2008, ജൂലൈ 31, വ്യാഴാഴ്‌ച

നുണ ബോംബ് പിടിച്ചാല്‍ ശിക്ഷ ഉറപ്പ്

ഫോണില്‍ നുണ ബോംബുകള്‍ പൊട്ടിച്ച് ആളെ വിരട്ടുന്നവര്‍ സൂക്ഷിക്കുക. നിങ്ങള്‍ പിടിയിലായാല്‍ രണ്ടു വര്‍ഷം അഴിയെണ്ണേണ്ടി വരും. ഫോണില്‍ വ്യാജ ഭീഷണി മുഴക്കുന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. ഐ.പി.സി. 182, ഐ.പി.സി. 507 വകുപ്പുകള്‍ പ്രകാരം കേസെടുക്കും. കുറ്റം തെളിഞ്ഞാല്‍ രണ്ടുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. കുട്ടികളാണ് ഈ തെറ്റ് ചെയ്യുന്നതെങ്കില്‍ ശിക്ഷ കുറയുമെങ്കിലും പോലിസിന്റെ അന്വേഷണവും തെളിവെടുപ്പും നിരീക്ഷണവുമൊക്കെയായി രക്ഷിതാക്കള്‍ അടക്കം കെണിയിലാവും.

ഇന്റര്‍നെറ്റ് വഴി ഭീഷണി മുഴക്കിയാല്‍ കമ്പ്യൂട്ടര്‍ പോലിസ് കണ്ടുകെട്ടുയും ചെയ്യും. ഇനി ആരുമറിയാതെ രക്ഷപ്പെടാമെന്നു കരുതിയാല്‍ അതും സാധ്യമല്ല. വ്യാജഭീഷണി വന്ന ഫോണോ മൊബൈല്‍ഫോണോ കമ്പ്യൂട്ടറോ ലോകത്തെവിടെയായാലും ഒരു ദിവസത്തിനുള്ളില്‍ കണ്ടെത്താന്‍ ഇപ്പോള്‍ പോലിസിനു കഴിയും. മാത്തറ സ്കൂളില്‍ കഴിഞ്ഞദിവസം ബോംബ് ഭീഷണി മുഴക്കിയ അജ്ഞാതന്‍[ഈ അജ്ഞാതന്‍ ഞാന്‍ അല്ല...സത്യം] ഇങ്ങനെ വലയിലായിക്കഴിഞ്ഞു. വ്യാജ ഭീഷണികള്‍ പെരുകിയ സാഹചര്യത്തില്‍ ഇവക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താന്‍ പോലിസ് തയാറായിക്കഴിഞ്ഞു.

11 അഭിപ്രായങ്ങൾ:

  1. ഫോണില്‍ നുണ ബോംബുകള്‍ പൊട്ടിച്ച് ആളെ വിരട്ടുന്നവര്‍ സൂക്ഷിക്കുക.

    മറുപടിഇല്ലാതാക്കൂ
  2. “വ്യാജഭീഷണി വന്ന ഫോണോ മൊബൈല്‍ഫോണോ കമ്പ്യൂട്ടറോ ലോകത്തെവിടെയായാലും ഒരു ദിവസത്തിനുള്ളില്‍ കണ്ടെത്താന്‍ ഇപ്പോള്‍ പോലിസിനു കഴിയും.“

    പോലീസിനു കഴിയും, അവറ് കഴിവുള്ളവറ് തന്നെ പക്ഷെ... അഴിമതി അതാണു നമ്മുടെ ശാപം.

    അല്ലങ്കിൽ ഇത്രയും കഴിവും സാങ്കേതിക മികവുമുള്ള പോലീസ് പല കേസുകളിലും “പപപ്പം” കളിക്കുന്നതെന്തിനു.

    മറുപടിഇല്ലാതാക്കൂ
  3. കളിച്ചു കളിച്ച് കാര്യമാകും എന്നര്‍ത്ഥം, അല്ലേ?

