ജാമിഅ നഗറിലെ ഭീകര വേട്ട കഴിഞ്ഞപ്പോള്‍ ദല്‍ഹി പോലിസ് വിശദീകരിക്കുന്നത് 24 വയസ്സുള്ള ആതിഫ് നിരോധിക്കപ്പെട്ട സിമിയുടെ നിഴല്‍ സംഘടനയായ ഇന്ത്യന്‍ മുജാഹിദീന്റെ നേതാവും ദല്‍ഹി, അഹ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളില്‍ സമീപകാലത്ത് നടന്ന ബോംബ് സ്ഫോടനപരമ്പരകളുടെ സൂത്രധാരനുമാണെന്നാണ്.
#രാജ്യത്തെ വിറപ്പിച്ച ഭീകര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും ഒരു ഭീകരസംഘടനയെ നയിക്കാനുമുളള കെല്‍പ് ഇത്രയും കുറഞ്ഞ പ്രായത്തിനിടയില്‍ ഈ മുസ്ലിംപയ്യന്‍ നേടിയെന്ന പോലിസ്ഭാഷ്യം വിശ്വസിക്കാന്‍ നാം നിര്‍ബന്ധിതമായിരിക്കുന്നു
#ജാമിഅ നഗറില്‍ ഫ്ലാറ്റ് വാടകക്ക് കിട്ടാന്‍ ഈ ഭീകരന്‍ ഫോട്ടോയും ഡ്രൈവിംഗ് ലൈസന്‍സിന്റെ പകര്‍പ്പും പൂര്‍ണ മേല്‍വിലാസവുമൊക്കെ വെച്ച് കൃത്യം ഒരു മാസം മുമ്പ് പോലിസ് വെരിഫിക്കേഷന് അപേക്ഷ കൊടുത്തിരുന്നുവെന്ന വിവരം ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. അപേക്ഷയില്‍ കൊടുത്ത വിവരങ്ങള്‍ കൃത്യവുമായിരുന്നു. ഭീകരതാവളമെന്ന് കരുതുന്ന ഫ്ലാറ്റിലേക്ക് ഓപറേഷന് പുറപ്പെടുന്നതിന് മുമ്പ്, ആ ഫ്ലാറ്റ് വാടകക്കെടുത്തിരിക്കുന്നത് ആരെന്നും അയാളുടെ വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് കൈവശമുണ്ടോ എന്നും പോലിസ് തിരക്കാന്‍ വിട്ടുപോയെന്ന് വിശ്വസിക്കാനും നാം നിര്‍ബന്ധിതമായിരിക്കുന്നു.
#ഇന്ത്യന്‍ മുജാഹിദീന്റെ അമരക്കാരനാണ് ആതിഫ് എന്ന ദല്‍ഹി പോലിസിന്റെ ഭാഷ്യം ഏതായാലും ഗുജറാത്ത് രാജസ്ഥാന്‍പോലിസിന്റെ വിശദീകരണങ്ങള്‍ക്ക് വിരുദ്ധമാണ്.ദല്‍ഹി സ്ഫോടനപരമ്പരയുടെ സൂത്രധാരന്‍ ബോംബെക്കാരന്‍ സുബ്ഹാന്‍ ഖുറൈശി എന്ന തൌഖീറാണെന്നാണ് ദല്‍ഹി പോലിസ് കഴിഞ്ഞദിവസം വരെ പറഞ്ഞു പോന്നത്. ജാമിഅനഗറിലെ ഭീകരവേട്ട കഴിഞ്ഞതോടെ ഇന്ത്യന്‍ മുജാഹിദീന്റെ സൂത്രധാരന്‍ പിന്നെയും മാറിയിരിക്കുന്നു. പല നഗരങ്ങളിലെ ഭീകരചെയ്തികളുടെ ഉത്തരവാദി കൊല്ലപ്പെട്ട ആതിഫായി മാറി!!
#ഇതിനൊപ്പം തന്നെയാണ് ജാമിഅ നഗറിലെ ഭീകരവേട്ട പോലിസ് നടത്തിയ വ്യാജ ഏറ്റുമുട്ടലാണെന്ന സംശയം ബലപ്പെടുന്നത്. ഒരാള്‍ പിടിയിലായെന്നും ബാക്കി രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു എന്നുമാണ് പോലിസ് വിശദീകരണം. അവിടെത്തന്നെയാണ് അവിശ്വാസ്യതയുടെ തുടക്കം. ഈ കെട്ടിടം വളഞ്ഞ്, അടുത്തുള്ള താമസക്കാരെ ഒഴിപ്പിച്ച്, ആരെയും പ്രദേശത്ത് അടുപ്പിക്കാതെ നൂറുകണക്കിന് പോലിസുകാര്‍ ചേര്‍ന്ന് നടത്തിയ ഓപറേഷനിടയില്‍ നിന്ന് രണ്ടു ഭീകരര്‍ ഓടി രക്ഷപ്പെടുന്നതെങ്ങനെ? നാലാം നിലയിലെ ഈ മുറി പോലിസ് മുട്ടിവിളിച്ചാണ് തുറന്നത്. ദല്‍ഹി പോലിസ് സ്പെഷല്‍ സെല്ലിലെ ബുള്ളറ്റ് പ്രൂഫ് ധരിച്ച സായുധരായ 60 പോലിസ് ഉദ്യോഗസ്ഥരെയും വൈദഗ്ധ്യം നേടിയ ദേശസുരക്ഷാ കമാന്റോകളെയും വെട്ടിച്ച് രണ്ടു പേര്‍ ആ മുറിയില്‍ നിന്ന് രക്ഷപ്പെട്ടുവെന്നോ?
#പോലിസിനെ വെട്ടിച്ച് രക്ഷപ്പെട്ടെന്ന് പറയുന്ന ഭീകരരില്‍ ഒരാളായ സീശാന്‍, സംഭവശേഷം മുങ്ങാനല്ല ശ്രമിച്ചത്. കൊല്ലപ്പെട്ട ആതിഫിനൊപ്പം താമസിച്ചിരുന്നയാളാണ് താനെന്നും, ഒന്നിച്ചു കഴിയുന്നതിനിടയില്‍ സംശയാസ്പദമായി ഒന്നും തോന്നിയിരുന്നില്ലെന്നും ടി.വി ചാനലിനോട് വിശദീകരിക്കുകയാണ് അയാള്‍ ചെയ്തത്. അങ്ങനെയും ഭീകരര്‍ ചെയ്യുമെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. അഭിമുഖം ചാനലില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ്, ചാനല്‍ ഓഫീസ് പരിസരത്തുനിന്ന് ഇയാളെ പോലിസ് അറസ്റ്റു ചെയ്തത്. പരസ്പരം വെടിവെപ്പു നടന്നിട്ടില്ലെന്ന് തദ്ദേശവാസികള്‍ പറയുന്നു. എ.കെ 47 തോക്കും രണ്ട് പിസ്റ്റളുകളും ഏഴു മൊബൈല്‍ ഫോണുകളും മുറിയില്‍ നിന്ന് കണ്ടെടുത്തതായി പറയുന്നുണ്ട്. പല സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരരുടെ ഫ്ലാറ്റില്‍ നിന്ന് ഏതായാലും ബോംബു സാമഗ്രികളൊന്നും കണ്ടെടുത്തിട്ടില്ല!!
#കുറ്റാന്വേഷണത്തില്‍ പേരെടുത്ത,പോലിസിന്റെ തലപ്പത്തിരുന്നിട്ടുള്ള ചിലര്‍ ചൂണ്ടിക്കാട്ടുന്ന ഒരു കാര്യമുണ്ട്. ഒരു ഭീകര സംഘടനയുടെ മുഖ്യസൂത്രധാരനായ ഒരാളെ സര്‍വസന്നാഹങ്ങളുമുള്ളപ്പോള്‍ പോലിസ് വെടിവെച്ചുകൊല്ലുമോ, കീഴ്പ്പെടുത്താന്‍ ശ്രമിക്കണമായിരുന്നോ? ജീവനോടെ പിടികൂടിയിരുന്നെങ്കില്‍, ഇനിയും തുമ്പൊന്നും ലഭിക്കാത്ത നിരവധി സ്ഫോടനങ്ങളുടെ കണ്ണികളെ അനായാസം നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിയുമായിരുന്നു. [മരിച്ചില്ലെങ്കില്‍ ഇപ്പറഞ്ഞ കാര്യങ്ങളൊക്കെ അവര്‍ നിഷേധിക്കില്ലെ!!]
#സാങ്കേതികമായി ഇത് ഭീകരരുമായുള്ള ഏറ്റുമുട്ടലായി കാണാന്‍ കഴിയില്ലെന്നും അവര്‍ പറയുന്നു. അവിചാരിതമായി നടക്കുന്നതാണ് പോലിസ് ഭീകര ഏറ്റുമുട്ടല്‍. അയ്യായിരം വരുന്ന പോലിസുകാരെയാണ് സംഭവ ദിവസം ജാമിഅ നഗറില്‍ വിന്യസിച്ചിരുന്നത്. മുറിയിലേക്കുള്ള ഓപറേഷന് നിയോഗിക്കപ്പെട്ടവര്‍ പോലിസ് വേഷത്തിലല്ല, പൈജാമയും കുര്‍ത്തയും ധരിച്ചാണ് ഫ്ലാറ്റിലേക്ക് കടന്നു ചെന്നത്. അവര്‍ ആരെന്നു പോലും തിരക്കാതെ ഭീകരന്മാര്‍ വെടി തുടങ്ങിയെന്നും, കീഴ്പ്പെടുത്താന്‍ കഴിയാതെ പോയെന്നും നാം കണ്ണുമടച്ച് വിശ്വസിക്കേണ്ടി വന്നിരിക്കുന്നു.
