2008, ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച

വിഭാഗീയത ഇല്ലാത്ത മനുഷ്യര്‍ ഉണ്ടോ?

ജാതിയുടെ പേരില്‍ ,മതത്തിന്റെ പേരില്‍ ,ആദര്‍ശത്തിന്റെ പേരില്‍ ,രാഷ്ട്രീയത്തിന്റെ പേരില്‍ അല്ലെങ്കില്‍ രാഷ്ട്രത്തിന്റെ പേരില്‍ വിഭാഗീയത ഇല്ലാത്ത മനുഷ്യര്‍ ഉണ്ടോ?

സ്വ സമുദായത്തില്‍ പെട്ട ഒരുവന്‍ എവിടെയെങ്കിലും വര്‍ഗീയ കലാപത്തില്‍ മരിച്ചാല്‍ ദുഖം,എതിര്‍ ജാതിയില്‍ പെട്ടവന്‍ ആണെങ്കില്‍ സന്തോഷം!

യുദ്ധത്തില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപെട്ടാല്‍ ദുഖം, മരിച്ചത് ഒരു 50 പാക്കിസ്ഥാന്‍ സൈനികര്‍ ആണെങ്കിലോ പെരുത്തു സന്തോഷം!

സ്വന്തം പാര്‍ട്ടിക്കാരന്‍ വെട്ടേറ്റു മരിച്ചാല്‍ ഹര്‍ത്താല്‍ മറ്റെ പാര്‍ട്ടിക്കാരന്‍ ആണെങ്കിലോ ആഹ്ലാദ പ്രകടനം!

സ്വതന്ത്ര ദിനം ആഘോഷിക്കുന്ന ഇന്ത്യയില്‍ ഇന്നു ഒരൊറ്റ ഇന്ത്യക്കാരനും ഇല്ല.ഒന്നെങ്കില്‍ ഹിന്ദു അല്ലെങ്കില്‍ മുസ്ലീം അതുമല്ലെങ്കില്‍ christian അല്ലെങ്കില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകന്‍ .ഇനി ലോകത്തിന്റെ കാര്യത്തില്‍ ആണെങ്കിലോ അവിടെയും മനുഷ്യര്‍ ഇല്ല.ഉള്ളത് ഇന്ത്യക്കാരന്‍ അമേരിക്കക്കാരന്‍ ചൈനാക്കാരന്‍...ഇവരില്‍ ആരു കൊല്ലപ്പെട്ടാലും പുറത്തേക്കൊഴുകുന്ന ചോരയുടെ നിറം ചുവപ്പുതന്നെ.എന്നിട്ടും ചിലര്‍ മരിക്കുമ്പോള്‍ നമ്മള്‍ ദുഖിക്കുന്നു ചിലര്‍ മരിക്കുമ്പോള്‍ സന്തോഷിക്കുന്നു....

മനുഷ്യന്‍ ശരിക്കും ഒരു വിചിത്ര ജീവി തന്നെ..

25 അഭിപ്രായങ്ങൾ:

  1. മനുഷ്യന്‍ ശരിക്കും ഒരു വിചിത്ര ജീവി തന്നെ

    മറുപടിഇല്ലാതാക്കൂ
  2. സ്വാതന്ത്ര ദിനത്തില്‍ ചിന്തിക്കാന്‍ പറ്റിയത്

    മറുപടിഇല്ലാതാക്കൂ
  3. ഒരമ്മ പെറ്റ മക്കള്‍ ക്കും അഭിപ്രായം പലതാണല്ലോ.

    പക്ഷെ ഇന്ത്യ വിട്ടു പുറത്ത് പോയി താമസിക്കുന്നവര്‍ക്ക് സ്നേഹം കൂടുതലായാണ്കാണുന്നത്, രജ്യത്തോടും രജ്യക്കാരോടും .

    ജയ്..ഹിന്ദ്......

    മറുപടിഇല്ലാതാക്കൂ
  4. സത്യമാണ് ചങ്ങാതീ,
    പലപ്പോഴും ആലോചിക്കാറുള്ളതാണ്.
    മനുഷ്യന്‍ വിചിത്ര ജീവി തന്നെ.

    മറുപടിഇല്ലാതാക്കൂ
  5. അതെ മാഷേ, മനുഷ്യന്‍ മനുഷ്യനെ സ്നേഹിക്കുന്ന ഒരു ദിവാസ്വപ്നമെങ്കിലും നമുക്ക് കാണാം...

    മറുപടിഇല്ലാതാക്കൂ
  6. ശരിതന്നെ..
    ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വിഭാഗീയതയാണു ഏറ്റവും ആപല്‍ക്കരം
    ഇന്നലെ ഒരു ജാതിപ്പാര്‍ട്ടിയുടെ കീഴ്ഘടകം അംഗമായ ഒരാളുമായി കുറച്ചു നേരം സംസാരിക്കാനവസരം കിട്ടി.
    വര്‍ഗ്ഗീയതയുടെ വിപത്തുകളെക്കുറിച്ചും അതിനെ ടിയാന്റെ പാര്‍ട്ടിക്കാര്‍ പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചും ഞാന്‍ പറഞ്ഞപ്പോ‍ള്‍ ടിയാന്‍ പറഞ്ഞതെന്തെന്നോ..
    ഞങ്ങളുടെ പ്രദേശത്ത് ഒരു പ്രത്യേക സമുദായക്കാ‍ര്‍ ഇല്ലെന്നും അവരെ അങ്ങോട്ട് അടുപ്പിക്കില്ലെന്നും അടുപ്പിച്ചാല്‍ കൂട്ടമായി എത്തുമെന്നും ആരാധനാലയം പണിയുമെന്നും പെറ്റു പെരുകുമെന്നും ..
    ഈ സമുദായക്കാരോട് അത്ര വെറുപ്പാണു പോലും..
    എങ്ങനെയുണ്ട്.. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ യുവത്വം??

