2008, സെപ്റ്റംബർ 11, വ്യാഴാഴ്‌ച

ദൈവത്തിനു കത്തെഴുതുന്നവള്‍

 പോസ്റ്റിന്റെ പ്രേരണ എന്റെ ഒരു കൂട്ടുക്കാരിയാണ്.ഒരു സാധാ‍രണ കുട്ടിയെ പോലെ തന്നെയാണ് അവളും.ഒരിക്കല്‍ കോളേജ് ലൈബ്രറിയില്‍ അവളുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ അവളുടെ ബുക്കിന്റെ ഇടയില്‍ നിന്നും ഒരു പേപര്‍ നിലത്തു വീണു.ദിവസങ്ങളോളം ഭക്ഷണം കാണാത്ത ഒരു കുട്ടി ബിരിയാണി കണ്ട പോലെ അവള്‍ ആ പേപര്‍ ചാടിയെടുത്തു ബുക്കില്‍ വച്ച.എന്താണന്നു ചോദിച്ചപ്പോള്‍ ഒന്നുമില്ല എന്നു പറഞ്ഞു ഒഴിഞ്ഞു മാറി.ഞാന്‍ കരുതി വല്ല പ്രണയലേഖനവും ആയിരിക്കുമെന്ന്.ചോദിച്ചപ്പോള്‍ അതല്ല എന്നു പറഞ്ഞു.കുറേ നിര്‍ബന്ധിച്ചപ്പോള്‍ മടിയോടെ ആ പേപ്പര്‍ എനിക്കു തന്നു.പേപര്‍ തുറന്നു വായിച്ച ഞാന്‍ ഒന്നു ഞെട്ടി.സത്യത്തില്‍ ആ കത്തു ദൈവത്തിനായിരുന്നു.അവളുടെ സങ്കടങ്ങളും പരിഭവങ്ങളും ഒരു സുഹ്യത്തിനെന്ന പോലെ അവള്‍ ദൈവത്തിനെഴുതിയിരിക്കുന്നു.മുഴുവന്‍ വായിച്ച ശേഷം എന്തിനാണ് ഇങ്ങനെ എഴുതിയതെന്നു ചോദിച്ചപ്പോള്‍ ചെറുപ്പം മുതല്‍ക്കുള്ള ശീലമാണെന്നും സങ്കടമോ മറ്റോ വരുമ്പോള്‍ ഇത്തരത്തില്‍ എഴുതുന്നത് മനസ്സിനു വളരെ ആശ്വാസം നല്‍കാറുണ്ടെന്നും പറഞ്ഞു.

ഞാന്‍ പല തരക്കാരെ കണ്ടിട്ടുണ്ട്.സങ്കടം വരുമ്പോള്‍ ചൂടാകുന്നവരെയും മിണ്ടാതിരിക്കുന്നവരേയും കരയുന്നവരേയും മറ്റും എന്നാല്‍ ഇതൊരു വ്യത്യസ്ഥാനുഭവമായിരുന്നു.

9 അഭിപ്രായങ്ങൾ:

  1. ഞാന്‍ പല തരക്കാരെ കണ്ടിട്ടുണ്ട്.സങ്കടം വരുമ്പോള്‍ ചൂടാകുന്നവരെയും മിണ്ടാതിരിക്കുന്നവരേയും കരയുന്നവരേയും മറ്റും എന്നാല്‍ ഇതൊരു വ്യത്യസ്ഥാനുഭവമായിരുന്നു

    മറുപടിഇല്ലാതാക്കൂ
  2. ഓണക്കാഴ്ച്ചയായ് കൂടി ഞാന്‍ ഈ പോസ്റ്റ് കാണുന്നു! നന്നായിരിക്കുന്നു.ഇന്ന് ഉത്രാടം നാളെ തിരുവോണം നമുക്ക് സ്നേഹം കൊണ്ടൊരു പൂക്കളമൊരുക്കി നന്മയാകുന്ന മാവേലിയെ വരവേല്‍ക്കാം
    എല്ലാ ബൂലോകര്‍ക്കും,
    ഭൂലോകര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  3. ഇതൊക്കെ ആ ദൈവം അറിയുന്നുണ്ടാകുമോ...

