സ്വാതന്ത്രം കിട്ടിയപ്പോള്‍ ഇന്ത്യാക്കാരുടെ പ്രതിജ്ഞ ഇങ്ങനെയായിരുന്നു.
”ഇന്ത്യ എന്റെ രാജ്യമാണ്.എല്ലാ ഇന്ത്യാക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്”
കൊല്ലം 60 കഴിഞ്ഞപ്പോള്‍ പരിണാമം കൊണ്ടോ എന്തോ ഈ പ്രതിജ്ഞയ്ക്ക് മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു
ഇതു ഒരു NDF കാരന്‍ പറയുമ്പോള്‍
“ഇന്ത്യ എന്റെ രാജ്യമാണ്.ഇന്ത്യക്കാരായ എല്ലാ ഇസ്ലാം വിശ്വാസികളും എന്റെ സഹോരന്മാരാണ്”
പറയുന്നത് RSS കാരന്‍ ആണെങ്കില്‍ അതിങ്ങനെയാവും
“ഇന്ത്യ എന്റെ രാജ്യമാണ്.ഇന്ത്യക്കാരായ എല്ലാ ഹിന്ദുവിശ്വാസികളും എന്റെ സഹോരന്മാരാണ്
മതേതരവാദികളയായ കമ്യൂണിസ്റ്റ്കാരനാണ് പറയുന്നതെങ്കില്‍
“ഇന്ത്യ എന്റെ രാജ്യമാണ്.ഇന്ത്യക്കാരായ എല്ലാ സഖാക്കളും എന്റെ സഹോരന്മാരാണ്“
മതേതര മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കണം എന്നര്‍ത്ഥത്തില്‍ നടത്തുന്ന എല്ലാ ചര്‍ച്ചകളും പരസ്പരം കുറ്റപെടുത്തലുകളില്‍ അവസാനിക്കുന്നു.ഒരു പ്രശ്നമുണ്ടായാല്‍ അതെങ്ങനെ അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റാം എന്നു ചിന്തിക്കുന്ന രാഷ്ട്രീയക്കാരാണ് നമ്മുടെ നാടിന്റെ ശാപം.ഒരു കൂട്ടര്‍ തീവ്രവാദികള്‍ യഥാര്‍ത്ഥ വിശ്വാസികള്‍ അല്ല എന്നു വിളിച്ചു പറയുമ്പോള്‍ ചിലര്‍ തീവ്രവാദികള്‍ക്കു മത്സരിക്കാന്‍ സീറ്റുകള്‍ വരെ വാഗ്താനം ചെയ്യുന്നു.
എന്നെങ്കിലും ഈ നാട് രക്ഷപ്പെടുമോ?
ഏറ്റവും പ്രായം കുറഞ്ഞ മാതാപിതാക്കള്‍
5 മാസം മുമ്പ്