2008, മേയ് 29, വ്യാഴാഴ്‌ച

ചരിത്രം

അന്നത്തെ ചരിത്രം ക്ലാസ്സില്‍ ഇന്ത്യയിലെ ഒരു പ്രധാന പട്ടണത്തെക്കുറിച്ചും അവിടുത്തെ ജനങ്ങളെ കുറിച്ചും അവരുടെ ജീവിത രീതികളെക്കുറിച്ചും വേണുഗോപാലന്‍ മാഷ് നന്നായി ക്ലാസ്സ് എടുത്തുത്തനിരുന്നു.ക്ലാസിനു ശേഷം കുറച്ചു ചോദ്യങള്‍ ഹോം work ആയി തരികയും ചെയ്തു. പിറ്റേന്നു ചരിത്രം പിരിയടിന്റെ സമയമായപ്പോള്‍ മാഷ് ഞങ്ങളുടെ റൂമിലേക്ക്‌ വന്നെങ്കിലും പതിവിനു വിപരീതമായി ഹോം വര്‍ക്കിനെക്കുറിച്ചോന്നും ചോദിച്ചില്ല. ഞങ്ങള്‍ക്ക് അത്ഭുതമായി.ഹോം വര്‍ക്കിന്റെ കാര്യത്തില്‍ കണിശക്കാരനായ മാഷ് ഇന്നെന്താണ് ഒന്നും ചോദിക്കാതിരുന്നത്.അല്പ നേരത്തെ ഇടവേളയ്ക്കു ശേഷം അദ്ദേഹം തന്നെ ഞങ്ങളോട് പറയാന്‍ തുടങ്ങി. നിങ്ങള്‍ക്ക് ഞാന്‍ ഇന്നലെ തന്ന ചോദ്യങ്ങല്‍ക്കെല്ലാം ഉത്തരമെഴുതിയിട്ടുനടെന്നറിയാം.പക്ഷെ എന്ത് ചെയ്യാം .ഞാന്‍ ഇന്നലെ പഠിപ്പിച്ചു തന്ന ആ പട്ടണമുണ്ടെല്ലോ ? ഇന്നലെ പാതിരാത്രിക്കുണ്ടായ വന്‍ ഭുകമ്പത്തില്‍ നിശ്ശെഷം തകര്‍ന്നുപോയി.ആയതിനാല്‍ ഇന്നലെ പാതിരാത്രി വരെ മാത്രമേ നിങ്ങളുടെ ഉത്തരങള്‍ ശരിയായിരുന്നുള്ളു‌.മാഷിന്റെ മറുപടി കേട്ടു ഞങ്ങള്‍ തരിച്ചിരുന്നു പോയി .....

11 അഭിപ്രായങ്ങൾ:

  1. ഞാന്‍ ഇന്നലെ പഠിപ്പിച്ചു തന്ന ആ പട്ടണമുണ്ടെല്ലോ ? ഇന്നലെ പാതിരാത്രിക്കുണ്ടായ വന്‍ ഭുകമ്പത്തില്‍ നിശ്ശെഷം തകര്‍ന്നുപോയി.ആയതിനാല്‍ ഇന്നലെ പാതിരാത്രി വരെ മാത്രമേ നിങ്ങളുടെ ഉത്തരങള്‍ ശരിയായിരുന്നുള്ളു‌.മാഷിന്റെ മറുപടി കേട്ടു ഞങ്ങള്‍ തരിച്ചിരുന്നു പോയി .....

    മറുപടിഇല്ലാതാക്കൂ
  2. ബൂലോകത്തേക്കു സ്വാഗതം ഷിബു.

    ഈ പോസ്റ്റില്‍ പരഞ്ഞതു സത്യമോ ഷിബു? ഏതു പട്ടണമാ അത്?

    മറുപടിഇല്ലാതാക്കൂ
  3. ചരിത്രങ്ങള്‍ ഉണ്ടാകുന്നത് പ്രകൃതിയുടെ പ്രകൃതമാണ്, പക്ഷെ അത് ക്ഷണ നേരം കൊണ്ടുണ്ടാകുന്നത് പ്രാകൃതമായി തോന്നുന്നു, അങ്ങനെയല്ലെങ്കിലും.
    പുതിയ ബ്ലോഗിന്‍ ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. നന്നായിട്ടുണ്ട്.വെല്‍ക്കം

    മറുപടിഇല്ലാതാക്കൂ
  5. ഷിബു, ഏതാ ആ പട്ടണം.

    ചരിത്രം എന്നും നിലനില്‍ക്കും...എന്തൊക്കെ സംഭവിച്ചാലും...

    മറുപടിഇല്ലാതാക്കൂ
  6. മനുഷ്യന്‍ സഹസ്രബ്ദങ്ങള്‍കൊണ്ട് കെട്ടിപ്പടുക്കുന്ന നഗരങ്ങളും ചരിത്രവും തൂത്തെറിയാന്‍ പ്രകൃതിക്ക് നിമിഷങ്ങള്‍കൊണ്ട് കഴിയുന്നു.

    മറുപടിഇല്ലാതാക്കൂ
  7. വെല്‍കം. ഈ ബ്ലോഗ് സെറ്റപ്പ് നല്ലരസമുണ്ട്. പോസ്റ്റും കൊള്ളാംട്ടോ.

    മറുപടിഇല്ലാതാക്കൂ
  8. ഹെലൊ എനിക്ക് പി സി സെക്യൂരിറ്റ്യുടെ കീ അയച്ചു തരുമല്ലോ? revathinandakumar@gamil.com

    മറുപടിഇല്ലാതാക്കൂ
  9. പക്ഷെ എന്ത് ചെയ്യാം .ഞാന്‍ ഇന്നലെ പഠിപ്പിച്ചു തന്ന ആ പട്ടണമുണ്ടെല്ലോ ? ഇന്നലെ പാതിരാത്രിക്കുണ്ടായ വന്‍ ഭുകമ്പത്തില്‍ നിശ്ശെഷം തകര്‍ന്നുപോയി. കെള്ളാം കെള്ളാം

    മറുപടിഇല്ലാതാക്കൂ
  10. പക്ഷെ എന്ത് ചെയ്യാം .ഞാന്‍ ഇന്നലെ പഠിപ്പിച്ചു തന്ന ആ പട്ടണമുണ്ടെല്ലോ ? ഇന്നലെ പാതിരാത്രിക്കുണ്ടായ വന്‍ ഭുകമ്പത്തില്‍ നിശ്ശെഷം തകര്‍ന്നുപോയി കെള്ളാം കെള്ളാം

    മറുപടിഇല്ലാതാക്കൂ

വായിച്ചു നോക്കിയോ..??..മടിക്കാതെ പറഞ്ഞോളൂ അഭിപ്രായം.....