    മറുപടിഇല്ലാതാക്കൂ
  7. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള പകപോക്കലില്‍ മരിക്കുന്നത് കുറച്ചു പേരാണെങ്കില്‍ മതങ്ങള്‍ തമ്മിലുള്ള പോരാട്ടത്തില്‍ മരിക്കുന്നത് നൂറുകണക്കിനു പേരാണ്.പക്ഷെ യുദ്ധം രാജ്യങ്ങള്‍ തമ്മിലാണെങ്കിലോ,അവിടെ മരിച്ചു വീഴുന്നത് ലക്ഷങ്ങളാണ്.

    മറുപടിഇല്ലാതാക്കൂ
  8. പല വിശ്വാസങ്ങള്‍ ഉള്ളതല്ല തെറ്റ്, അതു ഉപയൊഗിച്ച് മറ്റുള്ളവരുടെ സ്വാതന്ത്ര്യം ഹനിക്കുമ്പോഴാണ്

    മറുപടിഇല്ലാതാക്കൂ
  9. ഗൗരിനാഥന്റെ അഭിപ്രായത്തിനു കീഴില്‍ ഒരു ഒപ്പ്‌.

    അതെ ,തന്റെ വിശ്വാസങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും, തന്റെ സ്വതന്ത്യ്‌രം മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിനു ഹാനികരമാവുന്നതുമാണു തെറ്റ്‌..

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  10. ചിന്തിപ്പിക്കുന്നതാണീ ചിന്തകളും

    മറുപടിഇല്ലാതാക്കൂ
  11. സത്യമായിട്ടും വിചിത്രജീവിയാണുമനുഷ്യൻ

    സ്വന്തം വർഗ്ഗത്തിനെ വിശപ്പടക്കാൻ പോലും കൊല്ലാറില്ലത്രെ മറ്റു ജീവികൾ....

    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  12. നല്ല ചിന്തകള്‍.
    നമ്മുടെ അച്ഛനമ്മമാരെ നാം കണ്ടെത്തുംബോള്‍ നമ്മളെല്ലാം മനുഷ്യരാകും !!!
    അതുവരെ കലഹിച്ചു നശിക്കുകയല്ലാതെ മറ്റുവഴിയില്ല സോദര !

    മറുപടിഇല്ലാതാക്കൂ
  13. "വിഭാഗീയത ഇല്ലാത്ത മനുഷ്യര്‍ ഉണ്ടോ?"

    ഓരോ മനുഷ്യനും ചിന്തിക്കട്ടെ..

    നല്ല പോസ്റ്റ്...

    മറുപടിഇല്ലാതാക്കൂ
  14. ഇതു മികച്ചത് .. ഒരു തൂവല്‍ തരാതെ പോകാന്‍ വയ്യ മാഷേ..

    മറുപടിഇല്ലാതാക്കൂ
  15. അജ്ഞാതന്‍26 ഓഗസ്റ്റ്, 2008

    ആശ്വാസം തോന്നുന്നു.....എന്നെപ്പോലെ ചിന്തിക്കുന്ന ചിലരെങ്കിലും ഈ ലോകത്ത് ഉണ്ടല്ലോ എന്നോര്‍ത്ത്....നന്‍മകള്‍ നേരുന്നു കൂട്ടുകാരാ....

    മറുപടിഇല്ലാതാക്കൂ
  16. അജ്ഞാതന്‍26 ഓഗസ്റ്റ്, 2008

    ആശ്വാസം തോന്നുന്നു.....എന്നെപ്പോലെ ചിന്തിക്കുന്ന ചിലരെങ്കിലും ഈ ലോകത്ത് ഉണ്ടല്ലോ എന്നോര്‍ത്ത്....നന്‍മകള്‍ നേരുന്നു കൂട്ടുകാരാ....

    മറുപടിഇല്ലാതാക്കൂ
  17. വളരെയധികം ചിന്തോധീപകമായ ലേഖനം..പക്ഷെ..എന്തു ചെയ്യാന്‍..ഈ നാട് ഇങനെ ആയിപ്പോയി..

    മറുപടിഇല്ലാതാക്കൂ
  18. ചിന്തിപ്പിക്കുന്നു ഈ പോസ്റ്റ്...
    നന്നായിരിക്കുന്നു..ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  19. ഉറക്കെയുറക്കെ ഇനിയുമുറക്കെ പറയൂ സുഹ്രുത്തേ. എല്ലാവരും കേള്‍ക്കട്ടെ വിദ്വേഷ ത്തിന്റെ വിഷപ്പുകയേറ്റു കരി പിടിച്ചു കിടക്കുന്നവരെ ചന്ദന സോപ്പു തേച്ചു വെളുപ്പിക്കട്ടെ താങ്കളുടെ വാക്കുകള്‍

    മറുപടിഇല്ലാതാക്കൂ
  20. ഒരു തിരുത്ത്,
    പക്ഷാപാതമില്ലാത്തവർ കുറഞ്ഞുവരുന്നു, എല്ലാവരും ........അല്ലല്ലോ!

    മറുപടിഇല്ലാതാക്കൂ
  21. പ്രകടിപ്പിക്കുന്നത് ശരി എങ്കിൽ, ഞാൻ അങ്ങനെ ചിന്തിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  22. ചിന്തിപ്പിക്കുന്നു ഈ പോസ്റ്റ്...
    നന്നായിരിക്കുന്നു..ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ

വായിച്ചു നോക്കിയോ..??..മടിക്കാതെ പറഞ്ഞോളൂ അഭിപ്രായം.....