2008, ജൂലൈ 7, തിങ്കളാഴ്‌ച

എഴാം ക്ലാസിലെ പാഠബാക്കി.....

മാധ്യമം പത്രത്തിൽ വന്ന ലേഖനം
ഫൈസൽ മഞ്ചേരി..

(എഴാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം പാഠപുസ്തകത്തില്‍ ചേര്‍ക്കാന്‍ വിട്ടുപോയ പാഠബാക്കി)

അങ്ങനെ ജീവന്‍ വളര്‍ന്നു വലുതായി. മകന് വിവാഹ പ്രായമായെന്ന് മാതാപിതാക്കള്‍ക്ക് ബോധ്യമായി.. ജീവനൊരു ജീവിത സഖിക്കായി അന്‍വര്‍ റഷീദും ലക്ഷ്മിദേവിത്തമ്പുരാട്ടിയും നെട്ടോട്ടമോടി.. മുസ്ലിം കുടുംബത്തില്‍നിന്നായാല്‍ നന്നെന്ന് അന്‍വറും ഹിന്ദു കുടുംബത്തില്‍ നിന്നായാല്‍ കൂടുതല്‍ നന്നെന്ന് ലക്ഷ്മിദേവിയും മനസ്സില്‍ നിരൂപിച്ചെങ്കിലും പുറത്ത് പറഞ്ഞില്ല. ഇനി അതിന്റെ പേരില്‍ ഒരു പ്രശ്നം വേണ്ട. എത്ര പ്രയാസപ്പെട്ടാണ് തട്ടാതെയും പൊട്ടാതെയും ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത് എന്ന് അവര്‍ക്ക് രണ്ടുപേര്‍ക്കും നന്നായി അറിയാം.
അങ്ങനെയിരിക്കെ അതാവരുന്നു ചാട്ടുളി പോലെ മകന്റെ ചോദ്യം.എന്തിനാണ് വിവാഹം? ഒരു പുരുഷനും സ്ത്രീക്കും ഇഷ്ടമുള്ള കാലം ഇഷ്ടമുള്ള രൂപത്തില്‍ ഒരുമിച്ചുകഴിയുന്നതിന് വിവാഹം വേണോ? വിവാഹമെന്ന കാഴ്ചപ്പാട് തന്നെ മതങ്ങളുണ്ടാക്കിയതല്ലേ?
ജീവന്റെ ചോദ്യം അന്‍വര്‍^ലക്ഷ്മി ദമ്പതികളുടെ ഹൃദയത്തില്‍ ആഞ്ഞു തറച്ചു. മറുപടിക്കായി അവര്‍ പലയിടത്തും പരതി... ഒന്നും കിട്ടിയില്ല. അവസാനം പതിവുപോലെ ഇരുട്ടുകൊണ്ട് ഓട്ടയടച്ച് സമാധാനിച്ചു. ഒരു മതവും പഠിപ്പിക്കാതെ തികച്ചും പുരോഗമന ചിന്തയില്‍ മകനെ വളര്‍ത്തിയത് ശ്ശി അബദ്ധമായോ എന്നൊരു ശങ്ക ഇപ്പോഴവര്‍ക്കില്ലാതില്ല. അത്രക്ക് വേണ്ടായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്. പക്ഷെ, ഇപ്പോള്‍ തോന്നിയിട്ടെന്ത് കാര്യം? ബസ് പോയതിനു ശേഷം കൈകാണിച്ചിട്ടും കോടതി പിരിഞ്ഞതിന് ശേഷം ലോ പോയിന്റ് തോന്നിയിട്ടും ഒരു കാര്യവുമില്ല എന്ന് അവരുടെ വൈവാഹിക ജീവിതം തന്നെ അവരെ പഠിപ്പിച്ചിട്ടുണ്ട്.