#ആ നീക്കത്തിലാണ് ഇന്‍സ്പെക്ടര്‍ മോഹന്‍ചന്ദ് ശര്‍മക്ക് വെടിയേറ്റത്. രാഷ്ട്രപതിയില്‍ നിന്നടക്കം ധീരതക്ക് ഏഴുവട്ടം മെഡല്‍ നേടിയിട്ടുള്ള 43കാരന്‍. 75 ഏറ്റുമുട്ടലുകള്‍ അദ്ദേഹത്തിന്റെ 'ക്രെഡിറ്റില്‍' സ്വന്തമായുണ്ട്. വകവരുത്തിയത് 35 ഭീകരര്‍ അടക്കം 75 ക്രിമിനലുകളെയാണ്. . ഇത്രയും വിദഗ്ധനായ ഓഫീസര്‍, ബുള്ളറ്റ് പ്രൂഫ് ധരിക്കാതെ അന്ന് ഭീകരവേട്ടക്ക് ഇറങ്ങിയത് എന്തുകൊണ്ട് എന്നത് അവ്യക്തം. ശര്‍മ മരണപ്പെട്ടതെങ്ങനെയെന്ന ചോദ്യങ്ങള്‍ക്കിടയില്‍, ഭീകരരെ നേരിടുന്നതിനിടയില്‍ പോലിസില്‍ നിന്ന് വെടിയേല്‍ക്കാനുള്ള സാധ്യതകളും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
പോലിസിന്റെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലെ വിശ്വാസ്യതയേക്കാള്‍, പോലിസ് സമ്മാനിച്ച ത്രില്‍ ആഘോഷിക്കുന്നതിലാണ് ദേശീയ മാധ്യമങ്ങള്‍ക്കടക്കം താല്‍പര്യം. പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാണിക്കുന്നത് ദേശതാല്‍പര്യത്തിന് തന്നെ നിരക്കാത്ത ഏര്‍പ്പാടായി മാറുകയും ചെയ്യും.
കടപ്പാട് : മാധ്യമം ദിനപത്രം
ഇതു കൂടെ ചേര്‍ത്തു വായിക്കുക
[1]കൊന്നോള്ളൂ..പക്ഷേ ബോംബ് ഉപയോഗിക്കരുത്
[2]കവര്‍ സ്റ്റോറികളില്‍ മാധ്യമ'ഭീകരത' !!
ഗൂഗിള്‍ ക്രോം’ ഉപഭോക്താക്കളുടെ ശ്രദ്ധക്ക്…! !
11 വർഷം മുമ്പ്
പണ്ടൊക്കെ ഇസ്ലാം വിശ്വാസികള്‍ പഠിപ്പില്ലാത്തവരും പിന്നോക്ക ചിന്താഗതിക്കാരുമായിരുന്നു മുദ്രകുത്തപ്പെട്ടത്...കാലം മാറിയപ്പോള്‍ അവരും വിദ്യഭ്യാസത്തില്‍ മുന്നോട്ട് വന്നു.എന്നാല്‍ ഇന്നവര്‍ ഭീകരവാദികള്‍!!
മറുപടിഇല്ലാതാക്കൂമരിച്ചില്ലെങ്കില് ഇപ്പറഞ്ഞ കാര്യങ്ങളൊക്കെ അവര്‍ നിഷേധിക്കില്ലെ!!]
മറുപടിഇല്ലാതാക്കൂനിഷേഷിക്കില്ല . ഇപ്പോല്‍ എല്ലാ വിവരങ്ങാളും പോലീസിന് കൈമാറുന്നത് പിടിയിലുള്ള അബൂ ബഷീറാണ്.അത് മറക്കരുത്.പ്ലീസ്.
പ്രിയ ജോക്കര്‍ ,
മറുപടിഇല്ലാതാക്കൂഇപ്പോള് വീവരങ്ങള്‍ ഒക്കെ കിട്ടി എന്നു പറഞ്ഞ അതേ പോലീസ് തന്നെയാണ് സുബ്ഹാന്‍ ഖുറൈശി എന്ന തൌഖീറാണെന്നാണ് എല്ലാത്തിന്റെയും പിന്നില്‍ എന്നു പറഞ്ഞു പത്രസമ്മേളനവും മറ്റും നടത്തിയത്.കൊന്നവരെ ഒരു തോക്കും കൂടെ ഇന്ത്യയുടെ മാപ്പും ഇട്ടു കൊടുത്ത് ഭീകരരാക്കുന്ന പോലീസ് ബുദ്ധി നാം മുന്‍പ്പും കണ്ടതല്ലെ?
കുറ്റങ്ങള്‍ എല്ലാം അറസ്റ്റ് ചെയ്തവര്‍ സമ്മതിച്ചു എന്നു പോലീസ് പറയുന്നത് മാത്രം കേള്‍ക്കാന്‍ വയ്യ.കോടതി തിരുമാനിക്കട്ടെ അവര്‍ കുറ്റവാളികള്‍ ആണോ അല്ലയോ എന്ന്.അവരാണ് ഈ കൊടും ക്രൂരത ചെയ്തതെങ്കില്‍ തീര്‍ച്ചയായും നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ അവര്‍ക്കു കിട്ടണം
ജോക്കർ
മറുപടിഇല്ലാതാക്കൂഅബൂ ബഷീർ എല്ലാം പറയണമല്ലോ? പറഞ്ഞില്ലെങ്കിൽ പറയിപ്പിക്കും. അതല്ലേ നമ്മുടെ പോലീസിന്റെ ഒരു കഴിവ്.
അജ്ഞാതാ, ഈ നിലവാരത്തില്‍ സംവദിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നാലും പറയാതെ വയ്യ. ഇന്ത്യന്‍ ഇന്റലിജന്‍സെന്നു വച്ചാല്‍ വംശഹത്യയ്ക്കു തെരഞ്ഞെടുക്കപ്പെട്ട കൂലിപ്പട്ടാളമാണെന്നുള്ള താങ്കളുടെ ധാരണയുണ്ടല്ലോ അതു ശരിയല്ല, അതു പക്ഷേ മാറ്റണം എന്നു ഞാന്‍ പറയില്ല . താങ്കളെ ഇങ്ങനെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകമുണ്ടല്ലോ അതുതന്നെയാണ് ഒന്നു കൂടി രാകിമിനുക്കിയാല്‍ കഴുത്തറക്കാന്‍ മൂര്‍ച്ചയുള്ള ആയുധമാക്കി തീവ്രവാദികള്‍ മാറ്റുന്നത്.
മറുപടിഇല്ലാതാക്കൂപ്രിയ കാവലാന് ,
മറുപടിഇല്ലാതാക്കൂഈ ബൂലോകത്ത് ഇസ്ലാമിനെ കുറിച്ച എഴുത്തുന്നവര്‍ എല്ലാം വര്‍ഗീയ വാദികള്‍ അല്ലെങ്കില്‍ തീവ്രവാദികള്‍ എന്ന താങ്കളുടെ കാഴ്ച്ചപാടുണ്ടല്ലോ..അതു മാറ്റിയാല്‍ എന്റെ ഈ പോസ്റ്റിലെന്നല്ല എന്റെ ഒരു പോസ്റ്റിലും താങ്കള്‍ക്കു ഒരു വര്‍ഗീയതയും കാണാന്‍ ആവില്ല.ഞാന്‍ ബ്ലോഗിങ്ങ് തുടങ്ങിയത് യുക്തിവാദികളെ വിശ്വാസികളാക്കാനോ അന്യമതസ്തരെ കുറ്റപ്പെടുത്താനോ അല്ല.സമൂഹത്തിന്‍ കാണുന്ന കാര്യങ്ങളോടുള്ള എന്റെ കാഴ്ച്ചപാടുകള്‍ അതാണ് ഞാന്‍ പോസ്റ്റാക്കുന്നത്.കാവലാന്‍ എന്റെ പോസ്റ്റുകള്‍ വായിക്കുന്നത് തന്നെ ഒരു “ഇസ്ലാം വര്‍ഗീയവാദിയുടെ”പോസ്റ്റുകള്‍ വായിക്കുന്നത് പോലെയാണ്.അതെന്റെ കുറ്റം അല്ല കാവലാന്‍,താങ്കളുടെ ചിന്താ ഗതിയുടെ പ്രശ്നമാണ്.
പിന്നെ പ്രിയ കാവലാന്‍ വിശ്വാസിയാണോ അവിശ്വാസിയാണോ എന്നൊന്നും എനിക്കറിയില്ല.പക്ഷെ ഒന്നു ചോദിച്ചോട്ടെ ഒരു വിഭാഗം അനുഭവിക്കുന്ന പ്രശ്നങ്ങള്‍ തുറന്നെഴുതുമ്പോള്‍ താങ്കള്‍ എന്തിനിങ്ങനെ അസഹിഷ്ണുത പ്രകടിപ്പിക്കുന്നു. ഈ കൊല്ലപ്പെട്ട വ്യക്തി താങ്കള്‍ക്ക് നേറിട്ടറിയുന്ന ഒരു വ്യക്തിയാണെങ്കില്‍ അയാളെ പറ്റി താങ്കള്‍ക്കു നല്ല അഭിപ്രായം ആണെങ്കില്‍ എങ്ങനെ താങ്കള്‍ ഇതിനോട് പ്രതികരിക്കും?
ഒറീസയിലും മറ്റും പാവങ്ങള്‍ ക്രൂരതയ്ക്കു ഇരയാകുമ്പോള്‍ അവര്‍ പീഡിപ്പിക്കപെടുമ്പോള്‍ താങ്കള്‍ ആരെയാണ് പിന്തുണയ്ക്കുന്നത്?
പോലീസ് വെടി വച്ചു കൊന്നയാള്‍ താങ്കളുടെ സഹോദരനോ മറ്റോ ആണെങ്കില്‍ അവന്‍ നിരപരാധിയാണെന്നു താങ്കള്‍ക്ക് ഉറപ്പുണ്ടെങ്കില്‍ എങ്ങനെയാവും നിങ്ങള്‍ പ്രതികരിക്കുക?
മരിച്ച വ്യക്തിയോ തടവില്ലാക്കപെട്ടവരോ ഇതുവരെ കുറ്റവാളികളാണെന്നു തെളിഞ്ഞിട്ടില്ല...പോലീസ് പറയുന്നത് മുഴുവന്‍ യഥാര്‍ത്ഥമാവണമെന്നില്ല.സത്യം പുറത്തു വരട്ടെ..എന്നിട്ടു പോരെ സഹോദരാ അവരെ കുറ്റവാളിയാക്കാന്‍.പോലീസിനു തെറ്റു പറ്റിയതാണെങ്കില്‍ ആ യുവാവിന്റെ കൊലയ്ക്കു ആരു സമാധാനം പറയും?
