2008, സെപ്റ്റംബർ 14, ഞായറാഴ്‌ച

കൊന്നോള്ളൂ..പക്ഷെ ബോംബ് ഉപയോഗിക്കരുത്

വീണ്ടും ഒരു ബോംബ് സ്ഫോടനം.അതും തലസ്ഥാന നഗരിയില്‍. “ഇന്ത്യന്‍ മുജാഹിദീന്‍”എന്ന സംഘടന അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് ഒരു email അയച്ചിരിക്കുന്നു എന്നൊരു വാര്‍ത്ത കണ്ടു.ഒരോ ബോംബ് സ്ഫോടനങ്ങള്‍ക്കു ശേഷവും മുടങ്ങാതെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഇന്ത്യന്‍ മുജാഹിദീന്‍ എത്തുന്നത് ഏതായാലും നല്ലത് തന്നെ അല്ലെങ്കില്‍ വെട്ടിലാവുന്നത് പാവം പോലീസ് ആകും.അവര്‍ എവിടെ നിന്നു അന്വേഷണം തുടങ്ങും? ആരെ അറസ്റ്റ് ചെയ്യും?


ഇന്ത്യന്‍ ഇന്റലിജന്‍സ് തന്നെ പറയുന്നു “ഇന്ത്യന്‍ മുജാഹിദീന്‍“ എന്ന പേരില്‍ ഒരു സംഘടന പ്രവര്‍ത്തിക്കുന്നില്ല എന്ന്.എന്നാലും ബോംബ് സ്ഫോടനങ്ങള്‍ക്കു തൊട്ടു മുന്‍പ് അല്ലെങ്കില്‍ കഴിഞ്ഞ ഉടനെ ക്യത്യമായി ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ അവര്‍ വരുന്നുണ്ട്.ഈ ബോംബു സ്ഫോടനങ്ങളുടെ“ഉത്തരവാദിത്വം“ മാത്രം കിട്ടുന്നത് കൊണ്ട് എന്താണാവോ അവരുടെ ലാഭം.എത്ര ആലോച്ചിട്ടും അതു മനസില്ലാവുന്നില്ല..ഇന്ത്യന്‍ മുജാഹിദ്ദീന്‍ കഴിഞ്ഞാല്‍ പിന്നെ സംശയിക്കേണ്ടത് സിമിയെയാണ്. കാരണം ഇന്ത്യയില്‍ ഭീകരവാദിത്വം വളര്‍ത്താന്‍ ശ്രമിക്കുന്ന ഏക സംഘടന സിമിയാണല്ലോ!! ഇന്നും വാര്‍ത്തയില്‍ കണ്ടു ഏതാനും ചില സിമി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ടന്ന്.സിമി നിരോധിച്ചതു കൊണ്ട് അവര്‍ മറ്റു സംഘടനകളില്‍ പ്രവര്‍ത്തിക്കുകയാണത്രെ!![ഇന്ത്യന്‍ ഇന്റലിജന്‍സിന്റെ ഒരോ കണ്ടുപിടുത്തം] ഒരു സംഘടന നിരോധിച്ചു കഴിഞ്ഞാല്‍ ഉടനെ അതില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ ആത്മഹത്യ ചെയ്യണം എന്ന നിയമം അവര്‍ക്കറിയില്ല എന്നു തോന്നുന്നു..പാവങ്ങള്‍!! ഏതാഘോഷം വന്നാലും കോഴിക്കിരിക്ക പൊറുതിയില്ല എന്നു പറഞ്ഞ പോലെയാണ് സിമിയുടെ ഇപ്പോഴത്തെ അവസ്ഥ.ഇന്ത്യയില്‍ ആരു ബോംബ് പൊട്ടിച്ചാലും അതു സിമിയുടെ പേരിലായാലും മറ്റേതു സംഘടയുടെ പേരിലായാലും ആദ്യം അറസ്റ്റ് ചെയുന്നത് മുന്‍ സിമി പ്രവത്തകരെയാണ്.

അല്ല പറഞ്ഞിട്ടു കാര്യം ഇല്ല.നിരോധിത സംഘടനയിലെ ആളുകളെ അറസ്റ്റ് ചെയ്താല്‍ മാത്രമേ പ്രശനങ്ങള്‍ ഉണ്ടാകാതിരിക്കുകയുള്ളൂ എന്നു ബുദ്ധിരാക്ഷസന്മാരായ നമ്മുടെ പോലീസുകാര്‍ക്കറിയാം.ഇത്തരം ബോംബ് സ്ഫോടന കേസുകളില്‍ നിരോധിക്കപെടാത്ത സംഘടനയിലെ ആരെങ്കിലും അറസ്റ്റ് ചെയ്താലുണ്ടാവുന്ന പുകില് ഒന്നാലോച്ചിച്ചു നോക്കൂ.പിറ്റേന്നു ഭാരത ബന്ദിനു ആഹ്വാനം,പ്രകടനത്തില്‍ 100 ഓളം പേര്‍ക്കു പരിക്ക്,പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു പ്രതിയെ മോചിപിക്കല്‍ എന്തിനേറേ പറയുന്നു പോലീസിനു തലവേദന തന്നെ.

നേരെ മറിച്ചു സിമിയെ പോലെയുള്ള സംഘടനയിലെ ആരെങ്കിലും അറസ്റ്റ് ചെയ്താലോ.ഒരു ചുക്കും സംഭവിക്കില്ല.ആരും ഹര്‍ത്താലും നടത്തില്ല ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇടപെടുകയുമില്ല.ചുരുക്കി പറഞ്ഞാല്‍ പോലീസിന്റെ തലവേദനയും കുറയും പത്രക്കാരുടെ വായും അടക്കാനാവും.ഇനി വല്ലവനും അറസ്റ്റ് ചെയ്തവരെ വെറുതെ വിടണം എന്നങ്ങാനും പറഞ്ഞാല്‍ അവനേയും സിമി പ്രവര്‍ത്തകന്‍ എന്നു പറഞ്ഞു അറസ്റ്റ് ചെയ്യാം.എപ്പടി?

ഇനി സ്ഫോടനങ്ങള്‍ക്കു ശേഷം വരുന്ന emailലിലേക്കു പോവാം.ഞാന്‍ indianrss@gmail.com എന്ന ഒരു email വിലാസം ഉണ്ടാക്കി [എന്റെ ip address ഒക്കെ കവര്‍ ചെയ്തു ] ഡല്‍ഹി സ്ഫോടത്തിന്റെ ഉത്തരവാദിത്വം ഞങ്ങളുടെ സംഘടന ഏറ്റെടുക്കുന്നു എന്നു പോലീസിനു ഒരു email അയച്ചാല്‍ അവര്‍ Rss പ്രവര്‍ത്തകരെ അറസ്റ്റ് ചെയുമോ?ഒരു ചുക്കും സംഭിക്കും എന്നു തോന്നുന്നില്ല.ഇനി അതു കൂടി സിമി പ്രവര്‍ത്തകന്‍ ചെയതാണെന്നു പറഞ്ഞു അവരെ അറ്സ്റ്റ് ചെയും.നമ്മുടെ പോലീസിനു വേണ്ടതു സിമി പ്രവര്‍ത്തകരെയാണല്ലൊ..അല്ലാതെ കുറ്റവാളികളെ അല്ല

സ്ഫോടനങ്ങള്‍ ആരു നടത്തിയാലും അത് പൊറുക്കാനാവാത്തതാണ്.പക്ഷെ ഒരു കാര്യം നാം മനസിലാക്കണം.ഇന്നലെ നടന്ന സ്ഫോടനം 6.15 ന്.അതായത് വിശുദ്ധ റമളാന്‍ മാസത്തിലെ നോമ്പ് തുറക്കുന്ന സമയത്ത്.റമളാന്‍ എന്നത് പുണ്യങ്ങളുടെ മാസം എന്നാണ് അറിയപെടുന്നത്.ആ മാസത്തില്‍ അതും നോമ്പ് തുറക്കുന്ന സമയത്ത് ഇത്തരം ഒരു നീച പ്രവര്‍ത്തി ഒരു വിശ്വാസിയും ചെയ്യും എന്നു വിശ്വസിക്കാനാവില്ല.അല്ലെങ്കിലും ഡല്‍ഹിയിലെയും ബാഗ്ലൂരിലേയും ഒന്നുമറിയാത്ത പാവം ജനങ്ങളെ കൊന്നിട്ട് ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സംഘടയ്ക്കു എന്ത് നേടാനാണ്.നമ്മള്‍ അതിനെ പറ്റി ചിന്തിക്കുന്നില്ല.ജിഹാദ് എന്ന വാക്കിന്റെ അര്‍ത്ഥം പാവം ജനങ്ങളെ കൊല്ലുക എന്നല്ല.

ഇന്നലെ നടന്ന സ്ഫോടനത്തോടെ ഒരു വാര്‍ത്ത പത്രങ്ങളില്‍ നിന്നും പടിയിറങ്ങി.ഒറീസയിലെ അക്രമങ്ങളെ പറ്റിയുള്ള വാര്‍ത്ത.അവിടെ നടന്ന അക്രമങ്ങളെ പറ്റി അന്വേഷിക്കാനോ ഒന്നും ഇനി കേന്ദ്രത്തിനു സമയം ഉണ്ടാവില്ല.അത്തരം ചെറിയ കാര്യങ്ങള്‍ അന്വേഷിക്കാന്‍ പോയാല്‍ രാജ്യത്തിന്റെ സുരക്ഷ ആരു നോക്കും!!

പട്ടാപകല്‍ ഒരു കൂട്ടം ആളുകള്‍ പാവം കന്യാസ്ത്രീകളേയും പള്ളീലച്ചന്മാരെയും തല്ലിയാലും അവരെ കൊന്നാലും ആര്‍ക്കും ഒരു പ്രശ്നവുമില്ല.ഒരു പ്രത്യേകപാര്‍ട്ടിയുടെ കീഴില്‍ അവരുടെ മുദ്രാവാക്യുങ്ങള്‍ മുഴക്കി പള്ളികള്‍ കത്തിച്ചാലും പാവം ജനങ്ങളെ കൊന്നൊടുക്കിയാലും ആര്‍ക്കും ഒരു പ്രശ്നവുമില്ല.ഗുജറാത്തില്‍ ആയിരക്കണക്കിനു മനുഷ്യരെ കൊന്നൊടുക്കിയത് നടു റോഡിലും ടിവി ചേനലുകളിലും അഭിമാനത്തോടെ വിളിച്ചു പറയുന്നവരെ നാം കണ്ടു.എന്നാലും ആര്‍ക്കും ഒന്നും പറയാന്‍ ഇല്ല.കാരണം അവരുടെ പാര്‍ട്ടികള്‍ നിരോധിച്ചിട്ടില്ലല്ലോ!!പിന്നെ എങ്ങനെ അവരെ കസ്റ്റഡിയില്‍ എടുക്കും?

എന്റെ ഈ പോസ്റ്റ് ഏതെങ്കിലും സിമി പ്രവര്‍ത്തകരോ ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരോ വായിക്കുന്നുണ്ടെങ്കില്‍ അവരോട് ഒരു വാക്ക്.നിങ്ങള്‍ നിങ്ങളുടെ ആക്രമണങ്ങളുടെ ശൈലിമാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.ഇന്നു ഇന്ത്യയില്‍ ബോംബ് വച്ചു ആളെ കൊന്നാല്‍ മാ‍ത്രമേ കേസുള്ളൂ എന്ന നഗ്ന സത്യം ഇനിയെങ്കിലും നിങ്ങള്‍ മനസില്ലാക്കുക.സംഘം ചേര്‍ന്നു നിങ്ങള്‍ക്കു നിങ്ങളുടെ ശത്രുക്കളുടെ വീടുകള്‍ ആക്രമിക്കാം.അവരുടെ ആരാധാനാലങ്ങള്‍ തകര്‍ക്കാം അവരുടെ ദൈവത്തിന്റെ കൈ വെട്ടാം[ഇന്നു വാര്‍ത്തയില്‍ പള്ളി ആക്രമിച്ചു യേശുവിന്റെ കൈ വെട്ടിയിരിക്കുന്നത് കണ്ടു]അവരുടെ സ്ത്രീകളെ അപമാനിക്കാം.ഇനി ഇതിനൊന്നും ആള്‍ബലമിലെങ്കില്‍ നിങ്ങള്‍ക്കു നിങ്ങളുടെ വഴി തന്നെ തുടരാം ദയവു ചെയ്ത് അത് വിളിച്ചു പറയാതിരിക്കുക.

