2008, ജൂൺ 30, തിങ്കളാഴ്‌ച

ഏഴാം ക്ലാസ്സിനെ എതിര്‍ക്കുന്നവര്‍ മത ഭ്രാന്തന്മാര്‍

അമേരിക്ക ഇറാഖിനെ ആക്രമിച്ചപ്പോള്‍ ആദ്യം പറഞ്ഞു 'ആണവായുധം' ഉണ്ട് എന്ന് .അവസാനം കുറച്ചു മുന്‍പ്‌ പത്രത്തില്‍ കണ്ടു ആ ആരോപണം വെറുതെ പറഞ്ഞതാണെന്ന് കൊണ്ടാലീന റൈസ് .അങ്ങനെ കള്ളത്തരം പറഞ്ഞതിന് മാപ്പും പറഞ്ഞു.ആ മാപ്പു കൊണ്ടു ഇറാഖിനു എന്ത് ഗുണം ആണുള്ളത് . ആദ്യം അമേരിക്കയുടെ കൂടെ നിന്നു യുദ്ധത്തിന് മുറവിളി കൂട്ടിയവര്‍ പൊട്ടന്മാര്‍ ആയി.അമേരിക്ക നേടണം എന്ന് വിചാരിച്ചത് അമേരിക്ക നേടുകയും ചെയ്തു

ഈ സത്യം ലോകത്തിനു മനസിലാവാന്‍ കുറെ കാലം എടുത്തു ..അതും അവരുടെ വായില്‍ നിന്നും വന്ന ശേഷം ....ഇതിനാണ് ദീര്‍ഖ കാലടിഷ്ടാനത്തില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ തയാറാക്കുക എന്ന് പറയുക ..ഒറ്റ നോട്ടത്തില്‍ ഒരു പ്രശനവും ഉണ്ടാവില്ല.എന്ന് മാത്രമല്ല അതിനെ എതിര്‍ക്കുനവരെ മുഴുവന്‍ മന്ദ ബുദ്ധികളും രാജ്യ ദ്രോഹികളുമാക്കും .അവസാനം കാര്യം മനസിലാക്കുമ്പോഴെക്കും എല്ലാം പിടി വിട്ടു പോയിട്ടുണ്ടാവും....

ഇതും ഏഴാം ക്ലാസും തമ്മില്‍ എന്ത് ബന്ധം എന്നലോചിക്കുനുണ്ടാവും.മുകളില്‍ പറഞ്ഞ പോലെ തന്നെയാണ് ഈ വിഷയവും. ഒറ്റ നോട്ടത്തില്‍ നോക്കുമ്പോള്‍ ബുക്കിനെ എതിര്‍ക്കുവര്‍ മത ഭ്രാന്തന്മാര്‍, മന്ദ ബുദ്ധികള്‍ ... ഇനി ഈ ബുക്ക് നിലവില്‍ വന്നു എന്ന് വിചാരിക്കുക . ഏഴാം ക്ലാസ്സുക്കാരന്‍ [12 വയസ്സ് ] ഇതു പഠിക്കും.മതത്തിന്റെ പേരില്‍ പരസ്പരം വെട്ടുകയും കുത്തുകയും ചെയ്യുന്ന ഈകാലഘട്ടത്തില്‍ ഇതു നല്ല കാര്യം തന്നെ.ഇതു ഒറ്റ നോട്ടത്തില്‍ കാണുന്ന കാര്യം ...

6 വര്‍ഷങ്ങള്‍ക്കു ശേഷം ....

ഒരു തിരഞെടുപ്പ് നടക്കുകയാണ് .. ഏഴാം ക്ലാസിലെ 12 വയസ്സ് കാരന് 18 വയസ്സായി .കമ്മ്യൂണിസ്റ്റ് ക്കാരുടെ 'മതമില്ലാത്ത ജീവന്‍ ' ഇവര്‍ ശരിക്കും "അര്‍ത്ഥം"ഉള്‍ കൊണ്ടു പഠിച്ചിട്ടുണ്ടെങ്കില്‍ ആന്നു മതങ്ങളെ അടിസ്ടാനമാക്കിയിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ [മുസ്ലിം ലീഗ് ,ബി ജെ പി] അന്നുണ്ടാവില്ല[ഈ പാർട്ടികൾ വേണം എന്നല്ല ഞാൻ പറഞ്ഞത്.]പക്ഷെ
ഇങ്ങനെ ഒരു രഹസ്യ അജണ്ട കൂടി ഇല്ലെ ഈ മതമില്ലാത്ത ജീവന്റെ പിന്നില്‍ എന്ന് ഞാന്‍ സംശയിക്കുന്നു ... ഇതു തുറന്നു പറഞ്ഞ ബ്ലോഗുകളില്‍ ഞാന്‍ മത ഭ്രാന്തനായി..ഈ ഒരു സംശയം നിങ്ങളുടെ മനസ്സില്‍ തോന്നുനില്ല എങ്കില്‍ നിങ്ങള്‍ക്കും എന്നെ കല്ലെറിയാം ...

ബുക്ക് പിന്‍വലിക്കണമെന്ന അഭിപ്രായം ഒന്നും എനിക്കില്ല ...പക്ഷെ ഇതു വരെ മതം ഇല്ല എന്ന നിഗമനത്തില്‍ ഇതി ചേരാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല ..മതത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന പേക്കൂത്തുകള്‍ നോക്കി അല്ല മതത്തെ വിലയിരുത്തേണ്ടത്.ഒരു മതത്തിന്റെയും അടിസ്ടാന വിശ്വാസങ്ങളില്‍ വര്‍ഗീയത ഉണ്ടാക്കാന്‍ ആവശ്യപെടുന്നില്ല .മതത്തിന്റെ പേരില്‍ വര്‍ഗീയത ഉണ്ടാക്കാന്‍ ശ്രമിക്കുന്ന നൂറു കണക്കിന് ആളുകള്‍ ഉണ്ടെക്കില്‍ മതത്തിന്റെ ആശയങ്ങള്‍ ഉള്‍ക്കൊണ്ട്‌ സമധാനപരമായ ജീവിതം നയിക്കുന്ന ആയിരക്കണക്കിന് [കോടിക്കണക്കിനു ]ആളുകള്‍ വേറെ ഉണ്ട് .

തീര്‍ത്തും മതപരമായ ചുറ്റുപാടുകളില്‍ കുട്ടികളെ വളര്‍ത്തി വരുന്ന മാതാപിതാക്കള്‍ക്ക് ഈ ആശയത്തോട് യോജിക്കാന്‍ കഴിയും എന്ന് തോന്നുന്നില്ല ...മിത്ര വിവാഹത്തെ[മതം ഇല്ലാത്ത ജീവനെ] വാനോല്ലാം പുകഴ്ത്തുന്ന 'മതത്തിന്റെ വേലിക്കെട്ടില്ലാത്ത' വിശാല മനസ്ക്കാരെ സ്വന്തം മകനോ /മകളോ ആന്യ ജാതിയില്‍[മതത്തില്‍ ] പെട്ട ഒരു ഒരുവനെ/ഒരുത്തിയെ കെട്ടി കൊണ്ടു വന്നാല്‍ നിങ്ങള്‍ അങ്ങീകരിക്കുമോ ?[ആദര്‍ശം പ്രസംഗിക്കാന്‍ എളുപ്പമാണ് ...ഇനി ഇതിന് സമതിക്കും എന്നുള്ളവര്‍ കമന്റ് എഴുതുമ്പോള്‍ അത് കൂടി ഒന്നു എഴുതുക.ആ വിശാല മനസിന്റെ മുന്‍പില്‍ ഒന്നു നമിക്കാനാണ് ...]


[ഞാന്‍ ഒരു മത പാര്‍ട്ടിയുടെയും പ്രവര്‍ത്തകന്‍ അല്ല ..സമരം നടത്തുന്നവരെ പിന്തുണയ്ക്കുന്നില്ല ...ചര്‍ച്ചയിലൂടെ തീരുമാനത്തില്‍ എത്തേണ്ടത്തിനു പകരം റോട്ടില്‍ ബുക്കുകള്‍ കത്തിച്ചു പ്രതിഷേധം തീര്‍ത്തവരെ തല്ലുക തന്നെ വേണം ...]

67 അഭിപ്രായങ്ങൾ:

  1. ഞാന്‍ ഒരു മത പാര്‍ട്ടിയുടെയും പ്രവര്‍ത്തകന്‍ അല്ല ..സമരം നടത്തുന്നവരെ പിന്തുണയ്ക്കുന്നില്ല ...ചര്‍ച്ചയിലൂടെ തീരുമാനത്തില്‍ എത്തേണ്ടത്തിനു പകരം റോട്ടില്‍ ബുക്കുകള്‍ കത്തിച്ചു പ്രതിഷേധം തീര്‍ത്തവരെ തല്ലുക തന്നെ വേണം

    മറുപടിഇല്ലാതാക്കൂ
  2. അഭിപ്രായത്തിനു താഴെ എന്റെയും ഒരൊപ്പ്...

    മറുപടിഇല്ലാതാക്കൂ
  3. കമ്മ്യൂണിസ്റ്റ് ക്കാരുടെ 'മതമില്ലാത്ത ജീവന്‍ ' ഇവര്‍ ശരിക്കും അര്‍ഥം ഉള്‍ കൊണ്ടു പഠിച്ചിട്ടുണ്ടെങ്കില്‍ ആന്നു മതങ്ങളെ അടിസ്ടാനമാക്കിയിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ [മുസ്ലിം ലീഗ് ,ബി ജെ പി] അന്നുണ്ടാവില്ല ..
    അങ്ങനെയെങ്കില്‍ ഈ കാലത്ത് പഠിക്കാവുന്ന ഏറ്റവും നല്ല പുസ്തകം 7ആം ക്ലാസിലെ സാമൂഹ്യപാഠം തന്നെയല്ലേ..

    മറുപടിഇല്ലാതാക്കൂ
  4. ഏയ് ,

    ആര് പറഞ്ഞു അല്ലാന്ന് ?

    നിങ്ങള്‍ മത മൗലിക വാദിയാണ്!
    മതഭ്രാന്തനാണ്
    ഒന്നൂടെ പിടിച്ചോ , കപടതയാണ് നിങ്ങള്‍ക്കുള്ളീലിരിക്കുന്നത്

    ഒരു സം‌ശയവുമില്ല അതുതന്നെയാണ് ;)

    ലിങ്ക് തന്നതിന് നന്ദി അല്ലെങ്കില്‍ കാണില്ലായിരുന്നു സമാന ചിന്തകളുള്ളവര്‍ ( രഷ്ട്രീയമല്ല ഉദ്ദേശിച്ചത്! ) ഉണ്ടെന്നത് സന്തോഷകരം തന്നെ!

    മറുപടിഇല്ലാതാക്കൂ
  5. @ വിശാഖ്ശങ്കര്

    ‍അതിലും നല്ലത് ഇപ്പൊ തന്നെ തിരഞ്ഞെടുപ്പ് താനെ വേണ്ടാനു വയ്ക്കുനതല്ലേ .... കമ്മ്യൂണിസ്റ്റ് ക്കാര് കൊള്ളാം :)

    മറുപടിഇല്ലാതാക്കൂ
  6. @ തറവാടി

    ഇന്നത്തെ കാലത്തു എല്ലാവരും പറയുന്നത് ഏറ്റു
    പറഞ്ഞില്ലെങ്ങില്‍ ഇതൊക്കെ തന്നെ ആവും ...

    മറുപടിഇല്ലാതാക്കൂ
  7. അജ്ഞാതന്‍01 ജൂലൈ, 2008

    ഈ മതങ്ങള്‍ വേണ്ട എന്നു കുറച്ചു പേരു പറയുമ്പോള്‍ അതുതന്നെ ഒരു മതമാണ്. മറ്റു മതങ്ങളെ പോലെ പടര്‍ന്നു പന്തലിച്ചിട്ടില്ല എന്നു മാത്രം. ഈ മതത്തിനെ പറ്റിയല്ലേ 'മതമില്ലാത്ത ജീവന്‍' എന്ന പേരില്‍ പഠിപ്പിക്കുന്നത്?

    ചുരുക്കം പറഞ്ഞാല്‍ 'മതം' സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിപ്പിക്കരുത് എന്നു പറയുന്നവര്‍ പുതിയൊരു മതത്തെ പറ്റിയാണ് പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്.

    ഭാരതത്തെ പോലെ മതേതരത്വ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നവരില്‍ 'മതം വേണ്ട' എന്ന പാഠം പഠിക്കാന്‍ കൊടുക്കുമ്പോള്‍ അതില്‍ അപാകതയില്ലേ? ഇനി ഈ 'മതമില്ലാത്ത മതം' വളര്‍ന്നു വരുമ്പോള്‍ ഉറപ്പായും കൂടുതല്‍ ഭീകരമായ പ്രശ്നങ്ങള്‍ ഉണ്ടാവുകയുള്ളൂ. അതിനു ഇപ്പോഴേ വളം വയ്ച്ചു കൊടുക്കണോ??

    മറുപടിഇല്ലാതാക്കൂ
  8. പ്രിയ അജ്ഞാതന്‍

    വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. പാഠ പുസ്തത്തിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവര്‍ തെരുവില്‍ അവര്‍ക്ക് തോന്നിയത് ചെയ്യും. അവര്‍ യഥാര്‍ത്ഥത്തില്‍ സഹായിക്കുന്നത് പാഠ പുസ്തകത്തിന് പിന്നിലെ അതി ബുദ്ധികളെയാണ്.

    ക്രിയാത്മക വിമര്‍ശനക്കാരെ ഒതുക്കാന്‍ സാമ്രാജ്യത്വ വാദികള്‍ എന്നും ആസൂത്രിതമായ പദപ്രയോഗ മാണ് ഉപയോഗിക്കുന്നത്. അപ്പോള്‍ വിമര്‍ശകരെ കൊല്ലാതെ കൊല്ലാം. പണി വളരെ എളുപ്പം. ഭീകരര്‍, മത മൌലിക വാദികള്‍, തീവ്ര വാദികള്‍, വര്‍ഗ്ഗീയ വാദികള്‍ ഇവയൊക്കെ ഇതില്‍ പ്രധാനപ്പെട്ടതാണ്.

    കാപട്യം യഥാര്ത്ത‍ത്തില്‍ ആര്‍ക്കാണോ അവര്‍ തന്റെ കാപട്യം മറക്കാന്‍ അപരന്റെ മേല്‍ കാപട്യം ഉന്നയിക്കും.

    നാം നമ്മുടേത് ശരികളായി ഉറച്ച് വിശ്വസിക്കുന്നെങ്കില്‍ തന്നെയും അപരന്റെ ഭാഗത്ത് നിന്ന് കൂടെ ചിന്തിക്കേണ്ടതുണ്ട്. അപരന്റെ നന്മ കൂടിയുദ്ധശിച്ച് തന്റെ അജ്ന്‍ഡകളെ നടപ്പാക്കുമ്പോള്‍ അത് അപരന് യഥാര്‍ത്തില്‍ നന്മയാണോ എന്ന് അവന്റെ ഭാഗത്ത് ആരായേണ്ടതുണ്ട്. അല്ലെങ്കില്‍ അതവനെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

    മറുപടിഇല്ലാതാക്കൂ
  9. പ്രിയ അജ്ഞാതന്‍
    , ഈ വിഷയത്തില്‍ എനിക്ക് പറയാനുള്ളത് ഇവിടെ, സമയം കിട്ടിയാല്‍ നോക്കുക.

    http://keralasabdham.blogspot.com/2008/06/blog-post.html

    മറുപടിഇല്ലാതാക്കൂ
  10. “ഒരു തിരഞെടുപ്പ് നടക്കുകയാണ് .. ഏഴാം ക്ലാസിലെ 12 വയസ്സ് കാരന് 18 വയസ്സായി .കമ്മ്യൂണിസ്റ്റ് ക്കാരുടെ 'മതമില്ലാത്ത ജീവന്‍ ' ഇവര്‍ ശരിക്കും "അര്‍ത്ഥം "ഉള്‍ കൊണ്ടു പഠിച്ചിട്ടുണ്ടെങ്കില്‍ ആന്നു മതങ്ങളെ അടിസ്ടാനമാക്കിയിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ [മുസ്ലിം ലീഗ് ,ബി ജെ പി] അന്നുണ്ടാവില്ല “

    എന്തിനാണു ഹേ ഇങ്ങനെ കുറെ മതമൌലിക രാ‍ഷ്ട്രിയ പാര്‍ട്ടികള്‍ നമുക്കു. അതു കൂടി വിശദീകരിച്ചിരുന്നെങ്കില്‍ ഒന്നു നന്നായിരുന്നു..!

    മറുപടിഇല്ലാതാക്കൂ
  11. പ്രിയ യാരിദ്

    "എന്തിനാണു ഹേ ഇങ്ങനെ കുറെ മതമൌലിക രാ‍ഷ്ട്രിയ പാര്‍ട്ടികള്‍ നമുക്കു. അതു കൂടി വിശദീകരിച്ചിരുന്നെങ്കില്‍ ഒന്നു നന്നായിരുന്നു..!"

    താങ്കള്‍ പറഞ്ഞതിനോട് ഞാനും യോജിക്കുന്നൂ. നമുക്കിത്തരം മതമൌലിക പാര്‍ട്ടികള്‍ ആവശ്യമില്ല. വാസ്തവത്തില്‍ താങ്കളുടെ അഭിപ്രായത്തില്‍ നമുക്ക് ആവശ്യമുള്ളവര്‍ ആരാണ്?

    പുസ്തക വിവാദത്തില്‍ താങ്കളുടെ നിലപാട് കൂടി വ്യക്തമക്കിയാല്‍ നന്നായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  12. അഭിപ്രായത്തിനു താഴെ എന്റെയും ഒരൊപ്പ്...

    മറുപടിഇല്ലാതാക്കൂ
  13. അപ്പൊ രാഷ്രീയ ലക്ഷം ആണെന്ന് താങ്ങളും സമതിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം ..... പിന്നെ മത മൌലിക പാര്‍ട്ടികള്‍ വേണം എന്ന് ഞാന്‍ പറഞ്ഞിട്ടില്ല ....

    നമുക്കെന്നും കമ്മ്യൂണിസ്റ്റ്ക്കാര്‍ തന്നെ മതി മാഷേ .. വലിയ വലിയ കാര്യങ്ങള്‍ തുടങ്ങും ..പക്ഷെ ഇതു വരെ ഒന്നും അവസാനിച്ചു കണ്ടില്ല ....ആദ്യം ഫാരിസ് ..പിന്നെ മുന്നാര്‍ ..അതിന് ശേഷം ആള്‍ ദൈവങ്ങള്‍ ..പിന്നെ ഗോള്‍ഫ് ക്ലബ്ബ്... അതിനിടെ കുറെ വില വര്‍ധന പ്രശങ്ങള്‍ ..അതിന്റെ ശ്രദ്ധ തെറ്റിക്കാന്‍ ഇപ്പോ ഒരു ഏഴാം ക്ലാസ് ... എന്തായാലും അത് ഫലിച്ചു .. ഏഴാം ക്ലാസ്സ് വന്നതോട് കൂടി ബാക്കി എല്ലാം മുങ്ങി പോയി.. ഇനി എട്ടാം ക്ലാസില്‍ നമുക്കു മുടങ്ങി പോയ ആള്‍ ദൈവ വേട്ടയെ കുറിച്ചും ,മുഖ്യ മന്ത്രിയെ വരെ വെല്ലു വിളിച്ച ഫാരിസിനെ കുറിച്ചും ...കോടിക്കണക്കിനു സ്വത്തുള്ള അമ്മയെ കുറിച്ചും പറഞ്ഞാലോ ??


    ഏഴാം ക്ലാസ് കിട്ടിയാല്‍ ഭാവി പോയ ഇപ്പോഴത്തെ പ്രഷങ്ങളില്‍ നിന്നും തത്കാല മോചനം [പണ്ടു ജഗതി പറഞ്ഞ പോലെ കിട്ടിയ ഊട്ടി പോയ ഒരു വാക്ക് ]അവസാനം കമ്മ്യൂണിസ്റ്റ്ക്കാര്‍ക്കും ബുദ്ധി വച്ചു ..



