2008, നവംബർ 1, ശനിയാഴ്‌ച

ഭീകരതയ്ക്കു മതമില്ലത്രെ!!!

ന്നു ജയ് ഹിന്ദ് ടീവിയില്‍ view point എന്ന പരുപാടിയില്‍ തീവ്രവാദത്തെ കുറിച്ചു ഒരു ചര്‍ച്ചയുണ്ടായിരുന്നു.കോണ്‍ഗ്രസിന്റെ ജോസഫ് , NDF ഇന്റെ നസറുദ്ദീന്‍ എളമരം , BJP യുടെ രമേശ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.ചര്‍ച്ച സാധാരണ പോലെ തന്നെ പരസ്പരം കുറ്റപെടുത്തലുകളില്‍ അവസാനിച്ചു.പക്ഷെ ഈ പോസ്റ്റിനാധാരം ചര്‍ച്ചയില്‍ ശ്രീ രമേശിന്റെ ഒരു മറുപടിയാണ്.

തീവ്രവാദത്തെയും ഭീകരവാദത്തെയും ആവേശത്തോടെ എതിര്‍ത്ത രമേശിനോട് നസറുദ്ദീന്‍ എളമരം മാലെഗാവ് സ്ഫോടത്തെ കുറിച്ചും അതിന്റെ പേരില്‍ അറസ്റ്റിലായ സന്യാസിയേയും കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു

,ഏതെങ്കിലും ഒരു സന്യാസിനി ഏതോ ഒരു സ്ഫോടനത്തിന്റെ പേരില്‍ അറസ്റ്റിലായതിനു സംഘ്പരിവാര്‍ എന്തു പിഴച്ചു?


ഇവിടെ  ഒരു സത്യം ഞാന്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നു.ആ സന്യാസിനി യഥാര്‍ത്ഥത്തില്‍ സിമി/ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരവാദി സംഘടനയിലെ വനിതാ മെമ്പറാണ് [;-)]

ഡല്‍ഹി സ്ഫോടനത്തിനു ശേഷം ആ ഏറ്റുമുട്ടിലില്‍ മരിച്ച വിദ്യാര്‍ത്ഥികളെ എല്ലാവരും മറന്നെന്നു തോന്നുന്നു.അന്ന് ഏറ്റുമുട്ടലില്‍ ദുരൂഹതയുണ്ടെന്നു പറഞ്ഞു പോസ്റ്റിട്ട എന്റെ ബ്ലോഗില്‍ ശ്രീ കാവലാന്‍ ഒരു കമന്റ് ഇട്ടിരുന്നു.

“ഇന്ത്യന്‍ ഇന്റലിജന്‍സെന്നു വച്ചാല്‍ വംശഹത്യയ്ക്കു തെരഞ്ഞെടുക്കപ്പെട്ട കൂലിപ്പട്ടാളമാണെന്നുള്ള താങ്കളുടെ ധാരണയുണ്ടല്ലോ അതു ശരിയല്ല”

 കാവലാന്‍ പറഞ്ഞത് ശരിയാണ്.അതിനു ഉത്തമ ഉദാഹരമാ‍ണല്ലോ ഇന്നു നാം വാര്‍ത്തകളില്‍ കണ്ടു കൊണ്ടിരിക്കുന്നത്.സ്ഫോടനത്തിനു പരിശീലനം മുന്‍ സൈനികന്റെ കീഴില്‍ പരിശീലന സ്ഥലം സൈനിക സ്ക്കൂള്‍.സ്ഫോടത്തിനു ഉപയോഗിച്ച സ്ഫോടക വസ്തു അതും സൈനിക കേന്ദ്രത്തിനു തന്നെയാണ് എന്നു സംശയിക്കുന്നതായും വാര്‍ത്ത കണ്ടു.[എല്ലാവരും ഇത്തരകാരാണന്നു ഞാന്‍ കരുതുന്നില്ല,അതു കൊണ്ടാണല്ലോ മാലേഗാവ് സ്ഫോടനത്തിന്റെ ചുരുളഴിഞ്ഞത്]

ഞാന്‍ അന്നു പോസ്റ്റില്‍ പറഞ്ഞ ദുരൂഹതകള്‍ ഇതുവരെ മാറിയിട്ടില്ല[മാറിയിട്ടും കാര്യം ഇല്ല കാരണം മരിക്കേണ്ടവര്‍ മരിച്ചു,അത് അവരുടെ കുടുംബങ്ങള്‍ക്കു മാത്രം ഉള്ള നഷ്ടമായി ഒതുങ്ങി] അന്നു സ്ഫോടങ്ങളുടെ സൂത്രധാരന്‍ എന്നു വിശേഷിപ്പിച്ചയാള്‍ കൊല്ലപ്പെട്ടു.എന്നിട്ടു സ്ഫോടങ്ങള്‍  കുറഞ്ഞോ?

എവിടെ സ്ഫോടനമുണ്ടായാലും എതെങ്കിലും സ്ഥീകരണങ്ങള്‍ ലഭിക്കുന്നതിനു മുന്‍പ്പ് തന്നെ അവ നടത്തിയത് മുസ്ലീം തീവ്രവാദികള്‍ ആണെന്നു പോലീസും മാധ്യമങ്ങളും ചൂണ്ടി കാണിക്കുന്നു.അവ ജനങ്ങളെ പറഞ്ഞു വിശ്വാസിപ്പിക്കുകയും ചെയ്യുന്നു.ഇതു തന്നെയല്ലേ മാലേഗാവിലും സംഭവിച്ചത്.

മുസ്ലീം തീവ്രവാദികളുടെ ആക്രമണങ്ങളില്‍ മനം മടുത്ത ഒരു ജനതയുടെ വികാരമാണ് മാലെഗാവില്‍ കണ്ടത് എന്ന ഒരു പ്രസ്ഥാവന [ആരുടെയാണെന്നു ഓര്‍മയില്ല] കണ്ടിരുന്നു.അതായത് അതിന്റെ പ്രതികാരമാണ് സ്ഫോടനത്തിനു പ്രേരകമായതെന്നു.