"ഒരു വിഭാഗം അനുഭവിക്കുന്ന പ്രശ്നങ്ങള്‍ "
മറുപടിഇല്ലാതാക്കൂതാങ്കളുടെ ഈ പോസ്റ്റില്‍ പരാമര്‍ശിക്കപ്പെട്ട വിഭാഗത്തെ ന്യായീകരിക്കാന്‍ താങ്കള്‍ക്ക് ആയിരം നാവാണല്ലോ?
ഇന്ത്യന്‍ ഇന്റലിജെന്റ്സ് എന്നു പറയുമ്പോള്‍ താങ്കള്‍ക്കെന്താണിത്ര പുച്ഛം? പച്ചമനുഷ്യരെ കൊന്നൊടുക്കി എന്തു നീതി നടപ്പിലാക്കുന്നവര്‍ക്കുവേണ്ടിയാണു താങ്കളെഴുതുന്നത്? അവരെ നീതിക്കുമുന്നില്‍ കൊണ്ടു വന്ന് എന്തുചെയ്യാമെന്നാണ്? പോലീസ് സെര്‍ച്ചിനെ സായുധമായി നെരിട്ട അവരെ വെടിവച്ചതിന് താങ്കള്‍ക്കു നൊന്തു
ഒരു പോലീസ് ഉദ്ധ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത് അവര് വെടിവച്ചല്ല പോലീസ് തന്നെ ചെയ്തതാകാം എന്നു താങ്കളുടെ കുയുക്തി പറയുന്നു. അജ്ഞാതാ വച്ചു പുലര്‍ത്താവുന്ന ഒരു വീക്ഷണമല്ല താങ്കള്‍ക്ക് ഇന്ത്യന്‍ ഇന്റലിജന്‍സിനോടുള്ളത്.
കാവലാന്
മറുപടിഇല്ലാതാക്കൂഅന്സല് പ്ലാസയില്‍ വെടിവെച്ച് കൊന്ന പാവങ്ങള്‍ നിരപരാധിയാണെന്ന് തെളിഞ്ഞില്ലേ ? വ്യാജ ഏറ്റുമുട്ടലുകളെകുറിച്ച് പിന്നീട് നിരവധി സംഭവങ്ങള്‍ പുറത്ത് വന്നതും താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ പറയുന്നത് പോലെ കൂലിപട്ടാളം എന്ന വാദം ഉറപ്പിക്കാന്‍ പര്യാപ്തമാണ്.
പാര്‍ലമെന്റ് ആക്രമണ കേസില്‍ പിടിയിലായി പിന്നീട് വിട്ടയക്കപെട്ട ശ്രീ.ഗീലാനിയെ മറക്കരുത്. അദ്ദേഹം പറഞ്ഞ കഥകളും.
രജ്ബീര്‍ സിംഗിന്റെ വ്യാജ ഏറ്റുമുട്ടലിന്റെ കഥകള്‍ പുറത്ത് വന്നതിന് ശേഷം ശ്രീ,കാവലാന്‍ നമ്മള്‍ സംശയിക്കുന്നതില്‍ എന്താണ് തെറ്റ്.അദ്ദേഹത്തിന്റെ ശിഷ്യനാണ് ഇപ്പോല്‍ മരിച്ച ശര്‍മ.75 പേരെയാണ് അദ്ദേഹം വക വരുത്തിയത്.ദൈവമുണ്ടെങ്കില്‍ ദൈവത്തിന് മാത്രമറിയാം ഇതില്‍ എത്ര പേര്‍ നിരപരാധികള്‍ എത്ര പേര്‍ അപരാധികള്‍ ഉണ്ടെന്ന്. വാളെടുത്തവന്‍ വാളാല്‍ എന്നാണല്ലോ അദ്ദേഹം ഒടുക്കം മരണത്തിന് കീഴടങ്ങി.
തീവ്രവാദികളെ ഇങ്ങനെ കൊന്നു തള്‍ലുന്നത് തന്നെ വലിയ തെറ്റാണ് ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്.ഇവരുടെ വേരുകള്‍ പിഴുതെറിയേണ്ടതുണ്ട്.തെളിവും വിധികളുമില്ലാതെ ഇങ്ങനെ കൊന്നു തള്ളാന്‍ ആരാണ് ഇവര്‍ക്ക് അവകാശം നല്‍കുന്നത്. ഇതെന്ത് അടിയന്താരവസ്ഥക്കാലമോ. ജനങ്ങള്‍ക്കവകാശമുണ്ട് എന്‍ഗ്ഗനെ ഇവര്‍ കുറ്റക്കാരായി എന്ന്. ഇങ്ങനെയുള്ളവരില്‍ നിന്ന് ഞങ്ങളുടെ മക്കളെയെങ്കിലും ഞങ്ങള്‍ക്ക് മാറ്റി നിര്‍ത്തേണ്ടേ ? അതിന് ഇവരെയെല്ലാം ഞങ്ങള്‍ക്ക് ജീവനോടേ വേണം.സുശക്തമായ തെളിവുകള്‍ ഉണ്ടെന്ന് പോലീസ് പറയുന്നു.പിന്നെ എന്തിന് കൊന്നു കളയണം.
ഇന്ത്യന്‍ ഇന്റലിജന്‍സെന്നു വച്ചാല്‍ വംശഹത്യയ്ക്കു തെരഞ്ഞെടുക്കപ്പെട്ട കൂലിപ്പട്ടാളമാണെന്നുള്ള താങ്കളുടെ ധാരണയുണ്ടല്ലോ അതു ശരിയല്ല,
മറുപടിഇല്ലാതാക്കൂഅങ്ങനെ ഒരഭിപ്രായം എനിക്കില്ല കാവലാന്‍...ചിലപ്പോള്‍ ഇന്റലിജന്‍സ് തെറ്റിധരിപ്പിക്കപ്പെതാവാം.ചിലപ്പോള്‍ കൊല്ലപ്പെട്ടവര്‍ തീവ്രവാദികള്‍ തന്നെയായിരിക്കാം...പക്ഷെ അതൊന്നു ഉറപ്പിച്ചോട്ടെ...ഞാന്‍ പോസ്റ്റിലെഴുതിയത് വാര്‍ത്താ മാധ്യമങ്ങളില്‍ കണ്ട കാര്യങ്ങളാണ്..അറസ്റ്റ് ചെയപ്പെട്ട ഷീശാന്റെ അധ്യാപകനുമായുള്ള ഒരു ഇന്റര്‍വ്യൂ ഹെഡ്ലലൈന്‍സ് ടുഡേയില്‍ കാണിച്ചിരുന്നു...അദ്ദേഹം പറയുന്നത് ഒരു നല്ല വിദ്യാര്‍ത്ഥിക്കു വേണ്ട എല്ലാ ഗുണങ്ങളും ഉള്ള ഒരു നല്ല കുട്ടിയായിരുന്നു ഷീശാന്‍ എന്നാണ്.
കാവലാന്‍ സത്യത്തിനു നേരെ കണ്ണടച്ചു ഇരുട്ടാക്കുന്നത് എന്തിന്..
#പോലീസ് പറയുന്ന പോലെ അവര്‍ തീവ്രവാദിയാണെങ്കില്‍ എങ്ങനെ അവര്‍ ഫോട്ടോയും ഡ്രൈവിംഗ് ലൈസന്‍സിന്റെ പകര്‍പ്പും പൂര്‍ണ മേല്‍വിലാസവുമൊക്കെ വെച്ച് കൃത്യം ഒരു മാസം മുമ്പ് പോലിസ് വെരിഫിക്കേഷന് അപേക്ഷ കൊടുക്കും?എന്തു കൊണ്ട് പോലീസ് ആ സമയത്തു അവരെ അറസ്റ്റ് ചെയ്തില്ല?
#ആകെ ഒരു വാതിലെ അവര്‍ താമസിച്ചിരുന്ന വീടിന് ഉണ്ടായിരുന്നുള്ളൂ എന്നു വാര്‍ത്തയില്‍ കണ്ടു.ദല്‍ഹി പോലിസ് സ്പെഷല്‍ സെല്ലിലെ ബുള്ളറ്റ് പ്രൂഫ് ധരിച്ച സായുധരായ 60 പോലിസ് ഉദ്യോഗസ്ഥരെയും വൈദഗ്ധ്യം നേടിയ ദേശസുരക്ഷാ കമാന്റോകളെയും വെട്ടിച്ച് രണ്ടു പേര്‍ ആ മുറിയില്‍ നിന്ന് പിന്നെ എങ്ങനെ അവര്‍ രക്ഷപ്പെട്ടു?
#വിദഗ്ധനായ ഓഫീസര്‍,ബുള്ളറ്റ് പ്രൂഫ് ധരിക്കാതെ അന്ന് ഭീകരവേട്ടക്ക് ഇറങ്ങിയത് [അതും കൊടും ഭീകരരെ ]എന്തുകൊണ്ട് എന്ന ചോദ്യത്തിനു താങ്കക്കു ഉത്തരം കണ്ടെത്താന്‍ ആവുന്നുണ്ടോ?അതോ ഇനി ഭീകരര്‍ പോലീസുകാരെ കണ്ട ഉടനെ പേടിച്ചു കീഴടങ്ങുമെന്ന് വിചാരിച്ചാണോ ബുള്ളറ്റ് പ്രൂഫ് ധരിക്കാതെ ഒരു ഓപ്രേഷനു പോകുന്നത്?
#ഇനി അവര്‍ വെറും റെയ്ഡിനാണ് അവര്‍ പോയതെങ്കില്‍ പിന്നെ അത്രയും വലിയ ഫോര്‍സ് അവര്‍ കൂടെ കൊണ്ട് പോയത് എന്തിന്?
ഇസ്ലാം എന്ന വാക്കു കാണുമ്പോഴേ വര്‍ഗീയത വര്‍ഗീയത എന്നു തോന്നുന്ന കാവലാനു സ്വയം ചിന്തിച്ചാല്‍ മനസില്ലാവും ആരാണ് യഥാര്‍ത്ഥത്തില്‍ വര്‍ഗീയവാദിയെന്നു.വര്‍ഗീയവാദി എന്നു അലറി എന്റെ നേരെ വിരല്‍ ചൂണ്ടുമ്പോള്‍ അതില്‍ കുടുതല്‍ വിരലുകള്‍ നിങ്ങള്‍ക്കു നേരെ തന്നെയാണ് കാവലാന്‍ നിങ്ങള്‍ ചൂണ്ടുന്നത്...