42 അഭിപ്രായങ്ങൾ:

  1. എന്റെ ഈ പോസ്റ്റ് ഏതെങ്കിലും സിമി പ്രവര്‍ത്തകരോ ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരോ വായിക്കുന്നുണ്ടെങ്കില്‍ അവരോട് ഒരു വാക്ക്.നിങ്ങള്‍ നിങ്ങളുടെ ആക്രമണങ്ങളുടെ ശൈലിമാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.ഇന്നു ഇന്ത്യയില്‍ ബോംബ് വച്ചു ആളെ കൊന്നാല്‍ മാ‍ത്രമേ കേസുള്ളൂ എന്ന നഗ്ന സത്യം ഇനിയെങ്കിലും നിങ്ങള്‍ മനസില്ലാക്കുക.സംഘം ചേര്‍ന്നു നിങ്ങള്‍ക്കു നിങ്ങളുടെ ശത്രുക്കളുടെ വീടുകള്‍ ആക്രമിക്കാം.അവരുടെ ആരാധാനാലങ്ങള്‍ തകര്‍ക്കാം അവരുടെ ദൈവത്തിന്റെ കൈ വെട്ടാം[ഇന്നു വാര്‍ത്തയില്‍ പള്ളി ആക്രമിച്ചു യേശുവിന്റെ കൈ വെട്ടിയിരിക്കുന്നത് കണ്ടു]അവരുടെ സ്ത്രീകളെ അപമാനിക്കാം.ഇനി ഇതിനൊന്നും ആള്‍ബലമിലെങ്കില്‍ നിങ്ങള്‍ക്കു നിങ്ങളുടെ വഴി തന്നെ തുടരാം ദയവു ചെയ്ത് അത് വിളിച്ചു പറയാതിരിക്കുക

    മറുപടിഇല്ലാതാക്കൂ
  2. അവിടത്തെ കുഞ്ഞുങ്ങള്‍ക്ക് സമാധാനത്തോടെ ഉറങ്ങാന്‍ സാധിക്കട്ടെ എന്ന് മാത്രം ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  3. എനിക്കൊന്നും പറയാനാവുന്നില്ല..നല്ലതു മാത്രം വരട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുക മാത്രം ചെയ്യുന്നു.

    മറുപടിഇല്ലാതാക്കൂ
  4. "ആ മാസത്തില്‍ അതും നോമ്പ് തുറക്കുന്ന സമയത്ത് ഇത്തരം ഒരു നീച പ്രവര്‍ത്തി ഒരു വിശ്വാസിയും ചെയ്യും എന്നു വിശ്വസിക്കാനാവില്ല.അല്ലെങ്കിലും ഡല്‍ഹിയിലെയും ബാഗ്ലൂരിലേയും ഒന്നുമറിയാത്ത പാവം ജനങ്ങളെ കൊന്നിട്ട് ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സംഘടയ്ക്കു എന്ത് നേടാനാണ്."

    ഇതില്‍ ഭീകരവാദികളൊക്കെ 'വിശ്വാസികളാ'ണെന്ന്‌ ഒരു മുന്‍വിധി ഒളിച്ചിരിപ്പില്ലേ അജ്ഞാതാ? ഒരു യഥാര്‍ത്ഥ വിശ്വാസിക്ക്‌ പുണ്യസമയത്തെന്നല്ല, എപ്പോഴെങ്കിലും ഇതു ചെയ്യാന്‍ കഴിയുമോ? വിശ്വാസികള്‍ പറയട്ടെ.

    മറുപടിഇല്ലാതാക്കൂ
  5. 1. "ഇന്ത്യന്‍ ഇന്റലിജന്‍സ് തന്നെ പറയുന്നു “ഇന്ത്യന്‍ മുജാഹിദീന്‍“ എന്ന പേരില്‍ ഒരു സംഘടന പ്രവര്‍ത്തിക്കുന്നില്ല എന്ന്.എന്നാലും ബോംബ് സ്ഫോടങ്ങള്‍ക്കുന്‍ തൊട്ടു മുന്‍പ് അല്ലെങ്കില്‍ കഴിഞ്ഞ ഉടനെ ക്യത്യമായി ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ അവര്‍ വരുന്നുണ്ട്."
    Are you telling that Indian intelligence has told a lie by saying that there is no terrorist outfit named Indian Mujahideen? When they said this lie? In which newspaper you read this?

    2. "ഏതാഘോഷം വന്നാലും കോഴിക്കിരിക്ക പൊറുതിയില്ല എന്നു പറഞ്ഞ പോലെയാണ് സിമിയുടെ ഇപ്പോഴത്തെ അവസ്ഥ."
    Based on which information you have concluded that SIMI is innocent in recent blasts in the country?

    3. "നേരെ മറിച്ചു സിമിയെ പോലെയുള്ള സംഘടയിലെ ആരെങ്കിലും അറസ്റ്റ് ചെയ്താലോ.ഒരു ചുക്കും സംഭവിക്കില്ല.ആരും ഹര്‍ത്താലും നടത്തില്ല ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇടപെടുകയുമില്ല."
    I disagree with you. See the recent mathrubhumi news. See the support enjoyed by the masterminds behind Gujarat blasts. The politicians did not check the evidence, they did not even think how many innocents died, to support a SIMI terrorist.

    4. "ഇനി സ്ഫോടനങ്ങള്‍ക്കു ശേഷം വരുന്ന emailലിലേക്കു പോവാം.ഞാന്‍ indianrss@gmail.com എന്ന ഒരു email വിലാസം ഉണ്ടാക്കി"
    Try it, Indian intelligence will easily trace you, they are not as stupid as you think.

    5. "സ്ഫോടനങ്ങള്‍ ആരു നടത്തിയാലും അത് പൊറുക്കാനാവാത്തതാണ്.പക്ഷെ ഒരു കാര്യം നാം മനസിലാക്കണം.ഇന്നലെ നടന്ന സ്ഫോടനം 6.15 ന്.അതായത് വിശുദ്ധ റമളാന്‍ മാസത്തിലെ നോമ്പ് തുറക്കുന്ന സമയത്ത്."
    Very intelligent, They chose the time of Namas to do this because they wanted to reduce muslim casualities. (Or because it was the best time to kill kaffirs?) See the names of people who died. Any muslim name?

    1. Vinod Kumar (42) Churu, Rajasthan
    2. Ganga Prasad (40) Karolbagh, Delhi
    3. Prithviraj (25) Uttar Pradesh, Harloi
    4. Unidentified male (35)
    5. Unidentified male (30)
    6. Puja (15) Karolbagh, New Delhi
    7. Chander Bhan
    8. Harish Chandran
    9. Priya Chandran
    10. Kamini (25) Vadodara, Gujarat
    11. Saroj (20)
    12. Amit
    13. Rajni Gupta (42) Pitam Pura, Delhi
    14. Manoj Singh (12) Mayur Vihar, Delhi
    15. Babita (20) Timarpur, Delhi
    16. Unknown male (40)
    17. Hari Chand (50)
    18. Chandra Bhan (50) Santnagar, Delhi
    19. Unknown Male (45)
    20. Unknwon male (50)
    21. Amit Saxena (26) Kanpur, Uttar Pradesh.



    6. "നിങ്ങള്‍ നിങ്ങളുടെ ആക്രമണങ്ങളുടെ ശൈലിമാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു"
    ?????????????????

    മറുപടിഇല്ലാതാക്കൂ
  6. പ്രിയ പാമരാ,

    ഭീകരവാദികള്‍ എന്നല്ല യുക്തിവാദികള്‍ വരെ വിശ്വാസികളാണ്.പക്ഷെ അവര്‍ ഒന്നും വിശ്വസിക്കുന്നത് ഈശ്വരനിലല്ല മറിച്ച് അവരുടെ ആശയങ്ങളില്ലാണ്.മാസങ്ങളില്‍ വച്ച് ഏറ്റവും ശ്രേഷ്ഠം എന്നു മുസ്ലീമുകള്‍ വിചാരിക്കുന്നത് റമളാന്‍ മാസമാണ്.അതു കൊണ്ട് തന്നെ മുസ്ലീം നാമധാരി മാത്രമായാലും ഇത്തരം ഒരു നീച പ്രവര്‍ത്തി ചെയില്ല എന്നു പറഞ്ഞത്.ഒരു യഥാര്‍ത്ഥ വിശ്വാസിക്കു ഒരിക്കല്ലും ഒരാളെയും അക്രമിക്കാന്‍ ആവില്ല.

    മറുപടിഇല്ലാതാക്കൂ
  7. [1] i see that news on a news channel that indian intelligence not confirmed yet tht there is a terrorist group named indian mujahideen

    [2] i didnt said simi is innocent.read again wat i post

    [4]ha ha ha..gr8..then y cant they still catch the real criminals yet.

    മറുപടിഇല്ലാതാക്കൂ
  8. "Based on which information you have concluded that SIMI is innocent in recent blasts in the country?"

    നിരോധനം ഒന്ന് നീക്കികിട്ടാനും ജനാധിപത്യമാർഗ്ഗത്തിൽ പ്രവർത്തിക്കാനും കോടതിയിൽ കേസ് നടത്തിക്കൊണ്ടിരിക്കുന്ന ഒരു സംഘടന തങ്ങളെ വീണ്ടും കുടുക്കാനുള്ള ഒരു സ്ഫോടനം നടത്തുമെന്ന് ബുദ്ധിയുള്ളവർക്കാർക്കും ചിന്തിക്കാൻ പറ്റില്ല. ഇത്തരം സ്ഫോടനങ്ങൾ പിന്നിലെ യഥാർഥ ലക്ഷ്യം രാഷ്ട്രീയമാണെന്ന് കണ്ടെത്താൽ അപാരബുദ്ധിയൊന്നും ഉപയോഗിക്കേണ്ടതുമില്ല. ആരാണ് ഇത് കൊണ്ട് യഥാർഥത്തിൽ ലാഭം കൊയ്യൂന്നത് അവർ തന്നെയായിരിക്കും ഇതിൻ പിന്നിൽ പ്രവർത്തിച്ചവരും. ഒരു ലക്ഷ്യവുമില്ലാതെ ആരെങ്കിലും ഇത്തരം പ്രവർത്തികൾ മുതിരുമെന്ന് കരുതാൻ വയ്യ. ലക്ഷ്യം അടുത്ത ലോക്സഭാ ഇലക്ഷനാണെന്ന് വ്യക്തം. ആരാൺ ഇതിന്റെ നേട്ടം കൊയ്യുന്നവർ എന്നും വ്യക്തം. ഹിന്ദുക്കളെ പ്രകോപിച്ചാൽ മാത്രമേ ഇവർക്ക് അതിന്ന് സാധിക്കുകയുള്ളൂ. പ്രത്യേകിച്ചും മറ്റ് അജണ്ടകളൊന്നും ഇവർക്കില്ലാതിരിക്കെ.

    I disagree with you. See the recent mathrubhumi news. See the support enjoyed by the masterminds behind Gujarat blasts. The politicians did not check the evidence, they did not even think how many innocents died, to support a SIMI terrorist.

    ഗുജറാത്ത് കലാപത്തിൽ സംഭവിച്കതെന്തെന്നും ആരാണതിൽ നേട്ടമുണ്ടാക്കിയതെന്നും നമ്മൾ മനസ്സിലാക്കിയതാണ്. ഇതൊന്നും മനസ്സിലാക്കാൻ അപാരബുദ്ധിയൊന്നും ആവശ്യമില്ല.
    നരേന്ദ്ര മോഡിയെ കൊല്ലാൻ വരുന്നു എന്ന് അനേകം നിരപരാധികളായ മുസ്ലീകളെ വകവരുത്തിയ ചരിത്രമുള്ളവരാൺ ഗുജറാത്ത് പോലീസ്.

    Very intelligent, They chose the time of Namas to do this because they wanted to reduce muslim casualities. (Or because it was the best time to kill kaffirs?) See the names of people who died. Any muslim name?

