2008, ജൂലൈ 19, ശനിയാഴ്‌ച

ആ‍ഘോഷിച്ചു മറക്കാം ഈ ഗുരുഹത്യ

ക്ലസ്റ്റര്‍ യോഗസ്ഥലത്തുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ അധ്യാപകന്‍ മരിച്ചു. മലപ്പുറം വാലിലാപ്പുഴ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ജയിംസ്‌ അഗസ്‌റ്റിനാണ്‌ മരിച്ചത്‌.“

വൈക്കുന്നേരത്തോടെ പുറത്തു വന്ന ഈ വാർത്ത പതിവു പോലെ നമ്മുടെ ചാനലുകൾ ആഘോഷിച്ചു..... പല പ്രമുഖരും അഭിപ്രായങ്ങൾ പറഞ്ഞു...ചിലതു താഴെ കൊടുക്കുന്നു..

#സംഭവം അപലപനീയം - മുഖ്യമന്ത്രി

#സംഭവം നിർഭാഗ്യകരം - എം പി പോൾ

#ഉമ്മൻ ചാണ്ടി ഉത്തരവാദിത്തം ഏൽക്കണം - പിണറായി

#പ്രബുക്ഷ കേരളം പ്രതികരിക്കും - വൈക്കം വിശ്വൻ

#തിങ്കളാഴ്ച്ച വിദ്യഭ്യാസ ബന്ദ് - SFI

#പ്രതിഷേതിക്കുക - പിണറായി

#യൂത്ത് ലീഗിന്റെതു മഹാ പാതകം - PDP

#പാണക്കാട് തങ്ങൾ മാപ്പ് പറയണം -മദ്നി

#മരിച്ചയാൾ രോഗിയെന്നു യൂത്ത് ലീഗ്

#തിങ്കളാഴ്ച്ച പണി മുടക്കും -ഇടതു അദ്യാപക സഖടനകൾ

#അധ്യാപകന്റെ മരണത്തിനു ഉത്തരവാദി സർക്കാർ -ഉമ്മൻ ചാണ്ടി

#അധ്യാപകരെ രക്ഷിക്കാൻ പ്രതിരോധ സേന രൂപീകരിക്കും ‌‌- SFI

വാർത്ത വന്നു രണ്ടു മണിക്കുറിനുള്ളിൽ DYFI യുടെ വക രണ്ടും PDP യുടെ വക മൂന്നും തവണ പ്രകടനം നാട്ടിൽ നടന്നു..ഒരു മണിക്കുർ ടി വിയുടെ മുൻപിൽ ഇരുന്നപ്പോൾ ഒരു കാര്യം വ്യക്തമായി...ഒരു പാവം അധ്യാപകന്റെ മരണത്തിൽ ആർക്കും വലിയ സങ്കടം ഒന്നും ഇല്ല..ആ ശവ ശരീരം കൊണ്ട് കഴിയുന്ന അത്ര ജന ശ്രദ്ധ പിടിച്ചു പറ്റണം.അതിനു വേണ്ടി മത്സരിക്കുകയായിരുന്നു ചാനലുകൾ...

കൈരളിയിൽ -“ലീഗ് പ്രവർത്തകർ അധ്യാപകനെ ചവിട്ടി കൊന്നുവെന്നായിരുന്നു പ്രധാന വാർത്ത”

ഇൻഡ്യാ വിഷനിൽ -“മരിച്ച അധ്യാപകൻ ഒരു രോഗിയായിരുന്നുവെന്നും ലീഗിനെതിരെ പോലീസിൽ പരാതി ഇല്ല എന്നും അധ്യാപകൻ പറഞ്ഞിട്ടുണ്ട് എന്നായിരുന്നു പ്രധാന വാർത്ത്”