    വളര്‍ന്നു വരുന്ന കുട്ടികളുടെ ബുക്കുകളില്‍ തൂങ്ങിയാണോ കമ്മ്യൂണിസ്റ്റ് പാര്‍ടി വളരാന്‍ ഉദ്തെഷിക്കുനത് ..കഷ്ട്ടം ... ഘോര ഘോരം പ്രസങ്കിചിരുന്ന പാര്‍ട്ടി ആദര്‍ശങ്ങളില്‍ കൂടി ആളെ കിട്ടതായോ മാഷേ ...

    മറുപടിഇല്ലാതാക്കൂ
  14. അക്ഷര തെറ്റുകള്‍ പൊറുക്കുക

    മറുപടിഇല്ലാതാക്കൂ
  15. ആണവക്കരാറിനെക്കുറിച്ചുള്ള ഭിന്ന വാദങ്ങളും ഗവണ്മെന്‍റിന്‍റെ സ്ഥിരതക്ക് വേണ്ടി പ്രയത്നിക്കുമ്പോഴും തിരഞ്ഞെടുപ്പിന്‍ തയ്യാറയിക്കൊള്ളാന്‍ പാര്‍ട്ടി പ്രസിഡന്‍ര്‍ അണികളോട് നിര്‍ദ്ദേശിച്ചു കഴിഞ്ഞു. ഒരു പടികൂടെ കടന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന്‍ മുമ്പ് തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കൊണ്ട് തന്നെ ബി ജെ പി ഏറെ മുന്നിലെത്തി. ഇതൊക്കെ ദൈനംദിന രാഷ്ട്രീയം. ഇടതുപാര്‍ട്ടികളെ ഇതിനൊന്നും കിട്ടുകയില്ല, അവരെല്ലാം വിതച്ചിട്ട് കാത്തിരിക്കുന്നവരാണ്. അവരതിന്‍ പാലുകുടിക്കുന്ന കുട്ടിക്ക് കുപ്പിപ്പാലില്‍ കമ്മ്യൂണിസം ചേര്‍ത്തു കലക്കിക്കൊടുത്ത് പതിനെട്ട് വര്‍ഷം കാത്തിരിക്കും, വളവും നല്‍കും ആരുടെ പറമ്പിലേക്കും പടര്‍ന്നു കയറാം, ആരെങ്കിലും എതിര്‍ത്താല്‍ വേപ്പിന്‍റെ ഇല അരച്ച് കലക്കിക്കുടഞ്ഞ് പാറ്റകളെ അകറ്റാന്‍ ശ്രമിക്കില്ല വര്‍ഗ്ഗീയതയുടെ കാളകൂട വിഷം തന്നെ ചീറ്റിക്കളയും. അപ്പോഴും അവര്‍ മതേതരത്തിന്‍റെ ഹോള്‍സെയില്‍ ഡീലര്‍ തന്നെയായിരിക്കും, അമേരിക്ക ലോകരെ മുഴുവന്‍ കൊന്നിട്ടിട്ട് ലോക സമാധാനത്തിന്‍റെ വെള്ളരിപ്രാവാവുന്നതു പോലെ. അതിന്‍ സദ്ദം ഇറാന്‍ മുലായം മദനി അമ്മ ഇവരെയൊക്കെ ഉപയോഗിക്കേണ്ട വിധം കൊടിയേരി സുധാകര പിണറായി അച്ചുമാമന്‍മാരെ ആരും പഠിപ്പിക്കേണ്ട.

    മറുപടിഇല്ലാതാക്കൂ
  16. താഴെ പറയുന്ന വിവിധ പ്രശ്നങ്ങള്‍ ഏത് മതത്തില്‍ പെട്ടവരെയാ കൂടുതല്‍ ബാധിക്കുക?

    വിലക്കയറ്റം
    കുടിവെള്ള ക്ഷാമം
    പകര്‍ച്ച വ്യാധികള്‍
    ഭൂകമ്പം

    കുട്ടിയില്‍ നിന്ന് എന്ത് ഉത്തരമാണ് ഇതിന്റെ ഉത്തരവാദികള്‍ പ്രതീക്ഷിക്കുന്നത് എന്ന് ഒന്ന് വ്യക്തമാക്കാമോ?

    മതമൈല്ലാത്തവരെ ബാധിക്കില്ലാ എന്നാണോ?

    ഇത്തരം ഒരു ചോദ്യത്തിന്റെ സമകാലീന പ്രസക്തിയെന്ത്?

    കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടത് ഇടത് പക്ഷക്കാരുള്‍പ്പെട്ട രാഷ്ട്രീയ കലാപങ്ങളിലായിരിക്കും. പിഞ്ചു കുട്ടികളുടെ മുമ്പില്‍ വെച്ചുപോലും അതി ക്രൂ‍രമായി കൊല ചെയ്യാന്‍ മടിയില്ലാത്തവര്‍ എന്ത് കൊണ്ട് ഈ വിഷയകമായി കുട്ടികളെ ബോധവല്‍ക്കരിക്കുന്നില്ല?

    രാഷ്ട്രീയമായാലു, വര്‍ഗ്ഗീയമായാലും കഴുത്ത് കണ്ഠിച്ചാല്‍ ചോര തന്നെയല്ലെ വരിക? ഇതില്‍ വല്ല വിത്യാസവുമുണ്ടോ?

    ( പി.കു : മാനുഷ്യന്‍ ആക്രമം കാണിക്കുന്നതീനെ എന്തൊക്കെ പേരില്‍ വിളിച്ചാലും അക്രമം തന്നെയാണ്.ഒരു പ്രത്യേക പേര് മാത്രം പരാമര്‍ശിക്കുന്നതില്‍ തീര്‍ച്ചയായും ദുരുദ്ധേശമുണ്ട്)

    മറുപടിഇല്ലാതാക്കൂ
  17. (താഴെ പറയുന്ന വിവിധ പ്രശ്നങ്ങള്‍ ഏത് മതത്തില്‍ പെട്ടവരെയാ കൂടുതല്‍ ബാധിക്കുക?

    വിലക്കയറ്റം
    കുടിവെള്ള ക്ഷാമം
    പകര്‍ച്ച വ്യാധികള്‍
    (ഭൂകമ്പം

    പ്രിയ സുഹൃത്തെ..
    ഇതൊന്നും എതെങ്കിലും ഒരു മതവിഭാഗത്തെ പ്രതേകമായല്ല ബാധിക്കുകയെന്നും മനുഷ്യവര്‍ഗ്ഗത്തെ പൊതുവായാണ് ബാധിക്കുകയെന്നും തന്നെയാണ് കുട്ടി
    ഇതില്‍ നിന്നും മനസിലാക്കേണ്ടത്.അത്തരം സന്ദര്‍ഭങ്ങളില്‍ മതം നോക്കിയല്ല.സഹകരിക്കേണ്ടതും,സഹായിക്കേണ്ടതുഎന്നും.

    പ്രിയ അജ്ഞാതന്‍
    * കൂട്ടി അഞ്ചാറു വര്‍ഷങ്ങള്‍ മതം പഠിച്ചതൊക്കെ മറന്നിട്ട് ഈ ഒരു പാഠം പഠിക്കുമ്പോഴെക്കും കമ്മ്യൂണിസ്റ്റ്കാരനാവും അല്ലെ ഈ പാഠത്തിന്‍റെ ഒരു
    കഴിവ് അല്ലെ.....

    ഈ കാര്യം ചര്‍ച്ചചെയ്യുന്നതിനു മുമ്പു പാഠ പുസ്തകത്തില്‍ കുട്ടിയെ കമ്മ്യൂണിസ്റ്റാക്കുന്ന ഭാഗങ്ങള്‍
    ഒന്നു അവതരിപ്പിക്കുക...എന്നിട്ട് നമുക്ക് തുടരാം...

    മറുപടിഇല്ലാതാക്കൂ
  18. പ്രിയ റ്ഫീഖ് ഭായ്

    “കുട്ടിയില്‍ നിന്ന് എന്ത് ഉത്തരമാണ് ഇതിന്റെ ഉത്തരവാദികള്‍ പ്രതീക്ഷിക്കുന്നത് എന്ന് ഒന്ന് വ്യക്തമാക്കാമോ?

    മതമൈല്ലാത്തവരെ ബാധിക്കില്ലാ എന്നാണോ?

    ഇത്തരം ഒരു ചോദ്യത്തിന്റെ സമകാലീന പ്രസക്തിയെന്ത്?“

    ഈ ചോദ്യങ്ങള്‍ക്കുത്തരം തരൂ താങ്കള്‍. പാടിയ പല്ലവി തന്നെ വീണ്ടും ആവര്‍ത്തിക്കാതിരിക്കൂ. കമ്മ്യൂണിസം പഠിപ്പിക്കുന്നു എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ പ്രിയ റഫീഖ് ഭായ്

    മതം നോക്കിയല്ല ഈ പ്രശ്നം ബാധിക്കുകയെന്ന് കുട്ടികള്‍ക്കറിയില്ലേ. അനവസരത്തില്‍ മതങ്ങളെ കൊച്ചാക്കുക എന്നൊരു അതിബുദ്ധി ഇതിന് പിന്നിലില്ലാ എന്ന് താങ്കള്‍ക്കുറപ്പിക്കാമോ?

    സി.പി.ഐ ക്കാരെയാണോ സിപി എം ക്കരെയാണോ കൂടുതല്‍ ബാധിക്കുക?
    അല്ലെങ്കില്‍ കോണ്‍ഗ്രസുകരെയാണോ ലീഗുകാരെയാണോ കൂടുതല്‍ ബാധിക്കുക?
    പിണറായി പക്ഷക്കാരെയാണോ അച്ചുതാനാന്ദ പക്ഷത്തെയാണോ കൂടുതല്‍ ബാധിക്കുക ?

    എന്ന് കൂടി ചേര്‍ക്കാമായിരുന്നില്ലേ. കുട്ടികള്‍ ശരിക്ക് മന‍സ്സിലാക്കട്ടെ ആരെയാണ് ബാധിക്കുക എന്ന്!

    മറുപടിഇല്ലാതാക്കൂ
  19. പ്രിയ റഫീഖ് ഭായ്

    പാഠ പുസ്തകം താങ്കള്‍ പ്രസിദ്ധീകരിച്ചല്ലോ. കഴിയുമെങ്കില്‍ ഇതിന്റെ അധ്യാപക സഹായി കൂടി പ്രസിദ്ധീകരിക്കൂ.

    മറുപടിഇല്ലാതാക്കൂ
  20. പ്രിയ സലാഹുദ്ദീന്‍ ഭായ്,
    ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്നത് ഞാനോ നിങ്ങളോ?

    (കുട്ടിയെ കമ്മ്യൂണിസ്റ്റാക്കുന്ന ഭാഗങ്ങള്‍
    ഒന്നു അവതരിപ്പിക്കുക...എന്നിട്ട് നമുക്ക് തുടരാം...)

    ഇതു പറഞ്ഞത് അഞ്ജാതനോടാണ്.

    ആദ്യം ഒരുകാര്യം കൂടി നിങ്ങള്‍ പറഞ്ഞാല്‍ നന്നായിരുന്നു
    പുതിയ രീതിയേ ആണോ നിങ്ങള്‍ വിമര്‍ശിക്കുന്നത്?
    അതിനോട് നിങ്ങള്‍ക്ക് എതിര്‍പ്പോ? അനുകൂലമോ?

    അതോ വിമര്‍ശനം പാഠ ഭാഗങ്ങളെ മാത്രമോ?


    വീണ്ടും ആവര്‍ത്തിക്കുന്നു.
    ഈ പ്രശനങ്ങളൊന്നും മതമുള്ളവനെയൊ മതമില്ലാത്തവനയോ നോക്കിയല്ല ബാധിക്കുക.

    ഈ ചോദ്യത്തിനുള്ള പ്രസ്ക്തി മനസിലാവാന്‍ കണ്ണുകള്‍ തുറന്ന് പിടിക്കുക. കണ്ണ് തുറന്ന് കാണുക.
    ഇത്രമാതം.
    പാഠ ഭാഗങ്ങളെ കുറിച്ചുള്ള ഒരു ചര്‍ച്ചക്ക് മാതൃമേ താല്‍പ്പര്യമൊള്ളൂ എന്നുകൂടി പറയട്ടെ.
    നിര്‍ത്തുന്നു.

    മറുപടിഇല്ലാതാക്കൂ
  21. പ്രിയ റഫീഖ് ഭായ്
    ഞാന്‍ പാഠ പുസ്തകം കത്തിക്കണമെന്നോ അതിലുള്ള എല്ലാ ഭാഗങ്ങളും മാറ്റണമെന്നോ അഭിപ്രായം എനിക്കില്ല.

    മതമില്ലാത്ത ജീവന്‍ എന്ന പാഠഭാഗം തീര്‍ച്ചയായും
    മതങ്ങളെ കൊച്ചാക്കുന്നതാണ്. ഭൂരിപക്ഷം മതവിശ്വസികള്‍ താമസിക്കുന്ന ഒരു നാട്ടില്‍ മതത്തെ താങ്കളെ പോലുള്ളവരുടെ നിലപാടുകളെ അടിച്ചേല്പിക്കാന്‍ ശ്രമിക്കരുത്.

    താങ്കളുടെ ഉത്തരം താങ്കളുടെ നിലപാടുമായി ബന്ധപ്പെട്ടതാണ്.

    “ഈ ചോദ്യത്തിനുള്ള പ്രസ്ക്തി മനസിലാവാന്‍ കണ്ണുകള്‍ തുറന്ന് പിടിക്കുക. കണ്ണ് തുറന്ന് കാണുക.“

    താങ്കള്‍ കണ്ണുതറന്നപ്പോള്‍ എന്താണ് കണ്ടത് ഒന്ന് വിവരിച്ച് തരൂ പ്രിയ റഫിഖ്ഭായ്

    ഈ ചോദ്യങ്ങള്‍ തികച്ചും അസംബന്ധങ്ങളായാണ് എനിക്ക് തൊന്നിയത്. അതിനുള്ള കാരണവും ഞാന്‍ മുകളില്‍ പറഞ്ഞു. ഒരു മത വിശ്വാസിക്കും ഇത്തരം ചിന്തളില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

    കുട്ടി ഉത്തരം പറയണം. എല്ലാമതങ്ങളെയും ബാധിക്കും
    അപ്പോള്‍ അധ്യാപകന്റെ അടുത്ത ചോദ്യം പിന്നെ മതങ്ങള്‍കൊണ്ടെന്ത് പ്രയോജനം? അടുത്തതായി വര്‍ഗ്ഗീയ കലാപങ്ങളെ കുറിച്ച് പറയുന്നു. അപ്പോള്‍ മതം എന്നതിന് ഒരു പ്രയോജനവും പ്രത്യേകിച്ചില്ല. മറിച്ചാണെങ്കില്‍ ദുരിതങ്ങളും ഉണ്ടാക്കുന്നു. ഭയങ്കര ബുത്തി തന്നെയാ.. അതി ബുത്തി തന്നെ.

    ഈ പാഠത്തിന്റെ മഹത്വം ബോധ്യപ്പെടുത്താന്‍ ബൂലോകമാകെ ഇളകി മറിയുകയെല്ലെ? താങ്കളാ അധ്യാപക കസഹായി കൂടി ഒന്ന് സംഘടിപ്പിക്കൂ. ബാക്കി അപ്പോള്‍ തുടരാം..

    താങ്കള്‍ കണ്ണുതറന്നപ്പോള്‍ എന്താണ് കണ്ടത് എന്ന് വിവരിക്കാന്‍ മറക്കരുത്.

    മറുപടിഇല്ലാതാക്കൂ
  22. സാമൂ‍ഹ്യ പാഠം ഒന്ന് കഴിഞ്ഞോട്ടെ? അതിലുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരമൊന്ന് കിട്ടിക്കോട്ടെ. എന്നിട്ടാവാം മാഷെ ഈ ഹിന്ദിയിലേക്കുള്ള പോക്ക്. താങ്കളുടെ ബുദ്ധി അപാരം തന്നെ! സമ്മതിച്ചിരിക്കുന്നു!!

    മറുപടിഇല്ലാതാക്കൂ
  23. അജ്ഞാതന്‍02 ജൂലൈ, 2008

    സലാഹുദീനെ, ഇപ്പോള്‍ സാമൂഹ്യപാഠം ഇല്ല. സാമൂഹ്യശാസ്ത്രം എന്നാണ്.. സലാഹുദീനു അദ്ധ്യാപനസഹായിയില്‍ പ്രശ്നമുണ്ടെന്ന് തോന്നുന്നുവെങ്കില്‍ സംഘടിപ്പിച്ച് പോസ്റ്റിക്കൂടേ? വാദങ്ങള്‍ക്കൊരു ബലവും ആകുമല്ലോ.പിന്നെ, മതവിശ്വാസികളായ എം.എസ്.എഫ്ഫുകാര്‍ ഖുറാന്‍ വചനം ഉള്ള പുസ്തകം കത്തിച്ചതിനെപ്പറ്റി സലാഹുദീന്‍ ഭായിയുടെ അഭിപ്രായം എന്താണ്? അതില്‍ മത നിഷേധമോ ദൈവനിഷേധമോ ഉണ്ടോ? അങ്ങിനെ ചെയ്യുന്നവരെ മത വിശ്വാസികളായോ ദൈവ വിശ്വാസികളായോ കണക്കാക്കാമോ?

    മറുപടിഇല്ലാതാക്കൂ
  24. പ്രിയ ഒരാള്‍
    അക്രമം ആരു ചെയ്താ‍ാലും അക്രമം തന്നെയാണ്. പാഠ പുസ്തകങ്ങള്‍ കത്തിക്കുന്നതായാലും പൊതുമുതല്‍ നശിപ്പിക്കുന്നതായാലും മഹാ അക്രമം തന്നെ. അതിനെ ശക്തമായ ഭാഷയില്‍ ഞാനും അജ്ഞാതനും എല്ലാം അപലപിച്ചതാണ്. അതുപയോഗപെടുത്തി രാഷ്ട്രീയ മുതലപ്പെടുത്ത് നടത്തുന്നവരും യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടിയാണ് ശ്രമിക്കുന്നത്.

    എനിക്കത് കിട്ടുമെങ്കില്‍ എന്നേ ഞാന്‍ പോസ്റ്റിയേനെ. സംശയങ്ങള്‍ ദുരീകരിക്കേണ്ടതും ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ അത് ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്ന് കാണിക്കേണ്ടതും ഈ പുസ്തകം ഇനീഷ്യേറ്റ് ചെയ്തവര്‍തന്നെയാണ്

    മറുപടിഇല്ലാതാക്കൂ
  25. rafeeq
    "കൂട്ടി അഞ്ചാറു വര്‍ഷങ്ങള്‍ മതം പഠിച്ചതൊക്കെ മറന്നിട്ട് ഈ ഒരു പാഠം പഠിക്കുമ്പോഴെക്കും കമ്മ്യൂണിസ്റ്റ്കാരനാവും അല്ലെ ഈ പാഠത്തിന്‍റെ ഒരു
    കഴിവ് അല്ലെ.....

    ഈ കാര്യം ചര്‍ച്ചചെയ്യുന്നതിനു മുമ്പു പാഠ പുസ്തകത്തില്‍ കുട്ടിയെ കമ്മ്യൂണിസ്റ്റാക്കുന്ന ഭാഗങ്ങള്‍
    ഒന്നു അവതരിപ്പിക്കുക...എന്നിട്ട് നമുക്ക് തുടരാം...


    dear brother..cant type in malayalam[some pblm].

    nope brother..its not tht much easy to convert a beliver to non-beliver[if he get a right view about his own religion].but hre the problem is they are small children.is there anything or any message giving"good views of religion'.in lesson describing one can live w/o religion.if there is no bad intetion in this, surely govt want to give about good qualities of religion.but reading this lession a student will get only a message tht "its not a bad thing living w/o religion".

    one lesson cant convert a student.if u belive its not possible to convert a student with a single lesson.then wats the need of out talk.[i mean alredy students hae religion,u saying its not possible to convert their mind with a single lesson.whats the need of this lesson?]

    who knows this is not first step for making an attempt..if there is no protest against this now,surely[my view] govt will give much more lessons related to this in coming classes.there r 5 more classes for this students to study under govt[8,9,10,11,12].if tht 12 age student study this kind of lessons for 6 years upto 17.wat ll happen?open ur eyes ...this is not a short term plan.

    this is ma view..