    ഈ സമയത്ത് നടത്തിയാലേ അത് ഒരു മുസ്ലീം സംഘടയുടെ പേരിൽ ഏറ്റവും എളുപ്പവും കെട്ടിവെക്കാനും, അതിനെതിരെ ഹിന്ദു വോട്ട് ബാങ്കിനെ ഉത്തേജിപ്പിക്കാനുൻ സാധിക്കുകയുള്ളൂ. മുസ്ലീങ്ങലെ കൊന്നാൽ ഹിന്ദുക്കൾ പ്രകോപിതരാവില്ല.

    “‘Try it, Indian intelligence will easily trace you, they are not as stupid as you think.“

    ഇന്ത്യൻ ഇന്റ്ൻലിജൻസിന്ന് മാത്രമല്ല സാമാന്യം കമ്പ്യൂട്ടറും നറ്റ്വർക്കിഗും എല്ലാം അറിയുന്ന ഏത് സാധാരക്കാനനും മനസ്സിലാക്കാൻ പറ്റുന്ന ഒരു നിസ്സര കാര്യമാണിത്. ഒരു ഇമെയിൽ എവിടുന്ന് വന്ന് എന്ന് മനസ്സിലാക്കാൻ വലിയ മഹാബുദ്ധിയൊന്നു ആവശ്യമില്ല. സാമാന്യം ബുദ്ധിയുള്ള ഒരാൽക്കു ചിന്തിക്കാൻ പറ്റില്ല ഇങ്ങനെ അതി വിദ്ധ്ഗ്ദമായി സ്ഫോടനം നടത്തുന്ന സംഘടന ഇങ്ങനെ ഒരു പരമ അബദ്ധം പ്രവർത്തിക്കുമെന്ന്.

    മിസ്റ്റർ ara ആദ്യം വർഗ്ഗീയമായ ചിന്താഗതികൾ മനസ്സിൽ നിന്നൊഴിവാക്കി മനുഷ്യൻ എന്ന നിലക്ക് സ്വതന്ത്രമായി ചിന്തിക്കൂ. അപ്പോൾ കാര്യങ്ങൽ താങ്കൾക്കും ഗ്രഹിക്കാവുന്നതേയുള്ളൂ.

    മറുപടിഇല്ലാതാക്കൂ
  9. 'നിങ്ങള്‍ നിങ്ങളുടെ ആക്രമണങ്ങളുടെ ശൈലിമാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.ഇന്നു ഇന്ത്യയില്‍ ബോംബ് വച്ചു ആളെ കൊന്നാല്‍ മാ‍ത്രമേ കേസുള്ളൂ എന്ന നഗ്ന സത്യം ഇനിയെങ്കിലും നിങ്ങള്‍ മനസില്ലാക്കുക.സംഘം ചേര്‍ന്നു നിങ്ങള്‍ക്കു നിങ്ങളുടെ ശത്രുക്കളുടെ വീടുകള്‍ ആക്രമിക്കാം.അവരുടെ ആരാധാനാലങ്ങള്‍ തകര്‍ക്കാം അവരുടെ ദൈവത്തിന്റെ കൈ വെട്ടാം ഇന്നു വാര്‍ത്തയില്‍ പള്ളി ആക്രമിച്ചു യേശുവിന്റെ കൈ വെട്ടിയിരിക്കുന്നത് കണ്ടു അവരുടെ സ്ത്രീകളെ അപമാനിക്കാം.ഇനി ഇതിനൊന്നും ആള്‍ബലമിലെങ്കില്‍ നിങ്ങള്‍ക്കു നിങ്ങളുടെ വഴി തന്നെ തുടരാം ദയവു ചെയ്ത് അത് വിളിച്ചു പറയാതിരിക്കുക.'



    കൊള്ളാം എനിക്കിഷ്ടമായി, "ശത്രുക്കള്‍ ,അവരുടെ ദൈവം,അവരുടെ പെണ്ണുങ്ങള്‍, അവരുടെ സമ്പത്ത്" എന്നീ പ്രയോഗങ്ങള്‍ എനിക്കു വല്ലാതെ ഇഷ്ടമായി ഇനിയും എഴുതുക.


    ****''''''"ഇനി ഇതിനൊന്നും ആള്‍ബലമിലെങ്കില്‍ നിങ്ങള്‍ക്കു നിങ്ങളുടെ വഴി തന്നെ തുടരാം ദയവു ചെയ്ത് അത് വിളിച്ചു പറയാതിരിക്കുക."'''''''*****

    എന്ന ഇതിലെ ആപ്തവാക്യം ഏറ്റവുമധികം ഇഷ്ടപ്പെട്ടു. ഓണം കഴിഞ്ഞു വന്നയുടനെ വായിക്കാന്‍ തെരഞ്ഞെടുത്ത പോസ്റ്റിനെപ്പറ്റി ഞാനഭിമാനിക്കുന്നു തുടര്‍ന്നും എഴുതുക.

    മറുപടിഇല്ലാതാക്കൂ
  10. ഡല്‍ഹിയിലെയും ബാഗ്ലൂരിലേയും ഒന്നുമറിയാത്ത പാവം ജനങ്ങളെ കൊന്നിട്ട് ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സംഘടയ്ക്കു എന്ത് നേടാനാണ് "
    കണ്ണടച്ചത്‌ കൊണ്ടു ഇരുട്ടവില്ല അഞ്ജാതാ... ഇസ്ലാമിക്‌ ഭീകരത എന്ന ഒരു സംഭവമേ ഇല്ല എന്ന് മനസ്സില്‍ നൂറു വട്ടം പറഞ്ഞതു കൊണ്ടു അത് ഇല്ലാതാവുന്നില്ല. അബ്ദുല്‍ സുഭാന്‍ ഖുറേഷിയെ പോലുള്ളവര്‍ (middle class 100% indian muslim youth brainwashed) എങ്ങിനെ ഉണ്ടാകുന്നു എന്നത് അറിയേണ്ട കാര്യമാണ്. ഏതാനും വര്‍ഷം മുന്‍പ് വരെ ഇന്ത്യയില്‍ നടന്നിരുന്ന ഭീകര പ്രവര്‍ത്തനങളില്‍ പാകിസ്ഥാന്‍, ബംഗ്ലാദേശ് പൌരന്മാര്‍ ഉള്‍പെട്ടിരുന്നു. BAD bombings ഇന്ത്യന്‍ മുസ്ലിം സഹോദരങ്ങളുടെ സംഭാവനയാണ് എന്നതാണ് പോലീസ് പുറത്തു വിട്ട വിവരങ്ങളില്‍ നിന്നും മനസിലാകുന്നത്‌. (ഇന്ത്യന്‍ പോലീസ് ശരിയല്ല... ബോംബിംഗ് സത്യത്തില്‍ അമേരിക്കന്‍ സിയോണ്‍ ഹൈന്ദവ പരിഷകളുടെ അജണ്ട ആണ്....സിമി പ്രവര്‍ത്തകര്‍ മാടപ്രാവുകള്‍ ആണ്...അന്യ ഗ്രഹ ജീവികള്‍ എന്നും ഭൂമിയില്‍ വന്നു പോകാറുണ്ട്... താങ്കള്‍ക്ക് ഇഷ്ടമുള്ളത് വിശ്വസിച്ചോളൂ...) പക്ഷെ ബോംബ് സ്പോടനങ്ങള്‍ ഇല്ലാതാവനമെങ്കില്‍ രണ്ടു കാര്യങ്ങള്‍ സംഭവിക്കണം.
    1) Elimination of terrorist cells from grass root level by force.
    2) Elimination of fear/hatred/ill feelings from muslim mind and muslims enjoying their state of living in India.
    രണ്ടും സുന്ദരമായ നടക്കാത്ത സ്വപ്‌നങ്ങള്‍... 60 വര്‍ഷത്തെ ചരിത്രം സാക്ഷി...

    മറുപടിഇല്ലാതാക്കൂ
  11. പ്രിയപ്പെട്ട ara ,
    നിങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുകയാണു. ഒരു സ്ഫോടനം നടന്നതിന്ന് ശേഷം നിങ്ങള്‍ എന്തെങ്കിലും ഒരു മുസ്ലിം പേരു (അതില്‍ ജിഹാദ് എന്നൊ ഇന്‍ശാ അള്ളാ എന്നൊ ഉള്‍പ്പെടുത്തണം) വിളിച്ചു പറഞു നോക്കു.അപ്പോള്‍ അറിയാം അതിന്റെ കഴിഞ 5 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും അതില്‍ പ്രവര്‍ത്തിക്കുന്ന സിമി ക്കാരെയും....

    മറുപടിഇല്ലാതാക്കൂ
  12. "
    1) Elimination of terrorist cells from grass root level by force.
    2) Elimination of fear/hatred/ill feelings from muslim mind and muslims enjoying their state of living in India.
    "
    വർഗ്ഗീയമായി ചിന്തിക്കാതിർക്കൂ മിസ്റ്റർ ആകാശ്. ഇന്ത്യൻ മുജാഹിദ്ദീൻ എന്നത് ഇന്ത്യൻ മുസ്ലീങ്ങൾക്കറിയാത്ത ഒരു സംഘടനയാൺ. ഇമെയിൽ സന്ദേശം അയക്കാൻ ഏത്കുട്ടിക്കും സാധിക്കും. ഒരു ഇമെയിൽ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ തീരുമാനിച്ചുറപ്പിക്കാറായിട്ടില്ല.

    ടെററിസ്റ്റുകളാണെന്ന് പറഞ്ഞ് എല്ലാ മുസ്ലീകളെയും ഗുജറാത്ത് മോഡൽ വധിക്കുകയോ അഭയാർത്ഥികളാക്കുകയോ വേണമെന്നാണോ താങ്കൾ അഗ്രഹിക്കുന്നത്?

    ഒരു കാര്യം മനസ്സിലാക്കുക .. ഇതിൽ നേട്ടം കൊയ്യുന്നവർ ബി.ജെ.പിയാ‍ണ്. നഷ്ടപെടുന്നത് മുസ്ലീങ്ങൾക്കും.

    കുറ്റം തെളിയിക്കപ്പെടുന്നത് വരെ ഒരാളും കുറ്റവാളിയല്ല.

    മറുപടിഇല്ലാതാക്കൂ
  13. അജ്ഞാതന്‍15 സെപ്റ്റംബർ, 2008

    ajnathante abhiprayathinu nandi.
    thangalum entho anweshanathil anennu thonnunnallo.

    മറുപടിഇല്ലാതാക്കൂ
  14. @ ചിന്തകൻ
    വർഗ്ഗീയമായി ചിന്തിക്കാതിർക്കൂ മിസ്റ്റർ ആകാശ്. ഇന്ത്യൻ മുജാഹിദ്ദീൻ എന്നത് ഇന്ത്യൻ മുസ്ലീങ്ങൾക്കറിയാത്ത ഒരു സംഘടനയാൺ. ഇമെയിൽ സന്ദേശം അയക്കാൻ ഏത്കുട്ടിക്കും സാധിക്കും. ഒരു ഇമെയിൽ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ തീരുമാനിച്ചുറപ്പിക്കാറായിട്ടില്ല.

    എന്ത് വര്‍ഗീയ ചിന്ത?? conspiracy theories ആര്‍ക്കും മെനയാം. വെറും ഒരു ഇമെയില്‍ സന്ദേശം അല്ല ചില വ്യക്തികളിലേക്ക് അന്വേഷണം നീട്ടുന്നത്. ഇന്ത്യൻ മുസ്ലിങ്ങള്‍ക്ക്‌ (all of them?) അറിയില്ല എന്നതാണോ ഇന്ത്യൻ മുജാഹിദ്ദീൻ ഒരു virtual organization ആണെന്ന് പറയാന്‍ കാരണം?

    ടെററിസ്റ്റുകളാണെന്ന് പറഞ്ഞ് എല്ലാ മുസ്ലീകളെയും ഗുജറാത്ത് മോഡൽ വധിക്കുകയോ അഭയാർത്ഥികളാക്കുകയോ വേണമെന്നാണോ താങ്കൾ അഗ്രഹിക്കുന്നത്?