ഗുജറാത്തില്‍ ആയിരങ്ങളെ വെട്ടിയും കൊന്നും കൊല്ലവിളിച്ചു നടന്ന പലരും അകാര്യം ടിവി ചേനലുകളില്‍ വിളിച്ചു പറയുന്നത് നാം കേട്ടു.മുസ്ലൂങ്ങളെ കൊല്ലുന്നത് പുണ്യ പ്രവര്‍ത്തിയാണന്നാണ് ആ നേതാവു പറഞ്ഞത്..എന്നിട്ട് ഇന്ത്യന്‍ പോലീസ് അവരെ എന്തെങ്കിലും ചെയ്തോ?
മറുപടിഇല്ലാതാക്കൂപേടിച്ചോടുന്ന ജനക്കൂട്ടത്തിന്റെ നേരെ അക്രമികളുടെ കൂടെ നിന്നു പോലീസ് വെടി വച്ച വാര്‍ത്തയൊക്കെ താങ്കള്‍ ഇത്ര വേഗം മറന്നുവോ?
മാഗ്ലൂരില്‍ പള്ളി ആക്രമിച്ചതിനെതിരെ പ്രതിഷേധിച്ച പാവം സ്ത്രീകളെയും കുട്ടികളെയും പോലീസ് തല്ലുന്നത് താങ്കള്‍ കണ്ടിട്ടില്ലാ എന്നുണ്ടോ?
കോളേജില്‍ പഠിക്കുന്ന സമയത്ത് ജാഥയ്ക്കിടെ ഒരു കുട്ടം വിദ്യാര്‍ത്ഥികള്‍ മറ്റൊരു വിദ്യാര്‍ത്ഥിയെ പട്ടിയെ പോലെ തല്ലുന്നത് പോലീസ് നോക്കി നില്‍ക്കുന്നത് ഞാന്‍ നേരിട്ടു കണ്ടിട്ടുണ്ട്.
കാവലാന്‍ ഈ മുദ്രവാക്യം കേട്ടിട്ടുണ്ടോ”പോലീസെല്ലാം ചെറ്റകള്‍ അല്ല എന്നാലും ചില ചെറ്റകള്‍ ഉണ്ട്” അതു പോലെ ചില ചെറ്റകള്‍ ഉണ്ട് ..അവരാണ് യഥാര്‍ത്ഥ വര്‍ഗീയവാദികള്‍..അവരുടെ ലക്ഷ്യ നിഡൂടമായിരിക്കും..അതു മനസിലാവണമെങ്കില്‍ മനുഷ്യനായി ചിന്തിക്കണം!
താങ്കളുടെ ഈ പോസ്റ്റില്‍ പരാമര്‍ശിക്കപ്പെട്ട വിഭാഗത്തെ ന്യായീകരിക്കാന്‍ താങ്കള്‍ക്ക് ആയിരം നാവാണല്ലോ?
മറുപടിഇല്ലാതാക്കൂഞാന് ഉദ്ദേശിച്ചത് മുസ്ലീം എന്നാണ്..അല്ലാതെ തീവ്രവാദികള്‍ എന്നല്ല...തീവ്രവാദികള്‍ അതു ആരായാലും ഏതു മതസ്ഥരായാലും ശിക്ഷിക്കപ്പെടണമെന്നു തന്നെയാണ് എന്റെ അഭിപ്രായം
അജ്ഞാതന്റ് ചോദ്യങ്ങൾക്കൊരുത്തരം കൊടുക്കൂ കാവലാൻ
മറുപടിഇല്ലാതാക്കൂഇത് പറഞ്ഞതിന് എന്നേയും ഒരു വർഗീയ വാദിയാക്കല്ലേ എന്റെ പ്രിയ കാവലാൻ.
ഒരു മുസ് ലിം എന്ത് പറഞ്ഞാലും പ്രതിഷേധിച്ചാലും അത് വർഗ്ഗീയതയാണ്. ആളുകളെ ഇത്രമാത്രം വർഗീയ ചിന്ത വളർത്തിയതിൽ മാധ്യമങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്.
അജ്ഞാതാ ഒന്നാമതായി പറയട്ടെ ഞാന്‍ ഒരു വര്‍ഗ്ഗീയവാദിയാണ്.
മറുപടിഇല്ലാതാക്കൂഇനി അങ്ങോട്ടുള്ള വല്ല ചര്‍ച്ചയും നടക്കുമെന്നു തോന്നുന്നുണ്ടെങ്കില്‍ ഈ ധാരണവച്ചുകൊണ്ടുതന്നെ തുടരണം.
മനുഷ്യനെ മതം,രാഷ്ട്രീയം എന്നിങ്ങനെ തിരിച്ച് സ്വര്‍ഗ്ഗം വാഗ്ദാനം ചെയ്ത് തമ്മില്‍ തല്ലിച്ചും ചോരപ്പുഴയൊഴുക്കിയും ഭൂമിയില്‍ സസുഖം വാഴുന്ന നരാധമര്‍ ഉള്ളിടത്തോളം മനുഷ്യന്‍ എന്ന വര്‍ഗ്ഗത്തിനൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ ഞാന്‍ ഒരു തികഞ്ഞ വര്‍ഗ്ഗീയവാദി തന്നെ.
ഇതിന് മറ്റൊരു വ്യാഖ്യാനം പടയ്ക്കാന്‍ അജ്ഞാതാ താങ്കളുടെ പ്രജ്ഞയ്ക്കാവില്ല.
# "ഞാന്‍ ഉദ്ദേശിച്ചത് മുസ്ലീം എന്നാണ്..അല്ലാതെ തീവ്രവാദികള്‍ എന്നല്ല"
എനിക്കീ പോസ്റ്റില്‍ തീവ്രവാദികള്‍ക്കു വേണ്ടി നിരത്തിയ വാദങ്ങളല്ലാതെ ഒന്നും കാണാനായില്ല എന്റെ വര്‍ഗ്ഗീയാന്ധതയാവാം. ഉറക്കത്തില്‍ മുള്ളാതിരിക്കാന്‍ കറിക്കത്തിയും കുറ്റിച്ചൂലും തലയ്ക്കു വച്ചു കിടക്കും എന്നു കേട്ടിട്ടുണ്ട്,ഏകെ ൪൭ എന്തിനാ മൂട്ടയെ കൊല്ലാനാണോ? .ഇനി അതല്ല അന്വേഷണം നടക്കട്ടെ എന്നൊക്കെയാണെങ്കില്‍ അതു കഴിഞ്ഞിട്ടു പോരെ പോസ്റ്റിടിലും മറ്റും?
ഒന്നു വിവരിച്ചാട്ടെ ഇത്ര ഭീകരാക്രമണങ്ങളും ബോംബു സ്ഫോടനങ്ങളും നടന്നിട്ടുള്ള ഇന്ത്യയില്‍ എത്ര ഭീകരവാദികള്‍ നീതിന്യായ വ്യവസ്ഥയാല്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന്.
അജ്ഞാതന് നോവുന്നത് അത് സ്വന്തം മതത്തില്‍ പെട്ടവരായതുകൊണ്ടു മാത്രം.ഇന്ത്യന്‍ ഇന്റലിജന്റ്സെന്നു വച്ചാല്‍ ചുമ്മാ അങ്ങ് ആളുകളെ വെടവച്ചു കൊല്ലാനുള്ള സ്ഥാപനമല്ല സുഹൃത്തേ.
"തീവ്രവാദികളെ ഇങ്ങനെ കൊന്നു തള്‍ലുന്നത് തന്നെ വലിയ തെറ്റാണ് ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്"
ശരിയാണ് തീവ്രവാദികള്‍ കൊന്നു തള്ളട്ടെ അതാണു വലിയ ശരി.പൊട്ടിത്തെറിച്ച ശരീരങ്ങള്‍,നിരാലംബരായ കുടുംബങ്ങള്‍,അംഗഭംഗമേറ്റ ആയിരങ്ങള്‍....... നിയമത്തിനു മുന്നില്‍ കൊണ്ടുവരണം പോലും എന്തിനാണാവോ ഏത്തമിടീച്ചു പ്രായ്ശ്ചിത്യം ചെയ്യിച്ചു വിടാനോ?
സലാഹുദ്ധീന്‍, താങ്കളുടെ പ്രേരണ ആവശ്യമില്ല എന്റെ മറുപടിയ്ക്ക്,ഞാനങ്ങനെ ആരെയും അന്നവെള്ളം തളിച്ചു മാറ്റാറില്ല താങ്കള്‍ക്കു തീരുമാനിക്കാം ആരാവണമെന്ന്.
കാവലാന്,
മറുപടിഇല്ലാതാക്കൂഅജ്ഞാതന്റെ ഒരു കമന്റ് ഇതാ
നല്ല ലേഖനം ...പക്ഷെ ഞാന്‍ ഇന്നും ഉറച്ചു വിശ്വസിക്കുന്നു sep 11ലെ ആക്രമണം അമേരിക്ക തന്നെ പ്ലാന്‍ ചെയ്തതാണെന്നു.പല രാജ്യങ്ങളിലേക്കുമുള്ള താക്കോല്‍ ആയിരുന്നു ആ ആക്രമണം
താങ്കള്‍ ഇവിടെ ഉത്തരം നല്കി വെറുതേ സമയം പാഴാക്കുകയാണ്... ഈ ടീമിനെ അവരുടെ സ്വപ്നലോകത്ത് വിട്ടെക്കൂ...
"ഇനി അങ്ങോട്ടുള്ള വല്ല ചര്‍ച്ചയും നടക്കുമെന്നു തോന്നുന്നുണ്ടെങ്കില്‍ ഈ ധാരണവച്ചുകൊണ്ടുതന്നെ തുടരണം.