[1]എന്നിട്ട് അതില്‍ കൊല്ലപെട്ടത് മുസ്ലീം തീവ്രവാദികള്‍ ആയിരുന്നോ?
[2]മരിച്ച കുട്ടികള്‍ തീവ്രവാദികള്‍ ആയിരുന്നോ?
[3]മുസ്ലീം തീവ്രവാദികളോടുള്ള പ്രതികാ‍രം സാധാരണ ജനങ്ങളോടാണോ തീര്‍ക്കുന്നത്?
[4]അങ്ങനെ പ്രതികാരം ചെയ്യാന്‍ എന്തിനു സ്ഫോടനത്തിനു ഉപയോഗിക്കുന്ന ബൈക്കില്‍ ഖുര്‍ ആന്‍ സൂക്തങ്ങള്‍ ഒട്ടികണം?

മാലേഗാവ് സ്ഫോടനം തെളിയിക്കപ്പെട്ടിട്ടിലെങ്കില്‍ എന്താവുമായിരുന്നു.ഇപ്പോ നടന്ന സ്ഫോടങ്ങളും ഇനി ഭാവിയില്‍ നടക്കാന്‍ പോകുന്ന സ്ഫോടങ്ങളും എല്ലാം സിമിയുടേയോ ഇന്ത്യന്‍ മുജാഹിദ്ദീന്റെയോ തലയില്‍.[ദൈവമുണ്ടെന്നു പറയുന്നത് വെറുതെയല്ല,അലെങ്കില്‍ സൈനിക സ്കൂളില്‍ അതും മുതിര്‍ന്ന സൈനികരുടെ ട്രെയിനിങ്ങ് ലഭിച്ച ഈ സ്ഫോടനം തെളിയിക്കുമായിരുന്നോ?]

ഇത്രയും കാലം മുസ്ലീം തീവ്രവാദത്തെ കുറിച്ച്  വാതോരാതെ പ്രസംഗിച്ച് മതേതര മഹാത്മാക്കള്‍ ഇപ്പോള്‍ ചുവടുമാറ്റി തുടങ്ങിയിരിക്കുന്നു.അവരുടെ ഇപ്പോഴത്തെ കണ്ടുപിടുത്തം ഭീകരതയ്ക്ക് മതമില്ലെന്നാണ്!!!

 ഇത്രയും കാലം ഇതു പറഞ്ഞ എന്നേയും സലാഹുദ്ദീനേയും ജോക്കറിനേയും ചിന്തകനേയും മറ്റും പലരും വിളിച്ചത് തീവ്രവാദികള്‍ എന്നും സിമി പ്രവര്‍ത്തകള്‍ എന്നുമായിരുന്നു.സ്വന്തം മതത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പുറത്തു വന്ന ശേഷമാണ് അവര്‍ക്കു ഇതിനെ പറ്റി ബോധോധയം ഉണ്ടായത്[മാലേഗാവ് സ്ഫോടനം തെളിഞ്ഞില്ലായിരുന്നുവെങ്കില്‍ കാണാമായിരുന്നു ഇവരുടെ യഥാര്‍ത്ഥ മതേതരത്വം].

മുസ്ലീമുകള്‍ എല്ലാം ഭീകരരല്ല എന്നാല്‍ ഭീകരവാദികള്‍ എല്ലാം മുസ്ലീം നാമധാരികള്‍ ആണെന്ന പഴഞ്ചൊലിനു[?]  മാലെഗാവ് സ്ഫോടനത്തോടെ മാറ്റം വന്നിരിക്കുന്നു.

ഏറ്റവും ശ്രദ്ധിക്കപെണ്ടേണ്ട ഒരു കാര്യം ,മുസ്ലീം തീവ്രവാദത്തെ കുറിച്ച് കാര്യമായി ചര്‍ച്ച ചെയ്തിരുന്നു ബ്ലോഗേര്‍സ് ആരും ഇതുവരെ മാലേഗാവ് സ്ഫോടനത്തെ കുറിച്ച് ഒന്നും മിണ്ടിയിട്ടില്ല.[ഞാന്‍ കാണാത്തതാണെങ്കില്‍ അത്തരം പോസ്റ്റുകളുടെ ലിങ്കുകള്‍ തരിക]

22 അഭിപ്രായങ്ങൾ:

  1. മുസ്ലീമുകള്‍ എല്ലാം ഭീകരരല്ല എന്നാല്‍ ഭീകരവാദികള്‍ എല്ലാം മുസ്ലീം നാമധാരികള്‍ ആണെന്ന പഴഞ്ചൊലിനു[?] മാലെഗാവ് സ്ഫോടനത്തോടെ മാറ്റം വന്നിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. പ്രിയ അജ്ഞാതന്‍
    മാലഗോവ് സ്ഫോടനത്തോടെ മാത്രമല്ല ഇത് തെളിയിക്കപ്പെട്ടാത്. ഇന്ത്യയില്‍ ഗാന്ധിമാരായ മൂന്ന് മഹാ വ്യക്തികള്‍ ഭീകരരാല്‍ കൊല്ലപ്പെട്ടു. ഇവരെ കൊന്നവരാരും മുസ് ലീങ്ങളായിരുന്നില്ല. നാഥൂറാം ഗോഡ്സേ മുസ്ലീമായിരുന്നില്ല. നാഥൂറാം ഗോഡ്സേയുടെ അതേ വിചാരധാരക്കാര്‍ തന്നെയാണ് ഗുജറാത്തിലെയും മാലഗോവിലെയും ഒറീസ്സയിലെയും, പള്ളി പൊളിക്കലിന്റെയും മറ്റനേകം കലാപങ്ങളുടെയും സൂത്രധാരന്മാരായ കൊടും ഭീകരര്‍. ഇവിടെ രാമരാജ്യം വരണമെന്നാഗ്രഹിച്ച യഥാര്‍ഥ ഹിന്ദുമത വിശ്വാസിയായിരുന്നു നമ്മുടെയെല്ലാം പ്രിയപ്പെട്ട ബാപുജി. എന്തായിരുന്നു ഗാന്ധിജിയെ കൊല്ലാന്‍ അദ്ദേഹം ചെയ്ത കുറ്റം എന്ന് നാമാരെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

    ഇന്ത്യയില്‍ ഒട്ടനവനവധി ഭീകര സംഘങ്ങളുണ്ട അവരാരും മുസ്ലീങ്ങളല്ല. ബോഡോ കലാപകരികള്‍, ഉള്‍ഫ തീവ്ര വാദികള്‍, മിസ്സോകള്‍,ശിവസേന, ബജ്രംഗ്ദള്‍, ആര്‍ ഏസ് എസ് .... ഇങ്ങനെ ഒരു പാട്..