    [if u r not satisfied with ma reply insha allah i ll give detail reply after reaching home on friday.[now i have class]

    മറുപടിഇല്ലാതാക്കൂ
  26. @Brother rafeeq"
    (കുട്ടിയെ കമ്മ്യൂണിസ്റ്റാക്കുന്ന ഭാഗങ്ങള്‍
    ഒന്നു അവതരിപ്പിക്കുക...എന്നിട്ട് നമുക്ക് തുടരാം...)

    ഇതു പറഞ്ഞത് അഞ്ജാതനോടാണ്.

    ആദ്യം ഒരുകാര്യം കൂടി നിങ്ങള്‍ പറഞ്ഞാല്‍ നന്നായിരുന്നു
    പുതിയ രീതിയേ ആണോ നിങ്ങള്‍ വിമര്‍ശിക്കുന്നത്?
    അതിനോട് നിങ്ങള്‍ക്ക് എതിര്‍പ്പോ? അനുകൂലമോ?

    അതോ വിമര്‍ശനം പാഠ ഭാഗങ്ങളെ മാത്രമോ?

    ******************************

    ഈ ചോദ്യത്തിനുള്ള പ്രസ്ക്തി മനസിലാവാന്‍ കണ്ണുകള്‍ തുറന്ന് പിടിക്കുക. കണ്ണ് തുറന്ന് കാണുക.
    ഇത്രമാതം.
    പാഠ ഭാഗങ്ങളെ കുറിച്ചുള്ള ഒരു ചര്‍ച്ചക്ക് മാതൃമേ താല്‍പ്പര്യമൊള്ളൂ എന്നുകൂടി പറയട്ടെ.
    നിര്‍ത്തുന്നു.
    i

    u r so clever.caz u also know whats in govt mind.thts y u like to talk on topic only.My post is not against tht BOOk.Hre i discussed about the intentsion of govt behind this book.so talk about tht.if there is no bad intention reply for salahudeen 's comments above.

    ഈ ചോദ്യത്തിനുള്ള പ്രസ്ക്തി മനസിലാവാന്‍ കണ്ണുകള്‍ തുറന്ന് പിടിക്കുക. കണ്ണ് തുറന്ന് കാണുക.
    ഇത്രമാതം


    Yeah!u r right open ur eyes. then remove ur hands covering ur eyes.then look into future [not to tomorrow or next month,look a day after six years ]

    o:t in ur blog u got most answers as support.caz u only highlight good views of book.didnt said anything about govt.i write this post in the view of a ordinary man.[iam not standing with govt or ppl who burn books].look how ppl reacting.

    മറുപടിഇല്ലാതാക്കൂ
  27. @ ea jabbar

    R u working in traffic police.always diverting talks ;)

    മറുപടിഇല്ലാതാക്കൂ
  28. അജ്ഞാതന്‍02 ജൂലൈ, 2008

    പ്രിയ സലാഹുദീന്‍ ഭായ്,

    താങ്കള്‍ എന്റെ ചോദ്യത്തിനു ഉത്തരം തന്നില്ല.

    എന്റെ ചോദ്യം ഇതായിരുന്നു.

    "മതവിശ്വാസികളായ എം.എസ്.എഫ്ഫുകാര്‍ ഖുറാന്‍ വചനം ഉള്ള പുസ്തകം കത്തിച്ചതിനെപ്പറ്റി സലാഹുദീന്‍ ഭായിയുടെ അഭിപ്രായം എന്താണ്? അതില്‍ മത നിഷേധമോ ദൈവനിഷേധമോ ഉണ്ടോ? അങ്ങിനെ ചെയ്യുന്നവരെ മത വിശ്വാസികളായോ ദൈവ വിശ്വാസികളായോ കണക്കാക്കാമോ?"

    ഇതിനു കൃത്യമായ ഉത്തരം പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  29. "മതവിശ്വാസികളായ എം.എസ്.എഫ്ഫുകാര്‍ ഖുറാന്‍ വചനം ഉള്ള പുസ്തകം കത്തിച്ചതിനെപ്പറ്റി സലാഹുദീന്‍ ഭായിയുടെ അഭിപ്രായം എന്താണ്? അതില്‍ മത നിഷേധമോ ദൈവനിഷേധമോ ഉണ്ടോ? അങ്ങിനെ ചെയ്യുന്നവരെ മത വിശ്വാസികളായോ ദൈവ വിശ്വാസികളായോ കണക്കാക്കാമോ?"

    ഞാന്‍ കൃത്യമായിതന്നെയാ പറഞ്ഞത് ഉത്തരം.
    ഒന്ന് കൂടി ആവര്‍ത്തിക്കാം.

    അക്രമം ആരു ചെയ്താ‍ാലും അക്രമം തന്നെയാണ്. പാഠ പുസ്തകങ്ങള്‍ കത്തിക്കുന്നതായാലും പൊതുമുതല്‍ നശിപ്പിക്കുന്നതായാലും മഹാ അക്രമം തന്നെ.

    താങ്കള്‍ക്ക് വേണ്ടി ഒന്ന് കൂടി വ്യക്തമാക്കാം .
    അറിഞ്ഞ് കൊണ്ട് അവരങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അത്തരക്കാര്‍ യഥാര്‍ത്ഥ വിശ്വസികളേ അല്ല തന്നെ!സംശയമേ വെണ്ട.

    പ്രിയ ഒരാള്‍ ഇനി എന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടി നല്‍കണേ.

    മറുപടിഇല്ലാതാക്കൂ
  30. താങ്കളുടെ പോസ്റ്റ് കണ്ടപ്പോള്‍, എനിക്കും അങ്ങിനെ ഒരു ചിന്ത വരാതിരുന്നില്ല...
    എങ്കിലും അതിനെപറ്റി കൂടുതല്‍ അറിവില്ലാത്തതു കൊണ്ടു വിവാദത്തിന് ഞാന്‍ ഇല്ല...

    വിവാധ പുസ്തകത്തിന്റെ ഏടുകള്‍ വായിക്കാനിടയായി,
    എന്‍റെ എളിയ അഭിപ്രായം "ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണ്, അല്ലാതെ മത സ്നേഹമല്ല."
    ഇതെല്ലാം ചര്ച്ച ചെയ്തു തീരുമാനിക്കുന്നതെ ഉള്ളായിരുന്നു, ... ഒരു പ്രശ്നത്തിന് മറ്റൊരു പ്രശനം ഒരിക്കലും പരിഹാരമാവില്ല..
    ഇവിടെ കാന്തപുരം എന മുസ്ലിം പണ്ഡിതന്റെ അഭിപ്രായത്തിന് അഭിനന്ദനം അറീക്കുന്നു....

    മറുപടിഇല്ലാതാക്കൂ
  31. ഈ പ്രസ്തുത പാഠം ,

    എല്ലാ മതത്തിലും പെട്ടവരും എതിര്‍ക്കുന്നുണ്ടോ അതോ മുസ്ലീം മതത്തില്‍ പെട്ടവര്‍ക്ക് മാത്രമെയുള്ളു?

    ഉത്തരം പറഞ്ഞില്ലെങ്കിലും കുഴപ്പമില്ല :)

    ( ടി/വി ന്യൂസ് അതൊക്കെ അവിടെ കിടക്കട്ടെ )

    മറുപടിഇല്ലാതാക്കൂ
  32. പ്രിയ സ്നേഹിതന്‍

    “എന്‍റെ എളിയ അഭിപ്രായം "ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണ്, അല്ലാതെ മത സ്നേഹമല്ല."

    താങ്കള്‍ പറഞ്ഞത് ശരിയാണ്. രാഷ്ട്രീയമായ മുതലെടുപ്പാണല്ലോ എല്ലായിടത്തും പ്രശ്നം. നിഷ്പക്ഷമായി വിലയിരുത്തിയാല്‍ ഇത്തരം വിവാദം ഉണ്ടാക്കുന്നതില്‍ സര്‍ക്കറിനുള്ള പങ്കും വളരെ വലുതാണ്. നേരത്തെ തന്നെ എല്ലാ ബന്ധപ്പെട്ടവരെയും വിളിച്ച് ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകുമായിരുന്നില്ല. ദാഷ്ട്യം നിറഞ്ഞ നിലപാട് ആരുടെ ഭാഗത്തു നിന്നായാലും ശരിയല്ല.

    ഓ.ടോ
    സര്‍ക്കാറിന് ചിലപ്പോള്‍ അവരുടെ പല മുന്‍ നിലപാടുകളില്‍ നിന്നും മുഖം രക്ഷിക്കാന്‍ വേണ്ടി ജനങ്ങളുടെ ശ്രദ്ധ തിരിക്കേണ്ടതുണ്ടായിരിക്കാം.

    പ്രിയ തറവാടി

    “എല്ലാ മതത്തിലും പെട്ടവരും എതിര്‍ക്കുന്നുണ്ടോ അതോ മുസ്ലീം മതത്തില്‍ പെട്ടവര്‍ക്ക് മാത്രമെയുള്ളു?“

    ഇതൊരു വര്‍ഗ്ഗീയമായ ചോദ്യമാണ് തീര്‍ത്തും. താങ്കളെ പോലുള്ളവര്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് കൊണ്ട് എന്താണുദ്ധേശിക്കുന്നത്?
    വര്‍ഗ്ഗീയ മായ ഒരു ചേരിതിരിവ് ഇക്കാര്യത്തില്‍ താങ്കള്‍ ആഗ്രഹിക്കുന്നുണ്ടോ?

    മറുപടിഇല്ലാതാക്കൂ
  33. സലാഹുദ്ദിന്‍,

    എന്ത് ചോദിച്ചാലും വര്‍ഗ്ഗീയമായി കാണുന്നത് നിര്‍ത്തൂ ആദ്യം.

    ഈ ഒരു വിഷയത്തില്‍ മുസ്ലീങ്ങളാണ് പ്രത്യക്ഷത്തില്‍ മുനില്‍ നില്‍‌ക്കുന്നതെന്ന് ( ബൂലോകത്ത് പോലും ശ്രദ്ധിക്കുക) എനിക്ക് തോന്നിയതിനാലാണങ്ങിനെ ചോദിച്ചത്.

    ഒരു പക്ഷെ എം.എസ്.എഫിന്‍‌റ്റെ സമര രീതിയായിരിക്കാം അങ്ങിനെ തോന്നിക്കാന്‍ കാരണം. അതൊന്നു ചോദിച്ചല്ലെയുള്ളു അപ്പോഴേക്കും വര്‍ഗ്ഗീയ......, ഇന്നലെ എന്‍‌റ്റെ പോസ്റ്റില്‍ കണ്ടതും ഇതുതന്നെയല്ലെ?

    ശരി ഞാന്‍ വിട്ടു :)

    മറുപടിഇല്ലാതാക്കൂ
  34. പ്രിയ തറവാടി

    താങ്കള്‍ എന്ത് മനസ്സിലാക്കാനാണ് ഇങ്ങനെയൊരു ചോദ്യം ചോദിച്ചത്. അത് വ്യക്തമാക്കിയാല്‍ ഞാന്‍ എന്റെ ആരോപണം പിന്‍ വലിക്കാം.

    അനാ‍വശ്യവും അനവസരത്തിലുള്ളതുമായ ചോദ്യങ്ങള്‍ ഒഴിവാക്കുന്നതല്ലേ നല്ലത്?

    എം എസ് എഫി ന്റെ സമര രീതിയെ ഞാനും ഈ പോസ്റ്റിട്ട അജ്ഞാതനും ഏതായാലും പിന്തുണക്കുന്നില്ല എന്ന് പല തവണ വ്യക്ത്മാക്കിയതാണ്. അതിനാല്‍ ഇത്തരത്തിലുള്ള ചോദ്യങ്ങളും അപ്രസക്തമാണ്.

    മറുപടിഇല്ലാതാക്കൂ
  35. അജ്ഞാതന്‍03 ജൂലൈ, 2008

    പ്രിയ സലാഹുദീന്‍ ഭായ്,

    നന്ദി..ഉത്തരത്തിന്. അറിഞ്ഞുകൊണ്ട് കത്തിക്കുന്നവര്‍ വിശ്വാസികളല്ല എന്ന് സമ്മതിച്ചല്ലോ.എത്രയോ പേര്‍ (എം.എസ്.എഫ് കാര്‍) അന്ന് പുസ്തകം കത്തിക്കുന്നതായി ടി.വിയില്‍ കണ്ടു. ഒന്നുകില്‍ ഇവര്‍ പുസ്തകം വായിക്കാത്തവര്‍. വായിക്കാതെ അതിലുള്ളത് എന്ത് എന്ന് അറിയാതെ കത്തിക്കുമ്പോല്‍ ഇവരുടെ ഉദ്ദേശം വ്യക്തമാണ്. ഇനി വായിച്ചവരുണ്ടെങ്കില്‍ അവര്‍ മത വിശ്വാസികളുമല്ല. ആണേല്‍ കത്തിക്കുമായിരുന്നില്ല. അതായത് പുസ്തകം വായിക്കാത്തവരും മതവിശ്വാസികളല്ലാത്തവരും എന്നീ രണ്ട് തരക്കാരാണ് സമരത്തിനു പിന്നില്‍. മറ്റു മതങ്ങളുടെ കാര്യവും ഇത് തന്നെ. ഞാന്‍ ഇത് ഉദാഹരണമായി എടുത്തു എന്നേയുള്ളൂ. സഭയൊക്കെ വമിക്കുന്ന വിഷം അത്ര ഭീകരം. കളി കണ്ട് രസിച്ചിരിക്കുന്നവര്‍ വിശ്വഹിന്ദുക്കള്‍. അവരുടെ ആവശ്യമാണ് ജനിച്ച മതത്തില്‍ തന്നെ ഒരാള്‍ തുടരണം എന്നത്. അതിനായി മറ്റു മതക്കാര്‍ തന്നെ സമരം ചെയ്യുമ്പോള്‍ ഊറിച്ചിരിക്കുകയായിരിക്കും അവര്‍.

    എന്നോടുള്ള ചോദ്യം കണ്ടില്ല.എന്തായിരുന്നു അത്?

    മറുപടിഇല്ലാതാക്കൂ
  36. പ്രിയ ഒരാള്‍
    മുകളിലുള്ള എന്റെ കമന്റിലുണ്ട ചോദ്യങ്ങള്‍. കണ്ടില്ലെങ്കില്‍ പറയൂ. ഞാന്‍ ഒന്ന് കൂടി ആവര്‍ത്തിക്കാം.

    താങ്കള്‍ അനോണിയായി വന്ന് അതിബുദ്ധി പ്രയോഗിക്കാന്‍ ശ്രമിക്കരുത്. ജനിച്ച മതത്തില്‍ തന്നെ നില്‍ക്കാനനുവധിക്കണമെന്ന് പറഞ്ഞല്ല ഇവിടെയാരും സമരം ചെയ്യുന്നത് എന്നാണ് ഞാന്‍ മന്‍സ്സിലാക്കിയിരിക്കുന്നത്. ജനാധിപത്യപരമായ അവകാശത്തിന് മതമുള്ളവനും മതമില്ലാത്തവ്നു ഒരു പോലെ അവകാശമുണ്ട്. അവിടെ മതമില്ലത്തതാണ് നല്ലത് എന്ന് പഠിപ്പിക്കുന്നത് ശരിയല്ല എന്ന അഭിപ്രയമേ എനിക്കുള്ളൂ.

    മറുപടിഇല്ലാതാക്കൂ
  37. മതമില്ലാത്ത ജീവന്‍ എന്ന പുസ്തകത്തിലെവിടെയാ പ്രിയ അഞ്ജാതാ കമ്യൂണിസ്റ്റ് ചിന്ത ? അത് പഠിച്ചാലെങ്ങനെയാ ഒരു വ്യക്തി കമ്യൂണിസ്റ്റായി മറ്റു പാര്‍ട്ടികള്‍ ഇല്ലാതാവുന്ന ഗിമിയ്ക്കുള്ളത് ഇതൊന്ന് വിശദമാക്കിയാല്‍ നന്ന് .

    പ്രത്യേകം :സലാഹുദ്ദീനോടല്ല (പോസ്റ്റിട്ട ബ്ലോഗറോടാണ്

    മറുപടിഇല്ലാതാക്കൂ
  38. വിചാരം ...

    സത്യത്തില്‍ ഇങ്ങനെ ഒരു പോസ്റ്റിനെ കുറിച്ചു ഞാന്‍ ആലോചിരുനില്ല ..റഫീഖിന്റെ പോസ്റ്റില്‍ ഞാന്‍ എഴുതിയ കമന്റ് ഇന് താങ്ങള്‍ എഴുതിയ മറുപടി ഒന്നു മാത്രമാണ് ഈ പോസ്റ്റ് ഇടാന്‍ എന്നെ പ്രേരിപിച്ചത്‌ ...

    പിന്നെ താങ്കളുടെ ചോദ്യത്തിനു ഉള്ള ഉത്തരം ...പോസ്റ്റ് ഒന്നു കൂടി വായിക്കുക ... മറ്റു പാര്‍ട്ടികള്‍ എങ്ങനെ ഇല്ലാതാവുനത് എങ്ങനെ എന്നു ഈ ബുക്ക് ഇറങ്ങി ഒരു ആറുകൊല്ലം കഴിഞ്ഞാല്‍ മനസിലാവും

    ഓ ടോ :ഇത്രയും സ്വമ്യശീലനായി താങ്കളെ ഇവിടെ കാണാന്‍ ആവും എന്ന് ഞാന്‍ കരുതിയില്ല ....

    മറുപടിഇല്ലാതാക്കൂ
  39. അഞ്ജാതാ ഇവിടേയും കിടന്നുരുളുകയാണോ ? എനിക്കാ പോസ്റ്റില്‍ കാണാനാവുന്നില്ല (പ്രിന്റെടുത്ത് ഞാ സൂക്ഷിച്ചിട്ടുണ്ട് കാരണമറിയാലോ എനിക്ക് പെട്ടെന്ന് പോസ്റ്റിലേക്ക് എത്തിനോക്കാനാവിലാന്ന്)
    എന്റെ ചോദ്യത്തിനുത്തരം തരിക അല്ലാതെ ചുമ്മാ തോന്നലുകള്‍ പോസ്റ്റാക്കാതിരിക്കുക ഇത് വളരെ ഗൌരവതരമായൊരു വിഷയമാണ് ചിന്തനീയവും കേരളത്തില്‍ ഈ പാഠം പഠിയ്ക്കാന്‍ ആവശ്യമില്ലാത്തവര്‍ പോലും പഠിച്ചു മനസ്സിലാക്കി കൊണ്ടിരിക്കുന്നു (ഇത് തന്നെ ഒരു വിജയവും ഒരു ചിന്തയ്ക്ക് തിരി കൊളുത്തുകയും ചെയ്തിരിക്കുന്നു) ലോക ജന സംഖ്യയുടെ 14 ശതമാനത്തോളം മത ചിന്തയില്ലാത്തവരാണ് എന്ന കാര്യമറിയാലോ.അതായത് ഒരു നൂറ്റാണ്ട് മുന്‍പ് ഉണ്ടായിരുന്നതിന്റെ ഇരട്ടിയിലധികം ഇന്ന് മതങ്ങളില്‍ വിശ്വാസമില്ലാത്തവരായിരിക്കുന്നു ഇവരൊക്കെ മതവിശ്വാസി അല്ലാതായത് ഈ പാഠം പഠിച്ചിട്ടില്ല. മതം എന്നത് നമ്മുടെ നിത്യ ജീവിതത്തില്‍ ആവശ്യമില്ലാന്ന് തന്നെയാണ് ഈ പാഠത്തിലൂടെ കുട്ടി മനസ്സിലാക്കുന്നുവെങ്കില്‍ തീര്‍ച്ചയായും നന്മ നിറഞ്ഞൊരു സമൂഹത്തിനതൊരു വഴിവെയ്ക്കും എന്നതില്‍ യാതൊരു സംശയവും വേണ്ട.അഞജാതന്‍ വ്യാകുലമാവുന്നത് ബി.ജെ.പി.മുസ്ലിം ലീഗുക്കാര്‍ നശിക്കുന്നതിലാണെങ്കില്‍ അതത്ര ആശ്വാസകരമാണ് നമ്മുടെ നാടിന് , ഇന്ന് ഒരു ഹാര്‍ത്താലാണ് എന്തിന് മതത്തിന്റെ പേരില്‍ അല്ലേ (രാഷ്ട്രീയക്കാരുടേയും മതക്കാരുടേയും ഹാര്‍ത്താലിനെതിരെ ഒരു പോസ്റ്റിടൂ അതാ ഇതിലും ഭേദം) . എന്റെ സംശയം നില നില്‍ക്കുന്നു.. 6 വര്‍ഷം കഴിഞ്ഞുള്ള തിരെഞ്ഞെടുപ്പില്‍ ഏഴാം ക്ലാസിലെ കുട്ടികള്‍ എങ്ങനെ കമ്യൂണിസ്റ്റ് ചിന്തകരാവും എന്നത് ഗിമിയ്ക്കൊന്ന് പറഞ്ഞു താ മാഷേ
    ( എന്റെ ശീലം എന്താണന്നറിയുവാന്‍ അധികം ദൂരമൊന്നും സഞ്ചരിക്കേണ്ടല്ലോ വീട്ടില്‍ നിന്ന് തൊട്ടടുത്തു തന്നെയല്ലേ :))

    മറുപടിഇല്ലാതാക്കൂ
  40. "അഞ്ജാതാ ഇവിടേയും കിടന്നുരുളുകയാണോ ?"