മറുപടിഇല്ലാതാക്കൂമനുഷ്യനെ മതം,രാഷ്ട്രീയം എന്നിങ്ങനെ തിരിച്ച് സ്വര്‍ഗ്ഗം വാഗ്ദാനം ചെയ്ത് തമ്മില്‍ തല്ലിച്ചും ചോരപ്പുഴയൊഴുക്കിയും ഭൂമിയില്‍ സസുഖം വാഴുന്ന നരാധമര്‍ ഉള്ളിടത്തോളം മനുഷ്യന്‍ എന്ന വര്‍ഗ്ഗത്തിനൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ ഞാന്‍ ഒരു തികഞ്ഞ വര്‍ഗ്ഗീയവാദി തന്നെ."
പ്രിയ കാവലാന്‍
താങ്കളിലെ മനുഷ്യ സ്നേഹിയെ ഞാന്‍ മനസ്സിലാക്കുന്നു. അക്രമം എന്തിന്റെ പേരിലായാലും ആരു ആര്‍ക്കെതിരെ നടത്തിയാലും എതിര്‍ക്കപെടേണ്ടത് തന്നെ സംശയമില്ല. ഒരാളും അയാളുടെ പേരിലുള്ള കുറ്റം തെളിയിക്കപ്പെടുന്നത് വരെ കുറ്റവാളിയാവില്ല.
ഒറീസയിലും കറ്ണാടകയിലും ഭജ്രഗ്ദള്‍ ആര്‍ എസ് എസ് നരാധമനന്‍മര്‍ കൊലപെടുത്തുകയും കാട്ടിലയക്കുകയും ചെയ്തവര്‍ മുസ് ലീങ്ങള്‍ അല്ലായിരുന്നു. നീതി നിഷേധിക്കപ്പെടുന്ന ഏതൊരു ജനവിഭാഗത്തിന് വേണ്ടിയും ശബ്ദമുയര്‍ത്തുന്നവര്‍ തന്നെയാണ് ഞങ്ങള്‍. രാഷ്ട്രീയ ലക്ഷ്യത്തിനായി എതിര്‍ഭാഗത്തിന്റെ പേരില്‍ സ്ഫോടനം നടത്തുകയും അത് അപരന്റെമേല്‍ ആരൊപിക്കുകയം ചെയ്യുന്ന സംഘ് പരിവരത്തിന്റെ തന്ത്രം നാഗ്പൂരിലും ഗോധ്രയിലും എല്ലാം തന്നെ വ്യക്തമായതാണ്. എന്നിട്ട് സ്വഭാവികമായ പ്രതി പ്രവര്‍ത്തനം എന്ന് പറഞ്ഞ് നിരപരാധരായ ഒരുപാട് മനുഷ്യരെ കൊന്നൊടുക്കുന്നത് പുണ്യമായി കണക്കാക്കിയവര്‍. ഇവരെ സഹായിക്കുകയല്ലാതെ ഒരു ഇന്റ്ലിജന്‍സ് റിപ്പോര്‍ട്ട് പോലും ഇവര്‍ക്കെതിരെ സമര്‍പ്പിക്കപ്പെട്ടില്ലല്ലോ. എത്ര മാത്രം നിരപരാധികളെ വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തി കൊല ചെയ്യപ്പെട്ടു. ഇരകള്‍ കുറ്റവാളികളാക്കപ്പെടുന്ന അതി ധാരുണമായ അവസ്ഥ.
ഏതൊരു കര്യത്തിന്റെ പിന്നിലും ഒരു ലക്ഷ്യമുണ്ട്. അതില്‍ ആര്‍ക്കാണ് കൂടുതല്‍ നേട്ടം എന്നതാശ്രയിച്ചാണ് അന്വേഷണം മുന്നോട്ട് പോകേണ്ടത്. അല്ലാതെ സ്ഫോടനം നടക്കുന്നതിന് മുമ്പ് കുറ്റവാളികളെ തീരുമാനിച്ചുറപ്പിച്ച് കൊണ്ടല്ല. ഈ സ്ഫോടനങ്ങള്‍ നടത്തിയത് മുസ്ലീങ്ങളാണെങ്കില്‍ അവരെ രണ്ട വട്ടം തൂക്കണമെന്ന അഭിപ്രായമാണ് ഞങ്ങള്‍ക്കുള്ളത്. സംശയമേയില്ല. പക്ഷേ അത് തെളിയിക്കപ്പെടണം. അല്ലാതെ ഗുജറാത്തിലെയും ഒറീസയിലെയും ,ദില്ലിയിലെയും വര്‍ഗ്ഗീയ വാദികളായ പോലീസുകാര്‍ മെനഞ്ഞുണ്ടാക്കിയ കഥകളുടെ അടിസ്ഥാനത്തില്‍ ജാമിഅ നഗറില്‍ അഭ്യസ്ത വിദ്യരായ നിരപരാധികളെ കൊന്നത് പോലെയാവരുത്.
താങ്കളെപോലെ മനുഷ്യ സ്നേഹിയായ ഒരാള്‍, കടുത്ത വിദ്വേഷവും അസഹിഷ്ണുതയും വെച്ചുപുലര്‍ത്താതെ, നിഷ്പക്ഷമായി കാര്യങ്ങള്‍ മനസ്സിലാക്കുകയും എന്നതിന് ശേഷം നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കുകയുമാണ് വേണ്ടത്.
"കടുത്ത വിദ്വേഷവും അസഹിഷ്ണുതയും വെച്ചുപുലര്‍ത്താതെ, നിഷ്പക്ഷമായി കാര്യങ്ങള്‍ മനസ്സിലാക്കുകയും എന്നതിന് ശേഷം നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കുകയുമാണ് വേണ്ടത്."
മറുപടിഇല്ലാതാക്കൂക്ഷമിക്കൂ, സലാഹുദ്ധീന്‍ വര്‍ഗ്ഗീയവാദിയായ എനിക്ക് അസഹിഷ്ണുതയും,വിദ്വേഷവും
പുലര്‍ത്താതിരിക്കാനാവില്ല. മത,രാഷ്ട്രീയ വാദികള്‍ക്ക് അതാകാമെന്നും ഒരു വര്‍ഗ്ഗീയ വാദിക്ക് അതുപാടില്ലെന്നും പറയുന്നതില്‍ പൊരുത്തമില്ല പ്രത്യേകിച്ച് നീതിയുടെ പക്ഷമെന്നത് അവനവന്റെ പക്ഷമെന്ന് അര്‍ത്ഥമുള്ളിടത്തോളം.
പ്രിയ കാവലാന്,
മറുപടിഇല്ലാതാക്കൂതാങ്കള് വര്‍ഗീയവാദി എന്നു സമ്മതിച്ച നിലക്കു ഞാനും പറയുന്നു ഞാന്‍ ഒരു തീവ്രവാദി തന്നെ...ഇനി അങ്ങനെ തന്നെ ചര്‍ച്ച മുന്നോട്ട് പോകട്ടെ...
ഞാന്‍ മുകളില്‍ ചില കാര്യങ്ങള്‍ ചോദിച്ചിരുന്നു..അതിനുത്തരം പറയാതെ തലകടിയില്‍ കറി കത്തി വച്ചു ഉറങ്ങുന്നതിനെ പറ്റി പറഞ്ഞാല്‍ ഞാന്‍ എന്താണ് മനസില്ലാക്കേണ്ടത്?ഈ പോസ്റ്റില്‍ ഞാന്‍ ഒരിക്കലും അവര്‍ തീവ്രവാദികള്‍ അല്ല എന്നു പറഞ്ഞിട്ടില്ല.അവര്‍ ആകാം ആകാതിരിക്കാം..അതു അന്വേഷിച്ചു കണ്ടെത്തേണ്ടതാണ്.
അല്ലാതെ മുസ്ലീം ആയതിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത ഉടനെ അവരെ തീവ്രവാദിയായി ചിത്രീകരിക്കുന്നത് എന്തിന്?അല്ല താങ്കള്‍ക്കു അവര്‍ തീവ്രവാദിയെന്നു വിളിക്കപെടണം എന്നാണെങ്കില്‍ വിളിചോള്ളൂ.പക്ഷെ അവര്‍ തീവ്രവാദിയാണെന്നതിനു താങ്കള്‍ കാണുന്ന തെളിവെന്ത്?
ഞാന്‍ മുസ്ലിം പക്ഷത്തിനു വേണ്ടി മാത്രമാണ് സംസാരിക്കുന്നതെന്നു തീരുമാനിക്കുന്നത് താങ്കളാണോ?മുകളിലെ കമന്റില്‍ ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കു ഉത്തരം പറയാതെ വെറുതെ വാക്കു കൊണ്ട് കസര്‍ത്തു കാണിച്ചു താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നത്?
ഞാന്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്കു വ്യക്തമായ ഉത്തരം ഉണ്ടെങ്കില്‍ താങ്കള്‍ അതു പറയുക...അല്ല ഇനി താങ്കള്‍ പോലീസാണോ?പോലീസുകാരെ കുറിച്ച് ഞാന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ അതു പറ മാഷെ....
എനിക്കീ പോസ്റ്റില്‍ തീവ്രവാദികള്‍ക്കു വേണ്ടി നിരത്തിയ വാദങ്ങളല്ലാതെ ഒന്നും കാണാനായില്ല എന്റെ വര്‍ഗ്ഗീയാന്ധതയാവാം,
ഡയലോക അടിച്ചാല്‍ പോരാ ഞാന്‍ ഈ പോസ്റ്റില്‍ എന്നല്ല ഊ ബൂലോകത്തു ഇട്ടിട്ടുള്ള മുഴുവന്‍ കമന്റില്‍ ഒന്നിലെങ്കിലും തീവ്രവാദത്തെ സപ്പോര്‍ട്ട് ചെയ്തിട്ട കമന്റ് കാണിച്ചു തരാമോ?ഇതൊരു വെല്ലുവിളിയായി തന്നെ എടുത്തോ.[ഈ ബ്ലോഗില്‍ തന്നെ തീവ്രവാദത്തെ എതിര്‍ത്തു ഞാന്‍ പോസ്റ്റിട്ടുണ്ട്.തീവ്രവാദികള്‍ സ്വര്‍ഗത്തിലോ നരഗത്തിലോ എന്ന പേരില്‍]..കാവലാന്‍ തലകുത്തി നിന്നാലും എന്നെ ഒരു വര്‍ഗീയവാദിയാക്കാന്‍ കിട്ടില്ല..
