടിയ മൃതദേഹങ്ങള്‍ കൊണ്ടു പോകുന്നതാണ് കണ്ടത്. എട്ടോ പത്തോ പേരാണ് മുകളില്‍നിന്ന് ഇറങ്ങിവരുന്നത് കണ്ടത്. ഒരാളെ പോലിസുകാര്‍ പിടികൂടുകയും ചെയ്തിരുന്നു. ഈ സമയം ഫ്ലാറ്റിനു ചുവടെയും പോലിസ് സംഘമുണ്ടായിരുന്നു. ഇതിനിടയില്‍ രണ്ടു പേര്‍ രക്ഷപ്പെട്ടുവെന്ന് പറയുന്നത് അസംഭവ്യമാണ്. മാധ്യമപ്രവര്‍ത്തകരോ മറ്റോ ഉണ്ടായിരുന്നില്ല. പിന്നീട് എപ്പോഴാണ് അവരെത്തിയതെന്ന് അറിയില്ലെന്നും പോലിസുകാരന് വെടിയേറ്റത് എങ്ങനെയാണെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. പോലിസുകാരനെ കൊണ്ടുപോകുമ്പോള്‍ മാധ്യമപ്രവര്‍ത്തകരില്ലായിരുന്നു. പിന്നെ എങ്ങനെയാണ് പരിക്കേറ്റ ഇദ്ദേഹത്തിന്റെ ഫോട്ടോ മാധ്യമങ്ങള്‍ക്ക് കിട്ടിയതെന്നും വ്യക്തമല്ല.

ഏറ്റുമുട്ടല്‍ നടന്ന വെള്ളിയാഴ്ച രാവിലെ തന്നെ സിവില്‍ വേഷത്തില്‍ പോലിസുകാര്‍ പരിസരം വളഞ്ഞിരുന്നുവെന്ന് വെടിവെപ്പ് നടന്ന ഫ്ലാറ്റിന്റെ തൊട്ടുതാഴെ നിലയില്‍ താമസിക്കുന്ന ബദ്ര്‍ തസ്ലീം പറഞ്ഞു. ഏതാണ്ട് 10.30യോടെയാണ് വെടിയൊച്ച കേട്ടതെന്നും കുര്‍ത്തയും പൈജാമയും ധരിച്ച ചിലര്‍ മുകളിലേക്ക് കയറുന്നതുകണ്ടുവെന്നും എല്ലാവരുടെയും കൈയില്‍ ആയുധങ്ങളുണ്ടായിരുന്നുവെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തി. ഇവര്‍ മുകളിലേക്ക് കയറുമ്പോള്‍ ഫ്ലാറ്റിനു കീഴെ ആരുമുണ്ടായിരുന്നില്ല. നാലോ അഞ്ചോ പേരടങ്ങുന്ന സംഘമാണ് ആദ്യം മുകളിലേക്ക് കയറിയത്. വെടിയൊച്ച കേട്ടപ്പോള്‍ പുറത്തേക്കു വന്ന തന്നോട് വാതിലടച്ച് അകത്തിരിക്കാന്‍ പോലിസുകാര്‍ ആജ്ഞാപിച്ചു. ജനലിലൂടെയാണ് കൂടുതലാളുകള്‍ മുകളിലേക്കു പോകുന്നത് കണ്ടത്. പരിക്കേറ്റയാളുമായി താഴേക്കിറങ്ങിവന്നതിനു ശേഷവൂം വെടിയൊച്ച കേട്ടിരുന്നുവെന്ന് ഇദ്ദേഹം പറഞ്ഞു. പോലിസുകാരന്റെ കൈത്തണ്ടക്കു പിന്നിലും ഇടതുവശത്തെ വാരിയെല്ലിനു താഴെ വയറിന്റെ വശത്തുമാണ് വെടിയേറ്റതായി കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കടപ്പാട് :മാധ്യമം

************************************************************

14 അഭിപ്രായങ്ങൾ:

  1. അവര്‍ നിരപരാധികള്‍ ആണെങ്കില്‍ അവരുടെ കൊല്ലയ്ക്ക് ആരു സമാധാനം പറയും?

    മറുപടിഇല്ലാതാക്കൂ
  2. “പാവം നിരപരാധി”കളായിരിക്കും, വെറുതെ എ കെ 47 കൊണ്ട് നടക്കുന്നവര്‍!

    എ.കെ. 47 തോക്കു കൈവശമുണ്ടായിരുന്നിട്ടും പിസ്റ്റള്‍ മാത്രമുപയോഗിച്ച് ഫ്ലാറ്റിനകത്തിരുന്നവര്‍ പോലിസിനെ നേരിട്ടുവെന്നു പറയുന്നതില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു. ....

    അപ്പോള്‍ എ കെ 47 കൊണ്ട് വെടി വെച്ചിരുന്നെങ്കില്‍ അവര്‍ ശരിക്കും തീവ്രവാധിപിള്ളേരെന്നു പറയാമായിരുന്നു!

    നല്ല തമാശ!!

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍22 സെപ്റ്റംബർ, 2008

    its fake encounter.. times of india also reported like that..