6 അഭിപ്രായങ്ങൾ:

  1. അഭ്യാസം:
    1) മിശ്രവിവാഹിതരുടെ വീടുകളില്‍പോയി അവരുടെ പങ്കപ്പാടുകള്‍ മനസ്സിലാക്കി വിശദമായ ഒരു കുറിപ്പ് തയാറാക്കുക.

    2) വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍ വിശ്വസിക്കുന്നവര്‍ തമ്മിലും ഒരേ രാഷ്ട്രീയ പാര്‍ട്ടിയില്‍തന്നെ പെട്ടവര്‍ തമ്മിലും നടക്കുന്ന കലാപങ്ങളും കലഹങ്ങളും ഇല്ലാതാക്കാന്‍ വിദ്യാര്‍ഥികള്‍ക്കെന്തു ചെയ്യാന്‍ കഴിയുമെന്ന് ചര്‍ച്ചചെയ്യുക. (കണ്ണൂര്‍ വേണമെങ്കില്‍ ഒരു മാതൃകയായി എടുക്കാം).

    3) ബന്ദുകളും ഹര്‍ത്താലുകളും സമൂഹത്തിലുണ്ടാക്കുന്ന നാശനഷ്ടങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുക.

    മറുപടിഇല്ലാതാക്കൂ
  2. ഒരോരുത്തരും വായിക്കേണ്ട ലേഘനം.
    പത്തുമാസം ചുമന്ന് നൊന്തു പെറ്റ അമ്മയോട് പന്ത്രണ്ട് മാസം വയറിനകത്ത് കിടക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കുടികിടപ്പവകാശം കിട്ടുമായിരുന്നതില്‍ പരാജയപ്പെട്ട നിരാശയോടെ വാടക കൊടുത്ത് വീട്ടിയതും, നോക്കു കൂലി അച്ഛനെന്ന ബാപ്പക്ക് കൊടുത്തു തീര്‍ന്നതും അവര്‍തമ്മിലുള്ള ബന്ധം തീരുന്നതുമായ ഭാവിയുടെ ഹൃദയ നൊമ്പരത്തിന്‍റെ കാണാപ്പുറങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  3. ചിന്താ ശക്തി ഉള്ളവർ ചിന്തിക്കട്ടെ....

    മറുപടിഇല്ലാതാക്കൂ
  4. നമ്മള്‍ ഒരോരുത്തരും ചിന്തിക്കേണ്ട വിഷയം തന്നെ അജ്ഞാതാ

    മറുപടിഇല്ലാതാക്കൂ
  5. ഒന്നാമത്തെ പോയിന്റ്.

    മതം ആവശ്യമില്ലെന്ന് പാഠത്തില്‍ എവിടെയും പറയുന്നില്ല.

    ജീവന്‍ വലുതാവുമ്പോള്‍ അവനു ഇഷ്ടപെട്ട മതം തിരഞ്ഞെടുക്കട്ടെ എന്ന് പാഠത്തില്‍ പറയുന്നുണ്ട്.

    ഒരാള്‍ എങ്ങനെ ജീവിക്കണമെന്നു തീരുമാനിക്കാന്‍ അയാള്‍ക്ക്‌ അധികാരമില്ലേ?

    മതത്തിന്റെ പേരില്‍ ഇന്ന് നടക്കുന്ന എല്ലാ കൊള്ളരുതായ്മകള്‍ക്കും കാരണം മതത്തെ കുറിച്ചുള്ള അഞ് ജതയാണ്.

    അത് ചേട്ടന്റെ തന്നെ ഒരു പോസ്റ്റില്‍ പറയ്ന്നുണ്ടല്ലോ.

    മതത്തിന്റെ പേരില്‍ പ്രശ്നങ്ങലുണ്ടാകുന്നത് ന്യൂന പക്ഷം മാത്രമാണ് എന്ന്.

    ശരിയാണ് , പ്രശനങ്ങലുണ്ടാക്കുന്നത് ന്യൂന പക്ഷമാണെങ്കിലും അതിന്റെ ദുരനുഭാവ്ങള്‍ ഭൂരിപക്ഷത്തെയും ബാധിക്കുന്നുണ്ടല്ലോ ?

