2008, ജൂലൈ 31, വ്യാഴാഴ്‌ച

നുണ ബോംബ് പിടിച്ചാല്‍ ശിക്ഷ ഉറപ്പ്

ഫോണില്‍ നുണ ബോംബുകള്‍ പൊട്ടിച്ച് ആളെ വിരട്ടുന്നവര്‍ സൂക്ഷിക്കുക. നിങ്ങള്‍ പിടിയിലായാല്‍ രണ്ടു വര്‍ഷം അഴിയെണ്ണേണ്ടി വരും. ഫോണില്‍ വ്യാജ ഭീഷണി മുഴക്കുന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. ഐ.പി.സി. 182, ഐ.പി.സി. 507 വകുപ്പുകള്‍ പ്രകാരം കേസെടുക്കും. കുറ്റം തെളിഞ്ഞാല്‍ രണ്ടുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. കുട്ടികളാണ് ഈ തെറ്റ് ചെയ്യുന്നതെങ്കില്‍ ശിക്ഷ കുറയുമെങ്കിലും പോലിസിന്റെ അന്വേഷണവും തെളിവെടുപ്പും നിരീക്ഷണവുമൊക്കെയായി രക്ഷിതാക്കള്‍ അടക്കം കെണിയിലാവും.

ഇന്റര്‍നെറ്റ് വഴി ഭീഷണി മുഴക്കിയാല്‍ കമ്പ്യൂട്ടര്‍ പോലിസ് കണ്ടുകെട്ടുയും ചെയ്യും. ഇനി ആരുമറിയാതെ രക്ഷപ്പെടാമെന്നു കരുതിയാല്‍ അതും സാധ്യമല്ല. വ്യാജഭീഷണി വന്ന ഫോണോ മൊബൈല്‍ഫോണോ കമ്പ്യൂട്ടറോ ലോകത്തെവിടെയായാലും ഒരു ദിവസത്തിനുള്ളില്‍ കണ്ടെത്താന്‍ ഇപ്പോള്‍ പോലിസിനു കഴിയും. മാത്തറ സ്കൂളില്‍ കഴിഞ്ഞദിവസം ബോംബ് ഭീഷണി മുഴക്കിയ അജ്ഞാതന്‍[ഈ അജ്ഞാതന്‍ ഞാന്‍ അല്ല...സത്യം] ഇങ്ങനെ വലയിലായിക്കഴിഞ്ഞു. വ്യാജ ഭീഷണികള്‍ പെരുകിയ സാഹചര്യത്തില്‍ ഇവക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താന്‍ പോലിസ് തയാറായിക്കഴിഞ്ഞു.
Read More...

2008, ജൂലൈ 19, ശനിയാഴ്‌ച

ആ‍ഘോഷിച്ചു മറക്കാം ഈ ഗുരുഹത്യ

ക്ലസ്റ്റര്‍ യോഗസ്ഥലത്തുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ അധ്യാപകന്‍ മരിച്ചു. മലപ്പുറം വാലിലാപ്പുഴ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ജയിംസ്‌ അഗസ്‌റ്റിനാണ്‌ മരിച്ചത്‌.“

വൈക്കുന്നേരത്തോടെ പുറത്തു വന്ന ഈ വാർത്ത പതിവു പോലെ നമ്മുടെ ചാനലുകൾ ആഘോഷിച്ചു..... പല പ്രമുഖരും അഭിപ്രായങ്ങൾ പറഞ്ഞു...ചിലതു താഴെ കൊടുക്കുന്നു..