    ഞാന്‍ ആഗ്രഹിക്കുന്നത് "muslims enjoying their state of living in India". അഥവാ ഹിന്ദുക്കള്‍ എന്നോ മുസ്ലിങ്ങള്‍ എന്നോ വ്യത്യാസം ഇല്ലാതെ എല്ലാവരും സന്തോഷമായി കഴിയുന്ന ഇന്ത്യ.

    കാര്യം മനസ്സിലാക്കുക .. ഇതിൽ നേട്ടം കൊയ്യുന്നവർ ബി.ജെ.പിയാ‍ണ്. നഷ്ടപെടുന്നത് മുസ്ലീങ്ങൾക്കും.

    നഷ്ടപ്പെടുന്നത് നിരപരാധികളായ പാവം ജനങ്ങള്‍ക്കാണ്. I B യും home ministry യും B J P യുടെ കൈയ്യില്‍ അല്ല. B J P നേട്ടം കൊയ്യാതിരിക്കേണ്ടത് ഇവ കയ്യാളുന്ന കൊണ്ഗ്രസിന്റെ ആവശ്യമല്ലേ?..പിന്നെ എന്തുകൊണ്ട് ഈ സ്ഫോടനങ്ങള്‍ നടത്തിയ ഹൈന്ദവ ഗ്രൂപ്പിന്റെ പേരു പുറത്തു വിടുന്നില്ല?

    താങ്കള്‍ സ്വയം വിശ്വസിപ്പിക്കാന്‍ ആഗ്രഹിക്കുന്നു എന്നതുകൊണ്ട്‌ മാത്രം സത്യം അതാവുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  15. “എന്ത് വര്‍ഗീയ ചിന്ത?? conspiracy theories ആര്‍ക്കും
    മെനയാം. വെറും ഒരു ഇമെയില്‍ സന്ദേശം അല്ല ചില
    വ്യക്തികളിലേക്ക് അന്വേഷണം നീട്ടുന്നത്. ഇന്ത്യൻ മുസ്ലിങ്ങള്‍ക്ക്‌
    (all of them?) അറിയില്ല എന്നതാണോ ഇന്ത്യൻ മുജാഹിദ്ദീൻ ഒരു
    virtual organization ആണെന്ന് പറയാന്‍ കാരണം?“

    1) ഞാന്‍ പറഞ്ഞല്ലോ. ഓരോ പ്രവര്‍ത്തിക്കും ഓരോ
    ലക്ഷ്യമുണ്ട്. അതിനാല്‍ ആ ലഷ്യങ്ങള്‍ കൂടി മനസ്സിലാക്കിയാല്‍
    മാത്രമേ സത്യ സന്ധമായ ഒരന്വേഷണം മുന്നോട്ട് പോവുകയുള്ളൂ.
    ഇയ്യിടെയായി ഏത് സ്ഫോടങ്ങള്‍ നടന്നാലും അത് ഏതെങ്കിലും
    ഒരു മുസ്ലിം പേരുള്ള സംഘടനയുമായി കൂട്ടിക്കെട്ടിയാണ്
    അന്വേഷണം തുടങ്ങുന്നത് തന്നെ. കുറച്ച് കാലം മുമ്പ് വരെ അത്
    ലഷ്കറെ ത്വയ്യിബയായിരുന്നു. അതായത് കുറ്റകൃത്യം നടന്ന ഉടനെ
    തന്നെ കുറ്റവാളികളെ തീരുമനിച്ചു കഴിഞ്ഞു. ഈ പ്രവണത
    മാറേണ്ടതുണ്ട്.

    "muslims enjoying their state of living in India". അഥവാ
    ഹിന്ദുക്കള്‍ എന്നോ മുസ്ലിങ്ങള്‍ എന്നോ വ്യത്യാസം ഇല്ലാതെ
    എല്ലാവരും സന്തോഷമായി കഴിയുന്ന ഇന്ത്യ.“

    താങ്കളെപോലെ ഈയുള്ളവനും ആത്മാര്‍ത്ഥമായി
    ആഗ്രഹിക്കുന്നത് മുസ്സിംങ്ങള്‍ എന്നോ ഹിന്ദുക്കള്‍ എന്നോ
    വിത്യാസമില്ലാതെ മനുഷ്യര്‍ എന്ന നിലക്ക് ഒരുമിച്ച് ജീവിക്കുന്ന
    ഇന്ത്യയെയാണ്. എന്നാല്‍ ഗുജറാത്തിലെയും ഒറീസയിലെയും
    ആയിരക്കണക്കായ പാവം മന്‍ഷ്യരെയും, ദില്ലിയിലും
    കറ്ണാടകയിലും ബോമ്പ് സ്ഫോടനങ്ങളില്‍ കൊല്ലപ്പെടുന്നവരെ
    പോലെ തന്നെ തുല്യരാണ്. നഷ്ടപെടുന്നവര്‍ മനുഷ്യരാണ്.
    സൃഷ്ടിച്ചത് ദൈവമാണെങ്കില്‍ എന്നെയും ആകാശിനെയും
    സൃഷ്ടിച്ചത് ഒരേ ദൈവമാണ്. അതിനാല്‍ തന്നെ ആരുടേ യോ
    താല്പര്യങ്ങള്‍ക്ക് വേണ്ടി പടവെട്ടവരേണ്ടവരല്ല നമ്മള്‍
    ഒരിക്കലും.

    “നഷ്ടപ്പെടുന്നത് നിരപരാധികളായ പാവം ജനങ്ങള്‍ക്കാണ്. I B യും
    home ministry യും B J P യുടെ കൈയ്യില്‍ അല്ല. B J P നേട്ടം

    കൊയ്യാതിരിക്കേണ്ടത് ഇവ കയ്യാളുന്ന കൊണ്ഗ്രസിന്റെ
    ആവശ്യമല്ലേ?..പിന്നെ എന്തുകൊണ്ട് ഈ സ്ഫോടനങ്ങള്‍
    നടത്തിയ ഹൈന്ദവ ഗ്രൂപ്പിന്റെ പേരു പുറത്തു വിടുന്നില്ല? “
    തീര്‍ച്ചയായും നഷ്ടപ്പെടുന്നതും പാവം ജനങ്ങള്‍ തന്നെയാണ്.
    സ്ഫോടനങ്ങളിലും കലാപങ്ങളിലും കഷ്ടതയനുഭവിച്ചവര്‍ക്കും
    അതിന്റെ പേരില്‍ അന്യായമായി വേട്ടയാടപെടുന്ന
    പാവങ്ങള്‍ക്കും.
    കൊണ്‍ഗ്രസ്സിനു എന്ത് ചെയ്യാന്‍ സാധിച്ചു എന്നത് ഗുജറാത്തിലും
    ഒറീസ്സയിലും എല്ലാം തന്നെ പലതവണ നാം കണ്ടതാണ്.
    മുസല്‍മാനെയോ കൃസ്ത്യാനിയെയോ കൊല്ലുന്നത്
    ഒരനുഗ്രഹമായി കാണുന്നു അവിടുത്തെ ഹിന്ദുക്കള്‍. അവരുടെ
    മനസ്സുകള്‍ അത്ര കണ്ട് വര്‍ഗീയവല്‍ക്കരിച്ചതിന്റെ
    കാരണങ്ങളും അതിന്റെ അന്വേഷണ റിപ്പോര്‍ട്ടുകളും എല്ലാം
    പഠിക്കേണ്ടത് തന്നെയാണ്. ഇവിടെയെല്ലാം പ്രത്യക്ഷ നേട്ടം ബിജെപിക്കായിരുന്നു എന്നും നാം കണ്ടതാണ്.

    ഐ.ബിയെ പോലുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ എത്രമാത്രം ന്യൂന പക്ഷ പ്രാതിനിധ്യമുണ്ടെന്ന് സച്ചാര്‍ റിപ്പോര്‍ട്ടില്‍ നാം കണ്ടാതാണ്.

    മറുപടിഇല്ലാതാക്കൂ
  16. ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന ഒരു സംഘടന ഇല്ലാ എന്ന് ഇന്ത്യന്‍ ഇന്റലിജെന്‍സ് പറഞ്ഞിട്ടില്ലാ. മറിച്ച്, സിമി എന്ന മത മൌലികവാദ / തീവ്രവാദി / ഫാസിസ്റ്റ് സംഘടനെയ നിരോധിച്ചതിനെ തുടര്‍ന്ന്, ആ സംഘടനയിലെ തീവ്രവാദി വിഭാഗം ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ച് തുടങി എന്നാണ് അവര്‍ പറയുന്നത്. SIMI എന്നതിലെ S, അവസാനത്തെ അക്ഷരമായ I എന്നിവ എടുത്ത് കളഞ്ഞ് IM എന്ന പേര്‍ സ്വീകരിച്ചു എന്നാണ് അവരുടെ കണ്ടെത്തല്‍. മുജാഹിദീന്‍ എന്ന് മാത്രം മതിയായിരുന്നു എങ്കിലും ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന പേര്‍ സ്വീകരിക്കാനുണ്ടായ കാരണം, സംഘടനയ്ക്ക് ഒരു പാന്‍ ഇസ്ലാമിക് പശ്ച്ചാത്തലത്തിന് പകരം ഒരു ഇന്ത്യന്‍ പശ്ച്ചാത്തലം കൊടുക്കേണ്ടതുണ്ടെന്നും, വിദേശ സഹായം പ്രത്യേകിച്ച് പാക്കിസ്ഥാനി ഐ എസ് എ സഹായം കിട്ടുന്നു എന്ന വാദം പ്രതിരോധിക്കാനുമാണ് എന്നാണ് ഇന്റെലിജെന്‍സ് നിഗമനം.

    ഇനി സിമിയുടെ അല്ലെങ്കില്‍ മുന്‍ സിമി പ്രവര്‍ത്തകരെ അറ്സ്റ്റ് ചെയ്താല്‍ പ്രശ്നങള്‍ ഉണ്ടാകില്ലാ എന്ന് പറയുന്നതും ശരിയല്ലാ. ഇന്നത്തെ The Hindu പത്രത്തില്‍ തന്നെ (സംഘപരിവാരുകാരും, വലതു പക്ഷക്കാരും, ഒരു കമ്മ്യൂണിസ്റ്റ് കൂലിയെഴുത്ത് പത്രമെന്നും, ജിഹാദി അനുകൂല പത്രമെന്നും, കൂസ്സിസ്റ്റ് പത്രമെന്നും വിശേഷിപ്പിക്കുന്നതാണ് ഈ പത്രം.)ഇത് സംബന്ധിച്ച ഒരു വാര്‍ത്തയുണ്ട്. ഉത്തര്‍പ്രദേശ് പുലീസ് ഈ സ്ഫോടനങളുടെ പ്രധാന സൂത്രധാരര്‍ എന്ന് വിശേഷിപ്പിക്കാവുന്ന, യു പിയിലെ Azamgarh സ്വദേശികളായ മൂന്ന് SIMI നേതാക്കളെ , അവരുടെ അറസ്റ്റ് വര്‍ഗീയ സംഘര്‍ഷത്തിന് വഴി തെളിക്കും എന്ന് ഭയന്ന് വേണ്ടെന്ന് വച്ചു എന്ന്. ഇതിന് മുന്‍പ് യു പിയില്‍ കോടതി കേന്ദ്രീകരിച്ച് ഒരു റിഹേഴ്സല്‍ സ്ഫോടനം നടത്തിയത്, Jaunpur സ്വദേശികളായ മുഹമ്മദ് ഖാലിദ് മുജാഹിദ്, താരിഖ് കാസ്മി എന്നിവരായിരുന്നു എന്ന് പുലീസ് കണ്ടെത്തിയിരുന്നു എന്നും പക്ഷെ അവരെ അറസ്റ്റ് ചെയ്തത്, പ്രാദേശിക മുസ്ലീമുകളുടെ അനവധി പ്രതിഷേധ സമരങള്‍ക്കിടയാക്കി എന്നും, അതു കൊണ്ട് തന്നെ യു പി ഭരണാ‍ാധികാരികള്‍ SIMI ക്ക് എതിരെയുള്ള അന്വേഷണം മന്ദഗതിയില്‍ ആക്കാന്‍ നിര്‍ദ്ദേശം നല്‍കി എന്നും, തത്ഫലമായി July 27 ലെ അഹ്മദാ ബാദിലെ സ്ഫോടനത്തിന് ചുക്കാന്‍ പിടിച്ച AZAMGARH സ്വദേശിയും, സിമി പ്രവര്‍ത്തകനുമായ ഖാസ്മി രക്ഷപെട്ടു എന്നും റിപ്പോര്‍ട്ട് തുടരുന്നു... പത്രങളിലും, മറ്റ് മീഡിയകളിലും ഇനിയും ഒരു പാടുണ്ട് സിമിയുടെയും, ഇന്ത്യന്‍ മുജാഹിദ്ദീനിന്റെയും , മറ്റ് ഇസ്ലാമിക തീവ്ര വാദ സംഘടനകളുടെയും വിവരങള്‍...