    എന്റെ പ്രിയ സഹോദരന്മാര്‍ പറയൂ. ഭീകാരരെല്ലാം മുസ്ലീങ്ങളാണോ?

    ഇതെല്ലാം വെറും നാടകങ്ങളാണ്. അസ്സല്‍ രാഷ്ട്രീയ നാടകങ്ങള്‍.. ബോംബു രഷ്ട്രിയം. ചീഞ്ഞളിഞ്ഞ തെരെഞ്ഞെടുപ്പ് രാഷ്ട്രീയം. അതിന്റെ പേരില്‍ ക്രൂശിക്കപ്പെടുന്നവര്‍ വെറും നിരപരാധികള്‍.

    ഇതില്‍ ഒരു മതത്തിന്റെയും യഥാര്‍ഥ അനുയായികള്‍ക്ക് പങ്കില്ല. ഉണ്ടാവുകയുമില്ല ഒരിക്കലും. മാലഗോവിലെ സ്ഫോടനം ഒരു വര്‍ഷം മുമ്പ് നടന്നതാണ്. അന്ന് സിമി അതിന്റെ കുറ്റം ഏറ്റെടുത്തതാണ്. സ്ഫോടനം നടത്തിയ ആള്‍ കുറ്റം സമ്മതിച്ചതുമാണ്. അതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ഇന്നു ജയിലിന്റെ ഇരുട്ടറകളില്‍ തന്നെ.

    എവിടെ സ്ഫോടനനടന്നാലും അത് നടക്കുന്നതിന് മുന്‍പ് കുറ്റവാളികളെ തീരുമാനിച്ച് കഴിഞ്ഞു. അവരുടെ ഇമെയില്‍ സന്ദേശങ്ങള്‍ കിട്ടി കഴിഞ്ഞു. കുറേ പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. ബാക്കിയുള്ളവര്‍ കുറ്റം സമ്മതിച്ചും കഴിഞ്ഞു...... എല്ലാം വളരെ ഏളുപ്പം.

    എന്നാല്‍ മാലഗോവിലെയും ഹൈദരബാദിലെയും ‘വിള തിന്നുന്ന വേലികളെ‘ പിടിക്കാന്‍ തെളിവുകള്‍ കിട്ടിയത് ഇപ്പോള്‍ മാത്രം! കോണ്‍ഗസ്സിനു ബുദ്ധിയുതിച്ചത് ഇപ്പോഴാണെന്ന് തോന്നുന്നു ... അല്ലെങ്കില്‍ എല്ലാം ബിജെ പി അടിച്ച് മാറ്റും എന്നവര്‍ മനസ്സിലാക്കിയിരിക്കുന്നു.ഇതില്‍ നാം എന്താണ് മനസ്സിലാക്കേണ്ടത്. എല്ലാ ഉന്നത രാഷ്ട്രീയക്കാരനുമാറിയാം സത്യങ്ങള്‍. അവര്‍ വേണ്ടപ്പോള്‍ വേണ്ടത് എടുത്ത് പ്രയോഗിക്കുന്നു എന്ന് മാത്രം.

    സാമ്രാജ്യത്വത്തിന്റെയും ഫാസിസത്തിന്റെയും ഉറ്റ തോഴന്മാരാവാന്‍ മുസ്ലീങ്ങളെ ഭീകരാരുക്കുന്നതില്‍ മത്സരിക്കുകയാണ് രാഷ്ട്രീയക്കാരും നമ്മുടെ മുഖ്യധാര മാദ്ധ്യമങ്ങളും.

    മറുപടിഇല്ലാതാക്കൂ
  3. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  4. താങ്കളുടെ അഭിപ്രായത്തിനു നന്ദി.....മറുപടിയില്‍ ഒരു വാക്കില്‍ പോലും മലേഗാവ് സ്ഫോടനത്തെ അപലപിക്കാത്ത താങ്കളുടെ ദേശ സ്നേഹത്തിനു ഒരു ഹാസ്റ്റ് ഓഫ് കൂടി

    മറുപടിഇല്ലാതാക്കൂ
  5. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  6. “ആയതിനാല്‍ നിഷ്കളങ്കരും സര്‍വ്വോപരി വിദ്യാര്‍ത്ഥികളുമായ നിങ്ങള്‍ നിങ്ങള്‍ക്കര്‍ഹതപ്പെട്ട ഏകെ 47ഉം കൊണ്ട് കടന്നു വരുവിന്‍ സ്വര്‍ഗ്ഗം നിങ്ങള്‍ക്കായി റിസര്‍വു ചെയ്തിരിക്കുന്നു.“

    കാവാലാനെതായാലും വീണത് വിദ്യയാ‍ക്കാന്‍ ആളൊരു കേമന്‍ തന്നെ. :)

    ഇദ്ദേഹത്തെ പോലുള്ള വര്‍ഗ്ഗീയ കോമരങ്ങളാണ് നമ്മുടെ രാജ്യത്തിനും നാടിനും ആപത്ത് എന്ന് പറയാതിരിക്കാന്‍ വയ്യ. മനുഷ്യ സ്നേഹവും മതേതരത്വവും ചമഞ്ഞ് നടക്കുന്നവര്‍. :)

    ഇതൊക്കെ പരിണാമ പ്രക്രിയയുടെ ഒരു ഭാഗമായങ്ങ് കൂട്ടിയാ പോരെ കാവാലനേ. ഏ കെ 47 വന്റെ അതിജീവനം :)



    മറുപടിഇല്ലാതാക്കൂ
  7. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  8. പ്രിയ കാവലാനെ

    1.“ആയതിനാല്‍ നിഷ്കളങ്കരും സര്‍വ്വോപരി വിദ്യാര്‍ത്ഥികളുമായ നിങ്ങള്‍ നിങ്ങള്‍ക്കര്‍ഹതപ്പെട്ട ഏകെ 47ഉം കൊണ്ട് കടന്നു വരുവിന്‍ സ്വര്‍ഗ്ഗം നിങ്ങള്‍ക്കായി റിസര്‍വു ചെയ്തിരിക്കുന്നു.“

    2.“മാര്‍ക്കു ചെയ്തല്ലോ ഇനി ക്വട്ടേഷന്‍ വയ്ക്കൂ കാവലാന്റെ വാരിയെല്ലൂരി സ്വര്‍ഗ്ഗത്തിലെ പീപ്പിയുണ്ടാക്കാന്‍!!! അന്തകന്‍ കുന്തകന്‍ കൂശ്മാണ്ഡകന്‍ മുതല്പേരെയൊന്നും കണ്ടില്ലല്ലോ എവിടെപ്പോയി??? കാശ്മീരിലോ മറ്റോ ആണോ?“


    ഈ പറഞ്ഞതൊക്കെ പിന്നെ യേത് കോമരപട്ടത്തിലാ ഉൾപെടുത്താൻ പറ്റുക എന്റെ പ്രിയ കാവലനെ ? :)

    തീവ്രവാദത്തിലും വർഗീയതയിലും എന്നാണെന്റെ ഉത്തരം.