മനുഷ്യനെ മനുഷ്യനായി കണ്ടതു കൊണ്ട് തന്നെയാണ് ഈ പോസ്റ്റിട്ടത്.ഞാന്‍ "മനുഷ്യസ്നേഹിയാണ് മനുഷ്യസ്നേഹിയാണ്" എന്നു വിളിച്ചു പറഞ്ഞത് കൊണ്ടായില്ല.അതു മനസിന്റെ ഉള്ളില്‍ നിന്നു തന്നെയാവണം.താങ്കള്‍ക്കു ഇസ്ലാമിനോടുള്ള പുച്ഛം എനിക്ക് ഒരു മതസ്ഥരോടും ഇല്ല.ഗുജറാത്തിലും ഒറീസയിലും vhp-bagragal പ്രവര്‍ത്തകര്‍ കാട്ടിക്കൂട്ടിയ പേകൂത്തുകള്‍ക്കു ഞാന്‍ ഒരിക്കലും ഹിന്ദുവിനെ കുറ്റപെടുത്തില്ല..കാരണം അവരെ എനിക്കു നന്നായിട്ടറിയാം..പേ പിടിച്ച ചിലരുണ്ട് അത് ഹിന്ദുകളിലായാലും മുസ്ലീമുകളിലായാലും ഏതു തരക്കാരായാലും അവരെ തല്ലി കൊല്ലുക തന്നെ വേണം..അവരെയാണ് എതിര്‍ക്കേണ്ടത്.അല്ലാതെ മുസ്ലീം എന്നു കേള്‍ക്കുമ്പോള്‍ തന്നെ ചാടി വീണ് വര്‍ഗീയവാദി വര്‍ഗീയവാദി എന്നു വിളിച്ചാലൊന്നും മനുഷ്യസ്നേഹിയാവില്ല മാഷെ...മുസ്ലീമും ഒരു മനുഷ്യനാണ്.അവനും വേണ്ടത് മനുഷ്യ സ്നേഹം തന്നെയാണ്.മുസ്ലീമിനു ഒരു പാത്രത്തിന്‍ മനുഷ്യ സ്നേഹവും മറ്റു മതസ്ഥര്‍ക്കു വേറേയൊരു പാത്രത്തില്‍ മനുഷ്യ സ്നേഹവും നല്ക്കാല്‍ അറിയില്ല കാവലാനേ..എനിക്കു എല്ലാം മനുഷ്യര്‍ തന്നെയാ...തന്റെ പോലെ മുസ്ലീമുകള്‍ തീവ്രവാദികളും മറ്റു മതസ്ഥര്‍ മാത്രം മനുഷ്യരുമല്ല
മറുപടിഇല്ലാതാക്കൂക്ഷമിക്കൂ, സലാഹുദ്ധീന്‍ വര്‍ഗ്ഗീയവാദിയായ എനിക്ക് അസഹിഷ്ണുതയും,വിദ്വേഷവും
പുലര്‍ത്താതിരിക്കാനാവില്ല. മത,രാഷ്ട്രീയ വാദികള്‍ക്ക് അതാകാമെന്നും ഒരു വര്‍ഗ്ഗീയ വാദിക്ക് അതുപാടില്ലെന്നും പറയുന്നതില്‍ പൊരുത്തമില്ല പ്രത്യേകിച്ച് നീതിയുടെ പക്ഷമെന്നത് അവനവന്റെ പക്ഷമെന്ന് അര്‍ത്ഥമുള്ളിടത്തോളം
മത രാഷ്ട്രീയ വാദികളെല്ലാം വിദ്വേഷവും അസഹിഷ്ണുതയും വെച്ചു പുലര്‍ത്തുന്നവരാണെന്ന് ഇവിടെ ആരും പറഞ്ഞില്ലല്ലോ പ്രിയ കാവലാന്‍. എന്തിനാണ് എഴുതാപുറം വായിക്കുന്നത്? നീതിയുടെ പക്ഷം എന്നാല്‍ അവനവന്റെ പക്ഷം എന്നാണെങ്കില്‍ താങ്കള്‍ പറയുന്ന മനുഷ്യ സ്നേഹം എന്നത് ദില്ലിയില്‍ കൊല്ലപ്പെട്ടവര്‍ മനുഷ്യരും ഗുജറാത്തിലും ഒറീസയിലും കൊല്ലപ്പെട്ട ആയിരക്കണക്കിന് പേര്‍ മനുഷ്യരല്ലാ എന്നുമാണോ. ഒന്ന് വ്യക്തമാക്കിയാല്‍ തന്നായിരുന്നു.
ഒന്നു വിവരിച്ചാട്ടെ ഇത്ര ഭീകരാക്രമണങ്ങളും ബോംബു സ്ഫോടനങ്ങളും നടന്നിട്ടുള്ള ഇന്ത്യയില്‍ എത്ര ഭീകരവാദികള്‍ നീതിന്യായ വ്യവസ്ഥയാല്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന്
മറുപടിഇല്ലാതാക്കൂശരിയാണ് തീവ്രവാദികള്‍ കൊന്നു തള്ളട്ടെ അതാണു വലിയ ശരി.പൊട്ടിത്തെറിച്ച ശരീരങ്ങള്‍,നിരാലംബരായ കുടുംബങ്ങള്‍,അംഗഭംഗമേറ്റ ആയിരങ്ങള്‍....... നിയമത്തിനു മുന്നില്‍ കൊണ്ടുവരണം പോലും എന്തിനാണാവോ ഏത്തമിടീച്ചു പ്രായ്ശ്ചിത്യം ചെയ്യിച്ചു വിടാനോ?
ഈ ഭീകരവാദി എന്നു പറഞ്ഞാന്‍ പറഞ്ഞാന്‍ മുസ്ലീമിന്റെ പര്യായം വല്ലതുമാണോ?
ഡല്‍ഹിയില്‍ കൊല്ലപെട്ട പോലീസ് ഉദ്വോഗസ്ഥനെ ആലോചിച്ചു മാത്രമേ താങ്കള്‍ക്കു കണ്ണീര്‍ വരുന്നുള്ളൂ.ഗുജറാത്തില്‍ കൊല്ലപ്പെട്ട ആയിരങ്ങള്‍ക്കു അനാഥരാക്കപെട്ട അതിലുമേറേ പേര്‍,സ്വന്തം കുടുംബത്തിന്റെ മുന്നില്‍ വച്ചു പോലും ബലാത്സംഗത്തിനിരയായ വീട്ടമ്മമാര്‍ ,ഒറീസയില്‍ തെരുവിലാക്കപ്പെട്ട അനാഥ പിള്ളേര്‍ ,ബലാത്സംഗത്തിരയായ കന്യാ സ്ത്രീ ,ഇവരൊന്നും താങ്കളുടെ മനസ്സില്‍ മനുഷ്യരല്ലെ?ഇവര്‍ക്കൊന്നും നീതി വേണ്ട..പട്ടാപകല്‍ ഗുജറാത്തില്‍ ആയിരങ്ങളെ വെട്ടിയും ഗ്യാസ് സിലിന്ററും പൊട്ടിച്ചു കൊന്നവര്‍ക്കു ഇതു വരെ ശിക്ഷ കിട്ടിയോ?കൊന്നു തള്ളിയത് ആവേശത്തോടെ വിളിച്ചു പറഞ്ഞ നേതാക്കന്മാരെ നിയമം ശിക്ഷിച്ചോ?ഒറീസയില്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത നടു റോഡിലൂടെ അര്‍ദ്ദ നഗ്നയായി നടത്തി പോലീസിലേല്പിച്ചു..എന്നിട്ട് അവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തോ?
കാവലാന്‍ താന്‍ എന്തു അര്‍ത്ഥത്തിലാണ് മനുഷ്യസ്നേഹി എന്നു പറഞ്ഞത്..ഒരു കാര്യം താങ്കള്‍ മനസില്ലാക്കിയാല്‍ നന്ന് .ഈ നീതി എന്നു പറയുന്നത് ഒരു വിഭാഗം ജനങ്ങള്‍ക്കു വേണ്ടിയുള്ളതല്ല....മനുഷ്യസ്നേഹം എന്നു പറഞ്ഞാല്‍ അതു മനുഷ്യരോടാവണം.അല്ലാതെ ഒരു വിഭാഗത്തിനോട് മാത്രമാവരുത്..അങ്ങനെ ആയാല്‍ അവനാണ് വര്‍ഗീയ വാദി.
ആയിരങ്ങളെ കൊന്നു തള്ളിയത് വിളിച്ചു പറയുന്നത് കേട്ടപ്പോള്‍ തോന്നാത്ത മനുഷ്യസ്നേഹം അപരാധികളോ നിരപരാധികളോ എന്നറിയാത്ത രണ്ട് ചെറുപ്പക്കാരെ കൊന്നു തള്ളിയപ്പോള്‍ പുറത്ത് വന്നത് നന്നായി,കാവലാന്‍ എന്ന മനുഷ്യ സ്നേഹിയെ പരിചയ പെടാന്‍ സാധിച്ചല്ലോ അതു തന്നെ ധാരാളം.താങ്കളെ പോലെയുള്ള “മനുഷ്യ സ്നേഹികളെ“യാണ് ഈ നാടിനാവശ്യം...എന്നാല്‍ മാത്രമേ പലരുടേയും സ്വപ്നങ്ങള്‍ പൂവണിയുകയുള്ളൂ...
മറുപടിഇല്ലാതാക്കൂഎന്റെ ചില വര്‍ഗീയ ചിന്തകള്‍ വായിചോള്ളൂ....ഞാന്‍ എന്താണന്നും എന്റെ ചിന്തകള്‍ എന്താണന്നും ചിലപ്പോള്‍ മനസില്ലാവും
വിഭാഗീയത ഇല്ലാത്ത മനുഷ്യര്‍ ഉണ്ടോ?
