2008, സെപ്റ്റംബർ 22, തിങ്കളാഴ്‌ച

ഏറ്റുമുട്ടല്‍: ദുരൂഹത ഏറുന്നു

തീവ്രവാദികളെന്നാരോപിച്ച് രണ്ടു വിദ്യാര്‍ഥികളെ വെടിവെച്ചുകൊന്ന ഏറ്റുമുട്ടലിനിടെ ഫ്ലാറ്റിലുണ്ടായിരുന്ന മറ്റു രണ്ടു പേര്‍ രക്ഷപ്പെട്ടുവെന്ന പോലിസ് ഭാഷ്യത്തില്‍ ദുരൂഹത.

എ.കെ. 47 തോക്കു കൈവശമുണ്ടായിരുന്നിട്ടും പിസ്റ്റള്‍ മാത്രമുപയോഗിച്ച് ഫ്ലാറ്റിനകത്തിരുന്നവര്‍ പോലിസിനെ നേരിട്ടുവെന്നു പറയുന്നതില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു. ഇന്നലെ സ്ഥലം സന്ദര്‍ശിച്ച വസ്തുതാ പഠനസംഘത്തിന്റെ മുന്നില്‍ മുഴുവന്‍ പരിസരവാസികളും ഒരു പ്രവേശന കവാടം മാത്രമുള്ള നാലാം നിലയിലെ എല്‍ 18 ഫ്ലാറ്റില്‍നിന്ന് ഇവര്‍ക്ക് രക്ഷപ്പെടാനാവില്ലെന്ന് തീര്‍ത്തുപറഞ്ഞു.
Read More...

2008, സെപ്റ്റംബർ 21, ഞായറാഴ്‌ച

ചുരുളഴിയാത്ത ഭീകരവേട്ടകള്‍

ജാമിഅ നഗറിലെ ഭീകര വേട്ട കഴിഞ്ഞപ്പോള്‍ ദല്‍ഹി പോലിസ് വിശദീകരിക്കുന്നത് 24 വയസ്സുള്ള ആതിഫ് നിരോധിക്കപ്പെട്ട സിമിയുടെ നിഴല്‍ സംഘടനയായ ഇന്ത്യന്‍ മുജാഹിദീന്റെ നേതാവും ദല്‍ഹി, അഹ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളില്‍ സമീപകാലത്ത് നടന്ന ബോംബ് സ്ഫോടനപരമ്പരകളുടെ സൂത്രധാരനുമാണെന്നാണ്.

#
രാജ്യത്തെ വിറപ്പിച്ച ഭീകര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും ഒരു ഭീകരസംഘടനയെ നയിക്കാനുമുളള കെല്‍പ് ഇത്രയും കുറഞ്ഞ പ്രായത്തിനിടയില്‍ ഈ മുസ്ലിംപയ്യന്‍ നേടിയെന്ന പോലിസ്ഭാഷ്യം വിശ്വസിക്കാന്‍ നാം നിര്‍ബന്ധിതമായിരിക്കുന്നു
Read More...

2008, സെപ്റ്റംബർ 14, ഞായറാഴ്‌ച

കൊന്നോള്ളൂ..പക്ഷെ ബോംബ് ഉപയോഗിക്കരുത്

വീണ്ടും ഒരു ബോംബ് സ്ഫോടനം.അതും തലസ്ഥാന നഗരിയില്‍. “ഇന്ത്യന്‍ മുജാഹിദീന്‍”എന്ന സംഘടന അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് ഒരു email അയച്ചിരിക്കുന്നു എന്നൊരു വാര്‍ത്ത കണ്ടു.ഒരോ ബോംബ് സ്ഫോടനങ്ങള്‍ക്കു ശേഷവും മുടങ്ങാതെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഇന്ത്യന്‍ മുജാഹിദീന്‍ എത്തുന്നത് ഏതായാലും നല്ലത് തന്നെ അല്ലെങ്കില്‍ വെട്ടിലാവുന്നത് പാവം പോലീസ് ആകും.അവര്‍ എവിടെ നിന്നു അന്വേഷണം തുടങ്ങും? ആരെ അറസ്റ്റ് ചെയ്യും?
Read More...

2008, സെപ്റ്റംബർ 11, വ്യാഴാഴ്‌ച

ദൈവത്തിനു കത്തെഴുതുന്നവള്‍

 പോസ്റ്റിന്റെ പ്രേരണ എന്റെ ഒരു കൂട്ടുക്കാരിയാണ്.ഒരു സാധാ‍രണ കുട്ടിയെ പോലെ തന്നെയാണ് അവളും.ഒരിക്കല്‍ കോളേജ് ലൈബ്രറിയില്‍ അവളുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ അവളുടെ ബുക്കിന്റെ ഇടയില്‍ നിന്നും ഒരു പേപര്‍ നിലത്തു വീണു.ദിവസങ്ങളോളം ഭക്ഷണം കാണാത്ത ഒരു കുട്ടി ബിരിയാണി കണ്ട പോലെ അവള്‍ ആ പേപര്‍ ചാടിയെടുത്തു ബുക്കില്‍ വച്ച.എന്താണന്നു ചോദിച്ചപ്പോള്‍ ഒന്നുമില്ല എന്നു പറഞ്ഞു ഒഴിഞ്ഞു മാറി.ഞാന്‍ കരുതി വല്ല പ്രണയലേഖനവും ആയിരിക്കുമെന്ന്.ചോദിച്ചപ്പോള്‍ അതല്ല എന്നു പറഞ്ഞു.കുറേ നിര്‍ബന്ധിച്ചപ്പോള്‍ മടിയോടെ ആ പേപ്പര്‍ എനിക്കു തന്നു.പേപര്‍ തുറന്നു വായിച്ച ഞാന്‍ ഒന്നു ഞെട്ടി.സത്യത്തില്‍ ആ കത്തു ദൈവത്തിനായിരുന്നു.അവളുടെ സങ്കടങ്ങളും പരിഭവങ്ങളും ഒരു സുഹ്യത്തിനെന്ന പോലെ അവള്‍ ദൈവത്തിനെഴുതിയിരിക്കുന്നു.മുഴുവന്‍ വായിച്ച ശേഷം എന്തിനാണ് ഇങ്ങനെ എഴുതിയതെന്നു ചോദിച്ചപ്പോള്‍ ചെറുപ്പം മുതല്‍ക്കുള്ള ശീലമാണെന്നും സങ്കടമോ മറ്റോ വരുമ്പോള്‍ ഇത്തരത്തില്‍ എഴുതുന്നത് മനസ്സിനു വളരെ ആശ്വാസം നല്‍കാറുണ്ടെന്നും പറഞ്ഞു.

ഞാന്‍ പല തരക്കാരെ കണ്ടിട്ടുണ്ട്.സങ്കടം വരുമ്പോള്‍ ചൂടാകുന്നവരെയും മിണ്ടാതിരിക്കുന്നവരേയും കരയുന്നവരേയും മറ്റും എന്നാല്‍ ഇതൊരു വ്യത്യസ്ഥാനുഭവമായിരുന്നു.
Read More...