    ഈ പ്രസ്താവനകളിൽ ആര് ആരെയാണ് മാർക്ക് ചെയ്യാൻ തുടങ്ങിയത്?

    സ്വന്തം മാർക്ക് ചെയ്യപ്പെട്ടു എന്ന് തോന്നിയപ്പോൾ കാവലാനു നൊന്തു അല്ലേ..സാരല്ലാ‍ട്ടോ .. സോറി. :)

    മറുപടിഇല്ലാതാക്കൂ
  9. ഡല്‍ഹിയിലെ ഏറ്റുമുട്ടലില്‍ ദുരൂഹതയുണ്ടെന്നു പറഞ്ഞപ്പോള്‍ എന്നെ ഒരു മതമൌലികവാദിയായും സ്വയം ഒരു മതേതരവാദിയായും/ദേശസ്നേഹിയായും ചിത്രീകരിച്ചു.അന്നു ഞാന്‍ പോസ്റ്റില്‍ പറഞ്ഞ ഒരു ദുരൂഹതയും മാസങ്ങള്‍ കഴിഞ്ഞിട്ടും മാറിയിട്ടില്ല.ജാതിമത ഭേതമന്യേ ഡല്‍ഹിയിലെ ഏറ്റുമുട്ടലില്‍ പുനരന്വേഷണം വേണം എന്നു എല്ലാവരും ആവശ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു.എന്നിട്ടും താങ്കള്‍ കൊല്ലപെട്ടവര്‍ തീവ്രവാദികള്‍ എന്നര്‍ത്ഥത്തില്‍ തന്നെ സംസാരിക്കുന്നു.

    മാലേഗാവ് സ്ഫോടനത്തിന്റെ പിന്നില്‍ ആദ്യം ആരോപിക്കപെട്ടത് സിമിയായിരുന്നു.ഇന്നു സത്യം പുറത്തു വന്നിരിക്കുന്നു.മുതിര്‍ന്ന സൈനിക ഉദ്വോഗസ്ഥര്‍ വരെ മാലേഗാവ് സ്ഫോടനത്തില്‍ ബന്ധപ്പെട്ടു എന്നു പേരില്‍ അറസ്റ്റിലായിരിക്കുന്നു.തീവ്രവാദം ആരു ചെയ്താലും തീവ്രവാദം തന്നെയല്ലേ?

    ഡല്‍ഹി സ്ഫോടനത്തിനു ശേഷം എല്ലാവരും ഉയര്‍ത്തികാണിച്ച ഒരു കാര്യം മുസ്ലീം സംഘടനകള്‍ ആരും അതിനെ അപലപിച്ചില്ലാ എന്നാണ്.ഡല്‍ഹിയില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥിക്കു നിയമസഹായം നല്‍കുമെന്നു പറഞ്ഞ അധ്യാപകനെതിരെ രാജി ആവശ്യപെട്ട അതേ ആളുകള്‍ ഇന്നു മാലേഗാവ് സ്ഫോടനത്തില്‍ അറസ്റ്റില്ലായ സന്യാസിക്കു പൂര്‍ണ്ണ പിന്തുണയാണ് പ്രഖാപ്പിച്ചിരിക്കുന്നത്.അതിനെ പറ്റി താങ്കള്‍ക്കു ഒന്നും പറയാനില്ലേ?

    ഭീകരതയ്ക്കു മതലില്ലെങ്കില്‍ പിന്നെ ഈ ഇരട്ടതാപ്പ് നയം എന്തിന്?ഡല്‍ഹിയില്‍ വെറും സംശയത്തിന്റെ പേരില്‍ കൊല്ലപ്പെട്ട യുവാക്കളുടെ കൊലയെ ന്യായീകരിക്കുന്ന കാവലാന്റെ അഭിപ്രായത്തിന്‍ മാലേഗാവ് സ്ഫോടത്തില്‍ പങ്കെടുത്ത സന്യാസിനിക്കും സൈനിക ഉദ്വേഗസ്ത്ഥര്‍ക്കും എന്തു ശിക്ഷയാണ് നല്‍കേണ്ടത്?ഇതിനു വ്യക്തമായ ഒരു മറുപടി പ്രതീക്ഷിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  10. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  11. ഇവിടെ ആരൊക്കെയാണ്‌ യഥാര്‍ത്ത തീവ്രവാദികളെ എന്ന്, എല്ലാവര്‍ക്കും അറിയാം. നമ്മുടെ മാധ്യമങ്ങളില്‍ അവര്‍കുള്ള സ്വധീനം കാരണം വസ്തുതകള്‍ പുറത്തു വരുന്നില്ല എന്നു മാത്രം.
    സംഘ്‌പരിവാര്‍ ശക്തികള്‍, ഇന്ത്യയില്‍ ഭീകരവാദത്തിന്‌ സംഘടിതവും, വ്യവസ്ഥാപിതവും ആയ സംവിധാനങ്ങള്‍ ഒരുക്കുകയും, മതേതരമെന്ന് കരുതപ്പെടുന്ന സംഘടനകളിലും, ഭരണഘടനാ സ്ഥാപനങ്ങളിലും കയറിപ്പറ്റുകയായിരുന്നു.
    ഇവര്‍ക്ക്‌ ഒരു കൈ താങ്ങായി എന്നും മുസ്ലിം സമുദായത്തിലെ ഒരു ചെറു വിഭാഗത്തിന്റെ അവിവേകവും ഉണ്ടായിരുന്നു.
    ഭരണഘടനാ സ്ഥാപനങ്ങളിലെ സംഘ്‌ ശക്തികളുടെ സ്വധീനം കാരണം, യഥാര്‍ത്ത കുറ്റവാളികള്‍ എന്നും കളത്തിന്‍ പുറത്ത്‌ സസുഖം വാണുകൊണ്ടിരുന്നു.
    ചെറുമീനുകള്‍ വലയില്‍ കുടുങ്ങുകയും, വന്‍സ്രാവുകള്‍ എന്നു പുറത്ത്‌ വിഹരിക്കുകയും ചെയ്യുന്നു.