തീവ്രവാദികള്‍ സ്വര്‍ഗ്ഗത്തിലോ നരകത്തിലോ ?
akash,
മറുപടിഇല്ലാതാക്കൂപ്രിയ സുഹൃത്തെ,ആ കമന്റില്‍ താങ്കള്‍ മനസില്ലാക്കിയ ആ മഹാ കാര്യം ഒന്നു പറഞ്ഞു തന്നാല്‍ കൊള്ളാമായിരുന്നു.എല്ലാവരും ചൊല്ലുന്നത് ഏറ്റു ചൊല്ലിയാല്‍ സത്യമാവില്ല..വിഷയം പോസ്റ്റിനോട് ബന്ധപെടാത്തതിനായതിനാല്‍ അതിനെ പറ്റി സംസാരിക്കുന്നില്ല്ല.ഞാന്‍ ആ കമന്റില്‍ പറഞ്ഞത് വെള്ളിയാഴ്ച്ച പള്ളിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നുമല്ല..ആ വിഷയത്തെ കുറിച്ച് googli ല്‍ ഒന്നു സെര്‍ച്ച് ചെയ്തു നോക്കു.ഒന്നു രണ്ട് വീഡീയോകളും യു ടൂബില്‍ കാണാം..ലോകപോലീസിന്റെ വീട്ടില്‍ കള്ളന്‍ കയറി എന്നു പറഞ്ഞാന്‍ ബുദ്ധിയുള്ളവന് വിഴുങ്ങാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ടേ....
@ കാവലാന്
മറുപടിഇല്ലാതാക്കൂഉറക്കത്തില് മുള്ളാതിരിക്കാന്‍ കറിക്കത്തിയും കുറ്റിച്ചൂലും തലയ്ക്കു വച്ചു കിടക്കും എന്നു കേട്ടിട്ടുണ്ട്,ഏകെ 47 എന്തിനാ മൂട്ടയെ കൊല്ലാനാണോ?
ഒരു ചെറിയ കുസൃതി ചോദ്യം വഴി ഇതിന്റെ ഉത്തരം പറയാം..
ഞാന്‍ കാവലാന്റെ വീട്ടില്‍ അതിക്രമിച്ചു കയറി കാവലാന്റെ കുടുംബക്കാരെയും കാവലാനെയും വെടി വച്ചു കൊന്നു എന്റെ കൈയിലെ ak 47 കാവലാന്റെ വീട്ടില്‍ ഇട്ടാല്‍ ആ ak 47 തോക്ക് എന്റെയോ കാവലാന്റെയോ?[തോക്ക് വീട്ടില്‍ ഇടുന്നത് ആരും കാണുകയൊന്നുമില്ല...കൂടെയുള്ളത് മുഴുവന്‍ എന്റെ ആളുകള്‍ അല്ലെ..കൂടാതെ അയല്‍ വാസികളെയൊക്കെ നേരത്തെ തന്നെ ഞാന്‍ ഒഴിപ്പിച്ചിരുന്നല്ലോ]
ശരിയാണ് തീവ്രവാദികള്‍ കൊന്നു തള്ളട്ടെ അതാണു വലിയ ശരി.പൊട്ടിത്തെറിച്ച ശരീരങ്ങള്‍,നിരാലംബരായ കുടുംബങ്ങള്‍,അംഗഭംഗമേറ്റ ആയിരങ്ങള്‍....... നിയമത്തിനു മുന്നില്‍ കൊണ്ടുവരണം പോലും എന്തിനാണാവോ ഏത്തമിടീച്ചു പ്രായ്ശ്ചിത്യം ചെയ്യിച്ചു വിടാനോ?
മറുപടിഇല്ലാതാക്കൂ-------------------------
ശ്രീ.കാവലാന്‍
ഇത്രക്ക് ഉത്തരവാദിത്തമൈല്ലാതെ കമന്റിടരുത് പ്ലീസ്.പിടിക്കുന്ന തീവ്രവാദികളെ (അബൂ ബഷീറിനെ) അടക്കം കൊല്ലാതെ പിടിച്ചതു കൊണ്ടാണല്ലോ , ഇന്ത്യയില്‍ സിമിക്ക് 20 ല്‍ അധികം ബോംബ് നിര്‍മാണ യൂണിറ്റുകള്‍ ഉണ്ടെന്ന് ഡല്‍ഹി പോലീസ് അറിന്‍ജ്ജത്.അത് എത്തമിടീക്കാനല്ല.ഇത്തരം രാജ്യ ദ്രോഹികളുടെ കൂട്ടാളികളെയും അടിവേരുകളും പിഴുതെടുക്കണം.പക്ഷെ അതല്ലല്ലോ അല്ലെ കാര്യം.ഏറ്റുമുട്ടല്‍ ഉദ്യോഗസ്ഥരുടെ ഉന്നം പ്രമോഷന്‍, രാഷ്ട്രപതി മെഡല്‍, പിന്നെ വേണ്ടിവന്നാല്‍ നമ്മുടെ രജ്ബീന്ദര്‍ സിംഗിനെ പോലെ വാടക എറ്റുമുട്ടലുകളും.
അകാരണമായി ഒരു വിഭാഗത്തെ ഇങ്ങനെ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചാല്‍ പിന്നെ അതുമൂലമുണ്ടാകുന്ന അശാന്തി ഇത്തരം ഏറ്റുമുട്ടലുകള്‍ കൊണ്ടൊന്നും അവസാനിക്കുകയില്ല.കുറ്റവാളികളേ സ്യഷ്ടിക്കുന്നത് ഇത്തരം സാഹചര്യം കൂടിയാണെന്ന് എല്ലാവരും ഓര്‍ക്കുന്നത് നന്ന്.
അതിക്രമിച്ചു കയറി വെടിവച്ചുകൊന്ന് മെഡലുവാങ്ങാന്‍ ഓടാം അതൊക്കെ ശരി. പിന്നെന്തിനാണാവോ വെടിവെയ്ക്കാന്‍ ചെന്നവന് വെടി കൊള്ളുന്നത്? തീവ്രവാദികളെന്താ രജനീ കാന്തമാരോ വെച്ച വെടി തിരിച്ചടിച്ചു വെടിവച്ചവന്‍ ചാവാന്‍? പറയുന്നതിനൊരു പൊരുത്തം വരട്ടെ സുഹൃത്തേ.
മറുപടിഇല്ലാതാക്കൂ"അകാരണമായി ഒരു വിഭാഗത്തെ ഇങ്ങനെ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചാല്‍ പിന്നെ അതുമൂലമുണ്ടാകുന്ന അശാന്തി ഇത്തരം ഏറ്റുമുട്ടലുകള്‍ കൊണ്ടൊന്നും അവസാനിക്കുകയില്ല.കുറ്റവാളികളേ സ്യഷ്ടിക്കുന്നത് ഇത്തരം സാഹചര്യം കൂടിയാണെന്ന് എല്ലാവരും ഓര്‍ക്കുന്നത് നന്ന്."
നല്ല തമാശ ജോക്കറേ എനിക്കിഷ്ടപ്പെട്ടു.
ആരോടാ ഭീഷണി??? ഇന്ത്യയില്‍ ജീവിക്കുന്നത്ര സുരക്ഷിതരായി ഈ വിഭാഗം സ്വസ്തതയോടെ എവിടെയാണു കഴിയുന്നത്? അഫ്ഘാനിലോ പാകിസ്ഥാനിലോ ആഫ്രിക്കയിലോ? തലമറന്ന് എണ്ണതേക്കരുത് ജോക്കൂ.
കാവലാന്,
മറുപടിഇല്ലാതാക്കൂമുകളില് ചോദിച്ചതൊന്നും താങ്കള്‍ കണ്ടില്ലെ?അതിനൊന്നും ഉത്തരം ഇല്ലേ!!പോലീസിനെങ്ങനെ വെടി കൊണ്ട് എന്നു അന്വേഷിക്കണം.പോലീസിന്റെ തോക്കിലെ ഉണ്ട തീവ്രവാദികളുടെ ദേഹത്തു മാത്രമേ കൊള്ളൂ എന്നുണ്ടോ?
കാവലാന്റെ വര്‍ത്തമാനം കേട്ടാല്‍ തോന്നും ഇന്ത്യയില്‍ ജീവിക്കുന്ന മുസ്ലീങ്ങള്‍ എല്ലാം ആരുടെയോ കാരുണ്യം കൊണ്ടാണെന്ന്..ഞാന്‍ അടക്കം ഇന്ത്യയില്‍ താമസിക്കുന്ന സകല മുസ്ലീങ്ങളും ഇന്ത്യക്കാരാണ്.ജനിച്ചു വളര്‍ന്ന മണ്ണില്‍ ജീവിക്കുക എന്നത് ഞങ്ങളുടെ അവകാശമാണ് .അല്ലാതെ ആരുടെയും ഔതാര്യമല്ല.കാവലാന്‍ എന്ന പേരിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന തന്റെ യഥാര്‍ത്ഥ മുഖം താന്‍ അറിയാതെ തന്നെ പുറത്തു വരുന്നു.താന്‍ സ്വയം വര്‍ഗീയവാദി എന്നു വിളിച്ചതിന്റെ അര്‍ത്ഥം ഇപ്പോള്‍ മനസില്ലായി വരുന്നു...
"പ്രിയ കാവലാന്"
മറുപടിഇല്ലാതാക്കൂആ പ്രിയം ഇപ്പോഴെവിടെപ്പോയി അജ്ഞാതാ????
ഉത്തരംകൊണ്ടു തൃപ്തിപ്പെടുത്താമെന്ന വ്യാമോഹവുമായി താങ്കളോടു ഞാന്‍ സംവദിക്കും എന്നു കരുതിയോ?.
മനസ്സിലായി വരാനൊന്നുമില്ല ഞാന്‍ വ്യക്തമാക്കിയത് താങ്കള്‍ മനസ്സിലാക്കാന്‍ വൈകുന്നതിന് എനിക്കെന്തു ചെയ്യാനാകും?.പോലീസുകാരന്‍ നിഷ്കളങ്കരെ വെടിവച്ചുകൊന്ന് തന്നത്താന്‍ വെടിവച്ചു ചത്തു, പിന്നെ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാനായി ആരെയും എങ്ങനെയും കൊല്ലാം, ഇതല്ലാതെ വല്ലതും പറയാനുണ്ടോ അജ്ഞാതാ?