കൈരളി ടിവിയിൽ ഒരു ഇടതു പക്ഷ നേതാവ് പറഞ്ഞത് “ഇങ്ങനെ ഒരു സംഭവം സംസ്ഥാന ചരിത്രത്തിൽ ആദ്യം എന്നാണ്”.”നാലാം ക്ലാസ് വിദ്യാർഥികളുടെ മുന്നിൽ വച്ചു സ്വന്തം അധ്യാപകനെ വെട്ടി കൊന്ന കാര്യം“ മറന്നോ എന്ന മറുചോദ്യമാണ് ഇതിനെതിരെ ഒരു ലീഗ് നേതാവ് ഉന്നയിച്ചത്.രണ്ട് കൂട്ടരൂടെയും ലക്ഷ്യം ഒന്നു തന്നെ..രാഷ്ട്രീയ മുതലെടുപ്പ്...

എന്തു പറഞ്ഞാലും ഈ കൊലപ്പാതകത്തെ ഒരിക്കലും ന്യായീകരിക്കാനാവില്ല.ജയിംസ്സ് രോഗി ആവുകയോ അല്ലാതാവുകയോ ആവട്ടെ...ക്ലസ്റ്റർ യോഗത്തിൽ പങ്കെടുക്കാൻ വന്ന അധ്യാപകനെ ആക്രമിക്കാൻ ലീഗിനു ആരാണ് അധികാരം കൊടുത്തത്...വേട്ട പട്ടികൾ ഇരയെ ഓടിക്കുന്നത് പോലെ സമരക്കാർ മറ്റോരധ്യാപകനെ ഓടിച്ചിട്ടു തല്ലുന്നത് കണ്ട് ഞെട്ടിപ്പോയി....

ഇതിനെ പറ്റി അചുതാനന്ദനോട് ചോദിച്ചപ്പോൾ “പുസ്തകം കത്തിച്ചവരല്ലേ..അവർ ഇതിനപ്പുറവും ചെയും “ എന്നു മറുപടി പറഞ്ഞു.വളരെ അപൂർവമായ ഒരു ചിരി ആ മുഖത്ത് ഇന്നു ഉണ്ടായിരുന്നു.സമരക്കാർക്കെതിരെ പ്രയോഗിക്കാൻ പറ്റിയ ഒരു വജ്രായുധം കിട്ടിയതിലുള്ള സന്തോഷം ആ മുഖത്തു പ്രകടമായിരുന്നു.പ്രതികരിക്കുക എന്ന പാർട്ടി സെക്രർട്ടിയുടെ വേദ വാക്യം ഏറ്റെടുത്ത പ്രവർത്തകർ സെക്രർട്ടിയേറ്റിനു മുൻപിൽ പോലീസുമായി മൽ‌പ്പിടുത്തം നടത്തുന്നത് ടിവിയിൽ കാണാമായിരുന്നു...


വരും നാളുകളിൽ മരിച്ച അധ്യാപകനു വേണ്ടി സകല പാർട്ടിക്കാരും ഒഴുക്കുന്ന മുതല കണ്ണീരിൽ കേരളം മുങ്ങും.ചുരുങ്ങിയത് ഒരാഴ്ച്ചത്തേങ്കെങ്കിലും പാർട്ടി പ്രവർത്തകർ ഇടതും വലതും നിന്നു അവരവരുടെ ചാനലുകളിലൂടെ പരസ്പരം ചളി വാരിയെറിയും.പിന്നെ ഹർത്താൽ പ്രതിഷേധ പ്രകടനങ്ങൾ തുടങ്ങിയ കലാ പരിപാടികൾ വെറെയും...അതിനു ശേഷം ആ അധ്യാപകന്റെ കുടുബത്തിനു സർക്കാരിന്റെ വക നഷ്ടപരിഹാ‍രം.. അവസാനം പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയും അധ്യാപകൻ മരിച്ചത് ഹ്യദയാഘാതം മൂലമോ തലവേദന മൂലമോ ആണന്നു...അതു കണ്ണടച്ചു വിഴുങ്ങുക...പിന്നെ ഈ അധ്യാപകനെ നമ്മുക്ക് മറക്കാം...അതാണല്ലോ നാം കേരളീയരുടെ പതിവ്....