    അതു കൊണ്ട് തന്നെ സ്ഫോടനങളുമായി ബന്ധപ്പെട്ട് സിമി, ഇന്ത്യന്‍ മുജാഹിദ്ദീന്‍, ലക്ഷര്‍, തുടങിയ ഇസ്ലാമിക ഫാസിസ്റ്റുകള്‍ക്കെതിരെ അന്വേഷണം നടത്തിയാലൊ, അവരെ അറ്സ്റ്റ് ചെയ്താലോ, മുസ്ലീമുകള്‍ പീഡിപ്പിക്കപെട്ടുന്നു എന്ന ലൈനിലുള്ള വിലാപം പുറത്തെടുത്താല്‍ അത് ആത്യന്തികമായി ഇന്ത്യയിലെ സാധാരണ മുസ്ലീം പൌരന്മാരോട് (ഇസ്ലാമിക് ഖിലാഫത്തും, ഹുക്കുമത്ത് എ ഇലാഹിയും , ഒന്നും ആഗ്രഹിക്കാത്ത) ചെയ്യുന്ന ഏറ്റവും വലിയ പാതകമാവും എന്ന് മനസ്സിലാക്കുന്നത് നന്ന് എന്ന് മാത്രം പറയുന്നു.

    ഈ വിവരം കെട്ട ഇസ്ലാമിക ഫാസിസ്റ്റുകള്‍ ഇങനെ സ്ഫോട്നം നടത്തുമ്പോളും‍, അതിലും വിവരം കെട്ട ചിലര്‍, ഇസ്ലാമിക തീവ്രവാദം എന്ന ഒന്നു തന്നെ ഇല്ലാ, എന്ന മട്ടില്‍ , ഒരു വെള്ള പൂശല്‍ ശ്രമം നടത്തുമ്പോഴും, ഉള്ളില്‍ ചിരിക്കുന്നത്, ഹൈന്ദവ ഫാസിസ്റ്റുകള്‍ ആണ് എന്നതും മറക്കാതിരിക്കുക.

    മറുപടിഇല്ലാതാക്കൂ
  17. "അതു കൊണ്ട് തന്നെ സ്ഫോടനങളുമായി ബന്ധപ്പെട്ട് സിമി, ഇന്ത്യന്‍ മുജാഹിദ്ദീന്‍, ലക്ഷര്‍, തുടങിയ ഇസ്ലാമിക ഫാസിസ്റ്റുകള്‍ക്കെതിരെ അന്വേഷണം നടത്തിയാലൊ, അവരെ അറ്സ്റ്റ് ചെയ്താലോ, മുസ്ലീമുകള്‍ പീഡിപ്പിക്കപെട്ടുന്നു എന്ന ലൈനിലുള്ള വിലാപം പുറത്തെടുത്താല്‍ അത് ആത്യന്തികമായി ഇന്ത്യയിലെ സാധാരണ മുസ്ലീം പൌരന്മാരോട് (ഇസ്ലാമിക് ഖിലാഫത്തും, ഹുക്കുമത്ത് എ ഇലാഹിയും , ഒന്നും ആഗ്രഹിക്കാത്ത) ചെയ്യുന്ന ഏറ്റവും വലിയ പാതകമാവും എന്ന് മനസ്സിലാക്കുന്നത് നന്ന് എന്ന് മാത്രം പറയുന്നു."

    തെറ്റ് ആര് ചെയ്താലും അവര്‍ ശിക്ഷിക്കപ്പെടണമെന്ന് പറയുന്നത് ഒരു വിഭാഗത്തെ അനുകൂലിക്കാനാണെന്ന് കരുതുന്നത് ദുഷ്ട് മനസ്സുകള്‍ നിഷ്പക്ഷയുതെ മൂടുപടമണിഞ്ഞ് സത്യത്തില്‍ സഹായിക്കുന്നത് വര്‍ഗീയതയെയാണ്. അന്വേഷണം ഒരു പ്രത്യേക വിഭാഗത്തെ കേന്ദ്രീകരിച്ച് മാത്രമാകുന്നത് ശരിയല്ല എന്നാണ് ഇവിടെ സൂചിപ്പിച്ചത്.
    കെന്‍ ഹെവുഡിന്റെ കാര്യത്തില്‍ നടന്ന നാടകം നാം ഇവിടെ കണ്ടതാണ്.

    മറുപടിഇല്ലാതാക്കൂ
  18. നമ്മുടെ ബുദ്ധികൂറ്മന്മാരായ ഇന്റ്ലിജൻസും പോലീസുകാരും എന്തൊക്കെ വീരകൃത്യങ്ങളാണ് ജനങ്ങളെ രക്ഷിക്കാൻ ചെയ്തത് എന്ന്
    നമ്മുടെ ബുദ്ധികൂറ്മന്മാരായ ഇന്റ്ലിജൻസും പോലീസുകാരും എന്തൊക്കെ വീരകൃത്യങ്ങളാണ് ജനങ്ങളെ രക്ഷിക്കാൻ ചെയ്തത് എന്ന്
    ഇവിടെയും
    പിന്നെ ഇവിടെയും
    ഒന്ന് ക്ലിക്കി നോക്കൂ.

    മറുപടിഇല്ലാതാക്കൂ
  19. സ്ഫോടനങ്ങളുടെ പുകമറകളേക്കാള്‍ അഭ്യൂഹങ്ങളുടെ മുന്‍ വിധികളുടെ പുക മറയില്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ വീണ്ടും രക്ഷപ്പെടുന്ന അവസ്ഥ മാറേണ്ടതുണ്ട്‌. നമ്മുടെ നാട്ടില്‍ അരാജകത്വും ഭീകരാന്തരീക്ഷവും ഉണ്ടാക്കുന്ന ക്ഷുദ്ര ജീവികളെ മറ നീക്കി വെളിച്ചത്ത്‌ കൊണ്ട്‌ വരാനുള്ള സംവിധാനങ്ങള്‍ ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  20. കേരളത്തിലെ ആനുകാലികങ്ങള്‍ ഇസ് ലാമിനെ സ്ഥിരം കവര്‍ സ്റ്റോറിയാക്കിയിരിക്കുന്നത്
    ശരിയായ മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങള്‍ വശമുള്ളത് കൊണ്‍ടാണെന്ന് തോന്നുന്നു.
    ന്യൂസ് സ്റ്റാന്റില്‍ തൂങ്ങിക്കിടന്നാല്‍ പോരല്ലോ.വിറ്റു പോകണ്ടേ?

    ഇസ് ലാം എങ്ങോട്ട്?- ഒരു വാരികയുടെ തലക്കെട്ട്.
    ഇസ് ലാമിന്റെ ഭാവി-മറ്റൊരാനുകാലികം!
    ഭീകരതയും ഇസ്ലാമും-മറ്റൊന്ന്... കിടിലന്‍ കവര്‍ സ്റ്റോറികള്‍!
    തുടര്‍ന്ന് വായിക്കുക........

    മറുപടിഇല്ലാതാക്കൂ
  21. മതമെന്ന ഓപ്പിയം!! “ഞാൻ മുസ്ലിം നീ ഇന്തു” എന്നു പറഞ്ഞാലെ ചോര തിളക്കുന്ന ഒരു പാടാളെ ചുറ്റും കാണുന്നു. ഒരു കാര്യം വളരെ അവകാശത്തോടെ പറഞ്ഞോട്ടെ? മാറാടുകാരുടെ ഇടയിൽ ജോലി ചെയ്തിട്ടുണ്ട് ഞാൻ, ആ ജയിലിലെ പോലിസുകാരു കൂടി ഇതിനു സാക്ഷ്യം പറയും...അവരിൽ 90% പേരും നിഷ്ക്കളങ്കരാണ്. അവരിൽ ചെയ്തവരുണ്ട്, അവർ അതു സമ്മതിക്കുകയും ചെയ്യുന്നു. നാലു പേരു വെട്ടിയ വെട്ടിൽ മുറിയുന്നത് നൂറു കുടുംബങ്ങളും ഒരു രാജ്യവുമാകുന്നത് എന്തേ?
    മുസ്ലിങ്ങളൂടെ ഇടയിലുള്ള തീവ്രവാദികളേയും ഞാൻ കാണാറുണ്ട്, അവരെ പറ്റി എന്റെയ് ഉമ്മാമ്മ പറയുന്നതാ ശരി “ഖുർആനും ദീനും അല്ലാഹുവിനേയും അറിയാത്ത ഹംക്കുകൾ.” മതത്തെ കുറിച്ച് യാതൊരു അവബോധവുമില്ലാത്ത “അന്ധ”വിശ്വാസികളേ ചോരയിൽ മുക്കി ഹിന്ദുത്ത്വത്തിനും ഇസ്ലാമിനും നവോത്ഥാനം രചിക്കാൻ ഇറങ്ങി പുറപ്പെടൂ. വാളെടുത്തവൻ വാളാൽ...എപ്പോഴെങ്കിലും ഇതിലുള്ള ഏതെങ്കിലും ഹംക്കിനെ കോടതി കുറ്റക്കാരനായി കണ്ടെത്തിയാൽ തൂക്കി കൊല്ലണം!

    മറുപടിഇല്ലാതാക്കൂ
  22. അഹമ്മദാബാദ് സ്പോടനത്തില്‍ മരിച്ചവരില്‍ മുസ്ലിംഗളും പെടുന്നു.
    അപ്പോള്‍ ഇനി സിമിക്കാര്‍ ചെയ്യേണ്ട ഒരു കാര്യമുണ്ട് അവര്‍ എത്രയും പെട്ടെന്ന് ബജ്രംഗാദളില്‍ ചേരണം .കാരണം ബജ്രംഗാ ദള്‍ പ്രവര്‍ത്തകര്‍ ചെയ്യുന്ന എല്ലാ കാര്യന്‍ഗ്ഗാളും സ്വാഭാവിക പ്രതികരണമായേ കാണൂ. ഇപ്പോള്‍ സ്പോറ്റണത്തില്‍ മാത്രം ശ്രദ്ധയൂന്നിയ സിമിക്കാര്‍ക്കും ഇന്ത്യന്‍ മുജാഹിദീനും താഴെ പറയുന്ന കാര്യങ്ങള്‍ കൂടി ചെയ്യാം.
    1.ബലാത്സംഗം
    2.കൂട്ട ബലാത്സംഗം
    3.ശേഷം പെട്രോളൊഴിച്ച് കത്തിക്കാം
    4.വ്യദ്ധന്മാരെ മഴുവോ വാളോ(മുസ്ലിംഗള്‍) ഉപയോഗിച്ച് തല പിളര്‍ത്തി കൊല്ലാം.
    5.ഗര്‍ഭിണികള്‍ ഉണ്ടെങ്കില്‍ വയര്‍ കുത്തി ക്കീറി കുഞ്ഞിനെ പുറത്തെടുത്ത് വാളില്‍ മുനയില്‍ കുത്തി നിര്‍ത്താം.
    6.ഇതെല്ലാം കഴിഞ്ഞ് മുഖ്യമന്ത്രി മാരില്‍ നിന്നോ മറ്റൊ അഭിനന്ദനം ഏറ്റുവാങ്ങാം.
    7.ടാഡ പോട്ട മിസ ഇങ്ങനെയുള്ള ഒരു പുക്കാറും ഉണ്ടാവുകയും ഇല്ല.