"ഇന്ത്യയില്‍ ജീവിക്കുന്നത്ര സുരക്ഷിതരായി ഈ വിഭാഗം സ്വസ്തതയോടെ എവിടെയാണു കഴിയുന്നത്? "
മറുപടിഇല്ലാതാക്കൂഈ സുരക്ഷിതത്വം താങ്കളെ പോലുള്ളവരുടെ ഔദാര്യമാണെന്നോണോ ഉദ്ദേശിച്ചത്. ഇന്ത്യൻ സംസ്കാരമെന്നാൽ ഇവിടെയുള്ള സർവ്വ വിഭാഗങ്ങളെയുമുൾക്കൊള്ളുന്നതാണ്. ഇന്ത്യയിൽ ജനിച്ച് വളർന്നവരെല്ലാം ഇന്ത്യക്കാരാണ്. വിവിധ ജാതി മത ഭാഷാ സംസ്കാരങ്ങൾ ഉൾക്കൊള്ളുന്ന വൈവിദ്ധ്യങ്ങളുടെ നാട്.
വിചാര ധാരക്കാരെ പോലെ സംസാരിക്കാതെ പ്രിയ കാവലാനെ
മുകളിൽ ചോദിച്ചതിനൊന്നും വ്യക്തമായ ഒരുത്തരം നൽകാതെ, പറഞ്ഞത് പോലെ തന്നെ
താങ്കളൊരു വർഗ്ഗീയ വാദി തന്നെയാണെന്ന് താങ്കൾ തന്നെ സ്വയം തെളിയിച്ച് കൊണ്ടിരിക്കുന്നു.
പ്രിയ കാവലാനെ :)
മറുപടിഇല്ലാതാക്കൂഎനിക്കു താങ്കളേയോ താങ്കള്‍ക്കു എന്നെയോ വ്യക്തിപരമായി അറിയില്ല.ആശയങ്ങള്‍ തമ്മില്‍ ചേര്‍ച്ചയില്ല എന്നു വച്ചു താങ്കളോടുള്ള ‘പ്രിയ’ത്തിനു ഒട്ടും കുറവില്ല.കാവലാനു വ്യക്തിപരമായി എന്നെ അറിയാത്തിടത്തോളം കാലം കാവലാന്‍ എതിര്‍ക്കുന്നത് എന്റെ ആശയത്തെയാണ്.
എന്റെ കമന്റിലെ ‘പ്രിയം’ വിട്ടു പോയതു പോലും ശ്രദ്ധിച്ച കാവലാന്‍ മുകളില്‍ ഞാന്‍ ചോദിച്ച ചോദ്യങ്ങളൊക്കെ കണ്ടിട്ട് മനപൂര്‍വ്വം അവഗണിച്ചതാണെന്നു മനസില്ലായി.
എനിക്കിവിടെ ആരുടേയും അവകാശങ്ങള്‍ സ്ഥാപിക്കേണ്ട കാര്യം ഇല്ല.ഇവിടെ ഞാന്‍ അവകാശം സ്ഥാപ്പിച്ചതു കൊണ്ട് മരിച്ച വ്യക്തി തീവ്രവാദിയാവാനോ അല്ലാതാവാനോ പോകുന്നില്ല.എന്റെ ചിന്തകള്‍ അതാണ് ഞാന്‍ പോസ്റ്റാക്കുന്നത്...എന്റെ ചിന്തയെ നിയന്ത്രിക്കുന്നത് പത്രങ്ങളോ പോലീസുകാരോ അല്ല.എന്റെ ചിന്തകളെ താങ്കള്‍ക്കു എതിര്‍ക്കാം,അതു തെറ്റാണന്നും തെളിയിക്കാം.അല്ലാതെ ഞാന്‍ പറഞ്ഞൊന്നും കണ്ടില്ല എന്നു നടിച്ചു താങ്കള്‍ക്കു പറയാന്‍ ഉള്ളത് മാത്രം പറഞ്ഞാല്‍ അതു ശരിയാവില്ല.
സ്നേഹത്തോടെ അജ്ഞാതന്
ചിന്തകന്‍,
മറുപടിഇല്ലാതാക്കൂ"ഈ സുരക്ഷിതത്വം താങ്കളെ പോലുള്ളവരുടെ ഔദാര്യമാണെന്നോണോ ഉദ്ദേശിച്ചത്."
ആഹ,, കൊള്ളാമല്ലോ സംഗതി. ഏതു പുത്തകം വച്ചാ ചിന്തകാ ആ വാചകത്തിന് അങ്ങനെ അര്‍ത്ഥം വായിച്ചെടുത്തത്?
"വിചാര ധാരക്കാരെ" ഇതെന്തു തരം ടീംസാണ് ആദ്യം കേള്‍ക്കുകയാണല്ലോ!!! ഓരോരോ അത്ഭുതങ്ങളേയ്.
അജ്ഞാതാ, താങ്കളുടെ ചോദ്യങ്ങള്‍ക്ക് എന്റെ പക്കല്‍ ഉത്തരമില്ല ആരെയും ഉത്തരങ്ങള്‍ കൊണ്ട് പ്രബുദ്ധരാക്കാം എന്ന അഹങ്കാരം എനിക്കില്ല.
ഒറീസ്സയില്‍ ഒരുജാതിക്കാര്‍ കൊല്ലപ്പെട്ടു
മാംഗലൂരില്‍ ഒരുജാതിക്കാര്‍ കൊല്ലപ്പെട്ടു
ഗുജറാത്തില്‍ ഒരുജാതിക്കാര്‍ കൊല്ലപ്പെട്ടു
എല്ലാറ്റിലും പോലീസ് ഒരു ജാതിക്കാരുടെ കൂടെയായിരുന്നു എന്തുകൊണ്ട്? എന്തു കൊണ്ട്? എന്തുകൊണ്ട്?
കൊള്ളാം എല്ലാറ്റിനും ഉത്തരം തരണമെന്ന്, ഞാന്‍ നല്ല ഭാവന.
ഞാന്‍ പറഞ്ഞത് ഒന്നുമാത്രം ഇന്ത്യന്‍ ഇന്റലിജെന്റ്സിനോട് അതാങ്കള്‍ക്കുള്ള അവിശ്വാസ്യതയും ഭീകരവാദികളെന്നു സംശയിക്കപ്പെട്ട് അറസ്റ്റിലാകുകയും കൊല്ലപ്പെടുകയും ചെയ്യപ്പെട്ടവരോടുള്ള സഹാനുഭൂതിയും സാമാന്യേന യോജിക്കാന്‍ കഴിയാത്തതാണ്. അതു മാത്രമാണു ഞാന്‍ വ്യക്തമാക്കിയത്.
ഇന്ത്യയില്‍ ജീവിക്കുന്നത്ര സുരക്ഷിതരായി ഈ വിഭാഗം സ്വസ്തതയോടെ എവിടെയാണു കഴിയുന്നത്? അഫ്ഘാനിലോ പാകിസ്ഥാനിലോ ആഫ്രിക്കയിലോ? തലമറന്ന് എണ്ണതേക്കരുത് ജോക്കൂ.
മറുപടിഇല്ലാതാക്കൂഅഫ്ഘാനിസ്ഥാനെയും പാകിസ്താനെയും ഒക്കെ ചൂണ്ടി ഇന്ത്യക്കാരന്റെ സുരക്ഷിതത്വത്തെ കുറിച്ച് ചോദിക്കുന്നത് കണ്ടപ്പോൾ ചോദിച്ച് പോയതാണെന്റെ പ്രിയ കാവാലനെ.
“ആഹ,, കൊള്ളാമല്ലോ സംഗതി. ഏതു പുത്തകം വച്ചാ ചിന്തകാ ആ വാചകത്തിന് അങ്ങനെ അര്‍ത്ഥം വായിച്ചെടുത്തത്?“
യഥാർഥത്തിൽ ഈ ‘തലമറന്ന് എണ്ണ തേക്കല്ലേ’ എന്നൊക്കെ പറഞ്ഞാൽ പിന്നെയന്താ താങ്കൾ അർത്ഥമാക്കിയത് എന്ന് ഒന്ന് പറഞ്ഞ് തരാമോ എന്റെ പ്രിയ കാവാലനെ.
ബബരി മസ്ജിദ് പൊളിക്കാനും ഗുജറാത്ത് വശഹത്യക്കും ഒറീസയിൽ ഇപ്പോൾ നടക്കുന്ന നരനായാട്ടിന്റെയുമൊക്കെ അടിസ്താന ഗ്രന്ഥമായ വിചാര ധാരയെ കുറിച്ച് പ്രിയ കാവലാനറിയില്ലാ എന്ന് പറഞ്ഞാൽ ഞാൻ വിശ്വാസിക്കാം. അല്ലാതെന്നാ.. പിന്നെ
മറുപടിഇല്ലാതാക്കൂഒറീസ്സയില് ഒരുജാതിക്കാര്‍ കൊല്ലപ്പെട്ടു
മറുപടിഇല്ലാതാക്കൂമാംഗലൂരില് ഒരുജാതിക്കാര്‍ കൊല്ലപ്പെട്ടു
ഗുജറാത്തില്‍ ഒരുജാതിക്കാര്‍ കൊല്ലപ്പെട്ടു
എല്ലാറ്റിലും പോലീസ് ഒരു ജാതിക്കാരുടെ കൂടെയായിരുന്നു എന്തുകൊണ്ട്? എന്തു കൊണ്ട്? എന്തുകൊണ്ട്?
വരും കാലം അതു തെളിയിക്കും!!!ഇപ്പോള്‍ കാവലാനു അതു മനസ്സിലാവത്തത് കാവലാന്റെ മനസിലെ ‘നന്മ‘ കൊണ്ടാണ്.
പ്രിയ കാവലാന് ,
മറുപടിഇല്ലാതാക്കൂഇതൊന്നു കണ്ട് നോക്കൂ
http://kazhchavattam.blogspot.com/2008/09/blog-post_22.html
നമുക്കിപ്പോള്‍ ആവശ്യം നിഷ്പക്ഷമായും സത്യസന്ധമായും കാര്യങ്ങള്‍ വിലയിരുത്താനുള്ള തന്റേടവും അല്പം മനസ്സാക്ഷിയമുണ്ടെങ്കില്‍ ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നതെന്താണെന്ന് ആര്‍ക്കും മനസ്സിലാകും. തര്‍ക്കവിതര്‍ക്കങ്ങള്‍ കൊണ്ടൊന്നും യാതൊരു കാര്യവുമില്ല.
മറുപടിഇല്ലാതാക്കൂ