    എത്രയെത്ര വര്‍ഗീയ കലാപങ്ങളില്‍, ബൊംബ്‌ സ്ഫോടനംഗളില്‍ RSS, ബജ്‌റങ്ങ്ദള്‍ ഭീകരര്‍ വളരെ സജീവമായി പങ്കെടുക്കുകയും, നൂറു കണക്കിന്‌ നിരപരാധികളെ കൊന്നൊടുക്കുകയും ചെയ്തു. ഇതില്‍ എത്ര പേര്‍ ശിക്ഷിക്കപ്പെട്ടു?

    ഈ അടുത്തു പോലും കണ്ണൂര്‍ ജില്ലയില്‍ ബൊംബ്‌ കേസില്‍ പിടിക്കപ്പേട്ടത്‌ RSS നേതാവ്‌. ഇവന്മാരൊക്കെ രാവിലെയും വൈകുന്നേരവും വിശപ്പടക്കുന്നത്‌ ബോംബ്‌ കൊണ്ടാണൊ?

    എന്നാല്‍ ഒന്നു തുമ്മിയാല്‍ പോലും തീവ്രവാദിയായി ഗണിക്കപ്പെടുന്ന വളരെ പരിതാപകരമായ അവസ്ഥയിലേക്ക്‌ മുസ്ലിം സമുദായത്തിന്റെ പേര്‍ മനപ്പൂര്‍വം വലിച്ചിഴക്കാന്‍ സംഘ്‌ പിന്തുണയുള്ള മാധ്യമങ്ങള്‍ക്കായി എന്നതാണ്‌ വര്‍ത്തമാന ഇന്ത്യയുടെ ശാപം.

    പലപ്പൊഴും ഒരു ടെലഫോണ്‌ കാളിന്റെ ദൂരത്തിലാണ്‌ തങ്ങളുടെ ജീവിതം എന്ന പ്രയാസകരമായ അവസ്ഥയിലാണ്‌ ഇന്നു പല സുഹൃത്തുക്കളും ജീവിക്കുന്നത്‌. ആര്‍ക്കും ഒരു മുസ്ലിം ചെറുപ്പക്കാരനെ തീവ്രവാദി ആക്കാം . അവന്റെ തലയില്‍ AK-47 ന്റെ ഉന്നം പരീക്ഷിക്കാം.

    നിഷ്പക്ഷ മനസ്സുകളുടെ അടിയന്തിര പ്രാധാന്യം അര്‍ഹിക്കുന്ന വിശയങ്ങളാണിത്‌.

    മറുപടിഇല്ലാതാക്കൂ
  12. പ്രിയ സ്നേഹിതന്‍ കാവലാന്‍,

    ഞാന്‍ ആരെയും തെറ്റിധരിപ്പിച്ചിട്ടില്ല.കോടികണക്കിനു വരുന്ന ഇസ്ലാം സമൂഹത്തിലെ നല്ലവരായ ജനങ്ങളെ കാണാതെ കൈവിരലില്‍ എണാവുന്ന ചെറ്റകളെ ചൂണ്ടികാണിച്ചു ഇസ്ലാം മതം തീവ്രവാദത്തിന്റെ മതമാണെന്നു ഇന്നു പ്രചാരണം നടത്തുന്നില്ലേ?

    ഇന്ത്യന്‍ ഇന്റലിജന്‍സ് ആരുടേയും കൂലി പട്ടാളമാണെന്നു ഞാന്‍ പറഞ്ഞിട്ടില്ല.അങ്ങനെയാണെങ്കില്‍ ഒരിക്കലും മാലേഗാവ് സ്ഫോടനം തെളിയിമായിരുന്നില്ല.എന്നാല്‍ ദുഖകരമെന്നു പറയട്ടെ അ കൂട്ടരുടെ ഇടയിലും ചില വര്‍ഗീയ വാദികള്‍ കടന്നു കൂടിയിട്ടുണ്ട്.അതിനു ഉദാഹരണങ്ങളാണ് മാലേഗാവില്‍ അറസ്റ്റ് ചെയ്ത സൈനിക ഉദ്വേഗസ്ഥര്‍.അതു പറയുക മാത്രമാണ് ഞാന്‍ ചെയ്തത്.പിന്നെ ഡല്‍ഹിയില്‍ ഏറ്റുമുട്ടല്‍ വ്യാജമെല്ലെങ്കില്‍ ഇത്രയേറേ മുറവിളികള്‍ ഉയര്‍ന്നിട്ടും എന്തുകൊണ്ട് ഒരു അന്വേഷണത്തിനു ഗവര്‍ണമെന്റ് ഉത്തരവിടുന്നില്ല.വ്യാജമെല്ലെങ്കില്‍ ഒരു അന്വേഷണത്തിലൂടെ സത്യാവസ്ത്ഥ പുറത്തു കൊണ്ടുവരാമല്ലോ.ജനാധ്യപത്യ രാജ്യമായ ഇന്ത്യയില്‍ ഇത്രയേറെ മുറവിളി കൂട്ടിയിട്ടും അത്തരം അന്വേഷണത്തിനു സര്‍ക്കാര്‍ തയാറാ‍വാത്തത് അതിന്റെ പിന്നില്‍ ദുരൂഹതയുള്ളത് കൊണ്ടാണ് എന്നു മനസില്ലാക്കാന്‍ അത്രമാത്രം ബുദ്ധിയൊന്നും വേണ്ട.അതിനു നില്‍ക്കാതെ അത്തരം ഉത്തരവുകള്‍ പോലീസിന്റെ വിശ്വാസ്ഥത നഷ്ടപെടുത്തും എന്നുള്ള മുട്ടാപോക്ക് ന്യായം പറയുന്നത് അംഗീകരിക്കാനാവില്ല.ഒരു അന്വേഷണം നടത്തി ആ ഏറ്റുമുട്ടലിലെ ദുരൂഹതകള്‍ നീക്കം ചെയ്താല്‍ പോലീസിന്റെ വിശ്വസത്ഥ കൂടും എന്നാണ് എനിക്ക് തോന്നുന്നത്[ഇന്ത്യയിലേ ഏറ്റവും കറപ്റ്റടായ പോലീസ് ആണ് ഡല്‍ഹിയിലേതെന്നു ഓര്‍ക്കുക].ഈ ഏറ്റുമുട്ടല്‍ വാസ്ഥവം ആണെങ്കില്‍ ഒരു അന്വേഷണത്തിലൂടെ അത് തെളിയിക്കുകയാണ് വേണ്ടത്.