    താങ്കളുടെ സ്വന്തം പോസ്റ്റും റഫീഖിന്റെ പോസ്റ്റും എന്റെ കള്ള പൂച്ച എന്ന പോസ്റ്റും എടുത്തു നോക്കിയാല്‍ മനസിലാവും ആര് എവിടെ ഒക്കെയാണ് കിടന്നും ഇരുന്നും ഉരുളുന്നത് എന്ന് .

    "എന്റെ ചോദ്യത്തിനുത്തരം തരിക അല്ലാതെ ചുമ്മാ തോന്നലുകള്‍ പോസ്റ്റാക്കാതിരിക്കുക"

    താങ്കളുടെ മുകളില്‍ കമന്റ് എഴുതിയ ആരും ഈ തോനലുകളെ എതിര്‍ത്ത് കണ്ടില്ല .എന്റെ ഈ ചെറിയ തോന്നലുകള്‍ ശരി അല്ല എന്ന് ഒന്നു വ്യക്തമാക്കാമോ ?.അങനെ വ്യക്തമാക്കുകയാണെങിൽ ഞാൻ ഈ പൊസ്റ്റ് പിൻ വലിക്കാം .....

    “ഇത് വളരെ ഗൌരവതരമായൊരു വിഷയമാണ് ചിന്തനീയവും കേരളത്തില്‍ ഈ പാഠം പഠിയ്ക്കാന്‍ ആവശ്യമില്ലാത്തവര്‍ പോലും പഠിച്ചു മനസ്സിലാക്കി കൊണ്ടിരിക്കുന്നു “

    ഇതു തന്നെയാണു എന്റെയും അഭിപ്രാ‍യം...താങ്കള്‍ വിചാരിക്കുനതിനെക്കാള്‍ ഗൌരവുമുള്ള വിഷയം .അത് എന്നെ കൊണ്ടു കഴിയും വിധം ഞാന്‍ പോസ്റ്റ് ആക്കിയിട്ടുണ്ട് ....എതിര്‍ക്കാന്‍ താങ്കള്‍ക്കു സ്വാതന്ദ്രം ഉണ്ട് ..കാരണ സഹിതം എതിര്‍ക്കുക ....

    "ലോക ജന സംഖ്യയുടെ 14 ശതമാനത്തോളം മത ചിന്തയില്ലാത്തവരാണ് എന്ന കാര്യമറിയാലോ"

    എന്റമ്മോ !!അപ്പോള്‍ ലോകത്തിലെ ഭൂരിഭാകം ആളുകളും മത ചിന്ത ഇല്ലാത്തവരാണ് അല്ലെ ??? വിചാരമേ ഈ വരികള്‍ ഇവിടെ പറഞ്ഞതിന്റെ യുക്തി ഒന്നു വിശദീകരിക്കാമോ ? നമ്മള്‍ പറഞ്ഞു കൊണ്ടിരിക്കുനത് കേരളത്തിലെ പ്രശ്നങ്ങള്‍ തനെ അല്ലെ ?

    "അതായത് ഒരു നൂറ്റാണ്ട് മുന്‍പ് ഉണ്ടായിരുന്നതിന്റെ ഇരട്ടിയിലധികം ഇന്ന് മതങ്ങളില്‍ വിശ്വാസമില്ലാത്തവരായിരിക്കുന്നു ഇവരൊക്കെ മതവിശ്വാസി അല്ലാതായത് ഈ പാഠം പഠിച്ചിട്ടില്ല"

    അങ്ങനെയാനെഗില്‍ ഈ പാഠ ഭാഗത്തിന്റെ ആവശ്യകത എന്താണ് ?ഇതു ഇല്ലാതെ തന്നെ കുട്ടികള്‍ക്ക് മനസിലാക്കാം ഏതാണ് നല്ലത് ഏതാണ് ചീത്തത് ..ഞാന്‍ പറഞ്ഞത് ശരി അല്ലെ ??

    "മതം എന്നത് നമ്മുടെ നിത്യ ജീവിതത്തില്‍ ആവശ്യമില്ലാന്ന് തന്നെയാണ് ഈ പാഠത്തിലൂടെ കുട്ടി മനസ്സിലാക്കുന്നുവെങ്കില്‍ തീര്‍ച്ചയായും നന്മ നിറഞ്ഞൊരു സമൂഹത്തിനതൊരു വഴിവെയ്ക്കും എന്നതില്‍ യാതൊരു സംശയവും വേണ്ട"

    കേരളത്തിലെ മുഴുവന്‍ പ്രസ്നാങള്‍ക്കും കാരണം മതം ആണോ ??മതം ഇല്ലാതായാല്‍ സമൂഹത്തില്‍ നന്മ വരും എന്ന് താങ്കള്‍ പറയുന്നു.കാരണ സഹിതം ഇതൊന്നു വ്യക്തമാക്കാമോ ?മതത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന പേക്കൂത്തുകള്‍ നോക്കി അല്ല മതത്തെ വിലയിരുത്തേണ്ടത്..മതത്തിന്റെ പേരില്‍ വര്‍ഗീയത ഉണ്ടാക്കാന്‍ ശ്രമിക്കുന്ന നൂറു കണക്കിന് ആളുകള്‍ ഉണ്ടെക്കില്‍ മതത്തിന്റെ ആശയങ്ങള്‍ ഉള്‍ക്കൊണ്ട്‌ സമധാനപരമായ ജീവിതം നയിക്കുന്ന ആയിരക്കണക്കിന് [കോടിക്കണക്കിനു ]ആളുകള്‍ വേറെ ഉണ്ട് .

    "അഞജാതന്‍ വ്യാകുലമാവുന്നത് ബി.ജെ.പി.മുസ്ലിം ലീഗുക്കാര്‍ നശിക്കുന്നതിലാണെങ്കില്‍ അതത്ര ആശ്വാസകരമാണ് നമ്മുടെ നാടിന് "

    ഇവര്‍ മാത്രമാണോ നമ്മുടെ നാടിന്റെ ശാപം..ഇവരെ നമ്മുക്ക് വിടാം ..പറയു വിചാരമേ നമ്മുടെ നാടിന്നു നല്ലത് ആരൊക്കെ ആണ് ....താങ്കളുടെ കാഴ്ചപ്പാടുകള്‍ പറയുക ..

    "എന്റെ സംശയം നില നില്‍ക്കുന്നു.. 6 വര്‍ഷം കഴിഞ്ഞുള്ള തിരെഞ്ഞെടുപ്പില്‍ ഏഴാം ക്ലാസിലെ കുട്ടികള്‍ എങ്ങനെ കമ്യൂണിസ്റ്റ് ചിന്തകരാവും എന്നത് ഗിമിയ്ക്കൊന്ന് പറഞ്ഞു താ മാഷേ "

    ഇതു തന്നെ അല്ലെ മാഷേ ഞാന്‍ പോസ്റ്റില്‍ ഇട്ടതും ....മതത്തെ അടിഷ്ടാനമാക്കിയുള്ള പാര്‍ട്ടികള്‍ പോയാല്‍ പിന്നെ ഇവിടെ ഭൂരി ഭാഗം വരുന്ന പാര്‍ട്ടികള്‍ ഏതൊക്കെ ആണ് ??മതത്തെ അടിഷ്ട്ടാന മാക്കി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ ഇല്ലാതായാല്‍ പിന്നെ ആര്‍ക്കാണ് രാഷ്ട്രീയ ലാഭം എന്ന് ഞാന്‍ പറഞ്ഞു തരണോ ?

    ഇന്നത്തെ വില വര്‍ധന പ്രഷങ്ങളില്‍ നിന്നും ജന ശ്രദ്ധ തെറ്റിക്കാന്‍ വേണ്ടി ഉള്ള നാടകം ആണ് ഈ ഏഴാം ക്ലാസ്സ് പ്രശ്നങ്ങള്‍ എന്ന് ഞാന്‍ പറഞ്ഞാല്‍ താങ്കള്‍ നിഷേടിക്കുമോ ?ഉണ്ടെക്കില്‍ എന്ത് കൊണ്ടെന്നും പറയുക ....

    ഇതിനൊക്കെ മറുപടി തരു ..എനിട്ട്‌ നമ്മുക്ക് ചര്‍ച്ച തുടരാം :) ഇനി ഇതിനൊന്നും മറുപടി പറയാതെ വേറെ കുറെ ചോധ്യങ്ങലുമായി ആണ് വരുന്നതെങ്കില്‍ ,അതിന് മറുപടി പറയാന്‍ ഞാന്‍ ആളല്ല .....

    മറുപടിഇല്ലാതാക്കൂ
  41. താങ്കളുടെ സ്വന്തം പോസ്റ്റും റഫീഖിന്റെ പോസ്റ്റും എന്റെ കള്ള പൂച്ച എന്ന പോസ്റ്റും എടുത്തു നോക്കിയാല്‍ മനസിലാവും ആര് എവിടെ ഒക്കെയാണ് കിടന്നും ഇരുന്നും ഉരുളുന്നത് എന്ന് .
    ... എന്റെ ബ്ലോഗിലും റഫീഖിന്റെ ബ്ലോഗിലും താങ്കളുടെ ബ്ലോഗിലും ഞാന്‍ കിടന്നുരുളുന്നതൊന്ന് ദയവ് ചെയ്ത് ഇവിടെ പേസ്റ്റ് ചെയ്യുക (എന്നിട്ട് ഞാനും മുതിരാം ആ യഞ്ജം)

    താങ്കളുടെ മുകളില്‍ കമന്റ് എഴുതിയ ആരും ഈ തോനലുകളെ എതിര്‍ത്ത് കണ്ടില്ല .എന്റെ ഈ ചെറിയ തോന്നലുകള്‍ ശരി അല്ല എന്ന് ഒന്നു വ്യക്തമാക്കാമോ ?.അങനെ വ്യക്തമാക്കുകയാണെങിൽ ഞാൻ ഈ പൊസ്റ്റ് പിൻ വലിക്കാം .....

    ഇവിടെ വരുന്നവര്‍ വ്യത്യസ്ഥ ചിന്താഗതിയ്ക്കാരും ആശയക്കാരുമാണ് അതുകൊണ്ടു തന്നെ ആരും എതിര്‍ത്തില്ലാന്നു കരുതി താങ്കള്‍ ശരിയാണന്ന ധാരണ മാറ്റുക. താങ്കളുടെ ഈ ധാരണ ഒട്ടും ശരിയല്ല കാരണം നമ്മുടെ ഒത്തിരി നവോത്ഥാന നായകര്‍ നിരീശ്വരചിന്തകരും മതേത്വര കാഴ്ച്ചപാടുള്ളവരും മത വശ്വാസികളുമായിരുന്നു . ഇ.എം.എസ്. നിരീശ്വരനായിരുന്നു എന്താ അദ്ദേഹമല്ലേ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പ്രത്യേകിച്ച് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയ്ക്ക് വെള്ളവും വളവും നല്‍കിയത് അങ്ങനെയെങ്കില്‍ എല്ലാ പാര്‍ട്ടി മെംബേര്‍സും അനുഭാവികളും നിരീശ്വരവാദികളാകേണ്ടെ ? ശ്രീനാരായണ ഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനെന്ന് പറഞ്ഞിട്ടിപ്പോ അവരില്‍ തന്നെ എത്രപേര്‍ അങ്ങനെ ചിന്തിയ്ക്കുന്നു . അദ്ദേഹം ജാതി പറയരുതെന്നു പറഞ്ഞു ഇന്നവര്‍ ജാതിയേ പറയുന്നൊള്ളൂ. മതം വേണ്ട ദൈവം വേണ്ട മനുഷ്യനെന്ന് അയ്യപ്പന്‍ പറഞ്ഞു എന്നിട്ടാല്ലാവരും മതവും ദൈവവും വേണ്ടന്ന് വെച്ചോ. ഈ കാര്യങ്ങളെല്ലാം കാലാകാലങ്ങളിലായി പല പാഠപുസ്തകങ്ങളിലും വന്നതാണ് എന്നിട്ടാല്ലാ വിദ്യാര്‍ത്ഥികളും കമ്യൂണിസ്റ്റുകാരായോ, ജവഹര്‍ലാല്‍ നഹറു നിരീശ്വരവാദിയായിരുന്നു അവരുടെ മകളും പേരകുട്ടികളും മറ്റും അദ്ദേഹത്തെ പോലെയായോ ? ഗാന്ധിജി അഹിംസാ വാദിയായിരുന്നു എന്നാല്‍ അദ്ദേഹത്തിന്റെ അനുയായികളല്ലേ ആയിരകണക്കിന് സിഖുക്കാരെ കൊലപ്പെടുത്തിയത് എന്തിനായിരുന്നു ഇന്ദിരഗാന്ധി ഏതോ ചില സിഖുക്കാര്‍ കൊന്നതിന്. എന്തിനേറേ പറയുന്നു ഗാന്ധിയുടെ മൂത്ത മകന്‍ എങ്ങനെയാ മരിച്ചെത് ചരിത്രതാളുകളില്‍ നമ്മുക്ക് കാണാം .
    അഞ്ജാതന്‍ ഡാര്‍വിന്റെ സിന്താന്തം പഠിച്ചു എന്താ അഞ്ജാതന്‍ അദ്ദേഹത്തിന്റെ ചിന്തയാല്‍ സ്വാധീനിക്കപ്പെട്ടോ , ധനതത്ത്വ ശാസ്ത്രത്തില്‍ കമ്യൂണിസ്റ്റ് തിയറി പഠിപ്പിയ്ക്കുന്നു എന്താ എല്ലാവരും കമ്യൂണിസ്റ്റായോ ?

    മതം എന്നതൊരു മാര്‍ഗ്ഗ തടസ്സമല്ല നമ്മുടെ ജീവിതത്തില്‍ എന്നാ പാഠത്തില്‍ നിന്ന് ഉള്‍കൊള്ളുമായിരിക്കാം അതില്‍ കൂടുതല്‍ ഒരു കമ്യൂണിസ്റ്റ് ചിന്ത അതിലുണ്ടന്ന് എനിക്ക് തോന്നുന്നില്ല (ഈ ധാരണ തന്നെ മാറ്റുക ചങ്ങാതി മത നിരാസം എന്നാല്‍ കമ്യൂണിസ്റ്റ് ചിന്താഗതിയല്ല ചില കമ്യൂണിസ്റ്റ് ചിന്താഗതിയ്ക്കാരും അതിലെ ചില വ്യവസ്ഥിതികളും വൈരുദ്ധ്യാത്മീകമായ ചിന്തകളാല്‍ സമൃദ്ധമാണ് എന്നത് ശരിയായിരിക്കാം താല്പര്യമുള്ളവര്‍ക്ക് ആത്മീയകാര്യങ്ങളില്ല് വിശ്വസിയ്ക്കുന്നതില്‍ തെറ്റൊന്നുമില്ല ) ഇത്രയും കാര്യങ്ങള്‍ പോരെ ഈ പോസ്റ്റ് പിന്‍‌വലിയ്ക്കാന്‍ (ഇത് പിന്‍‌വലിക്കണെമെന്നൊന്നും ഞാന്‍ പറയുന്നില്ല താങ്കള്‍ പറഞ്ഞത് കൊണ്ട് പറഞ്ഞതാണ്.. പോസ്റ്റ് പിന്‍‌വലിക്കരുത് ഒരൊറ്റ പോസ്റ്റും കാരണം അതിലൊത്തിരി പേരുടെ കമന്റുകള്‍ ഒരു പക്ഷെ ഏതൊരു പോസ്റ്റിനേക്കാള്‍ളും ഉന്നതിയിലെത്തിയ്ക്കും ..ഡോ:സൂരജ്..ദേവേട്ടന്‍ അങ്ങനെ പലരുടേയും കിടിലന്‍ കമന്റുകള്‍).

    എന്റമ്മോ !!അപ്പോള്‍ ലോകത്തിലെ ഭൂരിഭാകം ആളുകളും മത ചിന്ത ഇല്ലാത്തവരാണ് അല്ലെ ??? വിചാരമേ ഈ വരികള്‍ ഇവിടെ പറഞ്ഞതിന്റെ യുക്തി ഒന്നു വിശദീകരിക്കാമോ ? നമ്മള്‍ പറഞ്ഞു കൊണ്ടിരിക്കുനത് കേരളത്തിലെ പ്രശ്നങ്ങള്‍ തനെ അല്ലെ ?
    ഇതിലെന്ത് യുക്തി ഇത് സത്യമാണ് അതറിയാന്‍ താല്പര്യമുണ്ടെങ്കില്‍ സെര്‍ച്ച് ചെയ്താല്‍ മതി പൈചാര്‍ട്ടായി മതങ്ങളിലും അതില്ലാത്തവരും എത്ര ശതമാനമുണ്ടന്ന് കണക്ക് കാണാം . കേരളമെന്നത് ലോകത്ത് നിന്ന് വിട്ടു നില്‍ക്കുന്നൊരു സ്ഥലമല്ല അതുകൊണ്ട് തന്നെ കേരളത്തിലെ പ്രശ്നം ലോകത്തിന്റെ ഒരു ഭാഗം തന്നെയാണ്. (ബാലറ്റ് പെട്ടിയിലൂടെ അധികാരത്തിലേറിയ ലോകത്തിലെ ആദ്യ കമൂണിസ്റ്റ് മന്ത്രിസഭയെ പള്ളിയിലെ ചെകുത്താന്മാരായ അച്ചന്മാരുടേയും നായന്മാരുടേയും നസ്രാണിമാരുടേയും പിന്തുണയോടെ അമേരിക്കന്‍ ചാര സംഘടന താഴെ ഇറക്കിയത് കേരളം ലോകത്തിന്റെ ഒരു ഭാഗം ആയതുകൊണ്ടു തന്നെയാണ്).

    അങ്ങനെയാനെഗില്‍ ഈ പാഠ ഭാഗത്തിന്റെ ആവശ്യകത എന്താണ് ?ഇതു ഇല്ലാതെ തന്നെ കുട്ടികള്‍ക്ക് മനസിലാക്കാം ഏതാണ് നല്ലത് ഏതാണ് ചീത്തത് ..ഞാന്‍ പറഞ്ഞത് ശരി അല്ലെ ??