എഴാം ക്ലാസ്സ് പാഠ പുസ്തകം ചർച്ച ചെയ്ത് തീരുമാനത്തിൽ എത്തുമായിരിക്കാം..എന്നാൽ ഈ അധ്യാപകന്റെ വില പെട്ട ജീവൻ ഈ തെമ്മാടികൾക്കു മടക്കി കൊടുക്കുവാൻ പറ്റുമോ?വീട്ടിൽ നിന്നു അമ്മയോ ഭാര്യയോ ഉണ്ടാക്കി കൊടുക്കുന്ന ഭക്ഷണവും കഴിച്ചു വെള്ള ഖദറും ധരിച്ചു സമരത്തിനെത്തുന്ന ധീര യോദ്ധാക്കൾക്കു ജയിംസിന്റെ ഭാര്യക്കു അവരുടെ ഭർത്താവിനെ ജയിംസിന്റെ മക്കൾക്കു അവരുടെ അച്ഛനെ മടക്കി കൊടുക്കാൻ ആവുമോ?

അക്രമ രാഷ്ട്രീയത്തിലൂടെ എല്ലാം നേടാം എന്ന മൂഢ വിശ്വാസത്തിൽ നിന്നു ഇനിയെങ്കിലും കേരള ജനത പുറത്തു വന്നിരുന്നെങ്കിൽ.........

14 അഭിപ്രായങ്ങൾ:

  1. വരും നാളുകളിൽ മരിച്ച അദ്യാപകനു വേണ്ടി സകല പാർട്ടിക്കാരും ഒഴുക്കുന്ന മുതല കണ്ണീരിൽ കേരളം മുങ്ങും.ചുരുങ്ങിയത് ഒരാഴ്ച്ചത്തേങ്കെങ്കിലും പാർട്ടി പ്രവർത്തകർ ഇടതും വലതും നിന്നു അവരവരുടെ ചാനലുകളിലൂടെ പരസ്പരം ചളി വാരിയെറിയും.പിന്നെ ഹർത്താൽ പ്രതിഷേധ പ്രകടനങ്ങൾ തുടങ്ങിയ കലാ പരിപാടികൾ വെറെയും...അതിനു ശേഷം ആ അദ്യാപകന്റെ കുടുബത്തിനു സർക്കാരിന്റെ വക നഷ്ടപരിഹാ‍രം.. അവസാനം പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയും അദ്യാപകൻ മരിച്ചത് ഹ്യദയാഘാതം മൂലമോ തലവേദന മൂലമോ ആണന്നു...അതു കണ്ണടച്ചു വിഴുങ്ങുക...പിന്നെ ഈ അദ്യാപകനെ നമ്മുക്ക് മറക്കാം...അതാണല്ലോ നാം കേരളീയരുടെ പതിവ്....

    മറുപടിഇല്ലാതാക്കൂ
  2. രക്തസാക്ഷികളുടെ ചോരയില്‍ കിളിര്‍ക്കുന്ന ഇത്തിക്കണ്ണികളായ നമ്മുടെ രാഷ്ട്രീയ-മത-വര്‍ഗ്ഗീയ സംഘടനകള്‍ക്ക് മനുഷ്യനെ കാണാനാകില്ല.
    ...ചൈനയിലേക്കും,ഇറ്റലിയിലേക്കും,സൌദിഅറേബ്യയിലേക്കും വിരല്‍ ചൂണ്ടുന്ന രാഷ്ട്രീയ സ്വത്വ ബോധമുള്ളവര്‍ക്ക് എല്ലാം അവസരങ്ങളാണ്. നരഭോജികള്‍ !

