2008, ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച

വിഭാഗീയത ഇല്ലാത്ത മനുഷ്യര്‍ ഉണ്ടോ?

ജാതിയുടെ പേരില്‍ ,മതത്തിന്റെ പേരില്‍ ,ആദര്‍ശത്തിന്റെ പേരില്‍ ,രാഷ്ട്രീയത്തിന്റെ പേരില്‍ അല്ലെങ്കില്‍ രാഷ്ട്രത്തിന്റെ പേരില്‍ വിഭാഗീയത ഇല്ലാത്ത മനുഷ്യര്‍ ഉണ്ടോ?

സ്വ സമുദായത്തില്‍ പെട്ട ഒരുവന്‍ എവിടെയെങ്കിലും വര്‍ഗീയ കലാപത്തില്‍ മരിച്ചാല്‍ ദുഖം,എതിര്‍ ജാതിയില്‍ പെട്ടവന്‍ ആണെങ്കില്‍ സന്തോഷം!

യുദ്ധത്തില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപെട്ടാല്‍ ദുഖം, മരിച്ചത് ഒരു 50 പാക്കിസ്ഥാന്‍ സൈനികര്‍ ആണെങ്കിലോ പെരുത്തു സന്തോഷം!

സ്വന്തം പാര്‍ട്ടിക്കാരന്‍ വെട്ടേറ്റു മരിച്ചാല്‍ ഹര്‍ത്താല്‍ മറ്റെ പാര്‍ട്ടിക്കാരന്‍ ആണെങ്കിലോ ആഹ്ലാദ പ്രകടനം!

സ്വതന്ത്ര ദിനം ആഘോഷിക്കുന്ന ഇന്ത്യയില്‍ ഇന്നു ഒരൊറ്റ ഇന്ത്യക്കാരനും ഇല്ല.ഒന്നെങ്കില്‍ ഹിന്ദു അല്ലെങ്കില്‍ മുസ്ലീം അതുമല്ലെങ്കില്‍ christian അല്ലെങ്കില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകന്‍ .ഇനി ലോകത്തിന്റെ കാര്യത്തില്‍ ആണെങ്കിലോ അവിടെയും മനുഷ്യര്‍ ഇല്ല.ഉള്ളത് ഇന്ത്യക്കാരന്‍ അമേരിക്കക്കാരന്‍ ചൈനാക്കാരന്‍...ഇവരില്‍ ആരു കൊല്ലപ്പെട്ടാലും പുറത്തേക്കൊഴുകുന്ന ചോരയുടെ നിറം ചുവപ്പുതന്നെ.എന്നിട്ടും ചിലര്‍ മരിക്കുമ്പോള്‍ നമ്മള്‍ ദുഖിക്കുന്നു ചിലര്‍ മരിക്കുമ്പോള്‍ സന്തോഷിക്കുന്നു....

മനുഷ്യന്‍ ശരിക്കും ഒരു വിചിത്ര ജീവി തന്നെ..
Read More...