    മറുപടിഇല്ലാതാക്കൂ
  4. എന്റെ അഭിപ്രായത്തില് ഇതു പോലുല്ലത്തിനു ജയില് ശിക്ഷ കൂടാതെ നിര്ബന്ടിത സാമൂഹ്യ സേവനവും നല്കണം.ഉദാഹരണം -:
    ൧)ബസ്സ് സ്ടാണ്ടിലെ ടോയ്ലെറ്റ് ക്ലീന് ചെയ്യല്. (അവന്റെ ജന്മത്തിലെ മുഴുവന് പാപവും തീരുമ്)
    ൨)ടൌവ്ന് റോഡ്സൈട്ലെ ചപ്പു ചവറുകള് നീക്കമ് ചെയ്യല്.
    ൩)സര്ക്കാര് ച്ച്സുപത്രികള് ക്ലീന് ചെയ്യല് മുതലായവ.

    മറുപടിഇല്ലാതാക്കൂ
  5. സംഗതി ഒക്കെ ശരിയാ..പക്ഷേ എന്റെ ഫോണ്‍ മോട്ടിച്ചോണ്ടു പോയി ആ ഫോണില്‍ കൂടെ എന്നെ വിളിച്ച ഒരു പരട്ട കള്ളനെ പിടിക്കാന്‍ നമ്മുടെ പോലീസിനായില്ല..അതിനു ആണ്‍പിള്ളേര്‍ വേണ്ടി വന്നു..

    മറുപടിഇല്ലാതാക്കൂ
  6. പോലീസ്‌ സ്റ്റേഷന്‍റെ മുന്‍പില്‍ നേരില്‍ ചെന്നു നിന്നു ചീത്ത വിളിച്ചാല്‍ അവര്‍ ഓടിച്ചിട്ടു പിടിക്കും. ഇടിയും കിട്ടും. പക്ഷേ അവര്‍ക്കു പിടി കിട്ടിയില്ലെങ്കില്‍ തപ്പിയെടുക്കാന്‍ കുറച്ചു സമയമെടുക്കും. എന്നാല്‍ കമ്പ്യൂട്ടര്‍, ഫോണ്‍ തുടങ്ങിയ പുലിവാലുകളിലൂടെ ഈ പണി ചെയ്താല്‍ അവര്‍ക്കു പണി കുറഞ്ഞു കിട്ടും. അത്ര എളുപ്പമാണ് കാര്യങ്ങള്‍. ശിക്ഷയും കടുത്തതായിരിക്കും. ജാമ്യം കിട്ടില്ല എന്നൊരു ഏടാകൂടവും കൂട്ടിനു കാണും. ഇനി അതുമല്ല അവന്‍റെ ജീവിതകാലത്തു പിന്നെ സമാധാനം എന്നൊന്നുണ്ടാകില്ല. തമാശക്കു ചെയ്യുന്നതായിരിക്കും ചിലപ്പോള്‍ പക്ഷേ നിയമം തമാശയായി കാണില്ല ഇതൊന്നും.

    മറുപടിഇല്ലാതാക്കൂ
  7. വ്യാജ പ്രസ്താവനകല്‍ ഇറക്കി എല്ലാവരെയും കഴുതകളാക്കുന്ന കള്ള രാഷ്ടീയക്കാരെ ശിക്ഷിക്കാന്‍ ഇവിടെ വല്ല നിയമവും ഉണ്ടോ...

    കാന്താരി ചേച്ചി യൂ സെഡ് ഇറ്റ്..ഹ ഹ..

    മറുപടിഇല്ലാതാക്കൂ
  8. പ്രശോബ് പറഞ്ഞ പോലത്തെ ശിക്ഷകള്‍ വരണം..എന്നാലെ ഇവന്മാര്‍ പഠിക്കൂ...

    മറുപടിഇല്ലാതാക്കൂ
  9. വായിച്ചു നോക്കി.
    കൊള്ളാം.

    മറുപടിഇല്ലാതാക്കൂ
  10. ഇത്തരം അജ്ഞാതരെ(താങ്കളെയല്ല) പോലീസ്സ് തിരഞ്ഞു കൊണ്ടിരിക്കുകയാണു സ്നേഹിതാ.രക്ഷിതാക്കളിലൂടെ ഈ സന്ദേശം കുട്ടികളും അറിയട്ടെ.

    മറുപടിഇല്ലാതാക്കൂ
  11. പേടിപ്പിച്ചു കളഞ്ഞല്ലോ... പാപി. :)

    മറുപടിഇല്ലാതാക്കൂ

വായിച്ചു നോക്കിയോ..??..മടിക്കാതെ പറഞ്ഞോളൂ അഭിപ്രായം.....