    താങ്കള്‍ കാണാതെ പോയതാണോ എന്നറിയില്ല മുകളിലെ കമന്റില്‍ ഞാന്‍ ഒരു കാര്യം ചോദിച്ചിരുന്നു

    “ഡല്‍ഹി സ്ഫോടനത്തിനു ശേഷം എല്ലാവരും ഉയര്‍ത്തികാണിച്ച ഒരു കാര്യം മുസ്ലീം സംഘടനകള്‍ ആരും അതിനെ അപലപിച്ചില്ലാ എന്നാണ്.ഡല്‍ഹിയില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥിക്കു നിയമസഹായം നല്‍കുമെന്നു പറഞ്ഞ അധ്യാപകനെതിരെ രാജി ആവശ്യപെട്ട അതേ ആളുകള്‍ ഇന്നു മാലേഗാവ് സ്ഫോടനത്തില്‍ അറസ്റ്റില്ലായ സന്യാസിക്കു പൂര്‍ണ്ണ പിന്തുണയാണ് പ്രഖാപ്പിച്ചിരിക്കുന്നത്.അതിനെ പറ്റി താങ്കള്‍ക്കു ഒന്നും പറയാനില്ലേ?

    ഡല്‍ഹിയില്‍ വെറും സംശയത്തിന്റെ പേരില്‍ കൊല്ലപ്പെട്ട യുവാക്കളുടെ കൊലയെ ന്യായീകരിക്കുന്ന കാവലാന്റെ അഭിപ്രായത്തിന്‍ മാലേഗാവ് സ്ഫോടത്തില്‍ പങ്കെടുത്ത സന്യാസിനിക്കും സൈനിക ഉദ്വേഗസ്ത്ഥര്‍ക്കും എന്തു ശിക്ഷയാണ് നല്‍കേണ്ടത്?“

    പിന്നെ എന്റെ നിലപാട് തീവ്രവാദത്തിനെതിരെയാണ്.അതിനു ചിലര്‍ക്കുള്ളത് പോലെ മുസ്ലീം തീവ്രവാദമെന്നോ ഹിന്ദു തീവ്രവാദമെന്നോ വ്യത്യാസം ഇല്ല.തീവ്രവാദം ഇല്ലായ്മ ചെയ്യുക തന്നെ വേണം!

    മറുപടിഇല്ലാതാക്കൂ
  13. "അജ്ഞാതന്‍,കൃത്യനിര്‍വഹണത്തിലേര്‍പ്പെട്ട ഇന്ത്യന്‍ ഗവണ്മെന്റ് ഉദ്യോഗസ്തര്‍ക്കെതിരെയുള്ള പടുന്യായങ്ങള്‍ക്കെതിരെയാണു ഞാന്‍ അഭിപ്രായം പറഞ്ഞത് അതിനു കാരണവുമുണ്ട്, ഇന്ത്യന്‍ ഗവണ്മെന്റുദ്യോഗസ്ഥര്‍ ന്യൂന പക്ഷനിര്‍മ്മാര്‍ജ്ജനം നടത്തുന്നു എന്നൊരു ധാരണ ആകുറിപ്പില്‍ നിന്ന് വായിച്ചെടുക്കാനാവും. വെറും വികാരത്തില്‍ നിന്നു പുറപ്പെടുന്ന ഇത്തരം വിവരങ്ങള്‍ കാണുന്ന ഒരു സമൂഹമിവിടെയുണ്ട് അവര്‍ക്ക് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലൊരു വിശ്വാസമുണ്ട് ആ വിശ്വാസത്തെയാണ് വേലി വിളവുതിന്നുന്നു എന്ന ആരോപണത്തിലൂടെ താങ്കള്‍ കെടുത്തിക്കളയുന്നത്. "


    പ്രിയ കാവലാനെ. കണ്ണടച്ചാൽ ഇരുട്ടാകുമോ?
    കൃത്യ നിർവ്വഹണത്തിലേർപ്പെട്ട ഉദ്യോഗസ്തരെയല്ല അജ്ഞാതൻ വിമർശിച്ചത്. കൃത്യ വിലോപം കാണിച്ച് ഇന്ത്യൻ ഗവണ്മെന്റുദ്യോഗസ്തരെ മാത്രമാണ്. യഥാർഥ സ്ഫോടനം നടത്തിയ ഒരാളെ പോലുൽ പിടിച്ചില്ല. നിരപരാധികളുടെ മുർദ്ധാവിൽ കൂടി ഏറ്റുമുട്ടൽ നടത്തി കൊല്ലുകയും ചെയ്തു.

    ഇന്ത്യൻ ഭരഘടന പ്രകാരം കുറ്റം തെളിയിക്കപ്പെട്ടതിന് ശേഷം മാത്രമേ ഒരാൾ കുറ്റവാളിയാവൂ. ഭരണഘടനയുടെ സംരർഷകർ തന്നെ അതിന്റെ ഘാതകരാവുമ്പോൾ മുണ്ടാതിരുന്നോളണം എന്നാ കാവലാൻ പറയുന്നത് അല്ലേ. :)

    മനുഷ്യാവകാശ കമ്മീഷൻ അജ്ഞാതൻ നടത്തുന്ന സ്ഥാപനമല്ല. വസ്തുതാന്വേഷണ കമ്മിറ്റി തെളിവെടുപ്പ് നടത്തി പുറത്ത് വിട്ട വിവരങ്ങൾ ഇത്തരം കൃത്യവിലോപം കാണിക്കുന്ന, ഒരു പ്രത്യേക സമുദായത്തെ മാത്രം ലക്ഷ്യം വെക്കുന്ന, സ്വജന പക്ഷപാതം കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരായുള്ള പ്രതിഷേധമായാണ് അജ്ഞാതതന്റെ പോസ്റ്റുകൾ

    ഇന്ത്യൻ ഗവണ്മെന്റുദ്യോഗസ്തരെല്ലാം ന്യൂന പക്ഷ നിർമ്മാർജ്ജനത്തിനിറങ്ങിതിരിച്ചിരിക്കുകയാണെന്ന് എവിടെനിന്നാ കാവലാനെ അജ്ഞാതന്റെ പോസ്റ്റിൽ താങ്കൾ വായിച്ചെടുത്തത്. ഒന്നു വ്യക്തമാക്കാമോ?