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍,
    അതി പുതുമയുണ്ടോ,ഇല്ലെന്നു തോന്നുന്നു. മനസ്സിലുള്ള പ്രാര്‍ഥനകള്‍ എഴുതി സൂക്ഷിക്കുക!! എതായാലും ഇഷ്ടപ്പെട്ടു.

    ലോകത്തെവിടെയെങ്കിലും ദൈവം നേരിട്ടു മണിയോഡര്‍ കൈപ്പറ്റുന്നതു കേട്ടിട്ടുണ്ടോ?

    ഒരു പോസ്റ്റോഫീസില്‍ ഉണ്ടു, ശബരിമല സന്നിധാനം പോസ്റ്റില്‍.
    സ്വാമി അയ്യപ്പന്‍, ശബരിമല എന്നെ പേരില്‍ മണിയോഡറൊ കത്തോ വന്നാല്‍ അവിടെ വാങ്ങുന്നതായിരിക്കും.

    മറുപടിഇല്ലാതാക്കൂ
  5. അനില്‍ ,


    ആ കത്തു വായിക്കണം..ശരിക്കും നമ്മുടെ ആത്മാര്‍ത്ഥ സുഹ്യത്തിനോട് വിഷമങ്ങള്‍ പറയുന്ന പോലെയാണ് അതെഴുതിയിരിക്കുന്നത്

    മറുപടിഇല്ലാതാക്കൂ
  6. ഇതൊരു നല്ല മാര്‍ഗ്ഗമായി എനിക്കും തോന്നുന്നു.വിഷമങ്ങള്‍ കത്തിന്റെ രൂപത്തില്‍ ദൈവത്തിനു എഴുതിയ പെണ്‍കുട്ടികളേ പറ്റി കഥകളില്‍ വായിച്ചിട്ടുണ്ട്.പക്ഷേ യഥാര്‍ഥ ജീവിതത്തിലും അങ്ങനെ ഒരു സംഭവം..ആരോടെങ്കിലും എല്ലാം തുറന്ന് പറഞ്ഞില്ലെങ്കില്‍ മനുഷ്യന് ഭ്രാന്തായി പോവില്ലേ.എല്ലാം പങ്കു വെക്കാന്‍ പറ്റുന്ന ആത്മ സുഹൃത്തുക്കള്‍ ഇല്ലാഞ്ഞിട്ടാവും ആ കുട്ടി അങ്ങനെ ദൈവത്തിനു കത്തെഴുതിയത്..സ്വന്തം വിഷമം മറക്കാന്‍ നല്ലൊരു മാര്‍ഗ്ഗം തന്നെയാണ് ആ കുട്ടി ചെയ്തത്.

    മറുപടിഇല്ലാതാക്കൂ
  7. ഇതൊരു നല്ല ആശയം തന്നെ.. ആ കത്ത് കൂടെ പോസ്റ്റാമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  8. mmmmmmmmm...........kollaaaaaam.......ini athe vazhiyullu...manushyarodu paranjhittu kaaryamillennu thonnunnu........

    മറുപടിഇല്ലാതാക്കൂ
  9. ഡിഗ്രിക്ക് എന്റെ ബാച്ചിലുണ്ടായിരുന്ന ജാന്‍സി- നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ ക്യാമ്പില്‍ ഒരുമിച്ചു താമസിക്കുമ്പോളാണത് ഞാന്‍ മനസ്സിലാക്കിയത്.
    എല്ലാദിവസവും വൈകിട്ട്,
    അവള്‍ യേശുവിനോട്
    വര്‍ത്തമാനം പറയും
    ഏറ്റവും ഒടുവില്‍,
    ‘യേശൂ, നീ നാളെ വെളുപ്പിന് എന്നെ വിളിച്ചേക്കണേ’
    എന്നു പറഞ്ഞു കിടക്കും. കൃത്യമായി ഉണരുകയും ചെയ്യും.
    ദൈവത്തോട് സംസാരിക്കുന്നവരും എഴുത്തെഴുതുന്നവരും ദൈവത്തെ പഴിക്കുന്നവരും ദൈവത്തെ പുകഴ്ത്തുന്നവരുമൊക്കെ ധാരാളം.നന്നായി പോസ്റ്റ്

    മറുപടിഇല്ലാതാക്കൂ

വായിച്ചു നോക്കിയോ..??..മടിക്കാതെ പറഞ്ഞോളൂ അഭിപ്രായം.....