    ഒരു വിദ്യായലത്തില്‍ നിന്ന് ഇതല്ലാം പഠിപ്പിയ്ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യങ്ങളാണ്. താങ്കള്‍ പറഞ്ഞ ആ ശരിയെന്താണന്ന് വ്യക്തമാക്കുക താങ്കളിവിടെ വിമര്‍ശനാത്മകമായൊരു പോസ്റ്റിട്ടു എന്നല്ലാതെ വല്ല ശരിയും അതില്‍ പറഞ്ഞതായി കണ്ടില്ല ഒരുപക്ഷെ എന്റെ ശ്രദ്ധയില്‍ പെടാത്തതായിരിക്കാം ദയവായി ആ ശരിയൊന്നു കോപി പേസ്റ്റ് ചെയ്യൂ പ്ലീസ്.

    കേരളത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം മതമാണന്ന് അഭിപ്രായം എനിക്കില്ല പക്ഷെ സംഘടിതമായ മതവക്തക്കളാണ് 90%വും കേരളത്തിലായാലും ഇന്ത്യയൊട്ടുക്കുമായാലും ലോകം കണക്ക് തന്നെ എടുത്താലും മതം വലിയൊരു പങ്കു വഹിച്ചിട്ടുണ്ട് വഹിയ്ക്കുന്നു ഇനിയും വഹിയ്ക്കപ്പെട്ടേയ്ക്കാം. ഭൂരിഭാഗം മതാനുയായികളിലും വര്‍ഗ്ഗീയമായൊരു വേര്‍തിരിവുണ്ട്ണ്ട് എന്നാല്‍ തുലോം കുറവാണ് സഹിഷ്ണരായ മതവാദികള്‍ അഹിംസയിലധിഷ്ടിതമായ ബുദ്ധമതക്കാര്‍ പോലും തെരുവില്‍ താണ്ഡവമാടുന്നത് നമ്മള്‍ കാണുന്നു. എത്രയെത്ര യുദ്ധങ്ങള്‍ മതത്താല്‍ മാത്ര ഉണ്ടായിരിക്കുന്നു.
    മതം വേണ്ട അതില്ലാതാവണമെന്നാഗ്രഹിയ്ക്കാന്‍ കാരണം അതിലെ തത്ത്വീകമായ മോശം എന്നതിനേക്കാളുപരി അതില്‍ വിശ്വസിയ്ക്കുന്നവരുടെ ചിന്താരീതി മോശമായതുകൊണ്ടാണ്, ഒരു പരിഷ്കൃതസമൂഹത്തില്‍ നിയമങ്ങളും ഒത്തിരി നിയത്രണങ്ങളും ഉള്ള സ്ഥിതിയ്ക്ക് മതത്തിന് പ്രസക്തി ഇല്ലാതാവുന്നു എന്നാല്‍ വ്യക്തികള്‍ക്ക് മതം ഇന്നാവശ്യമായി വരുന്നതിന് കാരണം അവരുടെ വ്യാകുലമായ ചിന്തയാണ്.മതം വ്യക്തിയിലധിഷ്ടിതമാക്കുക, ഒരു മതം മറ്റൊരു മതത്തിലെ, മറ്റു ഇസങ്ങളില്‍ വിശ്വസിയ്ക്കുന്നവരുടെ കാര്യങ്ങളില്‍ ഇടപെടാതിരിക്കുക (ക്രിസ്ത്യാനികളും നിച്ച് ഓഫ് ട്രൂത്ത് എന്നു പറഞ്ഞു നടയ്ക്കുന്നവരും തബ്ലീഗുകാരും ഈ പ്രവര്‍ത്തനമാണ് നടത്തുന്നത് ഇതവസാനിപ്പിയ്ക്കണം) .

    ബി.ജെ.പി , മുസ്ലിം ലീഗ് എന്നിവയെ വ്യക്തമാക്കിയതുകൊണ്ടാണ് അങ്ങനെ എഴുതിയത് ,

    മതത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന പാര്‍ട്ടി പോയാല്‍ . മോനെ വെറും ഇടതുപക്ഷപാര്‍ട്ടികള്‍ മാത്രമല്ല കോണ്‍ഗ്രസ്സ്, അതിന്റെ കൂടെയുള്ള കേരളാ കോണ്‍ഗ്രസ്സിക്കാര്‍ (ഇവര്‍ ക്രിസ്ത്യാനികളുടെ പാര്‍ട്ടിയാണന്ന് വെയ്പ്പാണെങ്കിലും മതേത്വരമായതാണ് അവരുടെ ഭരണഘടനയിലുള്ളത്) മാര്‍ക്സിസ്റ്റ് പാര്‍ട്ടികള്‍, ഇതര കമൂണിസ്റ്റു പാര്‍ട്ടികള്‍ ഒട്ടനവധി സോഷിലിസ്റ്റു പാര്‍ട്ടികള്‍ ഇടതുപക്ഷത്ത് തന്നെ ഒത്തിരി പാര്‍ട്ടികളുണ്ട് , ആര്‍ എസ്.പി. ഫോര്‍വേഡ് ബ്ലോക്ക് ഇവരൊക്കെ പല അവസരത്തിലും നേര്‍ക്കു നേര്‍ ഈ കൊച്ചു കേരളത്തില്‍ മത്സരിച്ചിട്ടുണ്ട്. വര്‍ഗ്ഗീയപാര്‍ട്ടികളായ ബി.ജെ.പി. മുസ്ലിം ലീഗ് എന്നിത്യാധികള്‍ പോയാല്‍ വെറും കമ്യൂണിസ്റ്റ് ചിന്തകരേ ഉണ്ടാവൂ എന്ന പൊട്ടന്‍ ചിന്ത ഒരൊറ്റ കമ്യൂണിസ്റ്റുക്കാര്‍ക്കും ഇതുവരെ ഉദിച്ചിട്ടില്ല .

    ഇന്നത്തെ വില വര്‍ധന പ്രഷങ്ങളില്‍ നിന്നും ജന ശ്രദ്ധ തെറ്റിക്കാന്‍ വേണ്ടി ഉള്ള നാടകം ആണ് ഈ ഏഴാം ക്ലാസ്സ് പ്രശ്നങ്ങള്‍ എന്ന് ഞാന്‍ പറഞ്ഞാല്‍ താങ്കള്‍ നിഷേടിക്കുമോ ?ഉണ്ടെക്കില്‍ എന്ത് കൊണ്ടെന്നും പറയുക .... ..
    ഇത്തിരി വിവരമുണ്ടാന്നാണ് ഞാന്‍ കരുതിയത് എല്ലാം കളഞ്ഞു കുളിച്ചല്ലോ അഞ്ജാതാ . ഈ വില വര്‍ദ്ധനവ് കേവലം കേരളത്തിലൊതുങ്ങുന്നില്ലാന്നുള്ള സാമാന്യവിവരം കേരള ജനതയ്ക്കുദിച്ചിട്ടും ഇതുവരെ അഞ്ജാതന്റെ മണ്ടയില്‍ ഉദിച്ചില്ലല്ലോ . കേവലം 6 മാസത്തിനുള്ളില്‍ റികോര്‍ഡ് പണപ്പെരുപ്പമാണ് ഉണ്ടായിട്ടുള്ളത്, കേരളത്തില്‍ സാധങ്ങള്‍ക്ക് വിലവര്‍ദ്ധിചതുകൊണ്ടാണോ ഇന്ത്യയില്‍ പണപ്പെരുപ്പം ഏറിയത് ... ആയിരിക്കാം അല്ലേ :) .
    ഈജിപ്തിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും ഭക്ഷ്യ ക്ഷാമവും വിലയകറ്റവും കാരണം ആഭ്യന്തരകലാപം വരെ ആയി തുടങ്ങിയിരിക്കുന്നു ഇനിയിപ്പോ അവിടെ അതിന്റെ ശ്രദ്ധതിരിക്കാന്‍ ഏഴാം ക്ലാസിലെ പാഠപുസ്തകം അയച്ചു കൊടുക്കാം എന്താ അതല്ലേ നല്ല ഐഡിയ .. മണ്ട കാറ്റു കൊള്ളിക്കല്ലേ പൊതിഞ്ഞ് വെയ് പ്രത്യെകിച്ച് നല്ല ഉപ്പുകാറ്റു വീശുന്ന സ്ഥലത്താ വീട് നില്‍ക്കുന്നത്.

    ഇനി ഉടായിപ്പ് കാര്യങ്ങള്‍ പറഞ്ഞുരുണ്ടോളൂ അതാണല്ലോ സ്ഥിരം പരിപാടി

    മറുപടിഇല്ലാതാക്കൂ
  42. @ വിചാരം
    ഇതു താങ്കള്‍ വിട്ടു പോയതാകും എന്ന് കരുതുന്നു ..ഇതിന് കൂടി മറുപടി പറഞ്ഞിട്ട് ഞാന്‍ എന്റെ അഭിപ്രായം പറയാം ..

    "പറയു വിചാരമേ നമ്മുടെ നാടിന്നു നല്ലത് ആരൊക്കെ ആണ് ....താങ്കളുടെ കാഴ്ചപ്പാടുകള്‍ പറയുക .."

    മറുപടിഇല്ലാതാക്കൂ
  43. @ വിചാരം

    ഒരു സംശയം കൂടി താങ്കള്‍ എതിര്‍ക്കുന്നത് മതെതെയാണോ അതോ മതത്തെ ദുരുപയോഗം ചെയ്യുന്നവരെയാണോ ?ഇതിന് കൂടി മറുപടി പറയുക ..ഒറ്റ വാക്കില്‍ പറഞ്ഞാലും മതി ..

    മറുപടിഇല്ലാതാക്കൂ
  44. മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തി പിടിയ്ക്കുന്നവര്‍ , എല്ലാ മനുഷ്യരേയും മറ്റു ജീവജാലങ്ങളേയും സ്നേഹത്തോടെയും വീക്ഷിക്കുന്നവര്‍ ഉദാഹരണത്തിന് മദര്‍ തെരേസ (ഇവര്‍ ക്രിസ്തുവില്‍ അഗാതമായി വിശ്വസിയ്ക്കുന്നവരാണ് ഇവരുടെ ഓരോ പ്രാവര്‍ത്തിയും ക്രിസ്തുവിനു വേണ്ടി എന്നു കരുതുന്നവരുമാണ്) ഇവര്‍ ജീവിതത്തിലൊരിക്കലും മത ജാതി ചിന്തകള്‍ക്ക് വശംവദയായിട്ടില്ല. ശിഹാബ് തങ്ങളെ പോലുള്ളവര്‍ (ഇദ്ദേഹം നല്ലൊരു മതവിശ്വാസിയാണ്, ഈ പാഠപുസ്തകത്തെ എതിര്‍ക്കുന്ന ആളുമാണ് എന്നാല്‍ നല്ല മനുഷ്യനാണ് എന്നതും വളരെ സത്യമാണ് ,അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെ എനിക്ക് അംഗീകരിക്കാനാവില്ല ) സാദാ ജനങ്ങളുമായി സംവദിയ്ക്കുന്ന മനുഷ്യ സ്നേഹികളായിരിക്കണം അങ്ങനെ സംവദിയ്ക്കുമ്പോള്‍ അവരിലൊരിക്കലും ഇത് ഞങ്ങളില്‍ പെട്ടവനല്ല എന്ന ചിന്ത പാടില്ല ഞാന്‍ ഇവിടെ പറഞ്ഞ രണ്ടു പേരിലും അങ്ങനെയുള്ള ചിന്തകളില്ല അല്ലാതെ ഇവിടെ കമ്യൂണിസ്റ്റുകാരാല്‍ നിറയണം അവര്‍ മാത്രമാണ് മനുഷ്യസ്നേഹി എന്ന അന്ധമായ കാഴ്ച്ചപാടൊന്നും എനിക്ക് എന്നല്ല മറ്റാര്‍ക്കും ഉണ്ടാവണമെന്നില്ല.

    മത വിശ്വാസികളേക്കാല്‍ എനിക്ക് എതിര്‍പ്പ് മതങ്ങളെയാണ്. ഒരു മതം അതിന്റെ സ്പിരിറ്റോടെ വിശ്വസിയ്ക്കുന്ന ഒരാള്‍ക്കൊരിക്കലും നല്ല മനുഷ്യനാവാന്‍ കഴിയില്ല പ്രത്യേകിച്ച് ഇസ്ലാമത വിശ്വാസിയ്ക്ക് .. അപ്പോള്‍ തിരികെ ഒരു ചോദ്യം ചോദിയ്ക്കും .... ശിഹാബ് തങ്ങളോന്ന് ..അപ്പോ ഞാന്‍ തിരികെ ചോദിയ്ക്കും അതേ തത്ത്വ സംഹിത തന്നെയല്ലേ കുഞ്ഞാലികുട്ടിയും മറ്റു കുട്ടിമാരും ലാദന്മാരും വിശ്വസിയ്ക്കുന്നത് എന്ന് ... ഒരു വ്യക്തിയുടെ സ്വഭാവമാണ് അവന്റെ വിശ്വാസത്തെ പോലും മഹത്വവത്കരിക്കുന്നത് , അതുകൊണ്ടാണ് ഞാന്‍ പറയുന്നത് ഒരു വിശ്വാസവും ഇല്ലെങ്കിലും വ്യക്തി നന്നായാല്‍ മതി എന്ന്

    മറുപടിഇല്ലാതാക്കൂ
  45. "എന്റെ സംശയം നില നില്‍ക്കുന്നു.. 6 വര്‍ഷം കഴിഞ്ഞുള്ള തിരെഞ്ഞെടുപ്പില്‍ ഏഴാം ക്ലാസിലെ കുട്ടികള്‍ എങ്ങനെ കമ്യൂണിസ്റ്റ് ചിന്തകരാവും എന്നത് ഗിമിയ്ക്കൊന്ന് പറഞ്ഞു താ മാഷേ "

    വിചാരം ഞാന്‍ റഫീക്കിനു എഴുതിയ കമന്റില്‍ ഇതിന് മറുപടി പറഞ്ഞിട്ടുണ്ട്. അത് ഇന്നലെ പറയാന്‍ വിട്ടു പോയതാണ് ..അത് കൂടി കാണുക ...

    ***********************************
    "ഇ.എം.എസ്. നിരീശ്വരനായിരുന്നു എന്താ അദ്ദേഹമല്ലേ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പ്രത്യേകിച്ച് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയ്ക്ക് വെള്ളവും വളവും നല്‍കിയത് അങ്ങനെയെങ്കില്‍ എല്ലാ പാര്‍ട്ടി മെംബേര്‍സും അനുഭാവികളും നിരീശ്വരവാദികളാകേണ്ടെ ? ശ്രീനാരായണ ഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനെന്ന് പറഞ്ഞിട്ടിപ്പോ അവരില്‍ തന്നെ എത്രപേര്‍ അങ്ങനെ ചിന്തിയ്ക്കുന്നു . അദ്ദേഹം ജാതി പറയരുതെന്നു പറഞ്ഞു ഇന്നവര്‍ ജാതിയേ പറയുന്നൊള്ളൂ. മതം വേണ്ട ദൈവം വേണ്ട മനുഷ്യനെന്ന് അയ്യപ്പന്‍ പറഞ്ഞു എന്നിട്ടാല്ലാവരും മതവും ദൈവവും വേണ്ടന്ന് വെച്ചോ. ഈ കാര്യങ്ങളെല്ലാം കാലാകാലങ്ങളിലായി പല പാഠപുസ്തകങ്ങളിലും വന്നതാണ് എന്നിട്ടാല്ലാ വിദ്യാര്‍ത്ഥികളും കമ്യൂണിസ്റ്റുകാരായോ, ജവഹര്‍ലാല്‍ നഹറു നിരീശ്വരവാദിയായിരുന്നു അവരുടെ മകളും പേരകുട്ടികളും മറ്റും അദ്ദേഹത്തെ പോലെയായോ ? ഗാന്ധിജി അഹിംസാ വാദിയായിരുന്നു എന്നാല്‍ അദ്ദേഹത്തിന്റെ അനുയായികളല്ലേ ആയിരകണക്കിന് സിഖുക്കാരെ കൊലപ്പെടുത്തിയത് എന്തിനായിരുന്നു ഇന്ദിരഗാന്ധി ഏതോ ചില സിഖുക്കാര്‍ കൊന്നതിന്. എന്തിനേറേ പറയുന്നു ഗാന്ധിയുടെ മൂത്ത മകന്‍ എങ്ങനെയാ മരിച്ചെത് ചരിത്രതാളുകളില്‍ നമ്മുക്ക് കാണാം . "

    മത ഭ്രാന്തന്മാരെ,പിന്‍ തിരിപ്പന്‍മാരെ ...നിങ്ങള്‍[നമ്മള്‍ ] ഒന്നും കൊണ്ടും ഭയപെടെണ്ട ... മതമില്ലാത്ത ജീവനെ കൊണ്ടു ഒരു മാറ്റവും സമൂഹത്തില്‍ ഉണ്ടാക്കാന്‍ കഴിയില്ല എന്ന് കമ്മ്യൂണിസ്റ്റ്ക്കാരനായ വിചാരം വളരെ വ്യക്തമാക്കി ഉദാഹരണ സഹിതം വിശദീകരിച്ചിട്ടുണ്ട് ....

    എന്റെ സംശയങ്ങള്‍ മാറി ...
    കമ്മ്യൂണിസ്റ്റ്ക്കാരുടെ ഉദേഷ ശുദ്ധിയെ ചോദ്യം ചെയ്തതില്‍ ഞാന്‍ പശ്ച്ത്താപിക്കുന്നു ;)...

    "കേരളമെന്നത് ലോകത്ത് നിന്ന് വിട്ടു നില്‍ക്കുന്നൊരു സ്ഥലമല്ല അതുകൊണ്ട് തന്നെ കേരളത്തിലെ പ്രശ്നം ലോകത്തിന്റെ ഒരു ഭാഗം തന്നെയാണ്."

    കേരളം ലോകത്തിന്റെ ഭാഗം ആണെന്ന് അറിയാതെ വിചാരത്തിനെ ചോദ്യം ചെയ്ത ഞാന്‍ എന്റെ അല്പതരത്തില്‍ ലജ്ജിക്കുന്നു ......

    "അഞ്ജാതന്‍ ഡാര്‍വിന്റെ സിന്താന്തം പഠിച്ചു എന്താ അഞ്ജാതന്‍ അദ്ദേഹത്തിന്റെ ചിന്തയാല്‍ സ്വാധീനിക്കപ്പെട്ടോ , ധനതത്ത്വ ശാസ്ത്രത്തില്‍ കമ്യൂണിസ്റ്റ് തിയറി പഠിപ്പിയ്ക്കുന്നു എന്താ എല്ലാവരും കമ്യൂണിസ്റ്റായോ ? "

    ഈ കാര്യം എഴുതുമ്പോള്‍ ഓര്‍മ ഉണ്ടായിരുന്നെകില്‍ വെറുതെ സമയം കളയേണ്ട ആവശ്യം ഉണ്ടാവുമായിരുന്നില്ല ....പാവം വായനക്കാരുടെയും സമയം ഞാന്‍ കളഞ്ഞു ..

    "ഒരു വിദ്യായലത്തില്‍ നിന്ന് "ഇതല്ലാം" പഠിപ്പിയ്ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യങ്ങളാണ്. "

    എന്ത് ചെയ്യാം... പഴയ പിന്‍ തിരിപ്പന്‍മാരുടെ കാഴ്ച്ചപ്പാടായി പോയി .വിചാരം പറഞ്ഞതാണു ശരി.ഇന്നത്തെ കാലത്ത് വിദാ‍ലയങ്ങളിൽ “അതല്ലാം” ആണു പഠിപ്പിക്കണ്ടത്.[എതെന്നു ചോദിക്കരുത്.അത് എനിക്കും അറിയില്ലാ.]

    "ദയവായി ആ ശരിയൊന്നു കോപി പേസ്റ്റ് ചെയ്യൂ പ്ലീസ്."

    അയ്യോ !! ശരിയോ എന്റെ പോസ്ടില്ലോ ...വെറുതെ കളിയാക്കലെ പ്ലീസ് ...ഇതു മുഴുവന്‍ ശുദ്ധ പോട്ടതരങ്ങളാ ..