#സംഭവം അപലപനീയം - മുഖ്യമന്ത്രി

#സംഭവം നിർഭാഗ്യകരം - എം പി പോൾ

#ഉമ്മൻ ചാണ്ടി ഉത്തരവാദിത്തം ഏൽക്കണം - പിണറായി

#പ്രബുക്ഷ കേരളം പ്രതികരിക്കും - വൈക്കം വിശ്വൻ

#തിങ്കളാഴ്ച്ച വിദ്യഭ്യാസ ബന്ദ് - SFI

#പ്രതിഷേതിക്കുക - പിണറായി

#യൂത്ത് ലീഗിന്റെതു മഹാ പാതകം - PDP

#പാണക്കാട് തങ്ങൾ മാപ്പ് പറയണം -മദ്നി

#മരിച്ചയാൾ രോഗിയെന്നു യൂത്ത് ലീഗ്

#തിങ്കളാഴ്ച്ച പണി മുടക്കും -ഇടതു അദ്യാപക സഖടനകൾ

#അധ്യാപകന്റെ മരണത്തിനു ഉത്തരവാദി സർക്കാർ -ഉമ്മൻ ചാണ്ടി

#അധ്യാപകരെ രക്ഷിക്കാൻ പ്രതിരോധ സേന രൂപീകരിക്കും ‌‌- SFI

വാർത്ത വന്നു രണ്ടു മണിക്കുറിനുള്ളിൽ DYFI യുടെ വക രണ്ടും PDP യുടെ വക മൂന്നും തവണ പ്രകടനം നാട്ടിൽ നടന്നു..ഒരു മണിക്കുർ ടി വിയുടെ മുൻപിൽ ഇരുന്നപ്പോൾ ഒരു കാര്യം വ്യക്തമായി...ഒരു പാവം അധ്യാപകന്റെ മരണത്തിൽ ആർക്കും വലിയ സങ്കടം ഒന്നും ഇല്ല..ആ ശവ ശരീരം കൊണ്ട് കഴിയുന്ന അത്ര ജന ശ്രദ്ധ പിടിച്ചു പറ്റണം.അതിനു വേണ്ടി മത്സരിക്കുകയായിരുന്നു ചാനലുകൾ...

കൈരളിയിൽ -“ലീഗ് പ്രവർത്തകർ അധ്യാപകനെ ചവിട്ടി കൊന്നുവെന്നായിരുന്നു പ്രധാന വാർത്ത”

ഇൻഡ്യാ വിഷനിൽ -“മരിച്ച അധ്യാപകൻ ഒരു രോഗിയായിരുന്നുവെന്നും ലീഗിനെതിരെ പോലീസിൽ പരാതി ഇല്ല എന്നും അധ്യാപകൻ പറഞ്ഞിട്ടുണ്ട് എന്നായിരുന്നു പ്രധാന വാർത്ത്”

കൈരളി ടിവിയിൽ ഒരു ഇടതു പക്ഷ നേതാവ് പറഞ്ഞത് “ഇങ്ങനെ ഒരു സംഭവം സംസ്ഥാന ചരിത്രത്തിൽ ആദ്യം എന്നാണ്”.”നാലാം ക്ലാസ് വിദ്യാർഥികളുടെ മുന്നിൽ വച്ചു സ്വന്തം അധ്യാപകനെ വെട്ടി കൊന്ന കാര്യം“ മറന്നോ എന്ന മറുചോദ്യമാണ് ഇതിനെതിരെ ഒരു ലീഗ് നേതാവ് ഉന്നയിച്ചത്.രണ്ട് കൂട്ടരൂടെയും ലക്ഷ്യം ഒന്നു തന്നെ..രാഷ്ട്രീയ മുതലെടുപ്പ്...

എന്തു പറഞ്ഞാലും ഈ കൊലപ്പാതകത്തെ ഒരിക്കലും ന്യായീകരിക്കാനാവില്ല.ജയിംസ്സ് രോഗി ആവുകയോ അല്ലാതാവുകയോ ആവട്ടെ...ക്ലസ്റ്റർ യോഗത്തിൽ പങ്കെടുക്കാൻ വന്ന അധ്യാപകനെ ആക്രമിക്കാൻ ലീഗിനു ആരാണ് അധികാരം കൊടുത്തത്...വേട്ട പട്ടികൾ ഇരയെ ഓടിക്കുന്നത് പോലെ സമരക്കാർ മറ്റോരധ്യാപകനെ ഓടിച്ചിട്ടു തല്ലുന്നത് കണ്ട് ഞെട്ടിപ്പോയി....