    മറുപടിഇല്ലാതാക്കൂ
  23. ഏറെ ദിവസത്തിനു ശേഷമാണ്‌ ബൂലൊകത്തേക്കു വന്നത്‌. ആദ്യം വായിച്ച പോസ്റ്റ്‌ ഇത്‌. ഇന്ന്‌ ഇതിനു മുമ്പ്‌ വായിച്ചത്‌ചില ദേശീയ ഇന്‍ഗ്ളീഷ്‌ ദിനപത്രങ്ങളും. എല്ലാം ഡല്‍ഹി എഡീഷന്‍. എന്തൊക്കെ വിവരക്കേടാണേ അതില്‍ എഴുതി വെച്ചിരിക്കുന്നത്‌ എന്ന്‌ താങ്കളുടെ പോസ്റ്റും അതിലെ കമണ്റ്റ്‌സുകളും വായിച്ചപ്പോഴാണ്‌ എനിക്കു മനസ്സിലായത്‌.

    അറസ്റ്റ്‌ ചെയ്ത ഒരു ഭീകരപ്രവര്‍ത്തകനെ ഡല്‍ഹി പോലീസിനു കൈമാറുന്നു. അവനില്‍ നിന്നും ഒരു ലീഡും ലഭിക്കാത്തതിന്‍റെ ക്ഷീണം തീര്‍ക്കാന്‍ ഒരുഎന്‍കൌണ്‍ഡര്‍ ഒരു പോഷ്‌ ഏരിയയില്‍ പ്ളാന്‍ ചെയ്യുന്നു. ചിലരെ ബോധ പൂര്‍വം അപമാനിക്കാന്‍ എഴുപതോളം പേരെ വെടിവെച്ചു കൊന്ന മോഹന്‍ ചന്ദ്‌ ശര്‍മ്മ നിഷ്ക്കളങ്കരായ ചില കോളേജ്‌ വിദ്യാര്‍ഥികള്‍ താമസിക്കുന്നവാടക വീട്ടിന്‍റെ കവാടത്തില്‍ ചെന്ന്‌ സ്വയം വെടിവെച്ചു മരിക്കുന്നു. (പനി പിടിച്ച്‌ ആശുപത്രിയില്‍ കിടക്കുന്ന മകനെക്കുറിച്ചുള്ള ഡിപ്രഷനുമാകാം.) നിഷ്ക്കളങ്കരായ ചില വിദ്യാര്‍ഥികളെ വെടിവെച്ചു കൊല്ലുന്നു, ചിലരെ അറസ്റ്റ്‌ ചെയ്യുന്നു. അവരില്‍ നിന്നും ലീഡ്‌ ഒന്നും കിട്ടാത്തതു കൊണ്ട്‌ ബോംബ്‌ ആക്രമണത്തിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളെക്കുറിച്ചും കഥകള്‍ഉണ്ടാക്കുന്നു. അതിന്‍റെ വിവരങ്ങളും ഭീകരനേതാക്കളോടൊപ്പം നില്‍ക്കുന്ന അവരുടെ ചിത്രങ്ങളുമുള്ള ലാപ്‌ ടോപ്പ്‌ അവിടെ ഇടുന്നു. കൂടെ അവര്‍ ഉണ്ടാക്കിയപല fake ഐ.ഡി. പ്രൂഫുകളും AK 47. പോരാത്തതിനു അവരുടെ മോബൈല്‍ ഫോണുകളിലേക്കു ജൈയ്പ്പൂറില്‍ പോട്ടിയ സൈക്കിള്‍ ബോംബുകളുടെ പൊട്ടുന്നതിനു മുമ്പുള്ള ചിത്രങ്ങളും. ഹോ.. ഈ പോസ്റ്റ്‌ വായിച്ചില്ലെങ്കില്‍ ഇതൊന്നും അറിയില്ലായിരുന്നു. നന്ദി.

    ഇതിനു മുന്‍പ്‌ ഒരു മന്ത്രി )സുഖ്‌ റാം) പറഞ്ഞപ്പോഴാണ്‌ അയാളുടെ വീട്ടില്‍ നിന്നുംമൂന്നു കോടി രൂപയുടെ നോട്ടുകെട്ടുകള്‍ പിടിച്ചെടുത്തതിലെ സൂത്രം പിടികിട്ടിയത്‌. അയാളെ കുടുക്കാന്‍ എതിരാളികള്‍ ചാക്കുകെട്ടുകളിലാക്കി അവിടെ കൊണ്ടുചെന്നിട്ടതായിരുന്നത്രെ. അപ്പോള്‍ ഒരു വിവരദോഷി പത്രപ്രവര്‍ത്തകന്‍റെ ചോദ്യം "പിടിപ്പിക്കാന്‍ ഒരു ചെറിയ ചാക്കില്‍ കുറച്ച്‌ കാശല്ലേ ഇടുക. ?"മന്ത്രി ഉടന്‍ കാര്യം വ്യക്തമാക്കി. കാശ്‌ കൂടുമ്പോഴല്ലേ ആരോപണത്തിനുവെയ്റ്റു കൂടൂ. അതുകൊണ്ടാ അവര്‍ ആരോപണത്തിന്‍റെ വെയ്റ്റ്‌ നാലഞ്ചുചാക്കുകളില്‍ മൂന്നു കോടിയുടേതാക്കിയതത്രെ.

    അല്ല, പറയുന്നതും പോസ്റ്റുന്നതും നാം വിശ്വസിക്കണമല്ലോ. അതിനല്ലേ നമ്മുടെ ബുദ്ധി.

    മറുപടിഇല്ലാതാക്കൂ
  24. ലോകത്ത്‌ നടന്നുകൊണ്ടിരികുന്നത്‌ ശ്രദ്ധിച്ചാൽ ഒരു കാര്യം മനസിലാക്കാം, ക്രൂരതകൾ ചെയ്യുന്നവരിൽ ഏതാണ്ടെല്ലവരും തന്നെ ഏതെങ്കിലും മതവിശ്വാസിയായിരിക്കും.ആതു പോലെ നിരീശ്വരവാദികളെക്കൊണ്ട്‌ ആർക്കും ഒരു ഉപദ്രവവും ഇതുവരെ കേട്ടിട്ടില്ല...
    ആർക്കും മനസ്സിലാകത്ത ഭാഷയിലെന്തിനാ ഇതൊക്കെ എഴുതിയുണ്ടാക്കിയത്‌? കണ്ണും ബ്രഹ്‌മാണ്ടവും ഒക്കെ അവിടെ നിക്കട്ടെ.എല്ലാ മനുഷ്യർക്കും മനസ്സിലാകുന്ന ഭാഷയിൽ എഴുതുവാൻ പോലും ഈ ദൈവങ്ങൾക്കു കഴിവില്ലേ?(മതഗ്രന്ഥങ്ങൾ അറബി സംസ്കൃതം ഹീബ്രു ഭാഷയിലാണല്ലോ)അതോ ആ ഭാഷകൾ അറിയത്തവർക്ക്‌ വിശ്വാസം വേണ്ടന്നാണോ?
    അജ്ഞാതന്‍....പറഞ്ഞു...
    ഏതാഘോഷം വന്നാലും കോഴിക്കിരിക്ക പൊറുതിയില്ല എന്നു പറഞ്ഞ പോലെയാണ് സിമിയുടെ ഇപ്പോഴത്തെ അവസ്ഥ.ഇന്ത്യയില്‍ ആരു ബോംബ് പൊട്ടിച്ചാലും അതു സിമിയുടെ പേരിലായാലും മറ്റേതു സംഘടയുടെ പേരിലായാലും ആദ്യം അറസ്റ്റ് ചെയുന്നത് മുന്‍ സിമി പ്രവത്തകരെയാണ്.

    ബോംബു പൊട്ടിയതിലും മറ്റും ഒരു ദു:ഖവുമില്ല, സിമിയെ പോലീസ്‌ പിടിച്ചതിനേ വിഷമമുള്ളൂ.ഇതാണോ "ദൈവമേ" അങ്ങു ഉണ്ടാക്കിയ വിശ്വാസം???

    മറുപടിഇല്ലാതാക്കൂ
  25. അജ്ഞാതന്‍26 സെപ്റ്റംബർ, 2008

    ഇതിലെ ഒന്നു പോകു http://2vartthamaanam.blogspot.com/2008/09/blog-post_25.html

    മറുപടിഇല്ലാതാക്കൂ
  26. അജ്ഞാതന്‍26 സെപ്റ്റംബർ, 2008

    thankalkku swanthamayi anweshana sankhadana undo..? ithonnum cheythathu SIMI alla, ramsan maasathil cheythathinal muslim perulla allu polumakilla ennokke thankal parayunnundallo? Ningalude postil prakadamaya vikaram, muslingale upadravikkunnu athinu sarkarum policum koottu nikkunnu ennanu. Ithu thanneyanu bomb pottikkunnavarkkum vendathu. Ithu polulla ezhuthukal vaayikkuka kooduthal muslingal bheekara pravarthanathinu iranguka. thankalude ee note book vaayichal angane oru vikaram varilla ennu thankalkku urappu parayan pattumo?

    മറുപടിഇല്ലാതാക്കൂ
  27. ഇതൊന്നും ചെയ്ത് സിമിയല്ല എന്നു ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല.ആവാം ആവാതിരിക്കാം..അതു കണ്ടെത്തേണ്ടത് പോലീസ് ആണ്.വെറും സംശയത്തിന്റെ പേരില്‍ ആരെയും പീഡിപിക്കരുതെന്ന അഭിപ്രായം മാത്രമേ എനിക്കുള്ളൂ.താങ്കള്‍ പറഞ്ഞതു പോലെയുള്ള വികാരം ഉണ്ടാക്കിയിട്ട് അവര്‍ക്കെന്തു നേടാനാണ് എന്നു കൂടി ഒന്നു പറഞ്ഞു തന്നാല്‍ നന്നായിരുന്നു.ഈ ബ്ലോഗിലെ പോസ്റ്റുകള്‍ താങ്കള്‍ ഒന്നു വായിച്ചു നോക്കിയിട്ടു പറയൂ..ഇതില്‍ ഏതൊക്കെ വായിച്ചാലാണ് ഒരാള്‍ തീവ്രവാദിയാകുക ?

    മറുപടിഇല്ലാതാക്കൂ
  28. ശരിയാണ്‌ അജ്ഞാതന്‍ എന്തൊക്കെയോ പുകമറയുണ്ട്‌. സത്യം എന്നെങ്കിലും പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം. അതു വരെ പക്ഷെ ഊഹൊപൊഹങ്ങള്‍ കൂടുതല്‍ പ്രചരിപ്പിച്ച്‌ സുമനസ്സുകളില്‍ കാലൂഷ്യമുണ്ടാക്കാതിരിക്കാന്‍ നമുക്കു ശ്രമിക്കാം. രംദാന്‍ മാസത്തില്‍ ഒരു മുസ്ലിം നാമധാരി പോലും ഇത്തരം അതിക്രമം ചെയ്യില്ലാ എന്നൊരു വിശ്വാസം എനിക്കുമുണ്ടായിരുന്നു അപ്പോല്‍ പാകിസ്ഥാനില്‍ ഈ മാസം പൊട്ടിയ ബോംബുകളോ? പരസ്പരം ആക്രോശം മുഴക്കിയിട്ട്‌ ഒരു കാര്യമില്ല. നമുക്കു മുന്‍പില്‍ ഇപ്പോഴുള്ള പ്രധാന പ്രശ്നം ഇന്ത്യയിലും ഈയടുത്തായി കേരളത്തിലും ഹിന്ദു മുസ്ലിം സമുദായങ്ങള്‍ പരസ്പരം അകന്നു കൊണ്ടിരിക്കുന്നു എന്നതാണ്‌. ഒരു പാടു മുസ്ലിം സുഹ്രുത്തുക്കളുള്ള അവരുടെയെല്ലാം കുടുമ്പത്തെ സ്വന്തം കുടുമ്പത്തെ പോലെ സ്നേഹിക്കുന്ന ഒരു ഹിന്ദു എന്ന നിലയില്‍ ഇതെന്നെ വല്ലാതെ വേദനിപ്പിക്കുന്നു. അതിന്‌ ഒരു പ്രതിവിധിയായി നമുക്കെന്തുചെയ്യാന്‍ കഴിയും. ഒരു വന്‍ വിപത്ത്‌ നമ്മെ നോക്കി കണ്ണുരുട്ടി കാട്ടുമ്പോള്‍ അതിനെതിരെ ഒരു കൂട്ടായ്മയുണ്ടാക്കേണ്ട നമ്മള്‍ ഇങ്ങിനെ പോരടിക്കുകയാണോ. വല്ലപ്പോഴുമെങ്കിലെങ്കിലും ബ്ലോഗുകളില്‍ നിന്ന് പക്വതയുടെ ശബ്ദം ഉയരേണ്ടെ?