    മറുപടിഇല്ലാതാക്കൂ
  4. എന്റെ ദേശാഭിമാനി,

    സ്വന്തം ബുദ്ധി ഉപയോഗിച്ചു ചിന്തിക്കൂ.....പോലീസുകാര്‍ കയറി വരുമ്പോള്‍ ആ ak 47 അവിടെ ഉണ്ടായിരുന്നിലെങ്കില്‍,അവര്‍ മരിച്ചതിന് ശേഷമാണ് പോലീസ് ആ ak 47 അവിടെ ഇട്ടിരുന്നെങ്കില്‍ ,എങ്ങനെ അവര്‍ ak 47 ഉപയോഗിച്ചു പോലീസിനെതിരെ വെടി വയ്ക്കും?

    ഒറ്റ വാതില്‍ ഉള്ള ആ റൂമില്‍ നിന്നും അവര്‍ രക്ഷപ്പെട്ടതിനെ പറ്റി വല്ലുതും പറയാനുണ്ടോ?

    കൊടും തീവ്രവാ‍ദികളുമായി ഏറ്റുമുട്ടാന്‍ പോകുമ്പോള്‍ എന്തു കൊണ്ട് മരിച്ച പോലീസ് ഉദ്യോഗസ്ഥന്‍ ബുള്ളറ്റ് പ്രൂ‍ഫ് ധരിച്ചില്ല?അതും 75 പരം ഭീകരരെ വധിച്ച ഉദ്യോഗസ്ഥന്‍?

    രക്ഷപ്പെട്ടാല്‍ ആരെങ്കിലും ഓടി പോയി ടിവിയില്‍ ഇന്റര്‍വ്യൂ കൊടുക്കുമോ?

    മറുപടിഇല്ലാതാക്കൂ
  5. ഈ ദുരൂഹതകൾ എന്നും തീവ്രവാദ വേട്ടകൾ നടത്തുമ്പോൾ ഉണ്ടാകാറുണ്ട്. ഏതായാലും കാലം തെളിയിക്കാതിരിക്കില്ല.

    മറുപടിഇല്ലാതാക്കൂ
  6. നരിക്കുന്നന്‍ പറഞ്ഞതാണ് ശരി..കാലം തെളിയിക്കട്ടെ ഇവര്‍ കൊറ്റവാളികള്‍ ആണോ അല്ലയോ എന്നു?കുറ്റം തെളിയിക്കപെട്ടാല്‍ പരമാവധി ശിക്ഷ തന്നെ കൊടുക്കണം...

    മറുപടിഇല്ലാതാക്കൂ
  7. എന്തോ ആവട്ടെ,

    പട്ടാളഓഫ്ഫീസര്‍മാര്‍ വരെ ഏറ്റുമുട്ടല്‍ നാടകം നടത്തുന്ന നാടാണ് ഇന്ത്യ.ഇതിനു മുമ്പും പല”ഏറ്റുമുട്ടലുകള്‍“ നടന്ന കഥയും നമുക്ക് ഓര്‍ത്തെടുക്കാം.

    ഒരു സംശയത്തിന്റെ ആനുകൂല്യം നല്‍കാം എന്നു മാത്രം, നരിക്കുന്നന്‍ പറഞ്ഞപോലെ , കാലം തെളിയിക്കും.

    മറുപടിഇല്ലാതാക്കൂ
  8. കാലം എവിടെ തെളിയിക്കും.. ഇന്ത്യന്‍ ഭരണനിര്‍വ്വഹണ മേഖലയില്‍ അടിഞ്ഞു കൂടിയിട്ടുള്ള കാവി മനസ്സുകളെ തൂത്തെറിയാത്തിടത്തോളം ഇതൊന്നും തെളിയാന്‍ പോവുന്നില്ല... എങ്കിലും നമുക്കു സത്യം വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കാം....... ബുദ്ധിയുള്ളവര്‍ തല കൊണ്ടും അല്ലാത്തവര്‍ ചന്തി കൊണ്ടും ചിന്തിക്കും

    മറുപടിഇല്ലാതാക്കൂ
  9. ഒരു കൃത്രിമ കൊലപാതകം പോലും കുറ്റമറ്റ രീതിയില്‍ നടത്താന്‍ കഴിയാത്ത നമ്മുടെ പോലീസെങ്ങിനെ ഭീകരവേട്ട നടത്തി നമ്മേ സുരക്ഷിതരാക്കും.....? ചിലരുടെ സുരക്ഷക്ക് വേണ്ടി നിരപരാധികളെ വകവരുത്തുക, അതെ ആ സുരക്ഷിതത്തം അനുഭവിക്കുന്നത് ഇതിന്‍ പിന്നില്‍ പ്രവര്‍ത്തിച്ചവരാരോ അവര്‍തന്നെയാകും,ആ ചിന്തയാണ്‍ നമ്മേ അരക്ഷിതാവസ്ഥയിലെത്തിക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
  10. ആ അഭയ കേസ്സ് ഒന്ന് ശരിയാക്കിക്കൊടുക്കാമോ??
    16 വർഷമായി ഇതുവരെയും എവിടെയും എത്തിയിട്ടില്ല.
    ഇന്ത്യയിൽ ഒരു ‘ഷെർലക് ഹോം‘ എന്റെ സമകാലികനായിരുന്നു എന്നു മേനി പറയാമല്ലോ.

    മറുപടിഇല്ലാതാക്കൂ
  11. അജ്ഞാതാ എന്തു കള്ളമാ ചിത്രം പറയാത്തത്?

    മറുപടിഇല്ലാതാക്കൂ

വായിച്ചു നോക്കിയോ..??..മടിക്കാതെ പറഞ്ഞോളൂ അഭിപ്രായം.....