    മറുപടിഇല്ലാതാക്കൂ
  3. ഈ സംഭവത്തില്‍ ഏറെ വിഷമം ഉണ്ട്...ബാക്കി കാര്യങ്ങളൊന്നും എനിക്ക് അറിയില്ല...

    സസ്നേഹം,

    ശിവ.

    മറുപടിഇല്ലാതാക്കൂ
  4. These muslim fanatic assholes still live in 15th century. They are the fucking pests on this planet..I am afraid that one day they will infest the whole of Kerala and blow it back to stone age....I am pretty sure they have that agenda in their mind and fucking their women and making lots of bastards

    മറുപടിഇല്ലാതാക്കൂ
  5. മതത്തിന്റെ പേരിൽ രാഷ്ട്രിയം കളിക്കുന്ന ചില തെമ്മാടികൾ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾക്കു എന്തിനു മതത്തെ തെറി പറയുന്നു സഹോദരാ...ഞാൻ ഒരു മുസ്ലീം ആണ്..എന്നാൽ ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്ന ഒരു പാർട്ടിയാണ് മുസ്ലീം ലീഗ്.. ഇസ്ലാം വിശ്വാസികൾ എല്ലാം ലീഗ് അനുഭാവികളല്ല എന്ന സത്യം മനസില്ലാക്കുക.

    മറുപടിഇല്ലാതാക്കൂ
  6. ഹർത്താൽ ആചരിച്ചാണൊ നാം പ്രതിഷേധിക്കേണ്ടത്....അതിലും നല്ലത് ആ ക്യത്യം ചെയ്ത തെമ്മാടികളെ അറബിനാട്ടിലെ പോലെ കല്ലെറിഞ്ഞു കൊല്ലുന്നതല്ല്ലെ?ഇന്നു നടന്ന ഹർത്താൽ കൊണ്ട് ആർക്കാണ് നേട്ടം?

    മറുപടിഇല്ലാതാക്കൂ
  7. ഇസ്ലാം വിശ്വാസികൾ എല്ലാം ലീഗ് അനുഭാവികളല്ല എന്ന സത്യം മനസില്ലാക്കുക.

    മറുപടിഇല്ലാതാക്കൂ
  8. എന്തു പറഞ്ഞു ന്യായീകരിക്കുമിവര്‍ ഇതിനെ?
    രാഷ്ട്രീയത്തിനു ബദലായി യുവാക്കളുടെ ഇടയില്‍ ഇന്നു നിലനില്‍ക്കുന്ന ജാതീയതയുടേയും മത വര്‍ഗ്ഗീയതയുടേയും വഴി ഒരു പിഴച്ച വഴിയാണെന്നു ആരു ഇവര്‍ക്കു പറഞ്ഞു കൊടുക്കും? പുരോഗമനംഎന്ന അഭിനയം കാണിച്ച്‌ വലതുപക്ഷ പ്രതിലോമ നിലപാടുകള്ക്ക്‌ മറ തീര്ക്കുകയും ഫ്യൂഡല്‍ മതബോധത്തില്‍ നിന്നു പ്രചോദനം നേടുകയും ചെയ്യുന്ന യുവാക്കളേ..നിങ്ങള്‍ എന്തുപറഞ്ഞിഈ കൊലപാതകം ന്യായീകരിക്കും????

    മറുപടിഇല്ലാതാക്കൂ
  9. ഇന്നു നാട്ടിൽ ഒരു കടയോ പെട്രോൾ പമ്പോ
    ഹോട്ടലോ തുറന്നിട്ടില്ല.ഈ വീവരം അറിയാതെ പുറത്തു പോയ ഞാൻ ഒരു കിലോമീറ്ററോളം വണ്ടി തള്ളിയാണ് വീട്ടിൽ മടങ്ങി എത്തിയത്...പെട്ടെന്ന് ഒരാൾക്കു അസുഖം വന്നാൽ കൂടി ആശുപത്രിയിൽ പോവാൻ ഒരു വണ്ടി പോലും കിട്ടില്ല ഈ ഹർത്താൽ ദിനത്തിൽ...