    മതമാണ്‌ ശരിയെന്നും അത് മാത്രമാണ് ശരിയെന്നും ചെറുപ്പത്തിലെ പഠിപ്പിക്കപെടുന്നവരാന് പിന്നീട് മതതി൯ന്ടെ പേരില്‍ കലഹങ്ങള്‍ക്ക് ഇറങ്ങുന്നത് .

    അപ്പോള്‍ പിന്നെ തിരിച്ചറിവില്ലാത്ത പ്രായത്തില്‍ തന്നെ ഒരു ജീവിത രീതിയിലേക്ക് കുട്ടികളെ തള്ളിവിടുന്നതിലും നല്ലതല്ലേ താന്‍ എങ്ങനെ ജീവിക്കണമെന്ന് അവന്‍ തന്നെ തീരുമാനിക്കുന്നത്?

    പിന്നെ മാധ്യമത്തില്‍ വന്ന ലേഖനത്തിലെ മിശ്ര വിവാഹത്തിനെതിരെയുള്ള ഒളിയമ്പുകള്‍.

    മതം മനുഷ്യന് വേണ്ടിയാന്നു. അല്ലാതെ മനുഷ്യന്‍ മതത്തിന് വേണ്ടിയല്ല. തനിക്കു ഇഷ്ടപെട്ട , തന്നെ മനസിലാക്കുന്ന ഒരു ജീവിത പന്കാളിയെ നേടുന്നതില്‍ നിന്നും മതം ഒരാളെ വിലക്കുന്നുന്ടെന്കില്‍ പിന്നെ മതത്തിന്റെ അന്തസത്ത എന്താന്നു?

    മതമാണോ വലുത് ? അതോ വ്യക്തിയും അവന്റെ ജീവിതവുമോ?

    പിന്നെ ജീവന്റെ വിവാഹ സമയത്ത് മതത്തെക്കുറിച്ച് ചോദ്യമുയരുന്ന ഘട്ടം. ജീവന്‍ ഒറ്റക്കല്ലല്ലോ ഏഴാം ക്ലാസ്സില്‍ പഠിക്കുന്നത്?

    ജീവന്റെ കൂടെ അവനു യോജിച്ച ഒരു "ജീവിത"മോ 'ജീവി'യോ പടിക്കുന്നുണ്ടാവുമല്ലോ?

    അവന്‍ അവളെ കെട്ടി( അല്ലെങ്കില്‍ ജീവന്‍ ചോദിക്കനിടയുള്ളത് പോലെ വിവാഹമെന്ന ഒരു ആര്‍ഭാടവും ചടങ്ങ് മൊന്നുമില്ലാതെ തന്നെ ) സുഖമായി ജീവിച്ചോളും .

    പിന്നെ മതത്തിന്റെ അടിസ്ത്താനതിലുള്ള രാഷ്ട്രീയ പാര്‍ടികളെ ഇല്ലാതാക്കുകയെന്ന രഹസ്യ അജണ്ട . ഇനി അഥവാ അങ്ങനെ ഒരു അജണ്ട ഉണ്ടെന്കില്‍ തന്നെ എന്താണതില്‍ തെറ്റ്?

    മതത്തെ രാക്ഷ്ട്രീയ ലാഭങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയേണ്ടത് തന്നെയല്ലേ?

    മതവും ഈശ്വരനുമൊക്കെ തികച്ചും വ്യക്തി നിഷ്ടമായ ആശയങ്ങളാണ് അതിനെ സ്ഥാപന വത്കരിക്കുന്നതിലൂടെ മത നേതാക്കളുടെ താല്പര്യങ്ങലെയാനു സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്.

    മറുപടിഇല്ലാതാക്കൂ

വായിച്ചു നോക്കിയോ..??..മടിക്കാതെ പറഞ്ഞോളൂ അഭിപ്രായം.....