    ഇന്ത്യയിലെ നീതി വ്യവസ്തയിൽ എല്ലാവർക്കും വിശ്വാസമുണ്ട്. അത് നടപ്പാക്കുന്ന കാവി ഉദ്യോഗസ്തരെ മാത്രമാണ് വിശ്വാസമില്ലാത്തത്. :)

    മറുപടിഇല്ലാതാക്കൂ
  14. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  15. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  16. പ്രിയ കാവലാന്‍,

    ഹിന്ദുക്കള്‍ അധ്യാപകനെതിരെ രംഗത്ത് വന്നിരുന്നോ?ഇന്ത്യക്കാര്‍ ആ അധ്യാപകനെതിരെ രംഗത്ത് വന്നിരുന്നോ?ആരാ വന്നതെന്നു താങ്കള്‍ക്കും എനിക്കും അറിയാം.അറസ്റ്റിലായ സന്യാസിനിക്ക് നിയമസഹായം നല്‍കണമെന്നു പറഞ്ഞത് ആരാണെന്നു വാര്‍ത്താമാധ്യമങ്ങള്‍ കാണുന്നവര്‍ക്കും അറിയാം.

    പിന്നെ അനവധി നിരവധി കുടുംബങ്ങളെ കണീരിലാഴ്ത്തിയ ഇത്തരം സ്ഫോടനങ്ങള്‍ നടത്തിയവരെ കൊല്ലുകയല്ലാതെ പിന്നെ എന്താണാവോ വേണ്ടത്?മാലേഗാവ് സ്ഫോടനത്തിന്റെ പശ്ച്ചാത്തലത്തില്‍ ചോദിച്ചപ്പോള്‍ കൊല്ലണം എന്നുപറയാന്‍ മനസുവരുന്നില്ലല്ലേ....കഷ്ടം!!എന്റെ അഭിപ്രായത്തിന്‍ തീവ്രവാദികള്‍ അതു ആരു തന്നെയായാലും അവരെ നശിപ്പിക്കുക തന്നെ വേണം.അവര്‍ നശിച്ചില്ലെങ്കില്‍ അവര്‍ കാരണം നശിക്കുക ആയിരങ്ങളായിരിക്കും.

    അല്ല കാവലാനെ,താങ്കളുടെ അഭിപ്രായത്തിന്‍ അവരെ കൊല്ലാതെ എന്താണ് ചെയ്യേണ്ടത്?

    മറുപടിഇല്ലാതാക്കൂ
  17. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  18. “ഡല്‍ഹി സ്ഫോടനക്കേസിലെ പ്രതികളെ അറസ്റ്റു ചെയ്യാന്‍ ചെന്ന പോലീസിനെ ak 47 കൊണ്ട് ആരതിയുഴിഞ്ഞാണു വരവേറ്റത് എന്നാണു ഞാനറിഞ്ഞത് അതിനു പോലീസ് തിരിച്ചു ഉണ്ടപ്രസാദം നല്‍കി അനുഗ്രഹിച്ചു എന്നും.“

    പ്രിയ കാവലാൻ
    താങ്കൾ പറഞ്ഞത് ശരിയാണ്. ഇത് ഞാനും കേട്ടിട്ടുണ്ട്. നമ്മുടെ മീഡിയ കളൊക്കെ അന്ന് ഇക്കാര്യം റിപ്പോർട്ട് ചെയ്തതാണ്. ഇത് ആ വാർത്തയുടെ പോലീസ് വേർഷൻ മാത്രമാണ്

    എന്നാൽ പിന്നീട് വന്ന റിപ്പോൾട്ടുകൾ അതൊരു വ്യാജ ഏറ്റുമുട്ടലായിരുന്നെന്ന് വ്യക്തമായി തെളിയിക്കുന്ന തരത്തിലുള്ളതാണ്. മനുഷ്യാകാശ കമ്മീഷൻ അതിനെകുറിച്ച് റിപ്പോർട്ടാവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. എന്നാൽ പോലീസിനതുവരെ നൽകാൻ കഴിഞ്ഞിട്ടില്ല. അവിടെയുള്ള ഒരാളും തന്നെ അങ്ങനെയെരേറ്റു മുട്ടൽ നടന്നതായി കണ്ടിട്ടില്ല. അതിനേകുറിച്ചന്വേഷിക്കാൻ പൊയവസ്തുതാന്വേഷണ കമ്മീഷനിൽ എല്ലാ വിഭാഗത്തിൽ പെട്ട ആളുകളും ഉണ്ടായിരുന്നു. അവരെല്ലാവരും ഒരേ സ്വരത്തിലാണ് പറഞ്ഞത് അന്നവിടെ പോലീസ് പറയുന്ന വിധത്തിൽ ഒരെറ്റു മുട്ടൽ നടന്നിട്ടില്ല എന്നാണ്. മാത്രമല്ല അതൊരു വ്യാജ ഏറ്റുമുട്ടൽ നാടകമാണെന്നതിന് നിരവധി തെളിവുകൾ അവർ ക്ണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  19. വായിക്കുന്നുണ്ട്.ചര്‍ച്ച നടക്കട്ടെ.
    ഏതായാലും കയ്യില്‍ കിട്ടിയ വടി ശരിക്കും ഉപയോഗിക്കാം.
    “സ്വാമിനി”

    മറുപടിഇല്ലാതാക്കൂ
  20. ഡല്‍ഹി സ്ഫോടനക്കേസിലെ പ്രതികളെ അറസ്റ്റു ചെയ്യാന്‍ ചെന്ന പോലീസിനെ ak 47 കൊണ്ട് ആരതിയുഴിഞ്ഞാണു വരവേറ്റത് എന്നാണു ഞാനറിഞ്ഞത് അതിനു പോലീസ് തിരിച്ചു ഉണ്ടപ്രസാദം നല്‍കി അനുഗ്രഹിച്ചു എന്നും

    എവിടെയാ മാഷെ ഈ വാര്‍ത്ത കണ്ടേ?ഞാന്‍ വായിച്ചത് അവര്‍ പോലീസിനെ വെടി വച്ചത്[എന്നു പോലീസ് അവകാശപെടുന്നത്] ഒരു റിവോള്‍വര്‍ കൊണ്ടാണെന്നും പിന്നീടുള്ള തിരച്ചില്ലില്ലാണ് AK 47 കണ്ടെത്തിയതെന്നുമാണ് !!