    "കേരളത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം മതമാണന്ന് അഭിപ്രായം എനിക്കില്ല "

    താങ്കള്‍ക്കു ഇങ്ങനെ ഒരു അഭിപ്രായം ഉണ്ട് എന്ന് കരുതിയാണ് ഞാന്‍ ചോദിച്ചത്. എന്നോട് ക്ഷമിക്കുക ..

    "ഭൂരിഭാഗം മതാനുയായികളിലും വര്‍ഗ്ഗീയമായൊരു വേര്‍തിരിവുണ്ട്ണ്ട് എന്നാല്‍ തുലോം കുറവാണ് സഹിഷ്ണരായ മതവാദികള്‍ അഹിംസയിലധിഷ്ടിതമായ ബുദ്ധമതക്കാര്‍ പോലും തെരുവില്‍ താണ്ഡവമാടുന്നത് നമ്മള്‍ കാണുന്നു. എത്രയെത്ര യുദ്ധങ്ങള്‍ മതത്താല്‍ മാത്ര ഉണ്ടായിരിക്കുന്നു. "

    പൊതു വിജ്ഞാനത്തില്‍ തീരെ അറിവില്ല ....നാട്ടില്‍ ജാതി മതം എന്നിങ്ങനെ വലിയ വേര്‍തിരിവുള്ളതായി കാണാത്തത് കൊണ്ടു എല്ലാ ഇടത്തും അങ്ങനെ തന്നെയാവും എന്ന് കരുതി.എന്റെ തെറ്റ് ... എത്ര എത്ര യുദ്ധങ്ങള്‍ മതം കാരണം ഉണ്ടായിരിക്കുന്നു [മതം കൊണ്ടു മാത്രം] മതമാണ്‌ ഈ പ്രശനങ്ങൽക്കു മുഴുവന്‍ കാ‍രണം ....[മത ഭ്രാന്തന്‍ ആയതു കൊണ്ടു മതം വേണ്ട എന്ന് ചിന്തിയ്ക്കാന്‍ കഴിയുന്നില്ല[:(]


    "മതം വേണ്ട അതില്ലാതാവണമെന്നാഗ്രഹിയ്ക്കാന്‍ കാരണം അതിലെ തത്ത്വീകമായ മോശം എന്നതിനേക്കാളുപരി അതില്‍ വിശ്വസിയ്ക്കുന്നവരുടെ ചിന്താരീതി മോശമായതുകൊണ്ടാണ്, ഒരു പരിഷ്കൃതസമൂഹത്തില്‍ നിയമങ്ങളും ഒത്തിരി നിയത്രണങ്ങളും ഉള്ള സ്ഥിതിയ്ക്ക് മതത്തിന് പ്രസക്തി ഇല്ലാതാവുന്നു "


    ഇതാണ് ശരി ..മതം വേണ്ട ..ഞാനും മാറിയേ പറ്റു ....മതത്തിലെ നിയന്ത്രണങ്ങള്‍ അസഹനീയം തന്നെ ...കള്ളു കുടിക്കാന്‍ പാടില്ല .പുക വലിക്കാന്‍ പാടില്ല .വ്യപിച്ചരിക്കാന്‍ പാടില്ല ... പലിശ വാങ്ങാന്‍ പാടില്ല ... അഞ്ചു നേരം നമസ്ക്കരിക്കണം ..വെറുതെ സമയം കളയുന്നു ..മതം വേണ്ട ..ഞാനും മാറാന്‍ തീരുമാനിച്ചു കഴിഞ്ഞു [ഇനി ആ സലാഹുദ്ദിന് മാത്രം ..അയാള്‍ മാറുമോ ആവോ ??..]

    "ക്രിസ്ത്യാനികളും നിച്ച് ഓഫ് ട്രൂത്ത് എന്നു പറഞ്ഞു നടയ്ക്കുന്നവരും തബ്ലീഗുകാരും ഈ പ്രവര്‍ത്തനമാണ് നടത്തുന്നത് ഇതവസാനിപ്പിയ്ക്കണം) ."


    ഇതിന് എന്നെ കൊണ്ടു ഒന്നും ചെയ്യാം പറ്റും എന്ന് തോന്നുനില്ല ..എന്തായാലും ഒരു നല്ല കാര്യത്തിനല്ലേ ..ശ്രമിച്ചു നോക്കാം .പറ്റുന്ന കാര്യങ്ങൾ ഒക്കെ ചെയാം..

    "മതത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന പാര്‍ട്ടി പോയാല്‍ . മോനെ വെറും ഇടതുപക്ഷപാര്‍ട്ടികള്‍ മാത്രമല്ല കോണ്‍ഗ്രസ്സ്, അതിന്റെ കൂടെയുള്ള കേരളാ കോണ്‍ഗ്രസ്സിക്കാര്‍ (ഇവര്‍ ക്രിസ്ത്യാനികളുടെ പാര്‍ട്ടിയാണന്ന് വെയ്പ്പാണെങ്കിലും മതേത്വരമായതാണ് അവരുടെ ഭരണഘടനയിലുള്ളത്) മാര്‍ക്സിസ്റ്റ് പാര്‍ട്ടികള്‍, ഇതര കമൂണിസ്റ്റു പാര്‍ട്ടികള്‍ ഒട്ടനവധി സോഷിലിസ്റ്റു പാര്‍ട്ടികള്‍ ഇടതുപക്ഷത്ത് തന്നെ ഒത്തിരി പാര്‍ട്ടികളുണ്ട് , ആര്‍ എസ്.പി. ഫോര്‍വേഡ് ബ്ലോക്ക് ഇവരൊക്കെ പല അവസരത്തിലും നേര്‍ക്കു നേര്‍ ഈ കൊച്ചു കേരളത്തില്‍ മത്സരിച്ചിട്ടുണ്ട്. “

    വെറുതെ ഗമയ്ക്ക് ഒരു പോസ്റ്റ് ഇട്ടതാ.. എല്ലാവരും ഇടണത് കണ്ടു അത് കൊണ്ടു ഞാനും ഒരു പോസ്റ്റ് ഇട്ടു ..ഈ പോളിട്ടിക്സിനെ പറ്റി വലിയ വീവരം ഒന്നും ഇല്ലായിരുന്നു.. ഈ പോസ്റ്റ് ഇട്ടതു കൊണ്ടു കുറെ നല്ല അറിവുകള്‍ കിട്ടി... നന്ദി

    "വര്‍ഗ്ഗീയപാര്‍ട്ടികളായ ബി.ജെ.പി. മുസ്ലിം ലീഗ് എന്നിത്യാധികള്‍ പോയാല്‍ വെറും കമ്യൂണിസ്റ്റ് ചിന്തകരേ ഉണ്ടാവൂ എന്ന പൊട്ടന്‍ ചിന്ത ഒരൊറ്റ കമ്യൂണിസ്റ്റുക്കാര്‍ക്കും ഇതുവരെ ഉദിച്ചിട്ടില്ല "

    വെറുതെ പാവം കമ്മ്യൂണിസ്റ്റ്ക്കാരെ കുറ്റം പറയേണ്ട ...ഈ പൊട്ടത്തരം എന്റെ ഈ മന്ദ ബുദ്ധിയില്‍ മാത്രമേ ഉള്ളു ..

    "ഈജിപ്തിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും ഭക്ഷ്യ ക്ഷാമവും വിലയകറ്റവും കാരണം ആഭ്യന്തരകലാപം വരെ ആയി തുടങ്ങിയിരിക്കുന്നു ഇനിയിപ്പോ അവിടെ അതിന്റെ ശ്രദ്ധതിരിക്കാന്‍ ഏഴാം ക്ലാസിലെ പാഠപുസ്തകം അയച്ചു കൊടുക്കാം "

    അങ്ങനെ ഒന്നു ഞാനും ആലോചിരിക്കതിരുന്നില്ല ...പക്ഷെ സത്യങ്ങള്‍ മൊത്തം പുറത്തു വന്ന സ്ഥിക്ക് ഇനി അത് കൊണ്ടു കാര്യം ഉണ്ടാകും എന്ന് തോന്നുന്നില്ല ....

    "മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തി പിടിയ്ക്കുന്നവര്‍ , എല്ലാ മനുഷ്യരേയും മറ്റു ജീവജാലങ്ങളേയും സ്നേഹത്തോടെയും വീക്ഷിക്കുന്നവര്‍ ഉദാഹരണത്തിന് മദര്‍ തെരേസ (ഇവര്‍ ക്രിസ്തുവില്‍ അഗാതമായി വിശ്വസിയ്ക്കുന്നവരാണ് ഇവരുടെ ഓരോ പ്രാവര്‍ത്തിയും ക്രിസ്തുവിനു വേണ്ടി എന്നു കരുതുന്നവരുമാണ്) ഇവര്‍ ജീവിതത്തിലൊരിക്കലും മത ജാതി ചിന്തകള്‍ക്ക് വശംവദയായിട്ടില്ല. ശിഹാബ് തങ്ങളെ പോലുള്ളവര്‍ (ഇദ്ദേഹം നല്ലൊരു മതവിശ്വാസിയാണ്, ഈ പാഠപുസ്തകത്തെ എതിര്‍ക്കുന്ന ആളുമാണ് എന്നാല്‍ നല്ല മനുഷ്യനാണ് എന്നതും വളരെ സത്യമാണ് ,അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെ എനിക്ക് അംഗീകരിക്കാനാവില്ല ) സാദാ ജനങ്ങളുമായി സംവദിയ്ക്കുന്ന മനുഷ്യ സ്നേഹികളായിരിക്കണം അങ്ങനെ സംവദിയ്ക്കുമ്പോള്‍ അവരിലൊരിക്കലും ഇത് ഞങ്ങളില്‍ പെട്ടവനല്ല എന്ന ചിന്ത പാടില്ല ഞാന്‍ ഇവിടെ പറഞ്ഞ രണ്ടു പേരിലും അങ്ങനെയുള്ള ചിന്തകളില്ല അല്ലാതെ ഇവിടെ കമ്യൂണിസ്റ്റുകാരാല്‍ നിറയണം അവര്‍ മാത്രമാണ് മനുഷ്യസ്നേഹി എന്ന അന്ധമായ കാഴ്ച്ചപാടൊന്നും എനിക്ക് എന്നല്ല മറ്റാര്‍ക്കും ഉണ്ടാവണമെന്നില്ല."

    ഈ "മതമില്ലാത്ത ജീവന്‍ " പഠിച്ചാല്‍ കേരളം ഇങ്ങനെ ഒക്കെ ആവുമെങ്കില്‍ ഒരിക്കലും അതിനെ എതിര്‍ക്കാന്‍ പാടില്ല ..എതിര്‍ക്കുന്നവരെ തല്ലുകയല്ല വെടി വച്ചു കൊല്ലുകയാണ് വേണ്ടത് [“മതം ഇല്ലാത്ത ജീവന്റെ“ ഒരു കോപ്പി നമ്മുക്കു ആഫ്രിക്കയിലേക്ക് അയച്ചു കൊടുക്കുകയും ചെയ്യാം.ഒരു കോപ്പി ബുഷിന്നും അയച്ചു കൊടുക്കാം,പിന്നെ ഒന്നു ഐക്ക്യ രാഷട്ര സഭയ്ക്ക് കൂടി അയച്ചു കൊടുക്കണം അവരും അത് റെഫര്‍ ചെയ്യട്ടെ.നമ്മൾ മാത്രം നന്നായാൽ പോരല്ലൊ..]

    കേരള ജനതയെ സ്വാധീനിക്കാന്‍ പറ്റുമെങ്ങില്‍ ഇതു പഠിക്കേണ്ടത് കുഞ്ഞു കുട്ടികളുടെ മുന്‍പില്‍ വച്ചു പോലും അധ്യാപകനെ വെട്ടി കൊല്ലാന്‍ മടിയില്ലാത്ത രാഷ്ട്രീയ പിശാചുക്കളും NDF RSS തുടങ്ങിയവരുമാണ് ....താങ്കള്‍ പറഞ്ഞ പോലെ ഒരു സ്വപ്ന കേരളം ഉണ്ടാകണമെങ്കില്‍ ഇവര്‍ [ഏഴാം ക്ലാസ് കുട്ടികള്‍ ] വളര്‍ന്നു വരണം ..

    അത് വരെ കേരളത്തിന്റെ അവസ്ഥ ഇങ്ങനെ ഒക്കെ പോട്ടെ അല്ലെ മാന്യ വായനക്കാരെ ...

    നമ്മുടെ സ്വപ്ന കേരളം കുറെ കഴിഞ്ഞു മതി ..അത് വരെ പരസ്പരം വെട്ടിയും കുത്തിയും ഇങ്ങനെ ഒക്കെ തന്നെ പോട്ടെ..

    ഈ വളര്‍ന്നു വരുന്ന കുട്ടികളുടെ അച്ചനോ മറ്റോ രാഷ്ട്രീയ /വര്‍ഗീയ പ്രശ്നങ്ങളില്‍ കൊല്ലപെട്ടാല്‍ അവന്‍ "മതംമില്ലാത്ത ജീവന്‍" പഠിച്ച കാരണം അവന്റെ അച്ഛനെ കൊന്ന രാഷ്ട്രീയ /വര്‍ഗീയവാദി കളോട് ക്ഷമിക്കുമായിരിക്കും ...

    "ഇനി ഉടായിപ്പ് കാര്യങ്ങള്‍ പറഞ്ഞുരുണ്ടോളൂ അതാണല്ലോ സ്ഥിരം പരിപാടി"

    എന്ത് പറഞ്ഞു ഉരുണ്ടിട്ടെന്താ ....വിജയം വിചാരത്തിന്റെ കൂടെ അല്ല ;)

    "മത വിശ്വാസികളേക്കാല്‍ എനിക്ക് എതിര്‍പ്പ് മതങ്ങളെയാണ്. ഒരു മതം അതിന്റെ സ്പിരിറ്റോടെ വിശ്വസിയ്ക്കുന്ന ഒരാള്‍ക്കൊരിക്കലും നല്ല മനുഷ്യനാവാന്‍ കഴിയില്ല പ്രത്യേകിച്ച് ഇസ്ലാമത വിശ്വാസിയ്ക്ക് .. "

    ശരിയാ എനിക്കും സലാഹുദ്ദിനുമ് മറ്റു ഇസ്ലാം മത വിശ്വാസികള്‍ക്കും മനുഷ്യന്റെ രൂപം മാത്രമേ ഉള്ളു ..ഞങ്ങള്‍ സാധാരണ മനുഷ്യരുടെ പോലെ രൂപ പരിണാമം വന്നു ഉണ്ടായതല്ലല്ലോ ...ദൈവത്തിന്റെ പ്രത്യേക സ്രഷ്ട്ടി അല്ലെ ... എന്ത് ചെയ്യാം അത് കൊണ്ടാണെന്ന് തോന്നുന്നു ഇങ്ങനെ ഒക്കെ ആയത് ....

    "അപ്പോള്‍ തിരികെ ഒരു ചോദ്യം ചോദിയ്ക്കും"

    ഞാനോ ...ഇനി ചോദ്യം ചോദിക്കാണോ ..അതും വിചാരത്തിനൊടു ...കൊന്നാലും ചോദിക്കില്ല.... അതിന് ഉള്ള ധൈര്യം ഇല്ല എന്ന് മാത്രമല്ല ..പറയുന്ന ഉത്തരങ്ങള്‍ താങ്ങാന്‍ ഉള്ള കപ്പാസിറ്റിയും എനിക്ക് ഇല്ല ... ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടു മാന്യ വായക്കാരുടെ സമയം കളഞ്ഞതിന് മാപ്പു ചോദിച്ചു കൊണ്ടു ഞാന്‍ നിറുത്തുന്നു ....

    കേരളത്തിന്റെ ഭാവിയെ കുറിച്ചു ആശങ്കപ്പെട്ടു പോസ്റ്റ് ഇട്ട എനിക്ക് കേരളത്തിന്റെ മൊത്തം പ്രശങ്ങളും മനസിലാക്കി തന്ന വിചാരത്തിനു ഞാന്‍ നന്ദി പറയുന്നു:)[മമ്മുട്ടി കിങിൽ പറഞ്ഞ പോലെ ..ഞാൻ മനസിലാക്കിയ കേരളം അല്ല യഥാർത്ത കേരളം]

    വിചാരം എന്റെ കണ്ണ് തുറപ്പിച്ചു ....ഇനി ഒരിക്കലും ഇത്തരം 'ബാലിശങ്ങളായ /യുക്തി രഹിതമായ' എന്റെ സംശങ്ങള്‍ ഒരിക്കലും ഞാന്‍ പോസ്റ്റില്ല :)..]

    ഓ ടോ : :മത ഭ്രാന്തനായ എന്നെ കലെറിയാന്‍ അവസാനം എന്റെ സ്വന്തം നാട്ടുകാരന്‍ തന്നെ വേണ്ടി വന്നു ...

    മറുപടിഇല്ലാതാക്കൂ
  46. ഞാനൊന്നു പറയട്ടെ, ആ പാഠം മനസ്സിരുത്തിപ്പഠിച്ച ഒരു കുട്ടി വളര്‍ന്ന് 18 വയസ്സായി... അപ്പൊ ഒരു വംശീയ കലാപം ഉണ്ടായി, അവന്‍ വാളെടുക്കാന്‍ പോയില്ല.... ഒരു അയോദ്ധ്യാപ്രശ്നം ഉണ്ടായി, അവന്‍ പള്ളി പൊളിക്കാന്‍ പോയില്ല... ഇതൊക്കെ ഉണ്ടാവും എന്നു കൂടി താങ്കള്‍ ആലോചിച്ചില്ലേ...

    അതിലും വലുതാണോ... BJP and Muslim LEague

    മറുപടിഇല്ലാതാക്കൂ
  47. കിച്ചു ചിന്നു

    “ അപ്പൊ ഒരു വംശീയ കലാപം ഉണ്ടായി, അവന്‍ വാളെടുക്കാന്‍ പോയില്ല.... ഒരു അയോദ്ധ്യാപ്രശ്നം ഉണ്ടായി, അവന്‍ പള്ളി പൊളിക്കാന്‍ പോയില്ല... ഇതൊക്കെ ഉണ്ടാവും എന്നു കൂടി താങ്കള്‍ ആലോചിച്ചില്ലേ...“


    തീര്‍ത്തും നിഷകളങ്കമായ ചോദ്യം


    എന്നാ പിന്നെ കണ്ണൂരും നന്ദിഗ്രാമും ഒക്കെ ഇല്ലാതാക്കാനുള്ള ഏര്‍പ്പാടും കൂടി ചെയ്തൂടെ ഇവര്‍ക്ക്?

    മറുപടിഇല്ലാതാക്കൂ
  48. അഞ്ജാതാ ........
    ഉഡായിപ്പ് ഉഡായിപ്പ് എന്നൊക്കെ കേട്ടിട്ടുണ്ടോ ഇല്ലെങ്കില്‍ കണ്ടോളൂ അതാണ് താങ്കള്‍ എനിക്കുള്ള മറുപടികള്‍ ....
    ഓ:ടോ.
    അഞ്ജാതാ ...നിന്റെ വീടിന്റെ തൊട്ടടുത്തൊരു കലുങ്കുണ്ട്, ആ കലുങ്കിന്റെ വീതി കുറഞ്ഞ കൈവരികള്‍ക്ക് എന്നെ കുറിച്ചുള്ള ഒത്തിരി കഥ പറയാനുണ്ടാവും തൊട്ടടുത്ത ചന്ദ്രന്റെ ആലയിലും .. മൊയ്തുക്കാന്റെ ബില്‍‌ഡിംഗിലെ എല്ലാ കോണിലും ... അതറിയണമെങ്കില്‍ ടൈലര്‍ ജനാര്‍ദ്ധനേട്ടനോട് ചോദിച്ചാ മതി.. ഞാന്‍ ആരെയെല്ലാം മതഭ്രാന്തനാക്കിയിട്ടുണ്ടോ അവരൊക്കെ ആരായിരുന്നുവെന്ന് . ഇനിയിവിടെ കമന്റുന്നതില്‍ പ്രസക്തിയില്ല
    ലാല്‍ സലാം .....