    ഈ ഹർത്താൽ കൊണ്ട് മരിച്ച അധ്യാപകന്റെ കുടുബത്തിനോ സമൂഹത്തിനോ ഒരു പ്രയോജനവും ഇല്ല.പിന്നെ എന്തിനിങ്ങനെ ഒരു
    ഹർത്താൽ......

    ഒരു ഹർത്താൽ ആചരിച്ചതു കൊണ്ട് യഥാർത്ത
    കുറ്റവാളികൾ ശിക്ഷിക്കപ്പെടാൻ പോവുന്നില്ല...

    ഈ ഹർത്താലിനു പകരം ആ മാഷിന്റെ നാട്ടിലെ ജനങ്ങൾ വിചാരിച്ചാൽ അക്രമത്തിൽ പങ്കെടുത്ത പ്രതികളെ പിടിക്കൂടുവാനും ജനങ്ങളുടെ മുന്നിൽ കൊണ്ട് വരാനും പറ്റും....

    കുറ്റവാളികളെ പിടിക്കൂടിയാൽ തന്നെ കോടതി നൽകാൻ പോകുന്ന പരമാവതി ശിക്ഷ ജീവപര്യന്തമാണ്..അതു കോണ്ടൊന്നും ഇത്തരം നീചന്മാർ പഠിക്കാൻപോവുന്നില്ല...പാർട്ടി പ്രവർത്തകർ ആകയാൽ മിക്കവാറും നല്ല
    സൌകര്യങ്ങൾ ആവും അവർക്കു ജയിലിൽ കിട്ടുക....

    എന്റെ അഭിപ്രായത്തിൽ നിയമത്തിനു വിട്ടു കൊടുക്കാതെ,മതമോ പാർട്ടിയോ നോക്കാതെ ജനം തീ‍രുമാനിക്കണം അവർക്കുള്ള ശിക്ഷ....ഇത്തരം സംഭവങ്ങൾ ഇനി ഈ കേരള മണ്ണിൽ ഉണ്ടാവരുത്..

    അക്രമം മറുമരുന്നല്ല,പക്ഷെ ഇത്തരകാരോട് അതു തന്നെ വേണം എന്നാണ് എന്റെ അഭിപ്രായം

    മറുപടിഇല്ലാതാക്കൂ
  10. ഓരോ കൊലപാതകവും “കഴുകൻ മാർക്കു” സന്തോഷിക്കാൻ വക നൽകും!

    രാഷ്ട്രീയ കഴുകന്മാർക്കും, മതം കൊണ്ട് മദമിളകിയ കഴുകന്മാർക്കും, തിന്നാം ഈ ശവം!

    മറുപടിഇല്ലാതാക്കൂ
  11. രാഷ്ടിയകാര്രും സംസ്കാരിക നേതാക്കമാ‍ാരും അവരുടെ അഭിപ്രായങ്ങള്‍ പറഞ്ഞു.
    നഷ്ടം അവര്‍ക്ക് അല്ലല്ലോ
    ആ അധ്യാപക്ന്റെ കുടുംബത്തിന്
    പിന്നെ നാളെ തങ്ങളുടെ മാഷ് വരുമെന്ന് കാത്തിരുന്ന കുട്ടികള്‍ക്ക്
    ആ നഷ്ടത്തിന് പകരമാവില്ലല്ലോ ഒന്നും.

    മറുപടിഇല്ലാതാക്കൂ
  12. adharmikathathinte karinizhal veezhathe yuvakkalaya namukkellam orumich itharam kazhukanmare thurathiyodikam samoohathil ninn

    മറുപടിഇല്ലാതാക്കൂ

വായിച്ചു നോക്കിയോ..??..മടിക്കാതെ പറഞ്ഞോളൂ അഭിപ്രായം.....