    ആളെ കൊല്ലുന്നതും അതിനു കൂട്ടു നില്‍ക്കുന്നതും എന്റെ പണിയല്ല.പക്ഷെ ചിലര്‍ ഡല്‍ഹിയില്‍ തീവ്രവാദികളെ[?] കൊന്നതിനെ ന്യായീകരിക്കുകയും മാലേഗാവില്‍ തീവ്രവാദികള്‍ കൊന്നതിനെ ന്യായീകരിക്കുകയും ചെയ്യുന്നുണ്ട്.ഈ ബൂലോകത്ത് തന്നെ അവരെ കാണാം.അവരോട് ചോദിച്ചാല്‍ ചിലപ്പോള്‍ നല്ല ഉപദേശങ്ങള്‍ കിട്ടിയേക്കും

    ഒടോ :കാവലാന്‍,സൈഡ് ബാറില്‍ ഞാന്‍ താങ്കളുടെ പേരു കൊടുത്തതല്ല,ബ്ലോഗില്‍ കമന്റുന്നവരുടെ പേരുകള്‍ ഓട്ടോമാറ്റിക്ക് ആയി അവിടെ വരുന്നതാണ്[ഒരു വിഡ്ജറ്റ് ആണത്]

    മറുപടിഇല്ലാതാക്കൂ
  21. പ്രിയ അനില്‍ ഭായി,

    താങ്കള്‍ വായിച്ചിട്ട് കമന്റാതെ മുങ്ങിയോ എന്നൊരു സംശയം ഉണ്ടായിരുന്നു :)

    അനില്‍ജീ, “സ്വാമിനി“ വടിയൊന്നുമല്ല.ആദ്യം തൊട്ടേ എന്റെ അഭിപ്രായം തീവ്രവാദത്തിനു മതമില്ലെന്നായിരുന്നു.അതിനെ സംബ്ന്ധിച്ച് പോസ്റ്റുകളും ഇട്ടിരുന്നു.അന്നു പലരും തീവ്രവാദത്തിന്റെ മൊത്തവിദരണക്കാര്‍ ഇസ്ലാം മതവിശ്വാസികളാണ് എന്നര്‍ത്ഥത്തില്‍ ആണ് സംസാരിച്ചത്.ഇന്നു കഥമാറി.നില്‍ക്കളിയില്ലാതെ വന്നപ്പോള്‍ പലരും തീവ്രവാ‍ദത്തിനു മതമില്ലെന്നു പറഞ്ഞു പത്രസമ്മേളനം നടത്തുന്നു.ഈ ബൂലോകത്ത തന്നെ ധാരാളം പേര്‍ ഇസ്ലാം തീവ്രവാദത്തെ എതിര്‍ന്നു പോസ്റ്റുകള്‍ ഇട്ടിരുന്നു.എന്നാല്‍ ഇപ്പോള്‍ ബുലോകത്ത ആരും തീവ്രവാദത്തെ കുറിച്ച് മിണ്ടുന്നില്ല[മറ്റു വാര്‍ത്താമാധ്യമങ്ങളില്‍ എതാണ്ട് എല്ലാ ദിവസവും കാര്യമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്].ഇത്രയും കാലം പലരും മതേതരവാദികള്‍ ആണേന്നാണ് നിനച്ചിരുന്നത്...അത് ശരിയല്ലാ എന്നാണ് അനുഭവങ്ങള്‍ കാട്ടി തരുന്നത്.

    ആരും മാലേഗാവ് സ്ഫോടനത്തെ കുറിച്ചു പ്രതികരിക്കുന്നില്ല.ഞാന്‍ എന്റെ ബ്ലോഗില്‍ കൊടുത്തിരിക്കുന്ന കാപ്ഷന്‍ തന്നെ “Stranger talking Strange things "എന്നല്ലേ.അതിനനുസരിച്ച് പെരുമാറുന്നു.അത്രമാത്രം.അല്ലാതെ ഒരു യഥാര്‍ത്ഥ ഹിന്ദു വിശ്വാസി ഒരിക്കലും ആ സ്വാമിനിയേയോ ആ സ്ഫോടനത്തില്‍ പങ്കെടുത്ത മറ്റുള്ളവരെയോ സപ്പോര്‍ട്ട് ചെയും എന്നു ഞാന്‍ കരുതുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  22. അജ്ഞാതന്‍,
    ഇവിടെ ആരാണ് ബ്രാന്‍ഡഡ് ഹിന്ദു?
    അങ്ങിനെ ഒരു ഇനം ഇല്ല.
    കാണാവുന്ന പിന്നെ ദൈവങ്ങളുടെ പോട്ടം വച്ചു വോട്ടു പിടിക്കുന്നവരെ മാത്രം.
    അവര്‍ക്കു തന്നെ ഉത്തരേന്ത്യയില്‍ ഒന്നും ഇവിടേ വേറൊന്നും ആവും നിലപാട്.
    സാധാരണ ഹിന്ദു ഇതിലൊന്നും തല്‍പ്പരനല്ല.
    മലപ്പുറത്ത് ജീവിക്കുന്നവര്‍ക്ക് അതു ശരിക്കും ബോദ്ധ്യമാവും.

    ഓഫ്ഫ് ടൊപ്പിക്കാണ് , വിട്ടേക്കുക.

    മറുപടിഇല്ലാതാക്കൂ

വായിച്ചു നോക്കിയോ..??..മടിക്കാതെ പറഞ്ഞോളൂ അഭിപ്രായം.....