    മറുപടിഇല്ലാതാക്കൂ
  49. @ കിച്ചു ചിന്നു

    മതത്തെ പറ്റി ഉള്ള ഗുണങ്ങളും ദോഷങ്ങളും അവർ പഠിക്കട്ടെ..എന്നിട്ടു അവർ തന്നെ തീരുമാനിക്കട്ടെ എതാ‍ണു നല്ലതെന്നും ചീത്തതെന്നും.[ഞാൻ പോസറ്റിൽ പറഞ്ഞില്ലെ..മതത്തിന്റെ പേരിൽ കാട്ടി കൂട്ടുന്ന പേക്കൂത്തുകൽ നോക്കി മതങ്ങളെ വിലയിരുത്തല്ലേ..]

    മറുപടിഇല്ലാതാക്കൂ
  50. @ വിചാരം....

    ചോദിക്കുന്ന ഭാഷയിൽ മറുപടി നൽകാ‍നെ ഞാൻ പഠിച്ചിട്ടുള്ളു......

    പിന്നെ മത ഭ്രാന്തൻ ആക്കി എന്നു ഞാൻ ഒരു തമാശ പറഞ്ഞതാ...അതു സീരിയസ് ആക്കി എടുക്കേണ്ടാ.....

    മറുപടിഇല്ലാതാക്കൂ
  51. അജ്ഞാതാനായ കൂട്ടുകാരാ നിന്റെ ഈ ധീരമായ
    പോസ്റ്റിന് അനുമോദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  52. അജ്ഞാതാ... 6 കൊല്ലം കഴിയുമ്പോള്‍ ബി.ജെ.പി., മുസ്ളീം ലീഗ്‌ ഇവ ഉണ്ടാകില്ല എന്ന കണ്ടുപിടുത്തം.. കേമം തന്നെ.. :-) ഈ പുസ്തകം പഠിക്കുന്ന കുട്ടി 18 വയസ്സാകുമ്പോഴെയ്ക്ക്‌ കമ്മ്യൂണിസ്റ്റ്‌ ആവുമെന്ന ഒരു ധ്വനി... ഉവ്വോ? :-)

    സ്വന്തം മകനോ/മകളോ അന്യ ജാതിയില്‍ പെട്ട ഒരു ബന്ധം ഉണ്ടായാല്‍ അങ്ങീകരിക്കുമോ എന്ന ഒരു ചോദ്യം കണ്ടു.... സുഹൃത്തേ.. ചുറ്റുപാടും ഒന്ന് ശ്രദ്ധിക്കൂ... നിരവധി വിവാഹങ്ങള്‍ ഇങ്ങനെ നടക്കുന്നു. അതില്‍ നല്ലൊരു ശതമാനവും ഇപ്പൊേള്‍ വീട്ടുകാരുടെ സമ്മതത്തോടെ (പൂര്‍ണ്ണമനസ്സോടെ അല്ലെങ്കിലും) നടക്കുന്നു. വ്യക്തിപരമായി പറയുകയാണെങ്കില്‍, ഞാന്‍ എണ്റ്റെ കുട്ടികള്‍ക്ക്‌ നല്ല കാര്യങ്ങള്‍ പറഞ്ഞ്‌ കൊടുക്കുകയും വിദ്യാഭ്യാസസൌകര്യങ്ങള്‍ ചെയ്ത്‌ കൊടുക്കുകയും ചെയ്യും, എന്നിട്ട്‌ ഒരു വിവാഹം വരുമ്പോള്‍ അത്‌ അന്യമതസ്തരാണോ എന്ന് നോക്കാതെ അവര്‍ക്ക്‌ പൂര്‍ണ്ണ ഇഷ്ടത്തൊടെയാണോ എന്ന് മാത്രമേ നോക്കൂ. (എണ്റ്റെ അച്ഛനും ഇത്തരം ചിന്താഗതിക്കാരനെങ്കിലും ഞാന്‍ അന്യമതസ്തരെ അല്ല കല്ല്യാണം കഴിച്ചത്‌) :-)
    താങ്കള്‍ നമിക്കേണ്ട.. :-)

    താങ്കളുടെ അവസാനത്തെ അഭിപ്രായം.. അതായത്‌ ചര്‍ച്ചയിലൂടെ പരിഹരിക്കുക എന്നത്‌.. അതില്‍ ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  53. വെള്ളെഴുത്തിന്റെ ബ്ലൊഗ്ഗിൽ എഴുതിയ കമ്മ്ന്റ് ഇവിടെയും എഴുതുന്നു..

    കുട്ടിയില്‍ ഏതുതരം ‘ജ്ഞാനനിര്‍മ്മിതി‘യാണ് നടക്കേണ്ടതെന്ന് നിശ്ചയിക്കുന്നത് അദൃശ്യനായ ഒരു രാഷ്ട്രീയവരട്ടുവാദക്കാരനാണ്.

    ഇതിൽ സത്യമുണ്ടെനാണ് എന്റെ വിശ്വാസം.
    ബുക്കിൽ കൊടുത്തിരിക്കുന്ന കാര്യങ്ങൾ അതെ രീതിയിൽ താഴെ അവതരിപ്പിക്കുന്നു....

    “മതമില്ലാത്ത ജീവൻ”

    ഈ പാഠ ഭാഗത്ത് മതം ഇല്ലാതെ ജീവിക്കാം എന്ന ഒരു സന്ദെശം നൽക്കുന്നു.അതിനു വേണ്ടിയാണു ഹെഡ് മാസ്ട്റ്റ്രുമായുള്ള സംഭാഷണം.

    അതിനു ശേഷം വരുന്നത് നഹറുവിന്റെ മരണ പത്രത്തിൽ നിന്നും ഒരു ഭാഗം

    ഇതു പല മഹാന്മാരും മതം ഇല്ലാതെയാണു ജീവിച്ചതെന്നു ചൂണ്ടിക്കാണിക്കാൻ വേണ്ടി..അപ്പൊൾ മതമില്ലാത്ത ജീവനും ഇതും കൂടി കൂട്ടി വായിക്കുബോൾ മതം ഇല്ലാതെ ജീവിക്കാം എന്ന ആശയം കുട്ടികളുടെ മനസ്സിൽ ഒന്നു കൂടി ശക്തമാവുന്നു....അതിനു താഴെ

    നന്മയിലേക്കുണരുക

    ഇവിടെ മതങ്ങൾ തമ്മില്ലടിക്കുന്നു എന്നു പറഞ്ഞു തുടങ്ങുന്നു.പിന്നെ പല നല്ല സൂക്തങ്ങൾ നൽകിയിരിക്കുന്നു.ഇവിടെ അദ്യാ‍പകൻ കുട്ടികളൊടു ഇതൊന്നും ഇപ്പൊൾ ആരും ചെയ്യുന്നില്ല എന്ന സത്യം വെളിപ്പെടുത്തുന്നു.

    [മതം നല്ലതു പറയുന്നുണ്ടെങ്കിലും ഇതൊന്നും ആരും ചെയ്യുന്നില്ല എന്നു സൂചിപ്പിക്കുന്നു]

    ഒരു മതത്തിൽ പെട്ടവരും ഇതൊന്നും ചെയ്യുന്നില്ല എന്നു വ്യക്തമാക്കാൻ വേണ്ടി മൂന്നു മതങ്ങളിലേയും സൂക്ത്ങ്ങൽ നൽകിയിരിക്കുന്നു....

    പ്രദർശന പലക

    ഇവിടെ പറയുന്നത് എല്ലാ മതങ്ങളും മനുഷ്യ നന്മയെ ലക്ഷ്യമാക്കുന്നു എന്നു .വിവിധ മതത്തിൽ പെട്ടവർ ഒന്നിച്ചുള്ള സന്ദർഭങ്ങളെ പറ്റിയുള്ള പത്ര വാർത്തകൽ ശേഖരിക്കാൻ ആവശ്യപ്പെടുന്നു..

    [ഇന്നു നമ്മുക്കറിയാം മഷി ഇട്ടു നോക്കിയാൽ പോലും ഇത്തരം പത്ര വാർത്തകൾ കിട്ടുക പ്രയാസം ആണെന്നു..അതു തന്നെയാണു ഇതു എഴുതിയവൻ ഉദെഷിക്കുന്നതും]

    കുട്ടികൾക്കു വളരെ കുറചു വാർത്തകൽ മാത്രമെ സഖടിപ്പിക്കാൻ പറ്റു.ഇവിടെയും വ്യക്തമാവുന്നത് മതങ്ങൾ തമ്മിൽ സൗഹ്രതങ്ങൾ കുറവാണു എന്നാണ്....


    അടുത്തത് “എന്നിട്ടും “

    ഇവിടെയും പറയുന്നത് എല്ലാ മതങ്ങളും മനുഷ്യ നന്മയെ ലക്ഷ്യമാക്കുന്നു എന്നാണ്.താഴെ പറയുന്നു എന്നിട്ടും മതങ്ങൾ തമ്മിൽ പോരടിക്കുന്നത് നമ്മുക്ക് കാണേണ്ടി വരുന്നു എന്നാണ് ...

    അടുത്തതായി പറയുന്നത്

    #താഴെ പറയുന്ന വിവിധ പ്രശ്നങ്ങള്‍ ഏത് മതത്തില്‍ പെട്ടവരെയാ കൂടുതല്‍ ബാധിക്കുക?

    വിലക്കയറ്റം
    കുടിവെള്ള ക്ഷാമം
    പകര്‍ച്ച വ്യാധികള്‍
    ഭൂകമ്പം


    തീർച്ചയായും ഇതിനു മറുപടിയായി കുട്ടികൾ പറയുക ‘എല്ലാവരെയും ഒരു പോലെ ബാധിക്കും ‘എന്നാവും.
    അതു ഈ ബൂക്കു ഉണ്ടാക്കിയ ആ വരട്ടുവാദക്കാരനു നന്നായി അറിയാം..ഈ മറുപടി തന്നെയാണു അയാൾ ഉദെശിക്കുന്നതും.

    അതിനു താഴെ

    എന്റെ കണ്ടത്തലുകൾ[ഇതു എന്റെ കണ്ടെത്തലുകൾ അല്ല .മറിചു ബുക്കിൽ കൊടുത്തിരിക്കുന്ന ഹെഡ്ഡിങ്ങ് ആണു]

    മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വായിക്കുന്ന കുട്ടി ഇതിനു എന്താവും മറുപടി പറയുക ?

    #മതം ഇല്ലാതെയും ജീവിക്കാ‍ൻ ആവും
    #പല മഹാന്മാരും മതം ഇല്ലാതെയാണു ജീവിച്ചത്
    #മതങ്ങളിൽ നല്ലതു പറഞ്ഞിട്ടുണ്ടങ്കിലും ആരും അതു അനുസരിക്കുന്നില്ല..
    #മതങ്ങൾ തമ്മിൽ സൗഹ്രതങ്ങൾ കുറവാണു
    #വർഗീയത മനുഷ്യനെ തമ്മിൽ അകറ്റുന്നു

    ഇതൊക്കെയാവും അവരുടെ കണ്ടത്തലുകൾ..ഇതു അവർ കണ്ടെത്തുന്ന വസ്തുതകൾ അല്ല ..

    ഇവിടെയാണു ആ രാഷ്ട്രീയവരട്ടുവാദക്കാരന്റെ കഴിവു ഉള്ളത്...മതത്തെ പറ്റി നേരിട്ടു കുറ്റപ്പെടുത്താതെ അയാൾ തെളിക്കുന്ന വഴികളിലൂടെ കുട്ടികളെ നടത്തി ,അയാളുടെ ഉത്തരത്തിൽ അവരെ എത്തിക്കുന്നു


    അതിനു താഴെ
    നന്മയുടെ നാളുകൽ

    ദൂരെ നിന്നും ഒരു കുട്ടി വർഗീയ കലാപത്തിൽ പെട്ടു വീടും നാടും നഷ്ട്പ്പെട്ടു വന്നു വീട്ടിൽ താനസിക്കുന്നതായി കരുതുവാൻ പറയുന്നു .താമസിച്ചു തുടങ്ങുബോൾ അവൻ വ്യത്യസ്ഥ മതക്കാരൻ എന്താവും പ്രധികരണം എന്നു ചോദിച്ചു നിരുത്തുന്ന്...

    മതത്തിന്റെ ദോഷങ്ങളെ പറ്റി മാത്രം പഠിച്ച കുട്ടി മതത്തെ ഇവിടെ തള്ളി പറയും..
    പല സ്തലങ്ങളിലും മതത്തിലെ നല്ല കാര്യങ്ങൽ പറയുന്നുണ്ടെങ്കിലും മത വിശ്വാസികൽ അതു അനുസരിക്കുന്നില്ല എന്നു ചൂണ്ടിക്കാണിക്കുക മാത്രാ‍മാണ് യഥാർത്തത്തിൽ


    ഒ ടൊ: ഇനിയും നിങ്ങൾ ഈ പാഠ പുസ്തകത്തിന്റെ പിന്നിലെ ഉദെഷം മനസില്ലാക്കാതെ തമ്മിൽ തമ്മിൽ യുക്തിവാദി എന്നു മത ഭ്രാന്തൻ എന്നു വിളിച്ചൂ പരസ്പ്പരം ചെളി വാരി എറിയുകയാണെങ്കിൽ ആയികോള്ളൂ...

    പണ്ടെ പൊതു ജനം കഴുതകൾ ആണെന്നാണല്ലൊ .....

    മറുപടിഇല്ലാതാക്കൂ
  54. ഇതിന്‍ റെ ഒരു സാഹചര്യം കൂടി നമ്മള്‍ മനസ്സിലാക്കണം ആള്‍ ദൈവങള്‍ ക്കെതിരെയും കേരളത്തില്‍ ചര്‍ ച്ചകൊടും ബിരികൊണ്ട സമയം ചര്‍ ച്ചമുറുകി എല്ലാമെന്ന് വരെ എത്തി. അപ്പോഴാണ്‍ ചില കമ്മ്യൂണിസ്റ്റ് കുബുദ്ധികള്‍ ക്ക് ഈ സൂത്രമുദിച്ചത്.

    മറുപടിഇല്ലാതാക്കൂ
  55. എന്തു ചെയാം സഹോദരാ...ഇതൊന്നും മനസില്ലാക്കതെ പലരും വെറുതെ അവർക്കു വേണ്ടി സംസാരിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  56. ഇവിടെ കമന്റരുതെന്ന് കരുതിയതാണ്.
    അടകോടാ ആടിനെ പട്ടിയാക്കല്ലേ....
    അഞ്ജാതാ ദിവസവും ഒരു പത്രമെങ്കിലും വായിക്ക് .. ആരാ ഈ വിവാദം തുടങ്ങിയതെന്ന് . ചെല്ല് ചെല്ല് .

    ഏകജാലകത്തിനെതിരേയും മറ്റും സമരം ഏശുന്നില്ലാന്ന് കണ്ട് വിദ്യാഭ്യാസത്തെ കച്ചവടമാക്കി മാറ്റിയ പവ്വത്തിനെ പോലുള്ള രാജ്യദ്രോഹികളായ പള്ളീച്ചന്മാരാണ് ഇതു തുടങ്ങിയത് . അച്ചാറുപറമ്പിലെന്ന ഒരു രാജ്യദ്രോഹിയായ അച്ചന്‍ പറഞ്ഞത് വായിക്ക് .... ഭാരതജനതയുടെ ആത്മാഭിമാനമായ ഭഗത് സിംഗിനെ കുറിച്ച് പാഠത്തില്‍ ഉള്‍പ്പെടുത്തിയതും തെറ്റെന്ന്. ഈ അടുത്ത കാലത്ത് ഇന്ത്യാ‍ ടുഡേ നടത്തിയ സര്‍‌വ്വേയില്‍ അറുപത് പ്രമുഖരില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യന്‍ ജനത ചൂണ്ടികാണിച്ചൊരു മഹാനാണ് ഭഗത് സിംഗെന്ന് ഈ അച്ചാര്‍ കണ്ടില്ല. ഇന്ത്യന്‍ സ്വാതന്ത്രസമരത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും ഒറ്റുകൊടുത്ത രാജ്യദ്രോഹികളായ സഭാ നേതൃത്വത്തിനിപ്പോ ന്യൂനപക്ഷാവകാശം വേണം പതിനായിരങ്ങള്‍ നേടിയെടുത്ത ഭാരത സ്വാതന്ത്രം അതിന്റെ നല്ല ഫലങ്ങള്‍ അതിനെതിരെ നിന്നവര്‍ രാജ്യദ്രോഹികളായ പള്ളീലച്ചന്മാര്‍ കൈപറ്റുന്നു അതിനായി കൈ നീട്ടുന്നു .. നാണം കെട്ട രാജ്യദ്രോഹികള്‍.

    ഈ പുസ്തകം പിന്‍‌വലിച്ചാല്‍ മതബോധം ഉണ്ടാക്കുന്ന ഏതൊരു പാഠപുസ്തകവും പിന്‍‌വലിയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവും ഇവിടെ മതാവാദികള്‍ മാത്രമല്ല മതമില്ലാത്തവരും ഉണ്ടന്ന് സര്‍ക്കാര്‍ മനസ്സില്ലാക്കുന്നത് നന്ന്.

    ഇപ്പോള്‍ ഇതുവരെ കാണാത്ത പ്രവണത നമ്മുടെ കേരളത്തിലൂണ്ടാവുന്നു രാഷ്ട്രീയത്തില്‍ പ്രത്യക്ഷത്തില്‍ മുസ്ലിംങ്ങള്‍ ഇടപ്പെടുന്നു അതായതവര്‍ പള്ളികളില്‍ ഖുത്തുബകളില്‍ ഇതുന്നയിക്കുന്നു. തീ കൊള്ളികൊണ്ടാണ് തല ചൊറിയുന്നതെന്ന് അവരറിയുന്നില്ല, ഭൂരിപക്ഷമായ ഏതൊരു സമുദായത്തിനും ന്യൂനപക്ഷമായ ഒരുത്തരുടെ നിലപാടുകളെ ഇല്ലാതാക്കിയാല്‍ ഭൂരിപക്ഷമാവുന്ന ഹിന്ദുക്കള്‍ കൈയും കെട്ടി നോക്കി നില്‍ക്കുമെന്ന് കരുതുന്നത് മൌഢ്യമാണ്.ഇതിനേക്കാള്‍ നിസ്സാരമായ കാര്യങ്ങള്‍ക്ക് വേണ്ടി ഇനി ഹിന്ദുക്കളും മറ്റു ജാതി മതസംഘടനകളും പ്രശ്നങ്ങളുന്നയിച്ച പ്രക്ഷോഭം തുടങ്ങിയാല്‍ രാജ്യം എത്രമാത്രം അരാകത്വത്തിലായിരിക്കും ചെന്നുപെടുക. മുസ്ലിം സമുദായത്തില്‍ എത്ര സാമൂഹിക പ്രശ്നങ്ങള്‍ ഉണ്ട് , എത്രയെത്ര പാവപ്പെട്ട പെണ്‍കുട്ടികള്‍ വിവാഹപ്രായമെത്തിയിട്ടും സ്ത്രീധനമെന്ന പിശാചിനാല്‍ വീട്ടില്‍ തന്റെ വിധിയെ ഓര്‍ത്ത് ജീവിതം ഹോമിയ്ക്കപ്പെടുന്നുണ്ട് അങ്ങനെയുള്ള യാതൊരു പ്രശ്നങ്ങള്‍ക്ക് മുഖവിലകെടുക്കാതെ കേവലം ഒരു പാഠത്തിനെതിരെ പള്ളികളില്‍ ഖുത്തുബ നടത്തുന്ന അഭിനവ ഇസ്ലാമിസ്റ്റുകള്‍ ഇവിടെ മറ്റൊരു താലിബാന്‍ രാജ്യം ഉണ്ടാക്കുകയാണ് . വായയയില്‍ വെള്ളികരണ്ടിയുമായി ജനിച്ചു വീണവര്‍ക്ക് ഇതൊന്നും പറഞ്ഞാ മനസ്സിലാവില്ല പണം കട്ടെങ്കിലും ഉണ്ടാക്കണമെന്ന ചിന്താഗതിയ്ക്കാരുടെ മക്കള്‍ക്കും മരുമക്കള്‍ക്കും ഇടത് സര്‍ക്കാര്‍ കണ്ണിലെ കരടാണ് .