ഇതിനെ പറ്റി അചുതാനന്ദനോട് ചോദിച്ചപ്പോൾ “പുസ്തകം കത്തിച്ചവരല്ലേ..അവർ ഇതിനപ്പുറവും ചെയും “ എന്നു മറുപടി പറഞ്ഞു.വളരെ അപൂർവമായ ഒരു ചിരി ആ മുഖത്ത് ഇന്നു ഉണ്ടായിരുന്നു.സമരക്കാർക്കെതിരെ പ്രയോഗിക്കാൻ പറ്റിയ ഒരു വജ്രായുധം കിട്ടിയതിലുള്ള സന്തോഷം ആ മുഖത്തു പ്രകടമായിരുന്നു.പ്രതികരിക്കുക എന്ന പാർട്ടി സെക്രർട്ടിയുടെ വേദ വാക്യം ഏറ്റെടുത്ത പ്രവർത്തകർ സെക്രർട്ടിയേറ്റിനു മുൻപിൽ പോലീസുമായി മൽ‌പ്പിടുത്തം നടത്തുന്നത് ടിവിയിൽ കാണാമായിരുന്നു...


വരും നാളുകളിൽ മരിച്ച അധ്യാപകനു വേണ്ടി സകല പാർട്ടിക്കാരും ഒഴുക്കുന്ന മുതല കണ്ണീരിൽ കേരളം മുങ്ങും.ചുരുങ്ങിയത് ഒരാഴ്ച്ചത്തേങ്കെങ്കിലും പാർട്ടി പ്രവർത്തകർ ഇടതും വലതും നിന്നു അവരവരുടെ ചാനലുകളിലൂടെ പരസ്പരം ചളി വാരിയെറിയും.പിന്നെ ഹർത്താൽ പ്രതിഷേധ പ്രകടനങ്ങൾ തുടങ്ങിയ കലാ പരിപാടികൾ വെറെയും...അതിനു ശേഷം ആ അധ്യാപകന്റെ കുടുബത്തിനു സർക്കാരിന്റെ വക നഷ്ടപരിഹാ‍രം.. അവസാനം പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയും അധ്യാപകൻ മരിച്ചത് ഹ്യദയാഘാതം മൂലമോ തലവേദന മൂലമോ ആണന്നു...അതു കണ്ണടച്ചു വിഴുങ്ങുക...പിന്നെ ഈ അധ്യാപകനെ നമ്മുക്ക് മറക്കാം...അതാണല്ലോ നാം കേരളീയരുടെ പതിവ്....

എഴാം ക്ലാസ്സ് പാഠ പുസ്തകം ചർച്ച ചെയ്ത് തീരുമാനത്തിൽ എത്തുമായിരിക്കാം..എന്നാൽ ഈ അധ്യാപകന്റെ വില പെട്ട ജീവൻ ഈ തെമ്മാടികൾക്കു മടക്കി കൊടുക്കുവാൻ പറ്റുമോ?വീട്ടിൽ നിന്നു അമ്മയോ ഭാര്യയോ ഉണ്ടാക്കി കൊടുക്കുന്ന ഭക്ഷണവും കഴിച്ചു വെള്ള ഖദറും ധരിച്ചു സമരത്തിനെത്തുന്ന ധീര യോദ്ധാക്കൾക്കു ജയിംസിന്റെ ഭാര്യക്കു അവരുടെ ഭർത്താവിനെ ജയിംസിന്റെ മക്കൾക്കു അവരുടെ അച്ഛനെ മടക്കി കൊടുക്കാൻ ആവുമോ?

അക്രമ രാഷ്ട്രീയത്തിലൂടെ എല്ലാം നേടാം എന്ന മൂഢ വിശ്വാസത്തിൽ നിന്നു ഇനിയെങ്കിലും കേരള ജനത പുറത്തു വന്നിരുന്നെങ്കിൽ.........
Read More...