    മറുപടിഇല്ലാതാക്കൂ
  29. അജ്ഞാതന്‍29 സെപ്റ്റംബർ, 2008

    Thankalude postil udaneelam athu maathramanu cheythirikkunnathu. Vaayichal undakunna vikaram aanu njan paranjathu. Simiyalle cheythathu, avare veruthe kroosikkunnu enna mattilanu kaaryangal.
    Ee commentil paranja abhiprayamalla postil kaanunnathu.
    Avarkenthu nedananu? ningal kannadachu iruttakkaruthu. Talibanum, LeTyum okke enthu nedanano nokkunnathu athu thanne. Ennittum manasilayillenkil avarudeyokke situkalil poyi nokkiyal manasilakum.Oru muslim rashtram aanu avarude lakshyam, thankale polulla kaazhchapadalla avarudethu. pakshe oru kaaryam manasilakkuka, avar islam mathathe hijack cheyyan sramikkunna muslingal thanneyanu. Hindu mathathe hijack cheyyan nokkunna bajrang dal pole thanne.
    Njan ee orotta poste vaayichittullu. Ee postinodu enikku thonniya vikaramanu njan paranjathu.

    മറുപടിഇല്ലാതാക്കൂ
  30. പ്രിയ സന്‍സരന്‍,

    സിമിയെ ഒരിക്കലും ഞാന്‍ വെള്ള പൂശാന്‍ ശ്രമിച്ചിട്ടില്ല.പക്ഷെ ഞാന്‍ ഒന്നു ചോദിച്ചോട്ടെ ഈ ഇന്ത്യാ മഹാ രാജത്തു സിമി മാത്രമാണോ ഭീരക സംഘടനായി ഉള്ളത് ?ഒരു ബോംബ് ആക്രമണമുണ്ടായാല്‍ എന്തു കൊണ്ട് അവരെ മാത്രം അറസ്റ്റ് ചെയുന്നു...മറ്റു സംഘടനകളെയോ പാര്‍ട്ടികളെയോ സംശയത്തിന്റെ പേരില്‍ കൂടി ചോദ്യം ചെയുന്നില്ലല്ലോ...ആരാണ് കുറ്റം ചെയ്തതെന്നു തെളിയുന്നതിനു മുന്‍പ്പു തന്നെ കുറ്റം ചിലരുടെ മേല്‍ ചാര്‍ത്താന്‍ പോലീസ് ബോധപൂര്‍വം ശ്രമിക്കുന്നു...അതിനെ കുറിച്ചു മാത്രമാണ് ഞാന്‍ പറഞ്ഞത്... തെറ്റു ചെയ്തവര്‍ ആരായാലും ശിക്ഷിക്കപെടുക തന്നെ വേണം...

    മറുപടിഇല്ലാതാക്കൂ
  31. അജ്ഞാതന്‍30 സെപ്റ്റംബർ, 2008

    Kuttam theliyikkan vendiyalle Suspectsine arrest cheyyunnathu. Pinne enthinu SIMI pravarthakare maathram arrest cheyyunnu ennu chodichal, oro aakramanathinum oru reethi undakum, sfodanathinu enthupayogichu ennokke. Udaharanathinu LeT aanenkil avar veeryam koodiya RDX aanu mikkavarum upayogikkunnathu. Ippo nadanna sfodanavum, munpu SIMI nadathiya sfodanavum thammil bandhamundu. Ithokke pathrathil vaayicharinjathanu. Enikku thelivu tharan pattilla.

    Pinne SIMI yude thudakka kaalathu pravarthicha palarum ezhuthiya panktikalilum SIMIyude ippozhathe avasthaye vimarsichittundu. Sthapakanaya Siddiqui polum."Siddiqi now says he has no links with SIMI because the organisation has been hijacked by radical elements". Randu divasam munpu Times of Indiayil vanna oru articlilum undayirunnu ithe pole. @00 thil SIMI ban cheythu kazhinjappo SIMIyile radical elements nethrutham ettaduthennum pravarthanam underground aayennum.
    Ithellam kootti vaayichal SIMIyude pravarthakare veruthe peedippikkunnu ennu parayan pattilla. Ithu vaayichu nokku
    http://www.rediff.com/news/2006/jul/13george.htm
    ithum vaayikku
    http://in.rediff.com/news/2003/sep/02inter.htm

    Pinne thankal thanne chodichallo, Simi maathramano bheekara sankhadana ennu? alla, ishtam poleyundu. Pakshe oru bheekara sankhadanayile aalukale arrest cheythal enthanathil ithra vallya thettu ? Enthayalum avar bheekaravaadikalalle?

    Thankalude mattoru postil paranjathu vaayichu; SIMIyum, IM umokke ini vaalu eduthu iranganamennu, bomb pottikkaruthu. Ingane compare cheyyendathano ithokke? Kuttam cheytha SIMIyum, IMum, BajrangDalum okke kuttakaranu. Allandu ningal parayunnathu pole avar angane cheythallo, ningalum ingane cheytholu enna reethiyilulla samsaram baalishamanu.Aa oru postil thanne ningalude kaapadyam veiliyil vannille?

    മറുപടിഇല്ലാതാക്കൂ
  32. പ്രിയ സുഹൃത്തെ ,

    എന്താണ് താങ്കള്‍ ഉദ്ദേശിക്കുന്നത്?ഒരായിരം വട്ടം ഞാന്‍ പറഞ്ഞു ഞാന്‍ ഒരു ഭീരക സംഘടനേയും ന്യായീകരിക്കുന്നില്ല.സിമിയായാലും ഇന്ത്യന്‍ മുജാഹിദ്ദിന്‍ ആയാലും RSS NDF ആയാലും എനിക്ക് ഒന്നു തന്നെയാണ്.മതത്തിന്റെ പേരില്‍ ഒരു കൂട്ടരുടേയും വര്‍ഗീയത ഞാന്‍ ന്യായീകരിക്കുന്നില്ല.എന്നു ചുരുക്കം.

    എന്റെ ഈ പോസ്റ്റ് ഏതെങ്കിലും സിമി പ്രവര്‍ത്തകരോ ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരോ വായിക്കുന്നുണ്ടെങ്കില്‍ അവരോട് ഒരു വാക്ക്.നിങ്ങള്‍ നിങ്ങളുടെ ആക്രമണങ്ങളുടെ ശൈലിമാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.ഇന്നു ഇന്ത്യയില്‍ ബോംബ് വച്ചു ആളെ കൊന്നാല്‍ മാ‍ത്രമേ കേസുള്ളൂ എന്ന നഗ്ന സത്യം ഇനിയെങ്കിലും നിങ്ങള്‍ മനസില്ലാക്കുക.സംഘം ചേര്‍ന്നു നിങ്ങള്‍ക്കു നിങ്ങളുടെ ശത്രുക്കളുടെ വീടുകള്‍ ആക്രമിക്കാം.അവരുടെ ആരാധാനാലങ്ങള്‍ തകര്‍ക്കാം അവരുടെ ദൈവത്തിന്റെ കൈ വെട്ടാം[ഇന്നു വാര്‍ത്തയില്‍ പള്ളി ആക്രമിച്ചു യേശുവിന്റെ കൈ വെട്ടിയിരിക്കുന്നത് കണ്ടു]അവരുടെ സ്ത്രീകളെ അപമാനിക്കാം.ഇനി ഇതിനൊന്നും ആള്‍ബലമിലെങ്കില്‍ നിങ്ങള്‍ക്കു നിങ്ങളുടെ വഴി തന്നെ തുടരാം ദയവു ചെയ്ത് അത് വിളിച്ചു പറയാതിരിക്കുക

    ഇതു കൊണ്ട് ഞാന്‍ സിമിയേയും മറ്റും അനുകൂലിക്കുന്നെന്നും അവരോട് വാളുകൊണ്ട് ആളെ കൊല്ലാനും ആണ് പറഞ്ഞത് എന്നാണ് താങ്കള്‍ മനസിലാക്കിയതെങ്കില്‍ അതെന്റെ കുഴപ്പമല്ല.....ഭീകരതപ്രവര്‍ത്തിയോടുള്ള ഗവണ്മെന്റിന്റെ ഇരട്ട താപ്പ് നയം ആണ് ഞാന്‍ മുകളിലെ വരികളില്‍ ഉദ്ദേശിച്ചത്.ഇനിയും താങ്കള്‍ക്കതു മനസിലായില്ലെങ്കില്‍ എനിക്കൊന്നും പറയാന്‍ ഇല്ല.

    പിന്നെ സ്ഫോടനങ്ങളുടെ സാമ്യതയെ പറ്റി പറഞ്ഞല്ലോ.നിരോധം നീക്കി കിട്ടാന്‍ ശ്രമിക്കുന്ന സിമിയെ അതില്‍ നിന്നകറ്റാന്‍ ആരെങ്കിലും ബോധപൂര്‍വ്വം അങ്ങനെ ചെയുന്നതാണ് എന്നു ചിന്തിച്ചാല്‍ അതില്‍ തെറ്റുണ്ടോ?കൊല്ലപെട്ട യുവാക്കള്‍ സിമി പ്രവര്‍ത്തകര്‍ ആണോ സുഹൃത്തെ.അവര്‍ ഏതു ഭീകര സംഘടയുടെ പ്രവര്‍ത്തകര്‍ ആണ്?സിമിയോ ഹുജിയോ അതോ ഇന്ത്യന്‍ മുജാഹിദ്ദീനോ?ഭീരക സംഘടയുടെ നേതാവ് എന്നു പറഞ്ഞ് ദിവസം കുറേ ആയല്ലോ അവരെ കൊന്നിട്ട് എന്നിട്ടും എന്തെ ഇതുവരെ ബോംബ് സ്ഫോടനങ്ങള്‍ കുറയാത്തത്...ഡല്‍ഹിയില്‍ വീണ്ടും സ്ഫോടനങ്ങള്‍ നടന്നല്ലോ..ആ‍രാണാവോ അതിന്റെ ഉത്തരവാദികള്‍?സിമിയുടെ മുന്‍ നിര നേതാക്കളെ മൊത്തം അറസ്റ്റ് ചെയ്തല്ലോ.എന്നിട്ടും എന്തെ ഇതുവരെ കാര്യമായ അന്വേഷണ പുരോഗതികള്‍ ഉണ്ടാവാത്തെ?നേതാക്കള്‍ മുഴുവന്‍ അറസ്റ്റിലായിട്ടും എന്തെ ഇപ്പോഴും സ്ഫോടനങ്ങള്‍ നടക്കുന്നത്?

    ഇനിയും കുറേ ആളുകളെ അറസ്റ്റ് ചെയാനുണ്ടെന്നും അവര്‍ മുഴുവന്‍ അറസ്റ്റിലായാല്‍ സ്ഫോടങ്ങള്‍ നിലക്കും എന്നാണ് താങ്കളുടെ ഉത്തരമെങ്കില്‍ അങ്ങനെ തന്നെയാവട്ടെ...കണ്ണടച്ചു ഇരുട്ടാക്കി മുറിയിലെ ലൈറ്റും ഓഫ് ചെയ്തു ഇരുന്നോള്ളൂ....പോലീസ് ബോധപൂര്‍വ്വം സൃഷ്ടിക്കുന്ന പുകമറയില്‍ സുരക്ഷിതരാണെന്ന ബോധത്തോടെ ഉറങ്ങിക്കോള്ളൂ...യഥാര്‍ത്ഥ കുറ്റവാളികള്‍ ഇനിയും പുറത്താണെന്ന സത്യം മനസിലാക്കൂ... അജ്ഞാതന്‍ എന്ന തൂലികാനാമം മാത്രമേയുള്ളൂ സുഹൃത്തെ,ആ മുഖമൂടിക്കു പിന്നില്‍ ഒരു കാപട്യവുമില്ല...ഈ ബ്ലോഗില്‍ എഴുതിയിരിക്കുന്ന പോസ്റ്റുകള്‍ മുഴുവന്‍ എന്റെ ചിന്തകള്‍ തന്നെയാണ്...ശരിയെന്നു തോന്നിയതു കൊണ്ട് തന്നെയാണ് ഇതൊക്കെ എഴുതിയതും...ഇതൊക്കെ വായിച്ചിട്ട് താ‍ങ്കള്‍ക്കു ഞാന്‍ സിമിയെ സ്പ്പോര്‍ട്ട് ചെയുകയാണ് എന്നു തോന്നുന്നുവെങ്കില്‍ എനിക്ക് കൂടുതല്‍ ഒന്നും പറയാന്‍ ഇല്ല.