    മറുപടിഇല്ലാതാക്കൂ
  57. പ്രിയപ്പെട്ട അജ്ഞാതാ,

    താങ്കളുടെ പോസ്റ്റ്‌ കാണാന്‍ വൈകി. ഈ പാഠം കുട്ടികളില്‍ ഉണ്ടാക്കുന്ന ചിന്താധാര ഒരുവിധം ഭംഗിയായി അവതരിപ്പിച്ചതിന്‍്‌ നന്ദി. പക്ഷെ ഇതു എല്ലാവരേയും കമ്മ്യുനിസ്റ്റുകാരാക്കുമെന്ന താങ്കളുടെ അഭിപ്രായത്തോടു യോജിക്കാന്‍ വയ്യ. മതങ്ങളിലും പൊള്ളത്തരങ്ങള്‍ ഉണ്ടെന്ന സത്യം (ഇതു സത്യം അല്ലാ എന്നുണ്ടോ?) കുട്ടി പഠിച്ചു എന്നു തന്നെ ഇരിക്കട്ടെ. അതു പക്ഷെ കുട്ടിയെ കമ്മ്യൂണിസ്റ്റാക്കുമെന്നു താങ്കള്‍ പറഞ്ഞാല്‍ സത്യത്തില്‍ നിങ്ങള്‍ ആ പാര്‍ട്ടിയെ പൊക്കിപറയുകയല്ലേ ചെയ്യുന്നത്‌?

    ഈ പാഠം ദൈവവിശ്വാസത്തെ എവിടെയെങ്കിലും ചോദ്യം ചെയ്യുന്നുണ്ടോ? ഇല്ലെന്നാണ്‍്‌ എണ്റ്റെ അറിവ്‌. വിവിധ മതക്കാരും മതമില്ലാത്തവരും ഈശ്വര വിശ്വാസികളും വിശ്വാസമില്ലാത്തവരും ഈ രാജ്യത്തില്‍ തുല്യ അവകാശമുള്ള പൌരന്‍മാരെണെന്നു താങ്കള്‍ വിശ്വസിക്കുന്നുണ്ടോ? ഓരോ മതവും (ഹിന്ദുക്കളിലിതു വളരെ കുറവാണു പക്ഷേ ആര്‍എസ്‌എസ്‌ ഇതു ചെയ്യുന്നുണ്ട്‌) തങ്ങളുടെ മതം കുഞ്ഞുന്നാളിലെ കുട്ടികളില്‍ കുത്തിവക്കുന്നു (അത്‌ അവകാശമാണെന്നു തര്‍ക്കിക്കാം). യുക്തിഭദ്രമല്ലാത്ത കാര്യങ്ങള്‍ സത്യമെന്ന രീതിയില്‍ എല്ലാവരെയും പഠിപ്പിക്കുന്നു (ഞാന്‍ യുക്തിവാദിയല്ല, മത വിശ്വാസങ്ങളെ തള്ളിപ്പറയാന്‍ മാത്രം യുക്തി എനിക്കില്ല. പക്ഷെ എല്ലാ മത വിശ്വാസങ്ങളും ഒരേ സമയം സത്യമാകാന്‍ യാതൊരു വഴിയും ഞാന്‍ കാണുന്നില്ല).

    വിദ്യാഭ്യാസം എന്നാല്‍ ഒരു സത്യത്തിണ്റ്റെ വിവിധ വശങ്ങള്‍ കാണിച്ചു കൊടുത്തുകൊണ്ടു വിദ്യാര്‍ഥിയുടെ സ്വന്തം തീരുമാനത്തില്‍ അവനെ/അവളെ എത്തിക്കുന്നതായിരിക്കണമെന്നാണ്‍്‌ ഞാന്‍ കരുതുന്നത്‌. ഒരു പക്ഷെ അധ്യാപകന്‍ തന്നെ കാണാതിരുന്ന ഒരു വശമായിരിക്കും അവന്‍/അവള്‍ കാണുന്നത്‌. മതത്തിണ്റ്റെ വിവിധ വശങ്ങള്‍ കാണിക്കുമ്പോള്‍ മതമില്ലായ്മയുടെ വശവും കാണിക്കുന്നതില്‍ എന്താണു തെറ്റ്‌. മതങ്ങളുടെ വിവിധ നല്ല വശങ്ങള്‍ ഒരോ മതവും ഒരോ കുട്ടികളേയും ആവശ്യത്തില്‍ കൂടുതല്‍ പഠിപ്പിക്കുന്നില്ലേ? നമ്മുടെ പാഠപുസ്തകങ്ങളില്‍ തന്നെ നമ്മള്‍ അതു ചെയ്യുന്നുണ്ട്‌. അപ്പോള്‍ മതമില്ലായ്മയുടെ ഒരു പാഠം കാണുമ്പോഴേക്കും വിറളി പിടിക്കുന്നതെന്തിന്‍്‌?

    മതങ്ങള്‍ മറ്റു പാര്‍ട്ടികളെ പോഷിപ്പിക്കുന്നുവെന്നു നിങ്ങള്‍ തന്നെ പറയുന്നു. അപ്പോള്‍ പിന്നെ ഈ പാഠത്തിനെ ഒരു ചെറുത്തു നില്‍പ്പായിട്ടു മാത്രമേ ഞാന്‍ കാണുന്നുള്ളൂ. മതങ്ങളെ നിരാകരിച്ചു കൊണ്ടല്ല മതങ്ങളുടെ ഒരു മറുവശം കാണിച്ചു കൊടുത്തു കൊണ്ട്‌ നടത്തുന്ന ചെറുത്ത്‌ നില്‍പ്‌.

    നിങ്ങള്‍ പറയുന്നതു കുട്ടികള്‍ സത്യം മാത്രമേ പഠിക്കാവൂ എന്നാണോ അതോ ചില സത്യങ്ങള്‍ പഠിക്കരുതെന്നാണോ? മൂന്നു പ്രധാന മതങ്ങള്‍ക്കും മൂന്നു തരത്തിലാണു സത്യം. അവര്‍ തമ്മില്‍ ഒരു ധാരണയിലെത്തിയിട്ടു പാഠങ്ങള്‍ തയ്യറാക്കിയാല്‍ മതിയോ? മതങ്ങളെല്ലാം അവരവരുടെ സത്യങ്ങള്‍ എല്ലാവരേയും പഠിപ്പിക്കുമ്പോള്‍ നാലാമതൊരു സത്യം പഠിപ്പിക്കേണ്ടത്‌ സര്‍ക്കാരിണ്റ്റെ ചുമതലയല്ലേ? മാര്‍പ്പാപ്പ സമ്മതിക്കുന്നതിന്നു മുന്‍പു സൂര്യന്‍ ഭൂമിക്കു ചുറ്റും കറങ്ങുകയല്ലായിരുന്നോ?

    ഒന്നാം ക്ളാസ്സിലെ കഴുതയുടേയും അലക്കുകാരണ്റ്റേയും പാഠം പഠിച്ചിട്ടും ഞാന്‍ കമ്മ്യൂണിസ്റ്റായില്ല. ഒന്നു മുതല്‍ പത്തു വരെ വേദപാഠം പഠിച്ചിട്ടും ഞാന്‍ കത്തോലിക്കനായില്ല. ക്രിസ്തുവും ക്രിഷ്ണനും ജീവിച്ചിരുന്നില്ല എന്ന ഇടമറുകിണ്റ്റെ പുസ്തകം വായിച്ചു ഞാന്‍ നിരീശ്വരവാദിയായില്ല.

    കണ്ണ്‌ തുറന്നു നോക്കിയാല്‍ എണ്റ്റെ മേലങ്കി പങ്കിട്ടെടുക്കാന്‍ ചൂതു കളിക്കുന്ന മതങ്ങളെയും രാഷ്ട്രീയ പാര്‍ട്ടികളേയും ഞാന്‍ കാണുന്നു. നിങ്ങള്‍ കണ്ണ്‌ തുറക്കുമ്പോള്‍ ഭയന്നു നില്‍ക്കുന്ന എന്നെ കാണുന്നുണ്ടോ?

    മറുപടിഇല്ലാതാക്കൂ
  58. ഏഴാം ക്ലാസുകാരന്‍ മിശ്രവിവാഹത്തെ പറ്റി അല്ലെങ്കില്‍ അറിയില്ല എന്ന് പറയാന്‍ കഴിയുമോ?

    പിന്നെ ഇഷ്ടമുള്ള മതം അവന്‍ സ്വയം തിരഞ്ഞെടുത്തോട്ടെ... ഇതും പ്രശ്നമാണ് ല്ലേ?

    ഇഷ്ടമുള്ള രാഷ്ട്രീയം അവന്‍ സ്വയം തിരഞ്ഞെടുത്തോട്ടെ..
    ഇതും കൂ‍ടി ഉണ്ടാരുന്നെങ്കില്‍ കുറെക്കൂടി പ്രശ്നമായേനെ?

    ഇതൊക്കെ ചാച്ചാജി പറഞ്ഞുവെന്ന് ഞാനും പഠിച്ചിട്ടുണ്ട് അല്പം കൂടി ഉയര്‍ന്ന ക്ല്‍ാസിലാണെന്ന് മ്‍ാത്രം.

    മതമില്ലാത്തവരും ഈ സമൂഹത്തിലുണ്ടെന്ന് മനസിലാക്കിയിരുന്നു, സ്കൂളില്‍ വച്ചു തന്നെ.
    അങ്ങനെ ഒരു കുട്ടി അന്ന് ആ സ്കൂളില്‍ ഉണ്ടായിരുന്നതുകൊണ്ട്

    എങ്കിലും രക്ഷിതാവായ ദൈവത്തില്‍ ഞാന്‍ അടിയുറച്ച് വിശ്വസിക്കുന്നു ഞാനിന്നും

    മറുപടിഇല്ലാതാക്കൂ
  59. @ വിചാരം
    “ഒരു പാഠത്തിനെതിരെ പള്ളികളില്‍ ഖുത്തുബ നടത്തുന്ന അഭിനവ ഇസ്ലാമിസ്റ്റുകള്‍ ഇവിടെ മറ്റൊരു താലിബാന്‍ രാജ്യം ഉണ്ടാക്കുകയാണ് .“

    പള്ളിയിൽ ജുമുഅക്കു ശേഷം പാഠ പുസ്തകത്തിനെതിരെ സമരാഹ്വാനം നടത്താൻ പറഞ്ഞ പാർട്ടിയുടെ ആവശ്യം തള്ളി കളഞ്ഞു ... വാർത്തയിൽ കണ്ടത്.....

    ഞാൻ പൊയ പള്ളിയിലും അതിനെ പറ്റി ഒന്നും പറഞ്ഞില്ല.[പള്ളിയിൽ പോവാതെ തന്നെ അവിടെത്തെ കാര്യങ്ങൾ ഒക്കെ അറിയുന്നല്ലെ..]

    മറുപടിഇല്ലാതാക്കൂ
  60. @ jijo

    സഹോദരാ...

    എഴാം ക്ലാസ്സിലെ “മതമ്മില്ലാത്ത ജീവൻ” വായിച്ചപ്പൊൾ എനിക്കു തോന്നിയത് താങ്കളുടെ തൊട്ടു മുകളിൽ കമ്മ്ന്റ് ആയി ഇട്ടിട്ടുണ്ട്.

    അതു വായിച്ചപ്പൊൾ തോന്നിയ സംശയം ആണു ഞാൻ പൊസ്ട്റ്റ് ആക്കി ഇട്ടത്.


    “ഈ പാഠം ദൈവവിശ്വാസത്തെ എവിടെയെങ്കിലും ചോദ്യം ചെയ്യുന്നുണ്ടോ?“

    ഇല്ല.പക്ഷെ മതം ഇല്ലാതെ ജീവിക്കുന്നതാവും നല്ലത് എന്ന ആശയത്തിനു ഊന്നൽ നൽകിയിരിക്കുന്നത് പോലെ തോന്നി.

    “ഈശ്വര വിശ്വാസികളും വിശ്വാസമില്ലാത്തവരും ഈ രാജ്യത്തില്‍ തുല്യ അവകാശമുള്ള പൌരന്‍മാരെണെന്നു താങ്കള്‍ വിശ്വസിക്കുന്നുണ്ടോ? “

    തീർച്ചയായും.എല്ലാവരും തുല്യരാണ് എന്നാണു ഞാൻ വിശ്വസിക്കുന്നത്.

    “മതത്തിന്റെ വിവിധ വശങ്ങള്‍ കാണിക്കുമ്പോള്‍ മതമില്ലായ്മയുടെ വശവും കാണിക്കുന്നതില്‍ എന്താണു തെറ്റ്‌.“

    ഒരു തെറ്റുമില്ല... പക്ഷെ പറയുബോൾ കാര്യങ്ങൾ നിഷ്പക്ഷമായി പറയണം.മതമില്ലായ്മയിലേക്കു ഊന്നൽ കൊടുത്തു കൊണ്ടാണ് ഈ പാഠ ഭാഗം നിർമ്മിച്ചിട്ടുള്ളത് എന്നാണു എനിക്കു തോന്നിയത്.

    “മതമില്ലായ്മയുടെ ഒരു പാഠം കാണുമ്പോഴേക്കും വിറളി പിടിക്കുന്നതെന്തിന്‍്‌?“

    സഹോദരാ...ഞാൻ വിളറി ഒന്നും പിടിച്ചില്ല.അതിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നുമില്ലഎന്റെ മനസ്സിൽ തോന്നിയ സംശയം ഞാൻ പൊസ്സ്റ്റാക്കി.അത്രയെ ഉള്ളു...

    “നിങ്ങള്‍ പറയുന്നതു കുട്ടികള്‍ സത്യം മാത്രമേ പഠിക്കാവൂ എന്നാണോ അതോ ചില സത്യങ്ങള്‍
    പഠിക്കരുതെന്നാണോ?“


    സത്യം മാത്രം പഠിക്കണം.മതത്തിലായാലും രാഷട്രിയത്തിലായാലും സത്യം മറച്ചു വച്ചുകൊണ്ടു
    കാര്യങ്ങൾ അവതരിപ്പിക്കുന്നതിനോടു യോജിക്കുന്നില്ല.

    “മൂന്നു പ്രധാന മതങ്ങള്‍ക്കും മൂന്നു തരത്തിലാണു സത്യം. അവര്‍ തമ്മില്‍ ഒരു ധാരണയിലെത്തിയിട്ടു പാഠങ്ങള്‍ തയ്യറാക്കിയാല്‍ മതിയോ?“

    ഇങ്ങനെ ഒക്കെ ചോദിച്ചാ ഞാൻ കുഴഞ്ഞു പോവും:)

    “മതങ്ങളെല്ലാം അവരവരുടെ സത്യങ്ങള്‍ എല്ലാവരേയും പഠിപ്പിക്കുമ്പോള്‍ നാലാമതൊരു സത്യം പഠിപ്പിക്കേണ്ടത്‌ സര്‍ക്കാരിണ്റ്റെ ചുമതലയല്ലേ? “

    അങ്ങനെ ഞാൻ വിശ്വസിക്കുന്നില്ല.

    ഈ പാഠ ഭാഗത്തിനെ കറിച്ചു ചർച്ച ചെയ്തു തീരുമാനത്തിൽ എത്തുന്നതാവും നല്ലതെന്നു തോന്നുന്നു.

    മതം ഇല്ലാതെയും ജീവിക്കാം...പക്ഷെ ഇന്നത്തെ സമൂഹത്തിൽ മിക്ക കുട്ടികളും മതം ഉള്ള വീട്ടിൽ നിന്നുമാണ് വരുന്നത്...മിക്ക മാതാപിതാക്കളൂം അവരുടെ മക്കളെ അവരുടെ മതത്തിൽ തന്നെ വളർത്താൻ ആവും ആഗ്രഹിക്കുന്നത്.

    മതത്തിനു ആയാലും രാഷട്രിയത്തിലായാലും അക്രമ സംഭവങ്ങൾ അപലപിക്കപ്പെടെണ്ടതാണ്.മതത്തിന്റെ എല്ലാ വശങ്ങളൂം മനസ്സിലാക്കാൻ വേണ്ട ഒരു സാഹചര്യം സ്രഷ്ടിക്കുകയാണ് വേണ്ടത്.

    മറുപടിഇല്ലാതാക്കൂ
  61. സാമൂഹികമായ തിന്‍ മകള്‍ മതങളുടെ മേല്‍ ചാരി വെക്കരുത്. അത് മതമുള്ളവരിലും ഇല്ലാത്തവരിലും ഒരു പോലേയാണ്‍ കാണുന്നത്.
    ദൈവ പ്രീതി ഉദ്ദേശത്താല്‍ ജീവ കാരുണ്യപ്രവര്‍ ത്തനങളിലും മത വിശ്വസികള്‍ തന്നെയാണ്‍ മുന്നില്‍ .
    പള്ളികളില്‍ മനുഷ്യരെ ബാധിക്കുന്ന എല്ലാ വിശയങളും ചര്‍ച്ചചെയ്യാം (ചെയ്യുന്നുണ്ട്) . പാഠ പുസ്തകത്തെ കുറിച്ചും , അവരുടെ വിശ്വാസത്തിരെതിരാണെങ്കില്‍ പ്രത്യേകിച്ചും .

    മറുപടിഇല്ലാതാക്കൂ
  62. ഞാന്‍ ടോപിക് ഡൈവെര്‍ട് ചെയ്യാന്‍ ശ്രമിക്കുന്നു എന്ന ആരോപണം ശരിയല്ല.
    ഇപ്പോള്‍ പാഠപുസ്തകങ്ങളില്‍ മൈക്രോസ്കോപ്പ് വെച്ച് നിരീശ്വരവാദവും കമ്മ്യൂണിസവും തെരയുന്നവര്‍ ഇതിനു മുന്‍പു പഠിപ്പിച്ചിരുന്ന പുസ്തകങ്ങളിലും ഇതൊക്കെയുണ്ടായിരുന്നു എന്ന സത്യത്തിനു നേരെ കണ്ണടയ്ക്കുന്നു. ഈ വിവാദം കേവലം രാഷ്ട്രീയലാഭം ലക്ഷ്യം വെച്ചുള്ളതാണ് എന്നു വ്യക്തമാക്കാന്‍ മുന്‍ പാഠപുസ്തകങ്ങളിലെ സമാനപാഠങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് വിഷയം മാറ്റലാകുന്നതെങ്ങനെ? മുന്‍ പാഠപുസ്തകങ്ങളിലും മതനിരാസം വ്യാഖ്യാനിക്കാവുന്ന പാഠങ്ങള്‍ എത്ര വേണമെകിലും ചൂണ്ടിക്കാണിക്കാനാവും. അന്നൊക്കെ ഈ കൂട്ടര്‍ ഉറങ്ങുകയായിരുന്നോ?
    ഞാന്‍ ‘മതമില്ലാത്ത ജീവന്‍’ എന്ന പാഠഭാഗത്തോട് യോജിക്കാത്തയാളാണെന്നു കൂടി കൂട്ടത്തില്‍ അറിയിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  63. “ഞാന്‍ ‘മതമില്ലാത്ത ജീവന്‍’ എന്ന പാഠഭാഗത്തോട് യോജിക്കാത്തയാളാണെന്നു കൂടി കൂട്ടത്തില്‍ അറിയിക്കട്ടെ.“

    താങ്കളുടെ ബ്ലൊഗുകൾ നോക്കിയാൽ ആ കാര്യം പകൽ പോലെ വ്യക്തമാണ്...

    മറുപടിഇല്ലാതാക്കൂ
  64. വൈകിയെങ്കിലും ഞാന്‍ ഇവിടെ വന്നിരുന്നു....

    മറുപടിഇല്ലാതാക്കൂ
  65. എനിക്കൊന്നും പറയാനാവുന്നില്ല..നല്ലതു മാത്രം വരട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുക മാത്രം ചെയ്യുന്നു.

    മറുപടിഇല്ലാതാക്കൂ

വായിച്ചു നോക്കിയോ..??..മടിക്കാതെ പറഞ്ഞോളൂ അഭിപ്രായം.....