2008, ജൂലൈ 7, തിങ്കളാഴ്‌ച

എഴാം ക്ലാസിലെ പാഠബാക്കി.....

മാധ്യമം പത്രത്തിൽ വന്ന ലേഖനം
ഫൈസൽ മഞ്ചേരി..

(എഴാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം പാഠപുസ്തകത്തില്‍ ചേര്‍ക്കാന്‍ വിട്ടുപോയ പാഠബാക്കി)

അങ്ങനെ ജീവന്‍ വളര്‍ന്നു വലുതായി. മകന് വിവാഹ പ്രായമായെന്ന് മാതാപിതാക്കള്‍ക്ക് ബോധ്യമായി.. ജീവനൊരു ജീവിത സഖിക്കായി അന്‍വര്‍ റഷീദും ലക്ഷ്മിദേവിത്തമ്പുരാട്ടിയും നെട്ടോട്ടമോടി.. മുസ്ലിം കുടുംബത്തില്‍നിന്നായാല്‍ നന്നെന്ന് അന്‍വറും ഹിന്ദു കുടുംബത്തില്‍ നിന്നായാല്‍ കൂടുതല്‍ നന്നെന്ന് ലക്ഷ്മിദേവിയും മനസ്സില്‍ നിരൂപിച്ചെങ്കിലും പുറത്ത് പറഞ്ഞില്ല. ഇനി അതിന്റെ പേരില്‍ ഒരു പ്രശ്നം വേണ്ട. എത്ര പ്രയാസപ്പെട്ടാണ് തട്ടാതെയും പൊട്ടാതെയും ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത് എന്ന് അവര്‍ക്ക് രണ്ടുപേര്‍ക്കും നന്നായി അറിയാം.
അങ്ങനെയിരിക്കെ അതാവരുന്നു ചാട്ടുളി പോലെ മകന്റെ ചോദ്യം.എന്തിനാണ് വിവാഹം? ഒരു പുരുഷനും സ്ത്രീക്കും ഇഷ്ടമുള്ള കാലം ഇഷ്ടമുള്ള രൂപത്തില്‍ ഒരുമിച്ചുകഴിയുന്നതിന് വിവാഹം വേണോ? വിവാഹമെന്ന കാഴ്ചപ്പാട് തന്നെ മതങ്ങളുണ്ടാക്കിയതല്ലേ?
ജീവന്റെ ചോദ്യം അന്‍വര്‍^ലക്ഷ്മി ദമ്പതികളുടെ ഹൃദയത്തില്‍ ആഞ്ഞു തറച്ചു. മറുപടിക്കായി അവര്‍ പലയിടത്തും പരതി... ഒന്നും കിട്ടിയില്ല. അവസാനം പതിവുപോലെ ഇരുട്ടുകൊണ്ട് ഓട്ടയടച്ച് സമാധാനിച്ചു. ഒരു മതവും പഠിപ്പിക്കാതെ തികച്ചും പുരോഗമന ചിന്തയില്‍ മകനെ വളര്‍ത്തിയത് ശ്ശി അബദ്ധമായോ എന്നൊരു ശങ്ക ഇപ്പോഴവര്‍ക്കില്ലാതില്ല. അത്രക്ക് വേണ്ടായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്. പക്ഷെ, ഇപ്പോള്‍ തോന്നിയിട്ടെന്ത് കാര്യം? ബസ് പോയതിനു ശേഷം കൈകാണിച്ചിട്ടും കോടതി പിരിഞ്ഞതിന് ശേഷം ലോ പോയിന്റ് തോന്നിയിട്ടും ഒരു കാര്യവുമില്ല എന്ന് അവരുടെ വൈവാഹിക ജീവിതം തന്നെ അവരെ പഠിപ്പിച്ചിട്ടുണ്ട്.

Read More...