    ഒന്നു മാത്രം മനസിലാക്കുക..ഇന്ത്യയില്‍ ഇന്നു നടക്കുന്ന സ്ഫോടങ്ങള്‍ വര്‍ഗീയ ദ്രുവീകരണം മാത്രമാണ് ലക്ഷ്യം വയ്ക്കുന്നത്..ഇന്ത്യയെ വര്‍ഗീയവത്കരിക്കുന്നതിലൂടെ ആര്‍ക്കാണ് നേട്ടം എന്നു സ്വയം ചിന്തിക്കുക.അതിലൂടെ അര്‍ക്കാണ് അധികാരം ലഭിക്കുക ? ഹിന്ദുകള്‍ കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ ചെറിയ സ്ഫോടങ്ങള്‍ നടത്തി വര്‍ഗീയ ദ്രുവീകരണം ഉണ്ടാക്കുന്നതിലൂടെ ആര്‍ക്കാണ് ലാഭമുണ്ടാക്കാന്‍ കഴിയുക...?lakshre tauiba യുമായി ബന്ധം ഉണ്ടെന്നു പറയപ്പെടുന്ന സംഘടകള്‍ക്കു ആര്‍ഡിയക്സ് കിട്ടില്ല എന്നു താങ്കള്‍ കരുതുന്നുവോ,അവര്‍ക്കു ഉഗ്രശേഷിയുള്ള സ്ഫോടനങ്ങള്‍ നടത്താന്‍ കഴിയില്ലെന്നാണോ താങ്കള്‍ കരുതുന്നത്?സുഹൃത്തെ ആദ്യം കണ്ണു തുറന്നൊന്നു ബുദ്ധി ഉപയോഗിച്ചൊന്നു ചിന്തിക്കുക..ഈ സ്ഫോടങ്ങള്‍ ആളുകളെ കൊന്നൊടുക്കാന്‍ അല്ല,മറിച്ചു പരിഭ്രാന്തി പരത്തി പലതും നേടാനാണ്.കുളം കലക്കി മീല്‍ പിടിക്കുന്നത് പോലെ!!

    ഇനിയും മനസിലായിലെങ്കില്‍ ,സമ്മതിക്കുന്നു.!!ഞാന്‍ ഒരു തീവ്രവാദിയാണ്,സിമിയുടെ കേരളത്തില്‍ ബോംബ് വച്ചു ആളെ കൊല്ലാ‍ന്‍ ഏര്‍പ്പാടാക്കിയിരിക്കുന്നത് എന്നെയാണ്.അല്ലാതെ ഞാന്‍ എന്തു ചെയ്യാന്‍...

    മറുപടിഇല്ലാതാക്കൂ
  33. എനിക്കൊന്നും പറയാനാവുന്നില്ല..നല്ലതു മാത്രം വരട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുക മാത്രം ചെയ്യുന്നു.

    മറുപടിഇല്ലാതാക്കൂ
  34. എനിക്കൊന്നും പറയാനാവുന്നില്ല..നല്ലതു മാത്രം വരട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുക മാത്രം ചെയ്യുന്നു.

    മറുപടിഇല്ലാതാക്കൂ
  35. അജ്ഞാതന്‍27 ഒക്‌ടോബർ, 2008

    kurachu divasamayi ithile vannittu..

    ippo sfodana varthakalokke kuranjallo...ippo malayali theevravadikalude varthakalanallo kooduthal...

    idakku nammude surakshayude pukamara srishtikkunna policukar , hindu sankhadanayile moonnalu pere arrest cheythu malegav sambhavathinte peril. athavarkku abadham pattiyathavum.
    Oru punekkaran s/w engineer( working for zimbra, yahoo) oru peerbhoy, varsham 19 laksham vaangikkunnavan arrestilayi. avane arrest cheythappo enthayirunnu pukilu, avan anganathavanalla, ellarum koodi kudukki, policinte irattathappu, bhgyam ivide post onnum kandilla. ippo avan kuttam sammathikkukayum, maappusakshiyakan pokukayum cheyyunnu.

    boologathil verevideyo vaayichu, bajrang dal, RSS nu orissayil oru pankumailla, etho randu tribal vibhagangal thammilulla adi maathramanu, nammude pathrangal valachodichathanennu.

    ningalkkokke ore chinthagathiyanu. Ningalude communitye , allenkil mathavibhagathe governmentum, policum anyayamayi peedipikkunnu enna thonnal. Police aakramathil marikkunnavar swantham aalukal aakumbo angane thonunnathu swabhavikam. Pakshe enthu kondu governmentine viswasichu kooda? sheriyanu , thiranjeduppinu vendi nyoonapakshathineyum, bhooripakshathineyum okke avaru kootu pidikkarundu..ennalum ikkaryathil governmentinu irattathappillennu viswasikkananenikku thalparyam.

    thankalude postil "swantham aalukal"e kollunnathilulla amarsham aanu mukhyamayittullathu. athanu ingane okke parayan thonniyathu. Swantham aalkkarayalum avar kuttakaaraakam.athu thirichariyuka.

    മറുപടിഇല്ലാതാക്കൂ
  36. എല്ലാ മത ഗ്രന്ഥങ്ങളും എടുത്തു പരിശോധിച്ചാല്‍ യുദ്ധത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാവുന്നതാണ്.ഹിന്ദു ധര്‍മാമോ,ഇസ്ലാമോ, ക്രിസ്തു മതമോ ഇതില്‍ ഭിന്നരല്ല.എന്നാല്‍ ഞാന്‍ നോക്കിയിടത്തോളം ഒരു മതവും നിരപരാധികളെ കൊല്ലുവാനോ പീടിപ്പിക്കുവാണോ പറയുന്നില്ല. എന്നാല്‍ ചില സ്ഥാപിത താല്പര്യകാര്‍ മതത്തിന്റെ പേരിലുള്ള തീവ്രവാദം മുസ്ലിംകള്‍ക്ക് മാത്രം സംവരണം ചെയ്യാപെട ഒന്നായിട്ടാണ് കാണുന്നത്. അത് തെറ്റാണെന്ന് ഇപ്പോള്‍ പലരും ഒളിഞ്ഞും തെളിഞും സമ്മദിച്ചു തുടങ്ങിയിട്ടുണ്ട് .അറിഞ്ഞില്ലേ...എല്ലാ മുസ്ലിംകളും ഭീകരര്‍ അല്ല,എന്നാല്‍ എല്ലാ ഭീകരരും മുസ്ലിംകലാണ് എന്ന ആപ്ത വാക്യം ലബൊരടറിയില്‍ വികസിപിച്ചു എടുത്ത സംഖ പരിവാര്‍ ഇപ്പോള്‍ പറയുന്നു അത് തെറ്റാണെന്ന് പോലും .കാരണം മലെഗാവിലെ നായിക നായകന്മാരായ പ്രഖ്യാസിന്ഘും കേണല്‍ പുരോഹിതും ഇസ്ലാം സ്വീകരിച്ചിട്ടില്ല എന്നതാണ് കാരണം .
    ഞാന്‍ നേരത്തെ സൂചിപ‌ിച്ച പോലെ മതങ്ങള്‍ തീവ്രവാദത്തിനു വളം വച്ചു കൊടുക്കുന്നില്ല.മറിച്ചു ചില സ്ഥാപിത താല്പര്യക്കാര്‍ അതിനെ ദുരുപയോഗം ചെയ്യുന്നുണ്ട് . ഇനി അതല്ല ഇസ്ലാം തീവ്രവാദത്തിനു തണല്‍ നല്കുന്നു എന്ന അഭിപ്രായം ആര്‍കെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ ചില കണക്കുകള്‍ നിരത്താം ...നിങ്ങള്‍ തന്നെ തീരുമാനിക്കുക


    1
    >എല്ലാവരെയും കൊല്ലുക, ദൈവം കുറ്റവാളികളെ വേര്‍തിരിക്കും എന്ന് ആക്രോശിച്ചു കൊണ്ടു കുരിശു യുദ്ധം നടത്തിയവര്‍ കൊന്നവരുടെ എണ്ണം കണക്കാക്കുക.
    >മറ്റൊരു കുരിശ് യുദ്ധം എന്ന് അവകാശപെട്ടു കൊണ്ടു ബുഷ് നടത്തിയ അഫ്ഗാന്‍ -ഇറാക്ക് യുദ്ധങ്ങളില്‍ കൊല്ലപെട്ടവരുടെ എണ്ണം കൂടി കണക്കാക്കുക..(വിയത്നാം ,ഹിരോഷിമ തുടങ്ങിയ യുദ്ധങ്ങളെ തല്‍കാലം എണ്ണുന്നില്ല)
    >സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിനിവേശങ്ങളില്‍ കൊലചെയ്യപട്ട സ്വാതന്ത്ര്യ സമര പോരാളികളെ എണ്ണുക..
    >സ്വയം രണ്ടാം യേശു എന്നവകാശപെട്ട ഹിറ്റ്ലര്‍ കൊന്നവരുടെ എണ്ണം എടുക്കുക
    >ഇവിടെയെല്ലാം rape ചെയ്യപെട്ട സ്ത്രീകളുടെ എണ്ണവും എടുക്കുക

    2
    >ഹിന്ദു ധര്‍മ്മത്തെ സംരക്ഷിക്കുവാന്‍ എന്ന് അവകാശപെട്ടുകൊണ്ട് ഫാസിസ്റ്റുകള്‍ നടപിലാക്കിയ ,ഭീവണ്ടി,ഭഗല്‍പൂര്‍,ബോംബെ,ഗുജറാത്‌,ഒറീസ്സ,സംഭവങ്ങളില്‍ ക്രുരമായി കൊലചെയ്യപെട്ട മനുഷ്യരുടെ എണ്ണം എടുക്കുക.
    >അവിടങ്ങളില്‍ rape ചെയ്യപ്പെട്ട കന്യസ്ത്രീകളുടെയും മുസ്ലിംസ്ത്രീകളുടെയും എണ്ണം കണക്കാക്കുക

    3

    >മതമില്ലാത്ത,ദൈവമില്ലാത്ത നിരീശ്വരവാദികള്‍, സോവ്യറ്റ് രാജ്യങ്ങള്‍ ഉള്‍പെടെയുള്ള രാഷ്ട്രങ്ങളില്‍ നടത്തിയ നരനായാട്ടില്‍ മരിച്ചവരുടെ എണ്ണം എത്ര.
    >ഇവിടെയെല്ലാം rape ചെയ്യപെട്ട സ്ത്രീകളുടെ എണ്ണവും എടുക്കുക

    4


    >മുസ്ലിം എന്ന് അവകാശപെടുന്നവര്‍ നടത്തിയ ആക്രമണങ്ങളില്‍ മരിച്ചവര്‍ എത്ര
    >അവര്‍ rape ചെയ്ത സ്ത്രീകളുടെ എണ്ണം എത്ര?

    കണക്കെടുത്ത് കഴിഞ്ഞെങ്കി‌ല്‍ നമുക്കു നോക്കാം ....... ഏത് മതത്തിനാണ് first price . ഏത് ഇസതിനാണ് second price. ഏത് ദര്‍ശനതിനാണ് third price .


    അന്‍സാര്‍ തേവലക്കര
    സൌദിഅറേബ്യ
    http://anzar-thevalakkara.blogspot.com

    മറുപടിഇല്ലാതാക്കൂ

വായിച്ചു നോക്കിയോ..??..മടിക്കാതെ പറഞ്ഞോളൂ അഭിപ്രായം.....